CrimeNEWS

നൈറ്റില്‍ നൈറ്റിയിട്ട് ക്ഷേത്രക്കവര്‍ച്ച; ‘നൈറ്റി’ അബ്ദുള്ള പിടിയില്‍

കോഴിക്കോട്: പേരാമ്പ്രയില്‍ വിചിത്ര വസ്ത്രം ധരിച്ചെത്തി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. തിരുവള്ളൂര്‍ സ്വദേശി ‘നൈറ്റി’ എന്നറിയപ്പെടുന്ന അബ്ദുള്ളയാണ് പിടിയിലായത്.

രൂപവും ഭാവവും മാറ്റിയാണ് മോഷ്ടാക്കള്‍ പൊതുവേ മോഷണത്തിനിറങ്ങുന്നത്. മോഷണത്തിനെത്തിയ വീട്ടില്‍നിന്നും വസ്ത്രം മാറുന്ന സംഭവങ്ങളും ഉണ്ട്. എന്നാല്‍, പാന്റും അതിനു മേലെ മുണ്ടും പിന്നൊരു നൈറ്റിയും കൂടി ധരിച്ചായിരുന്നു അബ്ദുള്ളയുടെ മോഷണം.

Signature-ad

കഴിഞ്ഞ 19 നായിരുന്നു എരവട്ടൂര്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ മോഷണം നടന്നത്. കവര്‍ച്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും മുഖം മൂടിയ നിലയിലായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലെത്തിച്ചത്. വിവിധ സ്റ്റേഷനുകളിലായി നിരവധി കളവുകേസുകളും ക്രിമിനല്‍ കേസുകളും അബ്ദുള്ളയുടെ പേരിലുണ്ട്.

കഴിഞ്ഞ ദിവസം കൊല്ലം കാരിക്കുഴി നടരാജമൂര്‍ത്തി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയിലായിരുന്നു. റിച്ചിന്‍(23), രാഹുല്‍(22), സെയ്ദാലി (20) എന്നിവരാണ് പിടിയിലായത്.

Back to top button
error: