CrimeNEWS

എഫ്‌ഐആറില്‍ ആല്‍വിന്റെ മരണം ഡിഫന്‍ഡറിടിച്ച്; സിസിടിവിയില്‍ ബെന്‍സ്: റീല്‍സ് എടുത്ത ഫോണ്‍ എവിടെ?

കോഴിക്കോട്: ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ യുവാവിന്റെ മരണത്തിന് ഇടയാക്കിയ കാര്‍ തിരിച്ചറിഞ്ഞു. തെലങ്കാന റജിസ്‌ട്രേഷനിലുള്ള ബെന്‍സ് ഇടിച്ചാണ് യുവാവ് മരിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് കാര്‍ ഏതാണെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാറുകള്‍ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്‌മാന്‍, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബെന്‍സ് കാര്‍ ഓടിച്ചിരുന്നത് മുഹമ്മദ് റബീസാണ്. ഇതിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയിട്ടില്ലെന്നാണ് വിവരം.

ഇന്ന് ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശോധന നടക്കും. ബെന്‍സ് കാറില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയും പരിശോധിക്കും. ആല്‍വിന്‍ റീല്‍സ് ചിത്രീകരിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസിന് ലഭിച്ചിട്ടില്ല. അപകടം നടന്ന സ്ഥലത്ത് പൊലീസ് തിരഞ്ഞെങ്കിലും ഫോണ്‍ കണ്ടെത്തിയിരുന്നില്ല. തിരച്ചില്‍ ഊര്‍ജിതമാക്കാനാണ് പൊലീസ് തീരുമാനം. മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചതാണോ എന്ന കാര്യത്തിലും സംശയമുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.

Signature-ad

റീല്‍സ് ചിത്രീകരണത്തിനായി രണ്ടു കാറുകളാണ് എത്തിച്ചിരുന്നത്. ഇതില്‍ ഏതു കാറാണ് ഇടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. പൊലീസ് തയാറാക്കിയ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത് ഡിഫന്‍ഡര്‍ കാര്‍ ഇടിച്ചാണ് യുവാവ് മരിച്ചതെന്നാണ്. അതിനിടെ അപകടം വരുത്തിയ കാര്‍ മാറ്റാന്‍ പൊലീസ് ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നു.

ആദ്യം പൊലീസ് പറഞ്ഞ കാര്‍ നമ്പര്‍ അപകടം വരുത്തിയ 2 കാറുകളുടേതും അല്ലായിരുന്നു. അതു പ്രഥമ വിവര പ്രകാരം പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ട് ആയിരുന്നു. പിന്നീട് ഇരു കാറുകളും വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ.ജോസ് കസ്റ്റഡിയില്‍ എടുത്തു. 2 ഡ്രൈവര്‍മാരെയും കസ്റ്റഡിയില്‍ എടുത്തു. രാത്രി മോട്ടര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനിലെത്തി കാറുകള്‍ പരിശോധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: