CrimeNEWS

പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ ദേഷ്യം; ചൈനയിലെ സ്‌കൂളില്‍ 21കാരന്‍ എട്ടു പേരെ കുത്തിക്കൊന്നു

ബെയ്ജിങ്: ജാങ്‌സു മേഖലയിലെ സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരുക്കേറ്റു. വിഷെയ് വൊക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സ് ആന്‍ഡ് ടെക്‌നോളജിയിലാണ് ആക്രമണം നടന്നത്. 21 വയസ്സുകാരനാണ് ആക്രമണം നടത്തിയത്.

പരീക്ഷയില്‍ പരാജയപ്പെട്ട ദേഷ്യത്തിനാണ് വിദ്യാര്‍ഥി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ചൈനയിലെ ഷുഹായ് നഗരത്തില്‍ 62 വയസ്സുകാരന്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. 43 പേര്‍ക്ക് പരുക്കേറ്റു.

Back to top button
error: