കണ്ണൂര്‍: പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് തീയിട്ടു. കോഴൂര്‍കനാലിലെ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഇന്ന് വൈകിട്ട് നാലിന് കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിനാണ് തീയിട്ടത്.
ഓഫീസിന്റെ അവസാന അറ്റകുറ്റപ്പണികള്‍ക്കായി രാത്രി 11.30 വരെ പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു. ഇതിന് ശേഷമാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് ഓഫീസിന് തീയിട്ടത്. ഓഫീസിലെ സിസിടിവികളെല്ലാം അക്രമികള്‍ എടുത്തുകൊണ്ടുപോയി. പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഉദ്ഘാടനം ഇന്ന് തന്നെ നടത്തുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.