CrimeNEWS

”നിങ്ങള്‍ ആരും ഇങ്ങോട്ട് വരണ്ടാ, ഞങ്ങള്‍ക്ക് കുറച്ചിലാണെന്ന് അഭിജിത്തിന്റെ അമ്മ പറഞ്ഞിരുന്നു”

തിരുവനന്തപുരം: പാലോട് ഇന്ദുജയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സഹോദരന്‍ ഷിനു. ഇന്ദുജ മരിക്കുന്നതിന്റെ തലേ ദിവസവും തന്നെ വിളിച്ചിരുന്നുവെന്നും വീട്ടിലെ കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്നും ഷിനു വെളിപ്പെടുത്തി. ഇന്ദുജയ്ക്ക് അഭിജിത്തുമായുള്ള പ്രണയത്തെ പറ്റി അറിയിലായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങി പോയതിന് ശേഷമാണ് അറിയുന്നതെന്നും സഹോദരന്‍ അറിയിച്ചു.

കല്ല്യാണത്തിന് ശേഷം മൂന്നു പ്രാവിശ്യം വീട്ടില്‍ ചേച്ചി വന്നിരുന്നു. അതില്‍ ഒരു തവണയെ അഭിജിത്ത് വീട്ടില്‍ വന്നിട്ടുള്ളു. ഇവിടെ നിന്ന് ആരും അവരുടെ വീട്ടിലേക്ക് വരണ്ടാ അത് തങ്ങള്‍ക്ക് കുറച്ചിലാണെന്നാണ് അഭിജിത്തിന്റെ അമ്മ പറഞ്ഞിരുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത ആളുകളെ പോലെയാണ് തങ്ങളെ കണ്ടതെന്നും ഇന്ദുജയുടെ സഹോദരന്‍ ഷിനു റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Signature-ad

‘ചേച്ചി എന്നും വിളിക്കുമായിരുന്നു. കല്ല്യാണം കഴിഞ്ഞ മൂന്നു മാസവും ചേച്ചി ഹാപ്പി അല്ലായിരുന്നു. നവംബര്‍ അവസാനമൊക്ക ആയപ്പോള്‍ തൊട്ട് ചേച്ചി ഇമോഷണലായി തുടങ്ങി. അവസാന നാളുകളില്‍ വിഷമത്തിലായിരുന്നു. വീട്ടിലെ പ്രശ്നങ്ങള്‍ നേരിട്ട് കാണുമ്പോള്‍ പറയാമെന്ന് പറഞ്ഞിരുന്നു. അത് കഴിഞ്ഞ് പിന്നെ കണ്ടിട്ടില്ല.’ ഷിനു പറഞ്ഞു. പ്രതികള്‍ക്ക് എതിരെ നടപടി ഉണ്ടായിലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും ഷിനു കൂട്ടി ചേര്‍ത്തു.

കൊന്നമൂട് സ്വദേശിനിയായ ഇന്ദുജയെ പാലോടുള്ള ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ മുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടെത്തുകയായിരുന്നു. ഈ സമയം അഭിജിത്തിന്റെ അമ്മൂമ്മ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

ഉടന്‍ തന്നെ ഇന്ദുജയെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവം ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുന്‍പായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം.

 

 

 

Back to top button
error: