കൊച്ചി: ട്രെയിനില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സിഐ ഒളിവില്‍. അഗളി എസ്എച്ച്ഒ അബ്ദുല്‍ ഹക്കീം ഒളിവിലെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം റെയില്‍വേ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലരുവി എക്‌സ്പ്രസ്സില്‍വെച്ച് സിഐ യുവതിയെ കടന്നുപിടിച്ചത്. യുവതി ബഹളം വെച്ചപ്പോള്‍ മറ്റു യാത്രക്കാര്‍ ഇടപെട്ടു. ഇതോടെ താന്‍ പൊലീസാണെന്ന് പറഞ്ഞ് ഹക്കീം അവിടെനിന്ന് കടന്നുകളഞ്ഞു.
എറണാകുളം ജങ്ഷനിലെത്തിയപ്പോള്‍ യുവതി പൊലീസില്‍ പരാതി നല്‍കി. മറ്റു യാത്രക്കാര്‍ ഹക്കീമിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്.