കോഴിക്കോട്: കൊയിലാണ്ടി നെല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പുലര്‍ച്ചെ 1.30 ഓടെ മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടി എസ്.ഐ. മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ഫോഴ്‌സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിശദമായ അന്വേഷണം നടക്കുകയാണ്.