Crime
-
ബാലഭാസ്‌ക്കറിനെ കൊന്നത് തന്നെ, പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘം; പെരിന്തല്‍മണ്ണ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ മുന്‍ ഡ്രൈവര്‍ അറസ്റ്റിലാകുമ്പോള്‍ കൊലപാതക സാധ്യത ബലപ്പെടുന്നതായി പിതാവ്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സംശയങ്ങള്‍ തീരാതെ പിതാവ് ഉണ്ണി. പെരിന്തല്‍മണ്ണ സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ ബാലഭാസ്‌ക്കറിന്റെ മുന്‍ഡ്രൈവര്‍ അര്‍ജ്ജുന്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് കുടുംബം വീണ്ടും സംശയങ്ങളുമായി രംഗത്തുവരുന്നത്. മകന്‍ ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് പിതാവ് ഉണ്ണി പറഞ്ഞു. അര്‍ജുന്‍ മുന്‍പേ കുറ്റവാളിയാണെന്നാണ് അറിയാന്‍ സാധിച്ചത്. ഇത് എന്റെ സംശയങ്ങള്‍ ശക്തമാകുന്നവുന്നെന്നും ഉണ്ണി പറഞ്ഞു. സിബിഐ അന്വേഷണത്തിലും തൃപ്തിയില്ല. സിബിഐ ഒന്നും തൊടാത്ത റിപ്പോര്‍ട്ട് ആണ് കൊടുത്തത്. ബാലുവിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘം തന്നെയാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാലുവിന്റെ മരണത്തില്‍ ഇതുവരെയും നീതി ലഭിച്ചിട്ടില്ല. എടിഎം കവര്‍ച്ച ഉള്‍പ്പടെ അര്‍ജുന്‍ നടത്തിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അര്‍ജുന്‍ ബാല ഭാസ്‌കറിന്റെ കൂടെ എത്തുന്നത് ഒരു ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ പരിചയപ്പെട്ടാന്നെും പിതാവ് ഉണ്ണി പറഞ്ഞു. പെരിന്തല്‍മണ്ണ കേസില്‍ അര്‍ജുന്‍ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌ക്കറിന്റെ മരണം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്. ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്നും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു നേരത്തെ ഉയര്‍ന്ന ആരോപണം.…
Read More » -
അസം യുവതിയെ കൊലപ്പെടുത്തി മുങ്ങിയ മലയാളി കാമുകന്‍ കാണാമറയത്ത്; കണ്ണൂരിലെ വീട്ടിലും അന്വേഷണ സംഘമെത്തി, യുവാവിന് നാട്ടില്‍ സുഹൃദ് വലയം ഇല്ലെന്ന് പോലീസ്
ബംഗളൂരു: കാമുകിയായ അസം യുവതിയെ കുത്തിക്കൊലപ്പെടുത്തി ഒളിവില്‍ പോയ കണ്ണൂര്‍ സ്വദേശിയായ ആരവ് അനയ്നെ കണ്ടെത്താന്‍ കഴിയാതെ പോലീസ്. മൂന്നാം ദിവസവും ആരവിനെക്കുറിച്ച് പോലീസിന് കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. യുവാവിനെ കണ്ടെത്താനായി രണ്ട് അന്വേഷണ സംഘങ്ങളാണ് കര്‍ണാടക പൊലീസ് രൂപീകരിച്ചിട്ടുള്ളത്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ ്സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കാര്യമായ സുഹൃദം ബന്ധങ്ങളും ഇയാള്‍ക്കില്ല. ഇതാണ് അന്വേഷണ സംഘം നേരിടുന്ന വെല്ലുവിളി. ഒരു അന്വേഷണ സംഘം ആരവ് പോയിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ് അന്വേഷണം നടത്തുന്നത്. കണ്ണൂരിലെ വീട്ടില്‍ അന്വേഷണ സംഘം എത്തിയിരുന്നു. ആരവിന്റെ മുത്തച്ഛന്‍ മാത്രമാണ് ഇവിടെയുള്ളത്. ആരവിന് കണ്ണൂരില്‍ കാര്യമായ സുഹൃദ് വലയമൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്തമാക്കുന്നു. മറ്റൊരു അന്വേഷ സംഘം ബംഗളൂരു കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. അസം സ്വദേശിനി മായ ഗൊഗോയാണ് (26) കൊല്ലപ്പെട്ടത്. ബംഗളൂരു ഇന്ദിര നഗറിലെ റോയല്‍ ലിവിങ്സ് അപ്പാര്‍ട്മെന്റിലാണ് കൊല നടന്നത്. ശനിയാഴ്ചയാണ് ഇവര്‍ സര്‍വിസ് അപ്പാര്‍ട്മെന്റില്‍ മുറിയെടുത്തത്. അന്ന് രാത്രി ആരവ് യുവതിയുടെ…
Read More » -
ഗുരുവായൂരില്‍ സ്ത്രീകളെ ആക്രമിച്ച് മോഷണം; 2 മാസത്തിനിടെ കവര്‍ന്നത് 15 പവന്‍, പ്രതി പിടിയില്‍
തൃശൂര്‍: ഗുരുവായൂരില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന പ്രായമായ സ്ത്രീകളെ തള്ളിയിട്ടും വീടുകളില്‍ കയറി സ്ത്രീകളെ ആക്രമിച്ചും ആഭരണക്കവര്‍ച്ച പതിവാക്കിയയാള്‍ പിടിയില്‍. രണ്ടുമാസത്തിലേറെയായി പോലീസിന്റെ സൈ്വരം കെടുത്തിയിരുന്ന പ്രതി താനൂര്‍ സ്വദേശി മൂര്‍ക്കാടന്‍ പ്രദീപിനെ(45)യാണു ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോഴിക്കോട് രാമനാട്ടുകരയിലാണിപ്പോള്‍ താമസം. ഗുരുവായൂരില്‍ മാത്രം വിവിധയിടങ്ങളില്‍നിന്ന് 15 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട്. ഇതില്‍ 10 പവനോളം സ്വര്‍ണം കണ്ടെത്തി. മോഷ്ടിച്ചവ വില്‍ക്കാന്‍ സഹായിച്ച ബേപ്പൂര്‍ സ്വദേശി മണിയെ(51)യും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ സ്റ്റേഷനുകളില്‍ 17 മോഷണക്കേസുകളില്‍ പ്രതിയായ പ്രദീപ് ഏഴുമാസംമുമ്പാണ് ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. കഴിഞ്ഞയാഴ്ച ഗുരുവായൂര്‍ തെക്കേനടയില്‍ ഒരു സ്ത്രീയുടെ അഞ്ചുപവന്റെ താലിമാല കവര്‍ന്നു. അതേ ദിവസംതന്നെ പരിസരത്തെ വീടുകളില്‍ മോഷണത്തിന് ശ്രമിച്ചു. സി.സി.ടി.വി.യിലെ ദൃശ്യങ്ങള്‍വെച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സെപ്റ്റംബര്‍ 13-ന് ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഓച്ചിറ സ്വദേശിയുടെ രണ്ടരപ്പവന്‍ മാല, കൊല്ലം സ്വദേശിയുടെ ലോക്കറ്റുള്‍പ്പെടെ ഒന്നേമുക്കാല്‍ പവന്‍ മാല, അന്നുതന്നെ തിരുവെങ്കിടത്ത് ഒരു സ്ത്രീയുടെ…
Read More » -
നൈറ്റില്‍ നൈറ്റിയിട്ട് ക്ഷേത്രക്കവര്‍ച്ച; ‘നൈറ്റി’ അബ്ദുള്ള പിടിയില്‍
കോഴിക്കോട്: പേരാമ്പ്രയില്‍ വിചിത്ര വസ്ത്രം ധരിച്ചെത്തി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. തിരുവള്ളൂര്‍ സ്വദേശി ‘നൈറ്റി’ എന്നറിയപ്പെടുന്ന അബ്ദുള്ളയാണ് പിടിയിലായത്. രൂപവും ഭാവവും മാറ്റിയാണ് മോഷ്ടാക്കള്‍ പൊതുവേ മോഷണത്തിനിറങ്ങുന്നത്. മോഷണത്തിനെത്തിയ വീട്ടില്‍നിന്നും വസ്ത്രം മാറുന്ന സംഭവങ്ങളും ഉണ്ട്. എന്നാല്‍, പാന്റും അതിനു മേലെ മുണ്ടും പിന്നൊരു നൈറ്റിയും കൂടി ധരിച്ചായിരുന്നു അബ്ദുള്ളയുടെ മോഷണം. കഴിഞ്ഞ 19 നായിരുന്നു എരവട്ടൂര്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ മോഷണം നടന്നത്. കവര്‍ച്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും മുഖം മൂടിയ നിലയിലായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലെത്തിച്ചത്. വിവിധ സ്റ്റേഷനുകളിലായി നിരവധി കളവുകേസുകളും ക്രിമിനല്‍ കേസുകളും അബ്ദുള്ളയുടെ പേരിലുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം കാരിക്കുഴി നടരാജമൂര്‍ത്തി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയിലായിരുന്നു. റിച്ചിന്‍(23), രാഹുല്‍(22), സെയ്ദാലി (20) എന്നിവരാണ് പിടിയിലായത്.
Read More » -
ഒരു കോടി രൂപയും 300 പവനും ആരു കൊണ്ടുപോയി? വീട്ടുകാര്‍ കല്യാണത്തിന് പോകുന്ന വിവരം വളപട്ടണത്തെ മോഷ്ടാവ് അറിഞ്ഞു?
കണ്ണൂര്‍: വളപട്ടണം മന്നയില്‍ വ്യാപാരി കെ.പി. അഷ്‌റഫിന്റെ വീട് കുത്തിത്തുറന്ന് ഒരു കോടി രൂപയും മുന്നൂറിലേറെ പവന്‍ സ്വര്‍ണവും മോഷ്ടിച്ച സംഭവത്തില്‍ വീടിനകത്തു കയറി കൃത്യം നടത്തിയത് ഒരാളാണെങ്കിലും പുറമേ നിന്നു സഹായം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്. മോഷണം നടന്ന 20നും തൊട്ടടുത്ത ദിവസവും രാത്രി മോഷ്ടാവ് വീട്ടില്‍ കയറിയതായി വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു പൊലീസിനു വിവരം ലഭിച്ചു. എന്നാല്‍ രണ്ടു ദിവസവും വന്നത് ഒരാളാണോ എന്നതു ദൃശ്യങ്ങളില്‍നിന്നു വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു. വീട്ടിലെ സിസിടിവി ക്യാമറകളില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ ഒരാള്‍ മാത്രമാണ് 20നു രാത്രി കോംപൗണ്ടിലേക്കു ചാടുന്നതെന്നു വ്യക്തമാണ്. ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ ആളുടെ മുഖം തിരിച്ചറിയാനായിട്ടില്ല. എന്നാല്‍, വീടിനെക്കുറിച്ചും വീട്ടുകാര്‍ കല്യാണത്തിനു പോകുന്നതുള്‍പ്പെടെയുള്ള വിവരങ്ങളും മോഷ്ടാവിന് അപ്പപ്പോള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിനുപിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നും പൊലീസ് പറഞ്ഞു. മോഷ്ടാവിനു രക്ഷപ്പെടാന്‍ പുറത്തുനിന്നു സൗകര്യം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ജനല്‍ ഗ്രില്‍സ് ഇളക്കി മാറ്റിയ രീതി പരിശോധിക്കുമ്പോള്‍ പ്രഫഷനല്‍ രീതിയാണെങ്കിലും വീട്ടിനകത്തെ കവര്‍ച്ചാരീതി…
Read More » -
കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു
തിരുവനന്തപുരം: കഴക്കൂട്ടം കല്‍പ്പാത്തി ഹോട്ടലില്‍ ഗുണ്ടാ ആക്രമണം. ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു. വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്‌മാനാണ് വെട്ടേറ്റത്. കഴക്കൂട്ടം സ്വദേശികളായ വിജീഷ്, സഹോദരന്‍ വിനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു. വധശ്രമം അടക്കമുള്ള നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണ്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. തൗഫീഖിന്റെ കൈയിലാണ് വെട്ടേറ്റത്. വിനീഷ് ഒരാഴ്ച മുന്‍പ് ഈ ഹോട്ടലില്‍ എത്തി മദ്യപിച്ച് പണം ചോദിച്ചിരുന്നു. അന്ന് ജീവനക്കാര്‍ പണം നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇന്നലെ ഹോട്ടലില്‍ എത്തി ആക്രമണം നടത്തുകയായിരുന്നു.
Read More » -
കൊടുവള്ളിയില്‍ സ്വര്‍ണവ്യാപാരിയെ കാര്‍ ഇടിച്ചുവീഴ്ത്തി കവര്‍ച്ച; രണ്ട് കിലോ സ്വര്‍ണം നഷ്ടപ്പെട്ടു
കോഴിക്കോട്: കൊടുവള്ളിയില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നതായി പരാതി. സ്വര്‍ണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം കവര്‍ന്നെന്നാണ് പരാതി. രാത്രി 11 മണിയോടെ കൊടുവള്ളി – ഓമശ്ശേരി റോഡില്‍ ഒതയോത്ത് മുത്തമ്പലത്ത് വച്ചായിരുന്നു സംഭവം. രാത്രി കടയടച്ച ശേഷം സ്വര്‍ണവുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ബൈജുവിനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണം കവര്‍ന്നത്. കൈയിലുണ്ടായിരുന്ന രണ്ട് കിലോയോളം സ്വര്‍ണം ഇവര്‍ കൊണ്ടുപോയെന്നും ബൈജു പറയുന്നു. സ്വര്‍ണപ്പണി കൂടി ചെയ്യുന്ന ആളായതിനാല്‍ മറ്റ് പലരുടെയും സ്വര്‍ണം കൂടി തന്റെ പക്കലുണ്ടായിരുന്നെന്നും ബൈജു വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അക്രമി സംഘം എത്തിയ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. വെള്ള കാറിലാണ് മോഷണ സംഘം എത്തിയത് എന്നായിരുന്നു ബൈജുവിന്റെ മൊഴി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.
Read More » -
പിറകിലൂടെ എത്തി സ്ത്രീകളെ കടന്നുപിടിക്കും; ഷിനാസിന്റെ ലീലാവിലാസം സന്ധ്യമയങ്ങിയശേഷം
തൃശൂര്‍: കൊടകര മറ്റത്തൂര്‍ കുന്ന്, ആറ്റപ്പിള്ളി, മൂലംകുടം പരിസരത്ത് ഇരുട്ടില്‍ ജോലി കഴിഞ്ഞ് വാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്ന സ്ത്രീകളുടെ പിറകിലൂടെ ബൈക്കിലെത്തി സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ച് മുങ്ങുന്നയാളെ കൊടകര പൊലീസ് പിടികൂടി. പാപ്പാളി പാടത്ത് താമസിക്കുന്ന മറ്റത്തൂര്‍കുന്ന് പത്തമടക്കാരന്‍ ഷനാസിനെയാണ് (31) പിടികൂടിയത്. മറ്റത്തൂര്‍കുന്ന് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇരുട്ടുവീണ് ആളറിയാതാവുന്ന സമയത്താണ് ഷനാസ് ലീലാവിലാസത്തിനായി റോഡിലേക്കിറങ്ങുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് പയോശേഷം വീട്ടിലേക്ക് നടന്നും ഇരുചക്രവാഹനങ്ങളിലും മടങ്ങുന്ന സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഇയാളുടെ ഇരകള്‍. ഇവരുടെ പിറികിലൂടെയെത്തി ഞൊടിയിടയ്ക്കുള്ളില്‍ കടന്നുപിടിച്ചശേഷം ഒട്ടും പേടിയില്ലാതെ വളരെ ലാഘവത്തോടെ സഞ്ചരിക്കുന്നതായിരുന്നു ഇയാളുടെ രീതി. വെളിച്ചം കുറവുളള സ്ഥലമാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. പെട്ടെന്നുള്ള കടന്നാക്രമണത്തില്‍ സ്ത്രീകള്‍ ഭയപ്പെട്ട് സ്‌കൂട്ടറില്‍ നിന്നും മറിഞ്ഞു വീഴുക പതിവായിരുന്നു. ഒന്നരവര്‍ഷത്തിലേറെയായി ഇയാളുടെ ശല്യം തുടങ്ങിയിട്ട്. പുറത്തുപറയാന്‍ മടിയുള്ളതിനാലാണ് ആക്രമണത്തിനിരയായവര്‍ പരാതി നല്‍കാത്തത്. അന്വേഷണം തുടങ്ങിയപ്പോള്‍ പല സ്ത്രീകളും കാര്യങ്ങള്‍ വെളിപ്പെടുത്തുകയും വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. മഫ്തിയില്‍ പൊലീസും നാട്ടുകാരും…
Read More » -
എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയുടെ കൊലപാതകം; പ്രതി സംസ്ഥാനം വിട്ടതായി പൊലീസ്
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസിലെ പ്രതി സംസ്ഥാനം വിട്ടതായി പൊലീസ്.പ്രതിക്കായി കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നു. പ്രതി അബ്ദുല്‍ സനൂഫ് യുവതിയുമായി ലോഡ്ജിലെത്തിയത് സുഹൃത്തിന്റെ കാറിലാണെന്നും പൊലീസ് കണ്ടെത്തി. പ്രതിക്ക് പാസ്‌പോര്‍ട്ട് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സനൂഫിനെതിരെ ഫസീല നേരത്തേ ഒറ്റപ്പാലത്ത് പീഡനക്കേസ് നല്‍കിയിരുന്നു. അതേസമയം, സനൂഫ് ലോഡ്ജില്‍ നല്‍കിയ ഫോണ്‍ നമ്പറും മേല്‍വിലാസവും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സനൂഫും ഫസീലയും 24-ന് ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തത്. മുറിയുടെ വാടക അടയ്ക്കാത്തതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ ചെന്നുനോക്കിയപ്പോഴാണ് യുവതിയെ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിളിച്ചപ്പോള്‍ ഉണരാത്തതിനാല്‍ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. സനൂഫ് ലോഡ്ജില്‍…
Read More » -
കുടുംബ പ്രശ്‌നങ്ങളില്‍പ്പെട്ട യുവതിയെ പീഡനത്തിന് ഇരയാക്കി; മൊബൈല്‍ സ്വിച്ച് ഓഫ് ആക്കി മുങ്ങിയ പ്രതി പിടിയില്‍
തൃശൂര്‍: ലൈംഗികപീഡനക്കേസില്‍ മാസങ്ങളായി പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവില്‍ കഴിയുകായിരുന്ന പ്രതി പിടിയില്‍. അന്തിക്കാട് എറവ് സ്വദേശി ചാലിശ്ശേരി കുറ്റുക്കാരന്‍ സോണി (40) പോലീസിന്റെ പിടിയിലായത്. റൂറല്‍ ജില്ല പോലീസ് മേധാവി ഡോ. നവനീത് ശര്‍മ്മയുടെ നിര്‍ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ സി.ഐ അനീഷ് കരീമാണ് സോണിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവമുണ്ടായത്. കുടുംബ പ്രശ്‌നങ്ങളില്‍ പെട്ട യുവതിയുടെ അവസ്ഥ മുതലെടുത്ത ഇയാള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പരാതിയില്‍ പോലീസ് കേസ് എടുത്ത വിവരമറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പ്രതിയുടെ ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയാണ് പ്രതി മുങ്ങിയത്. ഇതിനാല്‍ ഇയാളെ കണ്ടുപിടിക്കാന്‍ പോലീസിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വന്നു. ഒളിവില്‍ പോയ പ്രതി കര്‍ണാടകയില്‍ വിവിധ സ്ഥലങ്ങളില്‍ താമസിച്ചു. കുറച്ചു ദിവസം മുമ്പ് എറണാകുളത്ത് ഒരു നിര്‍മാണ കമ്പനിയില്‍ ഡ്രൈവര്‍ ജോലിക്ക് കയറുകയും…
Read More »