Crime

  • വീട്ടില്‍ വൈകി വരുന്നതിനെ ചൊല്ലി തര്‍ക്കം; അമ്മാവന്റെ കൈയ്യും കാലും തല്ലിയൊടിച്ചു; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

    കോഴിക്കോട്: വീട്ടില്‍ വൈകി വരുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗൃഹനാഥനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍. വീട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പുവടി കൊണ്ട് ഗൃഹനാഥനെ ഉപദ്രവിക്കുകയായിരുന്നു. അമ്മാവനായ സുബ്രഹ്‌മണ്യനെയാണ് പ്രതി ആക്രമിച്ചത്. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ മാവൂര്‍ കോട്ടക്കുന്നുമ്മല്‍ ഷിബിന്‍ ലാലു എന്ന ജിംബ്രൂട്ടന്‍ ആണ് മാവൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 14ന് രാത്രിയിലായിരുന്നു സംഭവമുണ്ടായത്. മാവൂര്‍ കോട്ടക്കുന്നുമ്മല്‍ സുബ്രഹ്‌മണ്യനെയാണ് വീട്ടില്‍ കയറി പ്രതി മര്‍ദ്ദിച്ചത്. ഷിബിന്‍ ലാലുവിന്റെ അമ്മയുടെ സഹോദരനാണ് സുബ്രഹ്‌മണ്യന്‍. ഷിബിന്‍ വീട്ടില്‍ സ്ഥിരമായി വൈകി വരുന്നതിനെ അമ്മാവന്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കത്തില്‍ ഷിബിന്‍ ഇരുമ്പുവടി കൊണ്ട് സുബ്രഹ്‌മണ്യന്റെ കൈയ്യും കാലും അടിച്ചൊടിക്കുകയായിരുന്നു എന്നാണ് പോലീസ് വിശദമാക്കുന്നത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് വിശദമാക്കുന്നു. മയക്കു മരുന്ന് ഉപയോഗം, അടിപിടി, വധശ്രമം, പൊതുജനത്തിന് ശല്യമുണ്ടാക്കല്‍, പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടല്‍ എന്നിങ്ങനെ നിരവധി കേസുകളിലായി വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കോടതിയില്‍…

    Read More »
  • ബെംഗളൂരുവിലെ യുവതിയുടെ കൊലപാതകം ആസൂത്രിതം; പ്രതിക്കായി അന്വേഷണം കേരളത്തിലേക്കും

    ബെംഗളൂരു: ഇന്ദിരാനഗറിലെ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ ആരവിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതോടെ കണ്ണൂര്‍ സ്വദേശി ആരവിനെ തിരഞ്ഞ് പോലീസ് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കും. അസം സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയുമായ മായ ഗൊഗോയി(25)യെയാണ് സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഒന്നിലധികം തവണ കുത്തേറ്റ നിലയിലാണ് മൃതശരീരം കാണപ്പെട്ടത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും മായയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരവ് യുവതിയുമായി അപ്പാര്‍ട്‌മെന്റില്‍ എത്തിയതെന്നും പോലീസ് പറയുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായിരുന്നില്ല. ഇതാണ് കൊലപാതകത്തിലേയ്‌ക്കെത്തിയത്, ബെഗുളുരു ഈസ്റ്റ് ഡിസിപി ദേവരാജ് പറഞ്ഞു. അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുക്കാന്‍ ഇരുവരും ഒരുമിച്ചെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് കടന്നുകളഞ്ഞതായാണ് പോലീസ് പറയുന്നത്. ആരവ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് ആദ്യമേ സംശയിച്ചിരുന്നു. യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍കൂടിയായിരുന്നു കൊല്ലപ്പെട്ട മായ ഗൊഗോയി. ഫാഷന്‍,…

    Read More »
  • പനി ബാധിച്ച് മരിച്ച വിദ്യാര്‍ഥിനി അഞ്ച് മാസം ഗര്‍ഭിണി; സഹപാഠിയുടെ രക്തസാമ്പിള്‍ പരിശോധിക്കും

    പത്തനംതിട്ട: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയുടെ സഹപാഠിയുടെ രക്തസാമ്പിള്‍ പരിശോധിക്കും. പോസ്റ്റുമോര്‍ട്ടത്തില്‍ വിദ്യാര്‍ഥി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ 17-കാരന്റെ രക്തസാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചത്. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വം തെളിയിക്കാനുള്ള അന്വേഷണത്തിലാണ് നിലവില്‍ പോലീസ്. അതിനുശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കും. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. പിന്നീട് പോക്സോ നിയമപ്രകാരവും കേസെടുക്കുകയായിരുന്നു. മരിച്ച 17-കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പഠിക്കുന്നത്. പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി അമിതമായ അളവില്‍ മരുന്ന് കഴിച്ചതായും സംശയിക്കുന്നുണ്ട്.

    Read More »
  • മദ്യപിച്ചെത്തി വീടിന് സമീപത്ത് ബഹളമുണ്ടാക്കി; ചോദ്യംചെയ്ത വീട്ടമ്മയെ കൈക്കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചു

    ആലപ്പുഴ: അയല്‍വാസിയായ വീട്ടമ്മയെ മദ്യലഹരിയില്‍ കൈക്കോടാലി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം പുത്തന്‍ കണ്ടത്തില്‍ ലീല (50) യെ കൈക്കോടാലി കൊണ്ട് വെട്ടിപ്പരിക്കല്‍പ്പിച്ചത്. സംഭവത്തില്‍ കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം ചുടുകാട് ലക്ഷംവീട് കോളനിയില്‍ രാജനെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. ഇയാള്‍ മദ്യപിച്ചെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പതിവായിരുന്നു. സംഭവ ദിവസവും പ്രതി മദ്യലഹരിയില്‍ ലീലയുടെ വീടിന് സമീപം എത്തി അസഭ്യം പറഞ്ഞു. തുടര്‍ന്ന് ലീല എതിര്‍ത്തതിന്റെ വിരോധത്താല്‍ വീട്ടില്‍ പോയി രാജന്‍ കൈക്കോടാലിയുമായി എത്തി ലീലയുടെ പുറത്തും കഴുത്തിനു പുറകിലും ഇടത് ചെവിയുടെ പുറകിലും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ മൂര്‍ച്ച കുറവായിരുന്ന കൈക്കോടാലി ആയതുകൊണ്ട് മാത്രമാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നത്. സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിച്ചതിന് പ്രതിക്കെതിരെ നേരത്തെയും മുന്‍പും കേസുകളുണ്ട്. പരിക്കേറ്റ ലീലയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം; പൊലീസുകാരനെ പിടിച്ചുവെച്ച് കൈമാറി

    തൃശൂര്‍: വിദ്യാര്‍ഥിനിക്ക് നേരെ പൊലീസുകാരന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ഷാജുവിനെതിരെയാണ് പരാതി. മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന വിദ്യാര്‍ഥിനിയ്ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്. ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് ഷാജു മോശമായി പെരുമാറിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം നടക്കുന്നത്. വിദ്യാര്‍ഥിനി കോയമ്പത്തൂരിലേക്ക് പോകാനായി ബസ് സ്റ്റാന്റിലെത്തിയപ്പോഴായിരുന്നു സംഭവം. അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് കുട്ടി ഒച്ചവച്ചു. കുട്ടി കരയുന്നത് കേട്ട് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുനിര്‍ത്തുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറിയത്. ഷാജുവിനെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയേക്കും.  

    Read More »
  • കോഴിക്കോട് യുവതി ലോഡ്ജില്‍ മരിച്ച നിലയില്‍; കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല

    കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന തിരുവില്വാമല സദേശി സനൂഫിനെ കാണാനില്ല. മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സനൂഫും ഫസീലയും 24-ന് ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തത്. മുറിയുടെ വാടക അടയ്ക്കാത്തതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ ചെന്നുനോക്കിയപ്പോഴാണ് യുവതിയെ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിളിച്ചപ്പോള്‍ ഉണരാത്തതിനാല്‍ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ഫസീല മരിച്ചതോടെ മുങ്ങിയതാവാമെന്നാണ് കരുതുന്നത്. സനൂഫ് ലോഡ്ജില്‍ കൊടുത്ത ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. ഇയാള്‍ വന്ന കാറും മറ്റൊരാളുടേതാണെന്ന് പോലീസ് പറഞ്ഞു. മുറിക്കകത്ത് ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നുമില്ല. അതുകൊണ്ട് കൊലപാതകമാണോ എന്ന് വ്യക്തമല്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരണകാരണം വ്യക്തമാവാന്‍ പോസ്റ്റ്‌മോര്‍ട്ടം കഴിയണം. രണ്ടുതവണ…

    Read More »
  • മദ്യം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ കേസ്

    കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതി. ജൂനിയര്‍ വനിതാ ഡോക്ടറുടെ പരാതിയില്‍ സര്‍ജനായ ഡോക്ടര്‍ സെര്‍ബിന്‍ മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. അന്വേഷണ വിധേയമായി ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ജനായ ഡോക്ടര്‍ സെര്‍ബിന്‍ മുഹമ്മദ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് ജൂനിയര്‍ വനിതാ ഡോക്ടറുടെ പരാതി. ആശുപത്രിയില്‍ ഡോക്ടറുടെ മുറിയില്‍ വച്ച് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനാണ് ആദ്യം പരാതി നല്‍കിയത്. രണ്ടാഴ്ച മുന്‍പ് വകുപ്പ് തല അന്വേഷണം നടത്തിയ ശേഷം സെര്‍ബിന്‍ മുഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പാരിപ്പള്ളി പൊലീസിന് കൈമാറിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ജൂനിയര്‍ ഡോക്ടറുടെ മൊഴിയും പൊലീസ് വിശദമായി രേഖപ്പെടുത്തി. മദ്യ ലഹരിയില്‍ ആയിരുന്നു സെര്‍ബിന്‍ മുഹമ്മദിന്റെ പീഡനശ്രമം എന്നും പരാതിക്കാരി മൊഴി നല്‍കി. കേസ് എടുത്തതിന്…

    Read More »
  • 300 പവന്‍ കവര്‍ന്ന സംഭവം; വളപട്ടണത്തെ വീട്ടില്‍ തൊട്ടടുത്ത ദിവസവും കള്ളന്‍ കയറി, നിര്‍ണായക തെളിവുകള്‍

    കണ്ണൂര്‍: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്ന സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍. കവര്‍ച്ച നടത്തി തൊട്ടടുത്ത ദിവസവും കള്ളന്‍ ഇതേവീട്ടില്‍ കയറിയതിന്റെസിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രണ്ടാം ദിവസവും വീട്ടില്‍ ആള്‍ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണത്തിന് പിന്നില്‍ വീട്ടുകാരെ നേരിട്ട് അറിയുന്നവരാണെന്നാണ് പൊലീസ് സംശയം. കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കര്‍ണാടകയിലും തമിഴ്നാട്ടിലുമാണ് അന്വേഷണം നടക്കുന്നത്. രണ്ട് ദിവസങ്ങളില്‍ വീട്ടിനകത്ത് കയറി മോഷണം നടത്തിയത് ഒരാള്‍ ആണെങ്കിലും ഇയാള്‍ക്ക് കൃത്യമായ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. വീടിന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരല്‍ അടയാളങ്ങളും കേസില്‍ നിര്‍ണായകമായേക്കും. വീട്ടിനുള്ളിലെ മറ്റൊന്നും നശിപ്പിക്കാത്തതും അലമാരകള്‍ മാത്രം കൊള്ളയടിച്ച സാഹചര്യത്തിലാണ് സംഭവം ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്നത്. മൂന്നു മോഷ്ടാക്കള്‍ മതില്‍ ചാടി വീട്ടുവളപ്പിലേക്ക് കടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടില്‍…

    Read More »
  • പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; മകള്‍ തെറ്റ് മനസ്സിലാക്കി, ഇനി ട്വിസ്റ്റില്ലെന്ന് അച്ഛന്‍

    കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഇനി ട്വിസ്റ്റില്ലെന്ന് യുവതിയുടെ അച്ഛന്‍. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മകളെ മര്‍ദ്ദിച്ചുവെന്നും യുവതിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ആംബലുന്‍സിലെ സ്ട്രെച്ചറില്‍ ബെല്‍റ്റിട്ട് അവളെ കിടത്തിയിരിക്കുകയല്ലേ, അങ്ങനെയൊരാളെ മര്‍ദ്ദിക്കുക എന്നത് ജീവിതത്തില്‍ സ്വപ്നത്തില്‍ പോലും കരുതാത്ത കാര്യമല്ലേ. ഏറ്റവും ദു:ഖകരമായ സംഭവമാണത്. അവന്‍ ഒരുപാട് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്നേ മദ്യപിക്കുന്ന ആളല്ലേ. സ്ഥിരം മദ്യപാനിയാണ്. മദ്യപാനിയല്ലെങ്കിലും അവന്‍ ഫ്രോഡ് തന്നെയാണ്. ഒരു സൈക്കോ ടൈപ് തന്നെയാണ്. ഇനി അവനൊന്നിച്ചുജീവിക്കാന്‍ തയ്യാറല്ല എന്ന് മകള്‍ തീര്‍ത്തു പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. ആദ്യത്തെ പരാതി കൊടുത്തപ്പോള്‍ അവള്‍ക്ക് ചില മോഹനവാഗ്ദാനങ്ങളൊക്കെ നല്‍കി അവര്‍ കസ്റ്റഡിയിലാക്കുകയായിരുന്നു. അങ്ങനെ മകളെക്കൊണ്ട് മൊഴി മാറ്റിപ്പിക്കുകയായിരുന്നു. ഭയങ്കര പീഡനം മകള്‍ ഏറ്റിട്ടുണ്ട്. കൈകൊണ്ട് മര്‍ദിച്ചതിനേക്കാള്‍ വലിയ പീഡനം വാക്കുകള്‍ കൊണ്ട് ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാന്‍ ഇനി ആഗ്രഹിക്കുന്നില്ലെന്ന് അവള്‍ തന്നെ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇനി ഈ കേസില്‍ ഒരു…

    Read More »
  • പന്തീരാങ്കാവില്‍ ഇത്തവണ പ്രശ്‌നം മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ്! അമ്മ വിളിച്ചതിന്റെ പേരിലും തല്ല്; അന്ന് ഒരുമിച്ച് കുളിക്കാത്തതില്‍ പിണക്കം

    കൊച്ചി: അടിമുടി നാടകീയതകള്‍ നിറഞ്ഞതായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ ഗാര്‍ഹിക പീഡനക്കേസ്. ട്വിസ്റ്റുകളില്‍നിന്ന് ട്വിസ്റ്റുകളിലേക്ക് നീണ്ട കേസില്‍ ഒടുവില്‍ പരാതിക്കാരിയും പ്രതിയായ ഭര്‍ത്താവും ഒത്തുതീര്‍പ്പിലെത്തിയതോടെ കേസ് ഹൈക്കോടതി റദ്ദാക്കുകയുംചെയ്തു. എന്നാല്‍, ഒന്നരമാസത്തിന് ശേഷം അതേ യുവതി വീണ്ടും ഭര്‍ത്താവിനെതിരെ സമാന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ഭര്‍ത്താവായ രാഹുല്‍ പി. ഗോപാല്‍ മര്‍ദിച്ചെന്നാണ് യുവതിയുടെ ഇപ്പോഴത്തെ ആരോപണം. അമ്മയെ ഫോണില്‍ വിളിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഉപദ്രവിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലിനെതിരേ വധശ്രമം, ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതി പോലീസ് കസ്റ്റഡിയിലാണ്. 2024 മെയ് 12-ാം തീയതിയാണ് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിന്റെ തുടക്കം. പന്തീരാങ്കാവിലെ ഭര്‍ത്തൃവീട്ടില്‍വെച്ച് പറവൂര്‍ സ്വദേശിനിയായ യുവതിയെ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാല്‍ ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു അന്നത്തെ പരാതി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം യുവതിയുടെ ബന്ധുക്കള്‍ ഭര്‍ത്തൃവീട്ടില്‍ അടുക്കളകാണല്‍ ചടങ്ങിനെത്തിയപ്പോളാണ് മര്‍ദനവിവരം പുറത്തറിഞ്ഞതെന്നും അന്ന് പരാതിയിലുണ്ടായിരുന്നു. 2024 മെയ്…

    Read More »
Back to top button
error: