Crime
-
പകല്‍ മീന്‍ പിടിത്തവും രാത്രി മോഷണവും; ഭാര്യയും മക്കളും ബന്ധുക്കളും കൂടെ വേണമെന്ന് നിര്‍ബന്ധം; സന്തോഷ് ശെല്‍വത്തെ കുടുക്കിയത് നെഞ്ചിലെ ‘ജ്യോതി’
കൊച്ചി: കുറുവ സംഘത്തെ കണ്ടെത്താന്‍ കേരളം മുഴുവന്‍ പോലീസ് വലവീശും. പല സംഘങ്ങള്‍ കേരളത്തിലെ പല ജില്ലകളിലുമുണ്ടെന്നാണ് പോലീസ് തിരിച്ചറിയുന്നത്. അതിനിടെ തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് കുറുവ സംഘത്തെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കും. തമിഴ്നാട് പോലീസുമായി ആശയ വിനിമയം നടത്തി സംയുക്ത ഓപ്പറേഷനും സാധ്യത തേടും. കേരളത്തിലെ കുറുവ സംഘം ഭീതി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇത്. അലഞ്ഞു നടക്കുന്ന ആളുകളെ പോലീസ് നിരീക്ഷിക്കും. ടെന്റ് കെട്ടി താമസിക്കുന്നവരുടെ ചലനവും പരിശോധിക്കും. ഇവര്‍ കുറുവക്കാരാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇത്. കുണ്ടന്നൂര്‍ മേല്‍പാലത്തിനു താഴെ നിന്നു ശനിയാഴ്ച രാത്രി മണ്ണഞ്ചേരി പൊലീസ് സാഹസികമായി പിടികൂടിയ കുറുവ സംഘാംഗം തമിഴ്നാട് തേനി കാമാക്ഷിപുരം ചന്ദനമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ സന്തോഷ് ശെല്‍വം തന്നെയാണു ജില്ലയിലെ രണ്ടു മോഷണക്കേസിലെ പ്രതിയെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സന്തോഷ് ശെല്‍വം നെഞ്ചില്‍ പച്ച കുത്തിയത് ഭാര്യയുടെ പേരായിരുന്നു. മോഷണം നടന്ന കോമളപുരത്തെ സിസിടിവി ക്യാമറകളില്‍ ടാറ്റു കണ്ടിരുന്നു. അത് ജ്യോതിയുടേതായിരുന്നു. സന്തോഷിനെ…
Read More » -
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കാസര്‍കോട് യുവാവിന്റെ വീട്ടിലെത്തി; പിന്നെ കണ്ടെത്തിയത് ഇരുവരുടേയും മൃതദേഹം
കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും യുവാവും ആളൊഴിഞ്ഞ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട് ജില്ലയിലെ പരപ്പ പുലിയംകുളത്താണ് സംഭവം. നെല്ലിരിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് രാജേഷ് (21), ലാവണ്യ (17) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നെല്ലിയേരി സ്വദേശിയാണ് രാജേഷ്, മാലോത്ത് കസബ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ലാവണ്യ. ശനിയാഴ്ചയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ലാവണ്യയും സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയും ഒരുമിച്ചാണ് പരപ്പയെന്ന സ്ഥലത്ത് എത്തിയത്. ഇവിടെ നിന്ന് സുഹൃത്തിനെ മടക്കിയയച്ച ശേഷം ലാവണ്യ നെല്ലിരിയിലെ രാജേഷിന്റെ വീട്ടിലേക്ക് തനിച്ച് പോകുകയായിരുന്നു. അവിടെ വെച്ച് സംസാരിച്ച ശേഷം രാജേഷും ലാവണ്യയും ചേര്‍ന്ന് തൊട്ടടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് പോകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരേയും കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിന്റെ ഹൂക്കില്‍ രാജേഷും ലാവണ്യയും തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും അവര്‍ സംഭവസ്ഥലത്തേക്ക് എത്തുകയുമായിരുന്നു. രാഘവന്റെയും ജാനകിയുടെയും മകനാണ് രാജേഷ്. സഹോദരങ്ങള്‍:…
Read More » -
ചെളിയില്‍ പുതഞ്ഞ തിരച്ചില്‍; കടുകിട വിടാതെ പൊലീസ്
കൊച്ചി: കുറ്റാക്കൂരിരുട്ട്… മുന്നില്‍ രണ്ടാള്‍ പൊക്കത്തില്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍. അതിനുള്ളില്‍ ഇഴജന്തുക്കളുടെയും ക്ഷുദ്ര ജീവികളുടെയും വിളയാട്ടം. മുന്നോട്ടു കാലെടുത്തു വച്ചാല്‍ മുട്ടൊപ്പം പുതഞ്ഞു താഴുന്ന ചതുപ്പ് നിലം. മറു വശത്ത് ആഴമേറിയ കായല്‍. ഇതിനെല്ലാം പുറമേ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം തള്ളി അതീവ വൃത്തിഹീനമായ സാഹചര്യം. വിലങ്ങു സഹിതം ജീപ്പില്‍ നിന്നു ചാടിപ്പോയ കുറുവ സംഘാംഗത്തെ ‘പൊക്കാന്‍’ കൊച്ചി സിറ്റി പൊലീസ് ഞായറാഴ്ച നടത്തിയതു ഭഗീരഥ പ്രയത്‌നം. സിറ്റി പൊലീസും അഗ്‌നിരക്ഷാസേനയും കരയിലും കായലിലും നടത്തിയ രാത്രി തിരച്ചില്‍ നീണ്ടതു നാലര മണിക്കൂറിലേറെ നേരം. വൈകിട്ട് 5.45നു കുറുവ സംഘത്തെ തേടി ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കുണ്ടന്നൂര്‍ പാലത്തിനു താഴെ ടെന്റുകള്‍ക്കു സമീപമെത്തിയപ്പോള്‍ സ്ത്രീകളെ മാത്രമാണ് അവിടെ കണ്ടത്. ആദ്യം മടങ്ങിയെങ്കിലും ടെന്റുകളില്‍ പുരുഷന്‍മാര്‍ ഉണ്ടെങ്കിലോ എന്ന സംശയം ഉയര്‍ന്നതിനാല്‍ 6.15ന് പൊലീസ് തിരിച്ചെത്തി. പ്രതികളിലൊരാളായ മണികണ്ഠന്‍ പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇയാളെ ബലംപ്രയോഗിച്ചു കീഴടക്കി വിലങ്ങണിയിച്ചു. തുടര്‍ന്നു ടെന്റിനുള്ളില്‍…
Read More » -
യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസ്; സ്ത്രീയടക്കം രണ്ടുപേര്‍ പിടിയില്‍
കൊല്ലം: പുനലൂരില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസില്‍ സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍. ആലപ്പുഴ സ്വദേശി കുഞ്ഞുമോള്‍, തിരുവനന്തപുരം സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴയിലെ ജ്വല്ലറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷാണ് ആക്രമണത്തിന് ഇരയായത്. ജ്വല്ലറിയില്‍വെച്ചാണ് കാവാലം സ്വദേശി കുഞ്ഞുമോളെയും ഡ്രൈവറായ പോത്തന്‍കോട് സ്വദേശി നിജാസിനെയും ഗിരീഷ് പരിചയപ്പെടുന്നത്. പഴയ സ്വര്‍ണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികള്‍ ഗിരീഷിനെ കൊല്ലം പുനലൂരില്‍ എത്തിച്ചു. തുടര്‍ന്ന് കുഞ്ഞുമോളുടെ പരിചയക്കാരനായ ശ്രീകുമാര്‍ എന്നയാളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. സ്വര്‍ണം കാണാതെ പണം നല്‍കില്ലെന്ന് ഗിരീഷ് പറഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞുമോളും നിജാസും ഗിരീഷും വന്ന കാറില്‍ തന്നെ മടങ്ങാന്‍ തുടങ്ങി. നെല്ലിപ്പള്ളി പെട്രോള്‍ പമ്പിന് സമീപം എത്തിയപ്പോള്‍ കുഞ്ഞുമോള്‍ക്ക് ശ്രീകുമാറിന്റെ ഫോണ്‍കോള്‍ എത്തി. തുടര്‍ന്ന് ഗിരീഷിനെ ശ്രീകുമാറും കൂട്ടാളിയും കാത്തുനിന്ന സ്ഥലത്ത് എത്തിച്ചു. അവിടെ നിന്ന് ഗിരീഷിനെ ചെമ്മന്തൂരിലേക്ക് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. ഗിരീഷിന്റെ ബാഗില്‍…
Read More » -
തൃപ്പൂണിത്തുറയില്‍ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ചു; യുവാവും യുവതിയും മരിച്ചു
കൊച്ചി: തൃപ്പൂണിത്തുറ എരൂരില്‍ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊല്ലം പള്ളിമണ്‍ വെളിച്ചിക്കാല സുബിന്‍ ഭവനത്തില്‍ സുനിലിന്റെ മകന്‍ സുബിന്‍ (19), വയനാട് മേപ്പാടി അമ്പലക്കുന്ന് കടൂര്‍ കല്യാണി വീട്ടില്‍ ശിവന്റെ മകള്‍ നിവേദിത (21) എന്നിവരാണ് മരിച്ചത്. എരൂര്‍ മാത്തൂര്‍ പാലത്തില്‍ പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ചാണ് അപകടമുണ്ടായത്. കൈവരിയിലിടിച്ച ബൈക്ക് പാലത്തിലൂടെ ഏറെ ദൂരം നിരങ്ങി നീങ്ങിയാണ് നിന്നത്. വിവരമറിഞ്ഞ് പൊലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാത്തൂരിനടുത്തുള്ള കോഫി ഷോപ്പിലെ ജീവനക്കാരനാണ് സുബിന്‍. നിവേദിത കോള്‍ സെന്റര്‍ ജീവനക്കാരിയാണ്.
Read More » -
നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം: ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും
തിരുവനന്തപുരം: ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് നഴ്സിങ് വിദ്യാര്‍ഥിനി വീണുമരിച്ച സംഭവത്തില്‍ പത്തനംതിട്ട പോലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടില്‍ അമ്മു എ.സജീവ് (22) ആണ് വെള്ളിയാഴ്ച രാത്രി ഏഴോടെ താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളില്‍നിന്ന് വീണത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികളും തിങ്കളാഴ്ച ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ.എന്‍.അബ്ദുല്‍ സലാം കര്‍ശനനിര്‍ദേശം നല്‍കി. സഹപാഠികളില്‍നിന്ന് മാനസിക പീഡനം നേരിടുന്നുവെന്നാരോപിച്ച് ഒരാഴ്ചമുമ്പ് അമ്മുവിന്റെ അച്ഛന്‍ സജീവ് കോളേജ് പ്രിന്‍സിപ്പലിന് ഇ-മെയിലിലൂടെ പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് മൂന്നു സഹപാഠികള്‍ക്ക് മെമ്മോ നല്‍കി അവരില്‍നിന്ന് വിശദീകരണം തേടി. അന്വേഷണത്തിന് അധ്യാപകസമിതിയെ നിയമിച്ചിരുന്നു. പരാതിക്കാരനോടും ആരോപണവിധേയരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളോടും ബുധനാഴ്ച കോളേജില്‍ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരന്‍ അസൗകര്യമറിയച്ചതോടെ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇതിനിടയിലാണ് മരണം. ക്ലാസില്‍നിന്ന് ടൂര്‍ പോകുന്നതിനായി അമ്മുവിനെ ടൂര്‍ കോഡിനേറ്ററായി…
Read More » -
അമ്മായിയമ്മയ്ക്കു ഫ്രൈഡ്‌റൈസില്‍ ഉറക്കഗുളിക നല്‍കി, തീകൊളുത്തി കൊന്നു; യുവതിയും കാമുകനും അറസ്റ്റില്‍
ചെന്നൈ: ഭര്‍തൃമാതാവിനെ പെട്രോള്‍ ഒഴിച്ച്, തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയില്‍. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസില്‍ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്. ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം ചോദ്യംചെയ്തതിനെ തുടര്‍ന്നാണു റാണിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഹോട്ടലില്‍നിന്നു വാങ്ങിയ ഫ്രൈഡ്‌റൈസില്‍ ഉറക്കഗുളിക ചേര്‍ത്ത ശ്വേത, അതു റാണിക്കു നല്‍കുകയായിരുന്നു. റാണി ഉറങ്ങിയ ശേഷം പെട്രോളുമായി സതീഷ് എത്തുകയും തീ കൊളുത്തുകയുമായിരുന്നു. മരണത്തില്‍ സംശയം തോന്നിയ റാണിയുടെ ഇളയ മകന്‍ നല്‍കിയ പരാതിയിലാണു പൊലീസ് അന്വേഷണം നടത്തിയത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് റാണിയെ പുതുച്ചേരി ജിപ്‌മെറില്‍ പ്രവേശിപ്പിച്ചത്. പിന്നീട്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയിരുന്നു.
Read More » -
മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറുവ സംഘം; സ്ഥിരീകരിച്ച് പൊലീസ്
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരണം. ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു മാധ്യമങ്ങളെ അറിയിച്ചു. എറണാകുളം കുണ്ടന്നൂര്‍ പാലത്തിന് താഴെ നിന്നും ഇന്നലെയാണ് പിടികൂടിയത്. പുലര്‍ച്ചെ രഹസ്യമായി തെളിവെടുപ്പ് നടത്തി. മോഷണം നടന്ന വീട്ടിലെ ഇരകള്‍ രാത്രിയായതിനാല്‍ മുഖം കണ്ടിട്ടില്ല. സംഘത്തില്‍ 14 പേരാണ് ഉളളത്. പ്രതിയെ പിടിച്ച കുണ്ടനൂരില്‍ നിന്നും ചില സ്വര്‍ണ്ണ ഉരുപ്പടികള്‍ കിട്ടി. ഇവ പൂര്‍ണ രൂപത്തിലല്ല, കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചതെന്നും ആലപ്പുഴ ഡിവൈഎസ്പി പറഞ്ഞു. പ്രതിയുടെ നെഞ്ചില്‍ പച്ച കുത്തിയതാണ് തിരിച്ചറിയാന്‍ നിര്‍ണായകമായി. പാലായില്‍ സമാനമായ രീതിയില്‍ മോഷണം നടന്നതും അന്വേഷിച്ചു. അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിലും വ്യക്തത വരാനുണ്ട്. സന്തോഷിന്റെ അറസ്‌റ് രേഖപ്പെടുത്തും. കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.
Read More » -
അയ്യപ്പഭക്തരുടെ കാറിന് നേരെ നെയ്യാര്‍ഡാമില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം
തിരുവനന്തപുരം: നെയ്യാര്‍ഡാമില്‍ അയ്യപ്പഭക്തരുടെ കാറിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. തമിഴ്‌നാട് ആറുകാണി സ്വദേശികളായ അയ്യപ്പ ഭക്തര്‍ക്ക് നേരെയായിരുന്നു ആക്രമണം. ശബരിമലയില്‍ നിന്നു മടങ്ങുകയായിരുന്ന കുട്ടി ഉള്‍പ്പെടെ അഞ്ചംഗ സംഘം നെയ്യാര്‍ അണക്കെട്ടിന് മുന്നിലെ പുതിയ പാലത്തില്‍ വാഹനം നിര്‍ത്തി ഡാം കാണുകായിരുന്നു. ഈ സമയത്ത് ഇവിടെ എത്തിയ സാമൂഹ്യ വിരുദ്ധരുടെ സംഘം കാര്‍ നിര്‍ത്തിയിട്ടതിനെ ചോദ്യം ചെയ്ത് കാറില്‍ ശക്തമായി ഇടിച്ചു. കൂടാതെ, അക്രമിയുടെ കയ്യില്‍ കിടന്ന ഇരുമ്പ് വള ഉപയോഗിച്ച് കാറിന്റെ ഗ്ലാസും തകര്‍ത്തു. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ പ്രതികള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അഞ്ചുപേരെ നെയ്യാര്‍ഡാം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശാരോണ്‍, അഖില്‍, ശിവലാല്‍, അനന്ദു, അഖില്‍ (ചിന്നന്‍ ) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് നെയ്യാര്‍ഡാം പൊലീസ് അറിയിച്ചു. ഈ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് വാഹന യാത്രക്കാര്‍ക്ക് നേരെ സ്ഥിരമായി അതിക്രമം നടക്കാറുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.
Read More » -
പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ ദേഷ്യം; ചൈനയിലെ സ്‌കൂളില്‍ 21കാരന്‍ എട്ടു പേരെ കുത്തിക്കൊന്നു
ബെയ്ജിങ്: ജാങ്‌സു മേഖലയിലെ സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരുക്കേറ്റു. വിഷെയ് വൊക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സ് ആന്‍ഡ് ടെക്‌നോളജിയിലാണ് ആക്രമണം നടന്നത്. 21 വയസ്സുകാരനാണ് ആക്രമണം നടത്തിയത്. പരീക്ഷയില്‍ പരാജയപ്പെട്ട ദേഷ്യത്തിനാണ് വിദ്യാര്‍ഥി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ചൈനയിലെ ഷുഹായ് നഗരത്തില്‍ 62 വയസ്സുകാരന്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. 43 പേര്‍ക്ക് പരുക്കേറ്റു.
Read More »