Crime
-
രാവിലെ കുളിക്കടവില്‍നിന്ന് കയറിവരുന്നതു കണ്ടു; വെള്ളൂരില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി
കോട്ടയം: ഒട്ടേറെ കേസുകളില്‍ പ്രതിയായി മോഷ്ടാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്നു പിന്തുടര്‍ന്നു പിടികൂടി. കന്യാകുമാരി മന്‍കോട് സ്വദേശി എഡ്വിന്‍ ജോസ് (45) ആണു പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണു സംഭവം. വെള്ളൂര്‍ പടിഞ്ഞാറ്റുകാവ് ക്ഷേത്രത്തിനു സമീപം മൂവാറ്റുപുഴയാറിന്റെ തീരത്തെ കുളിക്കടവില്‍നിന്ന് എഡ്വിന്‍ കയറിവരുന്നതു കണ്ട് നാട്ടുകാര്‍ വെള്ളൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഓടിപ്പോകാന്‍ ശ്രമിച്ച പ്രതിയെ പൊലീസും നാട്ടുകാരും പിന്നാലെ പോയി പിടികൂടുകയായിരുന്നു. വ്യാഴാഴ്ച രാത്രി വെള്ളൂര്‍ ഫെഡറല്‍ ബാങ്കിനു സമീപത്തെ വീടിന്റെ കതകു കുത്തിത്തുറക്കാന്‍ ശ്രമം നടത്തുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നതോടെ പ്രതി കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ഇയാളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതു കണ്ടാണ് ഇന്നലെ രാവിലെ ചിലര്‍ക്കു സംശയം തോന്നിയത്. ഇയാളുടെ ബാഗില്‍ നിന്നു വാതിലുകളും പൂട്ടും തുറക്കുന്ന ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വൈക്കത്തും വെള്ളൂരിലും നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവാണ് ഒടുവില്‍ പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയായി വെള്ളൂരിലെ വിവിധ വീടുകളില്‍ എഡ്‌വിന്‍ ജോസ്…
Read More » -
ഫസീലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം സനൂഫിന്റെ പരക്കംപാച്ചില്‍; പീഡനത്തിന് പരാതി നല്‍കിയതിന്റെ വൈരാഗ്യമെന്ന് സംശയം; ചെന്നൈയില്‍ പിടിയിലായ പ്രതിയെ കോഴിക്കോട്ട് എത്തിക്കും
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍. ചെന്നൈയിലെ ആവഡിയില്‍ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും. മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ചൊവ്വാഴ്ച സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം കൂടെയുണ്ടായിരുന്ന അബ്ദുല്‍ സനൂഫ് കടന്നുകളയുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. സനൂഫിനെതിരെ ഫസീല മുന്‍പ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ കേസ് പിന്നീട് ഒത്തുതീര്‍പ്പായിരുന്നു. ഇതിനു ശേഷവും ഫസീലയും സനൂഫും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. പൊലീസ് മൂന്നു സംഘമായാണ് പ്രതിക്കായി തിരച്ചില്‍ നടത്തിയത്. സനൂഫ് ബെംഗളൂരു മജസ്റ്റിക്കില്‍ നിന്ന് സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ബെംഗളൂരുവിലെത്തിയിരുന്നു. പ്രതിക്കുവേണ്ടി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. യുവതിയുടെ മരണം കൊലപാതകമാണെന്നു അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിക്കുകയും…
Read More » -
വര്‍ക്കലയിലെ മോഷണം കെട്ടുകഥ; കെട്ടിച്ചമച്ചതെന്ന് പൊലീസ്, അമ്മയും മകനും കസ്റ്റഡിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ മുഖംമൂടി സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നെന്ന പരാതി കെട്ടിചമച്ചതെന്ന് പൊലീസ്. വര്‍ക്കലയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി സുമതിയെ ആക്രമിച്ച് രണ്ടംഗം സംഘം കവര്‍ച്ച നടത്തിയെന്നായിരുന്നു മകന്‍ ശ്രീനിവാസന്‍ നല്‍കിയ പരാതി. ബന്ധുവിന് നല്‍കേണ്ട പണവും സ്വര്‍ണവും കൈമാറാതിരിക്കാന്‍ അമ്മയും മകനും ചേര്‍ന്നു നടത്തിയ നാടകമെന്നാണ് വര്‍ക്കല പൊലീസ് പറയുന്നത്. വര്‍ക്കല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ഫ്‌ലാറ്റില്‍ വാടകക്ക് താമസിക്കുന്ന സുമതിയെ വീട്ടിനുള്ളില്‍ കയറി രണ്ടംഗ സംഘം തലക്കടിച്ച് പരിക്കേല്‍പ്പിച്ച് അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും നാലുപവന്‍ സ്വര്‍ണവും കവര്‍ന്നുവെന്നായിരുന്നു മകന്‍ ശ്രീനിവാസന്‍ പൊലിസിനെ അറിയിച്ചത്. തലയില്‍ നിസ്സാര മുറിവുണ്ടായിരുന്ന സുമതിയെ സ്വകാര്യ ആശുപത്രിയിലേക്കും ഇന്നലെ മാറ്റിയിരുന്നു. തുടക്കംമുതല്‍ പരാതിയില്‍ വര്‍ക്കല പൊലിസിന് ദുരൂഹതയുണ്ടായി. മോഷണത്തിനെത്തിയ അക്രമിസംഘങ്ങള്‍ ഇങ്ങനെ ഒരു ആക്രമണം നടത്തില്ല, ചുറ്റം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും മുഖം മറച്ചെത്തിയ ആരെയും കണ്ടെത്തിയില്ല. മാത്രമല്ല രഹസ്യമായി സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാരയില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചത്.…
Read More » -
പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പ് വഴി, മറ്റൊരാളുമായി സൗഹൃദം സ്ഥാപിച്ചെന്ന് സംശയം; യുവതിയെ കൊലപ്പെടുത്തിയശേഷം പ്രതിയുടെ ആത്മഹത്യാ ശ്രമം
ബംഗലൂരു: കര്‍ണാടകയിലെ ബംഗലൂരു ഇന്ദിരാനഗര്‍ റോയല്‍ ലിവിങ്സ് അപ്പാര്‍ട്ട്മെന്റില്‍ അസമീസ് വ്ലോഗര്‍ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് പ്രതിയായ മലയാളി യുവാവ് ആരവ് ഹനോയിയുടെ മൊഴി. സംശയത്തെ തുടര്‍ന്നാണ് മായയെ കൊലപ്പെടുത്തിയതെന്നും ആരവിന്റെ മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. നവംബര്‍ 24ന് അര്‍ധരാത്രിയോടെയായിരുന്നു കൊലപാതകം. ശേഷം താന്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. മായയെ കൊലപ്പെടുത്തിയ കയര്‍ ഉപയോഗിച്ചാണ് കുരുക്കിട്ടതെങ്കിലും ഇതു മുറുകാതെ വന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചുവെന്നും ആരവ് പൊലീസിനോട് പറഞ്ഞു. 25ന് മുഴുവന്‍ ആ മുറിയില്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. 26ന് രാവിലെ മജസ്റ്റിക് റെയില്‍വേ സ്റ്റേഷനിലേക്ക് ഊബര്‍ വിളിച്ച് പോയി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പല ട്രെയിനുകള്‍ മാറിക്കയറി വാരാണസിയിലെത്തിയെന്നും ആരവ് പൊലിസീനോട് പറഞ്ഞു. 28ന് വൈകീട്ടാണ് ആരവ് കണ്ണൂരിലെ വീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന കാന്‍സര്‍ രോഗിയായ മുത്തച്ഛനെ ഫോണില്‍ വിളിച്ചത്. ഈ കോള്‍ പിന്തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
Read More » -
പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ സൗഹൃദം പുതുക്കി; വിവാഹമെന്നറിഞ്ഞതോടെ വെറളിപിടിച്ചു; കാമുകന്റെ വീട്ടിലെത്തി വീട്ടമ്മ കെട്ടിത്തൂങ്ങി
തിരുവനന്തപുരം: ഭര്‍തൃമതിയായ യുവതിയെ കാമുകന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂന്തുറ കല്ലുംമൂട് സ്വദേശി പുതുവല്‍ പുത്തന്‍വീട്ടില്‍ സുനിലിന്റെ ഭാര്യ സന്ധ്യ (38) ആണ് മരിച്ചത്. സുഹൃത്തായ മുട്ടത്തറ വടുവത്ത് സ്വദേശി അരുണിന്റെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. കാമുകന്‍ അരുണിന് വിവാഹം ആയെന്ന് അറിഞ്ഞതോടെ, സന്ധ്യ കത്തിയുമായെത്തി അരുണിനെ ആക്രമിക്കാന്‍ ശ്രമിച്ചു. അരുണ്‍ ഓടിച്ചിരുന്ന കാറിന് നാശനഷ്ടം വരുത്തുകയും ചെയ്തു. സന്ധ്യയുടെ ആക്രമണത്തില്‍ അരുണിന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. പിറ്റേന്ന് വെള്ളിയാഴ്ച അരുണ്‍ കാര്‍ നന്നാക്കാന്‍ പുറത്ത് പോയ സമയത്താണ് സന്ധ്യ അരുണിന്റെ വീട്ടില്‍ എത്തിയത്. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. ഈ സമയം അരുണിന്റെ അമ്മയുടെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ സന്ധ്യ ഇവരെ തള്ളി മാറ്റിയതിന് ശേഷം അരുണിന്റെ മുറിയില്‍ കയറി വാതില്‍ അടച്ച് തൂങ്ങി മരിക്കുകയായിരുന്നു. വീട്ടിലേക്കും ഇവര്‍ കത്തിയുമായാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. സന്ധ്യയുടെ സഹോദരന്റെ മൊഴി പ്രകാരം കേസ്…
Read More » -
പണം നല്‍കാത്തതിന് യുവതിയെ വീട്ടില്‍കയറി പീഡിപ്പിച്ചു; പ്രതി പിടിയില്‍
പത്തനംതിട്ട: കൂടലില്‍ പണം കടം നല്‍കാത്തതിന് വീട്ടില്‍കയറി യുവതിയെ പീഡിപ്പിച്ചു. തിങ്കളാഴ്ച പകല്‍ മൂന്നരയ്ക്കായിരുന്നു സംഭവം. പ്രതി അരുവാപ്പുലം അതിരുങ്കല്‍ മുറ്റാക്കുഴി ഷാജിഭവനം വീട്ടില്‍ ബി. സജി (35)യെ കൂടല്‍ പോലീസ് അറസ്റ്റുചെയ്തു. അടുക്കളയില്‍ ജോലിയിലായിരുന്ന യുവതിയോട് സജി പണം കടം ചോദിച്ചു. ഇല്ലെന്നു പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു പീഡനം. യുവതി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തണ്ണിത്തോട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.കെ. വിജയരാഘവന്റെ നേതൃത്വത്തില്‍ പ്രതിയെ മുറ്റാക്കുഴിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കി. കോന്നി ഡിവൈ.എസ്.പി. ടി. രാജപ്പന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. എസ്.ഐമാരായ ലുലു രവീന്ദ്രന്‍, അനില്‍കുമാര്‍, എസ്.സി.പി.ഒ.മാരായ അജേഷ്, ശരത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Read More » -
34 വര്‍ഷത്തിനുശേഷം മാനസാന്തരപ്പെട്ട് പുറത്തിറങ്ങി, ആത്മകഥയും ചര്‍ച്ചയായി; സിദ്ദിഖ് വീണ്ടും അഴിക്കുള്ളില്‍
കണ്ണൂര്‍: ജയിലില്‍ നല്ല പാഠങ്ങള്‍ പഠിച്ച് നല്ല പിള്ളയായി പുറത്തിറങ്ങിയ സിദ്ദിഖ് സ്വന്തം പണി മറന്നില്ല. കണ്ണൂര്‍ തളാപ്പിലെ സി.എസ്.ഐ പള്ളിയില്‍ നടത്തിയ മോഷണത്തില്‍ പിടിയിലായ സിദ്ദിഖ് വീണ്ടും കണ്ണൂര്‍ ജയിലിലായി. ജയിലില്‍ നിന്നു പഠിച്ച പാചകവിദ്യയും എഴുത്തുകാരനെന്ന മേല്‍വിലാസവും ഇയാള്‍ക്ക് വെളിച്ചം പകര്‍ന്നില്ല. 34 വര്‍ഷം നീണ്ട ജയില്‍വാസത്തിനു ശേഷം മാനസാന്തരപ്പെട്ട് എട്ടുമാസം മുന്‍പ് പുറത്തിറങ്ങിയ ഈ അറുപതുകാരന്‍ കഴിഞ്ഞ ദിവസമാണ് വീണ്ടും ജയിലിലായത്. തലശ്ശേരി തിരുവങ്ങാട് ജൂബിലി റോഡില്‍ അരയാംകൊല്ലം വീട്ടില്‍ എ.കെ. സിദ്ദിഖ് ജയിലില്‍ വച്ച് എഴുതി പ്രസിദ്ധീകരിച്ച ‘ഒരു കള്ളന്റെ ആത്മകഥ’ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ‘ഇനി കള്ളനെന്ന് വിളിക്കരുത്’ എന്ന് അഭ്യര്‍ത്ഥിച്ച ഇയാള്‍ കുടുംബജീവിതം ആഗ്രഹിക്കുന്നുവെന്നും ജോലി ചെയ്തു ജീവിക്കുന്നതിനൊപ്പം പുസ്തകരചനയും തുടരുമെന്നായിരുന്നു ജയില്‍ ഉദ്യോഗസ്ഥര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും നല്‍കിയ ഉറപ്പ്. ഒരു കള്ളന്‍ പറയുന്നതുകൊണ്ട് അവിശ്വസിക്കേണ്ടതില്ല എന്ന മുന്‍കൂര്‍ ജാമ്യത്തോടെയായിരുന്നു സിദ്ദിഖിന്റെ എഴുത്ത്. പുതിയ ജീവിത സാഹചര്യമൊരുക്കാന്‍ ജയില്‍ ജീവനക്കാര്‍ പിന്തുണയും നല്‍കിയിരുന്നു. ഒടുവില്‍ ജയിലില്‍നിന്നിറങ്ങിയ…
Read More » -
കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് പ്ലസ് ടുക്കാര്‍
കോഴിക്കോട്: കുറ്റ്യാടി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍. സംഭവത്തില്‍ 12 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ചൊവാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന വഴി ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി ഇഷാമിന്റെ ആരോപണം. പരുക്കേറ്റ ഇഷാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ കോല്‍ക്കളിയില്‍ മത്സരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ അവരുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ റീലായി പോസ്റ്റ് ചെയ്തതാണ് ആക്രമണത്തിനിടയാക്കിയത്. ജൂനിയര്‍ വിദ്യാര്‍ഥികള്‍ അവരുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത റീലിനു കാഴ്ചക്കാര്‍ കൂടിയതോടെ ഇത് പിന്‍വലിക്കാര്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും ജൂനിയേഴ്‌സ് തയാറായില്ല. രണ്ടു ദിവസംമുന്‍പ് ഈ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് വഴക്കിട്ടിരുന്നു. അധ്യാപകര്‍ ഇടപെട്ടാണ് അന്ന് സംഘര്‍ഷം ഒഴിവാക്കിയത്. ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റ്യാടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 14 വിദ്യാര്‍ഥികളെ…
Read More » -
സനൂഫിനെതിരെ പീഡന കേസ് കൊടുത്തിട്ടുള്ള രണ്ടു തവണ വിവാഹ മോചിത; 89 ദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ പ്രതിയും ഇരയും സുഹൃത്തുക്കളായി; കൊലപാതകത്തിലെത്തിയ ‘സൗഹൃദം’ ചര്‍ച്ചകളില്‍
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിനുള്ളില്‍ മലപ്പുറം സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ പ്രതി അബ്ദുള്‍ സനൂഫ് കേരളം വിട്ടു. ഇതിന് സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്‌ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി പ്രതി ലോഡ്ജില്‍ എത്തിയതും പിന്നീട് മുങ്ങിയതും. പ്രതിയുടെ സുഹൃത്തിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. മലപ്പുറം വെട്ടത്തൂര്‍ പട്ടിക്കാട് സ്വദേശി ഫസീലയെ ലോഡ്ജിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഫസീലയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഫസീലയ്‌ക്കൊപ്പം ലോഡ്ജില്‍ താമസിച്ചിരുന്ന അബ്ദുള്‍ സനൂഫിനെ തേടി പോലീസ് അന്വേഷണം തുടങ്ങി. ഇതിനിടെയാണ് കാറിന്റെ വിവരങ്ങള്‍ കിട്ടുന്നത്. തൃശൂര്‍ തിരുവല്ലാമല്ല സ്വദേശിയാണ് അബ്ദുള്‍ സനൂഫ്. പ്രതിക്ക് പാസ്‌പോര്‍ട്ട് ഇല്ലെന്നും പൊലീസ് കണ്ടെത്തി. 35 കാരിയായ ഫസീലയും സനൂഫും ഞായറാഴ്ച രാത്രി 11 മണിക്കാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മൂന്ന് ദിവസത്തേക്ക് മുറിയെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച…
Read More » -
ട്രെയിനുകളില്‍ ഒറ്റയ്ക്കുള്ള യാത്രക്കാരെ നോട്ടമിട്ട് ബലാത്സംഗം; 30കാരന്റെ അറസ്റ്റ് തെളിയിച്ചത് നാല് കൊലപാതകങ്ങള്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ 19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ 30കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് മറ്റ് നാല് കൊലപാതകങ്ങളും. ഒരു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി ട്രെയിനുകള്‍ കേന്ദ്രീകരിച്ച് നടന്ന കൊലപാതകങ്ങളിലാണ് പ്രതിയുടെ പങ്ക് വ്യക്തമായത്. ഹരിയാനയിലെ രോഹ്തക് സ്വദേശിയായ രാഹുല്‍ കരംവീറാണ് ഈ കേസുകളിലെല്ലാം പ്രതി. 19കാരിയുടെ മരണത്തിന് പിന്നാലെ നടത്തിയ വ്യാപക തെരച്ചിലില്‍ നവംബര്‍ 24നാണ് രാഹുല്‍ പിടിയിലാകുന്നത്. 2000ത്തോളം സിസിടിവി ക്യാമറകളില്‍ നിന്നായി നിരവധി ദൃശ്യങ്ങള്‍ പൊലീസിന് തെളിവായി ലഭിച്ചിരുന്നു. ട്രെയിനുകള്‍ കേന്ദ്രീകരിച്ചാണ് രാഹുല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും കോച്ചുകളാണ് പ്രധാനലക്ഷ്യം. ഒറ്റയ്ക്കുള്ള യാത്രക്കാരെ തെരഞ്ഞുപിടിച്ച് നോട്ടമിടും. പിന്നീട് തക്കം കിട്ടുമ്പോള്‍ ഇവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തും. ഇയാള്‍ക്കെതിരെ മോഷണക്കേസും നിലവിലുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലുമൊക്കെ മാറിമാറി താമസിക്കുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് പ്രതിയെ ലോക്കല്‍-റെയില്‍വേ പൊലീസ് സംയുക്ത ഓപ്പറേഷനിലൂടെ കുടുക്കിയത്. ഗുജറാത്ത് കൂടാതെ കര്‍ണാടക, പശ്ചിമ ബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും പ്രതിക്കെതിരെ…
Read More »