Crime
-
അഴുക്കപ്പയല്!!! ഐപാഡില്‍ അശ്ലീല വീഡിയോ കണ്ടുരസിച്ചു; രാത്രി അയല്‍വീട്ടിലെ 91 കാരിയെ പീഡിപ്പിച്ച് 14 കാരന്‍
മിയാമി(യു.എസ്): വയോധികയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 14 കാരന്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. ഫ്‌ളോറിഡ സ്വദേശിയായ ജെസ്സി സ്റ്റോണ്‍ എന്ന കൌമാരക്കാരനാണ് അയല്‍വാസിയായ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തത്. രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയാണ് 14 കാരന്‍ വയോധികയെ ഉപദ്രവിച്ചത്. വയോധികയുടെ വീട്ടില്‍ ഇടയ്ക്ക് വരുന്നയാളായിരുന്നു പ്രതിയായ 14 കാരനെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം പകല്‍ വീട്ടിലെത്തിയ ജെസ്സി സ്റ്റോണ്‍ വീട്ടിലുണ്ടായിരുന്ന ഐപാഡില്‍ അശ്ലീല വീഡിയോകള്‍ കണ്ടു. പിന്നീട് രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കുകയായിരുന്നു. ജനാല വഴി അകത്ത് കടന്ന താന്‍ സ്വീകരണമുറിയുടെ വയോധികയുടെ മുറിയിലെത്തി, പിന്നീട് ഇവരെ പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പ്രതി സമ്മതിച്ചു. സംഭവത്തിന് പിന്നാലെ വയോധിക പൊലീസില്‍ പരാതി നല്‍കിയിരുന്നുയ. തുടര്‍ന്ന് നടത്തിയ അന്വേഷണതതിനൊടുവിലാണ് ജെസ്സി സ്റ്റോള്‍ പിടിയിലായത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ഡിഎന്‍എ പരിശോധന ഫലവും സിസിടി ദൃശ്യങ്ങളും ജെസ്സി സ്റ്റോളിന് എതിരായി.…
Read More » -
കൊന്ന് കുഴിച്ചുമൂടിയെന്ന് കാമുകന്റെ മൊഴി; വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: കരുനാഗപ്പള്ളിയില്‍നിന്ന് കാണാതായ വിജയലക്ഷ്മിയെ (48) കാമുകന്‍ കൊന്ന് കുഴിച്ചുമൂടിയതായി സ്ഥിരീകരണം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. യുവതിയുടെ കാമുകന്‍ അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രനെ പോലീസ് മൂന്ന് ദിവസം മുന്‍പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിവന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയതെന്നാണ് പോലീസില്‍നിന്ന് ലഭ്യമായ വിവരം. ജയചന്ദ്രന്റെ വീട്ടില്‍നിന്ന് മൃതദേഹം പോലീസ് കണ്ടെത്തി നവംബര്‍ പത്തിനാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് സഹോദരി പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതിനിടെ, കൊച്ചി പോലീസിന് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടി. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളും വിജയലക്ഷ്മിയും തമ്മില്‍ അടുപ്പമായിരുന്നു എന്നാണ് പ്രാഥമിക വിവരം. രണ്ടുമക്കളുടെ മാതാവാണ് വിജയലക്ഷ്മി. ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്.
Read More » -
മഅദനിയുടെ വീട്ടില്‍ന്ന് 7 പവനും പണവും കവര്‍ന്ന സഹായി പിടിയില്‍; രണ്ടു പവന്‍ ഒളിപ്പിച്ചത് മലദ്വാരത്തില്‍!
കൊച്ചി: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ വീട്ടില്‍ സഹായിയായി കൂടി മോഷണം നടത്തിയ ആള്‍ കൊടുംക്രിമിനല്‍. മഅദനിയുടെ കറുകപ്പിള്ളിയിലെ വീട്ടില്‍നിന്ന് 7 പവന്‍ സ്വര്‍ണവും 7500 രൂപയും മോഷ്ടിച്ച കേസില്‍ തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മന്‍സിലില്‍ റംഷാദിനെ (23) ഇന്നലെ എളമക്കര പൊലീസ് അറസ്റ്റ് െചയ്തിരുന്നു. മഅദനിയുടെ പിതാവ് കറുകപ്പിള്ളിയിലെ വീട്ടിലാണു കഴിയുന്നത്. അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ എത്തിയതായിരുന്നു റംഷാദ്. വൃക്കരോഗം കൂടിയതിനാല്‍ മഅദനി ഒരു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും മോഷണം പോയതായി ഞായറാഴ്ചയാണു വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മഅദനിയുടെ മകന്‍ സലാഹുദീന്‍ അയ്യൂബി എളമക്കര പൊലീസില്‍ പരാതി നല്‍കി. വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹോം നഴ്സ് റംഷാദിനെ കസ്റ്റഡിയിലെടുത്ത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം ചെയ്‌തെന്നു സമ്മതിച്ചു. പരിശോധനയില്‍, മലദ്വാരത്തില്‍ ഒളിപ്പിച്ച 2 പവന്റെ കൈച്ചെയിന്‍ കണ്ടെടുത്തു. ബാക്കി സ്വര്‍ണം വില്‍ക്കുന്നതിനു സുഹൃത്തിനെ…
Read More » -
49 കാരിയെ കൊന്നു കുഴിച്ചുമൂടിയത് ‘ദൃശ്യം’ പലതവണ കണ്ട് മനപാഠമാക്കി; യുവതിക്ക് ആദ്യ ബന്ധത്തില്‍ രണ്ടു മക്കള്‍; കസ്റ്റഡിയിലുള്ള കാമുകനും കുടുംബസ്ഥന്‍
ആലപ്പുഴ: കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി വിജയലക്ഷ്മിയുടെ (49) കൊലപാതകത്തിലും നിറയുന്നത് വഴിവിട്ട സൗഹൃദമോ? ഏറെ ദുരൂഹതകള്‍ ഇപ്പോഴും ഈ കേസിലുണ്ട്. അമ്പലപ്പുഴ കരൂര്‍ പുതുവല്‍ സ്വദേശി ജയചന്ദ്രനെയാണ് (50) കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജയചന്ദ്രന്റെ കുറ്റസമ്മത മൊഴി പോലീസ് മുഖവിലയ്ക്കെടുക്കുന്നു. എന്നാല്‍ നിരവധി ചോദ്യങ്ങള്‍ ഈ ഘട്ടത്തില്‍ സംഭവം ഉയര്‍ത്തുന്നുണ്ട്. ജയചന്ദ്രന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഏറെയാണ്. ജയചന്ദ്രന് അപ്പുറത്തേക്ക് പ്രതികളുണ്ടോ എന്ന സംശയവും സജീവമാണ്. വിജയലക്ഷ്മി ഇടുക്കി സ്വദേശിയെയാണ് വിവാഹം ചെയ്തിരുന്നത്. പിന്നീട് ഭര്‍ത്താവുമായി പിണങ്ങി കരുനാഗപ്പള്ളിയിലെ വീട്ടിലേക്ക് താമസം മാറ്റി. ഇവര്‍ക്ക് 2 മക്കളുണ്ട്. വിവാഹ മോചിതയാണെന്നാണ് സൂചനകള്‍. ഒറ്റയ്ക്ക് വാടകയ്ക്കാണ് താമസിച്ചിരുന്നത്. ഇതിനിടെ അമ്പലപ്പുഴ സ്വദേശി ജയചന്ദ്രനെ പരിചയപ്പെടുകയായിരുന്നു. 4 ദിവസം മുന്‍പ് വിജയലക്ഷ്മിയോട് അമ്പലപ്പുഴയില്‍ എത്താന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പിന്നീട് ജയചന്ദ്രന്റെ വീട്ടിലെത്തിയ വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മില്‍ വഴക്കിട്ടുവെന്നാണ് നിഗമനം. ജയചന്ദ്രന്റെ വീട്ടില്‍ ഭാര്യയും മകനുമുണ്ട്. അതുകൊണ്ട്…
Read More » -
വീണ്ടും ദൃശ്യം മോഡല്‍! കരുനാഗപ്പള്ളിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടി; കാമുകന്‍ കസ്റ്റഡിയില്‍; നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ തറയില്‍ പരിശോധന
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതി കൊല്ലപ്പെട്ടതായി സംശയം. യുവതിയെ കൊന്ന് കുഴിച്ചിട്ടെന്ന് പറയുന്ന അമ്പലപ്പുഴ കരൂരില്‍ കരുനാഗപ്പളളി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. യുവതിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ മാസം ആറാം തീയതി മുതലാണ് കരുനാഗപ്പള്ളി സ്വദേശിനി ജയലക്ഷ്മിയെ കാണാതായത്. തുടര്‍ന്ന് ബന്ധു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെ ജയലക്ഷ്മിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയില്‍ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്ന് കണ്ടക്ടര്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫോണ്‍ കരുനാഗപ്പള്ളി സ്വദേശി ജയലക്ഷ്മിയുടെതാണെന്ന് തിരിച്ചറിഞ്ഞു. ഈ വിവരം കരുനാഗപ്പള്ളി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജയചന്ദ്രനും യുവതിയും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. യുവതിക്ക് ഇടയ്ക്കിടെ വരുന്ന ഫോണ്‍ കോളില്‍ ഇയാള്‍ക്ക് സംശയമുണ്ടായിരുന്നു. ഇതാണ്…
Read More » -
സ്വാതിയുടെ മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ അവിഹിതബന്ധം; ബന്ധുക്കളുടെ ഇടപെടലിലും വഴങ്ങാതെ സുമിത്ത്
ആലപ്പുഴ: ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ മറ്റൊരു ബന്ധത്തില്‍ മനംനൊന്ത്. സ്വാതിയുടെ മരണത്തില്‍ ഭര്‍ത്താവ് ആര്യാട് സ്വദേശി സുമിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗാര്‍ഹിക പീഡനം സഹിക്കാതെയാണ് യുവതി മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണു അറസ്റ്റ്. ഒക്ടോബര്‍ ഏഴിനാണ് സുമിത്തിന്റെ ഭാര്യയും മങ്കൊമ്പ് സ്വദേശിയുമായ സ്വാതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സുമിത്തിന്റെ മറ്റൊരു ബന്ധവും അതേ തുടര്‍ന്നുള്ള അസ്വാരസ്യങ്ങളുമാണ് മരണത്തിലേക്ക് നയിച്ചത്. സ്വാതിയും ഭര്‍ത്താവും രണ്ട് കുട്ടികളും മാത്രമായിരുന്നു വീട്ടില്‍ താമസം. രാവിലെ 7 മണിയോടെ സുമിത്ത് തന്നെയാണ് കിടപ്പുമുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍ സ്വാതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമിത്തിന്റെ മറ്റൊരു ബന്ധത്തിന്റെ പേരില്‍ സ്വാതിയും സുമിത്തും തമ്മില്‍ കഴിഞ്ഞ കുറെ നാളുകളായി വഴക്ക് പതിവായിരുന്നതായി സ്വാതിയുടെ ബന്ധുക്കള്‍ പറയുന്നു. പല തവണ ബന്ധുക്കള്‍ ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിച്ചെങ്കിലും സുമിത്ത് ബന്ധം തുടര്‍ന്നു. സുമിത്തിന്റെ പെരുമാറ്റത്തില്‍ സ്വാതി കടുത്ത നിരാശയിലായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. കെ എസ് ആര്‍…
Read More » -
നെയ്യാറ്റിന്‍കരയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം; വാഹന പരിശോധനയ്ക്കിടെ വളഞ്ഞിട്ട് ആക്രമിച്ച് നാട്ടുകാര്‍: മാല മോഷ്ടിച്ചതായും പരാതി
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ക്കുമാണ് മര്‍ദനമേറ്റത്. വാഹന പരിശോധനയ്ക്കിടെയുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തിലേക്ക് നയിച്ചത്. നാട്ടുകാര്‍ ഒത്തുകൂടി ഉദ്യോഗസ്ഥര്‍ക്ക് നേരെ മര്‍ദനമഴിച്ചുവിടുകയായിരുന്നു. അമ്പതോളം പേര്‍ ചേര്‍ന്ന് ആക്രമിച്ചതായാണ് പരാതി. തുടര്‍ന്നു മറ്റു റേഞ്ചുകളില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി നാട്ടുകാരെ പിന്തിരിപ്പിക്കുകയും പരിക്കേറ്റ ഉദ്യോഗസ്ഥരെ നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പ്രശാന്ത്,ലാല്‍ കൃഷ്ണ, പ്രസന്നന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലാല്‍ കൃഷ്ണയുടെ മാലയും മോഷ്ടിച്ചതായി പരാതിയുണ്ട്.
Read More » -
വീട്ടിലേക്ക് അനുവാദമില്ലാതെ ചിക്കന്‍ കയറ്റി; യുവാവിനെ സഹോദരങ്ങള്‍ മദ്യലഹരിയില്‍ കൊലപ്പെടുത്തി
ഭോപ്പാല്‍: വീട്ടിലേക്ക് ചിക്കന്‍ കൊണ്ടുവന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സഹോദരനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍. ഭോപ്പാല്‍ സ്വദേശിയായ അന്‍ഷുല്‍ യാദവാണ് (22) കൊല്ലപ്പെട്ടത്. ബൈരാഗഡ് പ്രദേശത്തെ ഇന്ദിരാനഗറിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ സഹോദരങ്ങളായ കുല്‍ദീപും അമനും അറസ്റ്റിലായി. കൃത്യം നടത്തുമ്പോള്‍ പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്‍ഷുലിന്റെ കഴുത്തില്‍ കയര്‍ മുറുക്കിയാണ് സഹോദരങ്ങള്‍ കൊലപാതകം നടത്തിയത്. തെളിവ് നശിപ്പിക്കുന്നതിന് യുവാക്കളുടെ അമ്മയായ അനിത കയര്‍ ഒളിപ്പിച്ചതായും പൊലീസ് കണ്ടെത്തി. അന്‍ഷുല്‍ വീട്ടിലേക്ക് മാംസാഹാരം കൊണ്ടുവന്നത് സഹോദരങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ സഹോദരങ്ങള്‍ തമ്മില്‍ വാക്കേ?റ്റമുണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പ്രതികള്‍ കയറുപയോഗിച്ച് യുവാവിന്റെ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ബോധരഹിതനായ അന്‍ഷുലിനെ അമ്മ അനിതയും സഹോദരങ്ങളും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകന്‍ വീട്ടില്‍ വച്ച് ബോധരഹിതനായി വീഴുകയായിരുന്നുവെന്നാണ് അമ്മ ഡോക്ടറോട് പറഞ്ഞത്. സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ കഴുത്തില്‍ കയറുപയോഗിച്ച് മുറുക്കിയതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അന്വേഷണ…
Read More » -
കുറുവ സംഘത്തിലെ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞ് പൊലീസ്; 2 പേര്‍ തിരുട്ടു ഗ്രാമത്തിലേക്ക് കടന്നെന്ന് സൂചന
ആലപ്പുഴ: കുറുവ മോഷണം സംഘത്തിലെ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞ് പൊലീസ്. അറസ്റ്റിലായ സന്തോഷ് സെല്‍വത്തിന്റെ കൂട്ടാളികളായ വേലനെയും പശുപതിയെയുമാണ് തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഇരുവരും തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിലേക്ക് കടന്നെന്നാണ് സൂചന. തിരുട്ടു ഗ്രാമമായ കാമാക്ഷിപുരം സ്വദേശികളാണ് ഇരുവരും. പാലായിലെ മോഷണക്കേസില്‍ ഇരുവരെയും പൊലീസ് പൊള്ളാച്ചിയില്‍ നിന്ന് പിടികൂടിയിരുന്നു. ജൂണിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്ന് സന്തോഷ് സെല്‍വത്തോടൊപ്പമാണ് ഇവര്‍ ജയിലില്‍ കഴിഞ്ഞിരുന്നത്. മൂന്നു മാസത്തെ ജയില്‍ വാസത്തിന് ശേഷം സന്തോഷിനൊപ്പം ഇവര്‍ പിന്നീട് കൊച്ചിയിലേക്ക് താമസം മാറി. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു പിന്നീട് ഇവര്‍ മോഷണത്തിന് പദ്ധതിയിട്ടിരുന്നത്. ഇതിന്റെ ഭാഗമായാണ് ഇവര്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത്. അറസ്റ്റിലായ സന്തോഷും തമിഴ്‌നാട് തിരുട്ടുഗ്രാമമായ കാമാക്ഷിപുരം സ്വദേശിയാണ്. അതേസമയം, പറവൂര്‍ തൂക്കുകുളത്ത് അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങള്‍ കവര്‍ച്ച നടത്തിയത് പിടിയിലായ മണികണ്ഠന്‍ അല്ലെന്ന് വ്യക്തമായി. തിരിച്ചറിയല്‍ പരേഡില്‍ വീട്ടിലെത്തിയത് മണികണ്ഠന്‍ അല്ലെന്ന് വീട്ടമ്മ പൊലീസിനെ അറിയിച്ചു. കുറുവ സംഘത്തിലെ സന്തോഷ് സെല്‍വത്തോടൊപ്പം ആണ് മണികണ്ഠന്‍ പിടിയിലായത്.…
Read More » -
കൈയ്യില്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍; പറവൂരില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ പിടികൂടി
എറണാകുളം: മൂര്‍ച്ചയേറിയ ആയുധങ്ങളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ പറവൂരില്‍ നിന്ന് ഒരാളെ പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി സുരേഷിനെയാണ് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളോടൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായും കൈവശം മൂര്‍ച്ചയേറിയ ആയുധങ്ങളുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. വടക്കന്‍ പറവൂരിലും ചേന്ദമംഗലത്തും കവര്‍ച്ചസംഘം വ്യാപകമായതിനാല്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കുറുവ സംഘത്തിലുണ്ടായിരുന്ന സന്തോഷ് എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. കുറുവ മോഷണ സംഘത്തിലെ മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് സംശയകരമായ സാഹചര്യത്തില്‍ ഒരാളെ പൊലീസ് പിടികൂടിയത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Read More »