Crime
-
വനം ഉദ്യോഗസ്ഥനെ ഓഫീസില്‍ കയറി തല്ലി; ബിജെപി നേതാവിനും സഹായിക്കും 3 വര്‍ഷം തടവ്
ജയ്പുര്‍: 2022ല്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ ഓഫിസില്‍ കയറി തല്ലിയ കേസില്‍ ബിജെപി മുന്‍ എംഎല്‍എ ഭവാനി സിങ് രജാവത്തിനെയും സഹായി മഹാവീര്‍ സുമനെയും പ്രത്യേക കോടതി 3 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. എസ്സി/എസ്ടി കോടതി കുറ്റവാളികള്‍ക്ക് 20,000 രൂപ വീതം പിഴയും ചുമത്തി. ശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് രജാവത്ത് പറഞ്ഞു. ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) രവികുമാര്‍ മീണയുടെ പരാതിയില്‍ 2022 മാര്‍ച്ച് 31 നാണ് രജാവത്തിനും സുമനുമെതിരെ ഐപിസി സെക്ഷന്‍ 332, 353, 34, എസ്സി/എസ്ടി ആക്ട് സെക്ഷന്‍ 3(2) എന്നിവ പ്രകാരം കേസെടുത്തത്. ഒരു ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവച്ചതില്‍ പ്രതിഷേധിച്ച് രജാവത്ത് തന്റെ അനുയായികള്‍ക്കൊപ്പം ഡിസിഎഫിന്റെ ഓഫീസിലേക്ക് ഇരച്ചുകയറുകയും ഡിസിഎഫിനെ തല്ലുകയും ചെയ്തുവെന്നാണ് ആരോപണം. തന്റെ ഇടതുകൈ കൊണ്ട് രജാവത്ത് ഡിസിഎഫിനെ തല്ലുന്ന വീഡിയോ അന്ന് സമൂഹ മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു.
Read More » -
അടിപിടി തടയാനെത്തി, പൊലീസുകാരന് സോഡാ കുപ്പിക്കൊണ്ട് അടിയേറ്റു; 5 പേര്‍ അറസ്റ്റില്‍
ഇടുക്കി: കുട്ടിക്കാനം, പുല്ലുപാറ ജങ്ഷനില്‍ കട നടത്തിപ്പുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. തടയാനെത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സോഡാക്കുപ്പിക്കൊണ്ടു അടിയേറ്റു. സംഭവത്തില്‍ 5 പേര്‍ അറസ്റ്റിലായി. ശബരിമല സ്‌പെഷല്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ കരിമണ്ണൂര്‍ സ്വദേശി കെഎ മുഹമ്മദിനാണ് (29) പരിക്കേറ്റത്. മുഹമ്മദ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അടുത്തടുത്ത് കടകള്‍ നടത്തുന്നവര്‍ തമ്മില്‍ നാളുകളായി തുടരുന്ന തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. പുല്ലുപാറ സ്വദേശികളായ ഷാജി (55), മകന്‍ അര്‍ജുനന്‍ (20), സുജിത്ത് (38), സഹോദരന്‍ സുജില്‍ (34), പ്രദേശവാസിയായ ജുബി ജോയ് (31) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ടെന്നു പൊലീസ് വ്യക്തമാക്കി.
Read More » -
അറസ്റ്റ് ചെയ്യാനെത്തി; പോക്‌സോ കേസ് പ്രതി എസ്‌ഐയെ കടിച്ചു!
ഇടുക്കി: പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ, എസ്‌ഐയെ പ്രതി കടിച്ചു മുറിവേല്‍പ്പിച്ചു. മൂന്നാര്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ: അജേഷ് കെ ജോണിന്റെ കൈക്കാണ് മുറിവേറ്റത്. മൂന്നാറിനു സമീപത്തുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലായത്. വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് പ്രതി എസ്‌ഐയുടെ കൈക്ക് കടിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. എസ്‌ഐയുടെ നേതൃത്വത്തില്‍ മൂന്ന് പൊലീസുകാര്‍ തമിഴ്‌നാട്ടിലെത്തി സാഹസികമായാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ നൂറിലധികം വരുന്ന ഗ്രാമവാസികള്‍ ചേര്‍ന്നു പൊലീസ് വാഹനം തടഞ്ഞു. എന്നാല്‍, ഇവരുടെ എതിര്‍പ്പ് മറികടന്നാണ് സംഘം പ്രതിയെ വാഹനത്തില്‍ കയറ്റി മൂന്നാറിലെത്തിച്ചത്. പ്രതിയെ തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി.
Read More » -
അമേരിക്കയില്‍ മകള്‍ക്ക് പഠന വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പറ്റിച്ചു; പത്ത് ലക്ഷം വാങ്ങിയ ശേഷം മുങ്ങി; രണ്ടു കൊല്ലത്തിന് ശേഷം അറസ്റ്റ്; കുറ്റസമ്മതം നടത്തി വെച്ചൂച്ചിറക്കാരി രാജി
പത്തനംതിട്ട: വിദേശത്ത് പഠന, ജോലി വീസ നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ യുവതി അറസ്റ്റിലായത് പോലീസിന്റെ കരുതലോടെയുള്ള അന്വേഷണത്തില്‍. റാന്നി വെച്ചൂച്ചിറ സ്വദേശി കെ.രാജി (40) യാണ് അറസ്റ്റിലായത്. ഇവര്‍ തിരുവല്ലയില്‍ ഒലീവിയ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനം വര്‍ഷങ്ങളായി നടത്തിവരികയാണ്. ചുനക്കര സ്വദേശിയായ വിദ്യാര്‍ഥിയില്‍നിന്നു വിദേശത്ത് പഠനവിസ നല്‍കാമെന്നറിയിച്ച് 10 ലക്ഷം രൂപ വാങ്ങുകയും ഒരു വര്‍ഷമായിട്ടും വീസയോ തിരികെ പണമോ നല്‍കാതെ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. റാന്നി, വര്‍ക്കല, കഴക്കൂട്ടം സ്റ്റേഷനുകളിലായി സമാനമായ കേസുകള്‍ ഇവര്‍ക്കെതിരെ ഉണ്ട്. വിദ്യാര്‍ത്ഥിയില്‍ നിന്നും വിദേശത്ത് പഠന വിസ നല്‍കാമെന്നറിയിച്ച് 10ലക്ഷം രൂപ വാങ്ങുകയും ഒരു വര്‍ഷമായിട്ടും വിസയോ പണമോ തിരികെ നല്‍കാതെ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. മഞ്ഞാടിയിലെ വാടകവീട്ടില്‍ നിന്നാണ് രാജിനെ കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്പി എസ്.അഷാദിന്റെ നേതൃത്വത്തില്‍ സിഐ വി.കെ.സുനില്‍ കൃഷ്ണന്‍, എസ്ഐ മുഹമ്മദ് സാലി, എസ്സിപിഒ എ.നാദിര്‍ഷാ, സിപിഒമാരായ മനോജ്, അഭിലാഷ്, പാര്‍വതി കൃഷ്ണന്‍…
Read More » -
വെണ്ണലയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമം; യുവാവ് കസ്റ്റഡിയില്‍
കൊച്ചി: വെണ്ണലയില്‍ അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമം. വെണ്ണല സ്വദേശിനി അല്ലി(72)യാണ് മരിച്ചത്. മകന്‍ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിക്കുന്നതുകണ്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നാട്ടുകാര്‍ കാണുന്നത്. ‘മദ്യലഹരിയിലായിരുന്നു പ്രദീപ്. യുവാവ് സ്ഥിരം മദ്യപാനിയാണ്. കുഴിയെടുക്കുന്നത് കണ്ടപ്പോഴാണ് സംഭവം അറിഞ്ഞത്. ഇന്നലെ പ്രദീപ് അമ്മയുമായി മരുന്ന് വാങ്ങാന്‍ പുറത്ത് പോയിരുന്നു. പ്രദീപ് സ്ഥിരം മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്. ബുധനാഴ്ച രാത്രിയും വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നു.’ നാട്ടുകാര്‍ പറയുന്നു. അമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിനെ നല്‍കിയ മൊഴി. പാലാരിവട്ടം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Read More » -
എന്നാ സാറിത്! യുവാവിനെ കത്തികാട്ടി 15 ലക്ഷം കവര്‍ന്നു; ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരും പൊലീസുകാരനും അറസ്റ്റില്‍
ചെന്നൈ: യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവര്‍ന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുകാരനും അറസ്റ്റില്‍. ഓള്‍ഡ് വാഷര്‍മാന്‍പെട്ട് സ്വദേശി എച്ച്.മുഹമ്മദ് ഗൗസിന്റെ പരാതിയില്‍ ആദായനികുതി ഇന്‍സ്‌പെക്ടര്‍ ദാമോദരന്‍, ഓഫിസര്‍ പ്രദീപ്, സൂപ്രണ്ട് രഘു, ട്രിപ്ലിക്കേന്‍ സ്‌പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജ സിങ് എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്തിനു സിടി സ്‌കാന്‍ യന്ത്രം വാങ്ങാനുള്ള 20 ലക്ഷം രൂപയുമായി ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന ഗൗസിനെ എസ്എസ്‌ഐ രാജ തടയുകയും ബാഗ് പരിശോധിക്കുകയും ചെയ്തിരുന്നു. ഇയാള്‍ അറിയിച്ചതനുസരിച്ച് എത്തിയ ആദായനികുതി ഉദ്യോഗസ്ഥര്‍, ഗൗസിനെ കാറില്‍ കയറ്റുകയും എഗ്മൂറിലെത്തിയപ്പോള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് വഴിയില്‍ ഇറക്കിവിടുകയുമായിരുന്നു. 20 ലക്ഷം രൂപ കൊള്ളയടിച്ചതായി ഗൗസ് നല്‍കിയ പരാതിയിലാണ് 4 പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. 5 ലക്ഷം രൂപ മറ്റൊരാള്‍ക്കു നല്‍കിയ ഗൗസ് ആ തുക കൂടി ഉള്‍പ്പെടുത്തി 20 ലക്ഷം നഷ്ടപ്പെട്ടെന്നു പരാതി നല്‍കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി.
Read More » -
ബാങ്കിന് സംശയം, വാതില്‍ പൊളിച്ച് അകത്തുകടന്ന് പൊലീസ്; ചങ്ങനാശേരിയില്‍ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍നിന്ന് ഡോക്ടറെ രക്ഷപ്പെടുത്തി
കോട്ടയം: വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്ന് ചങ്ങനാശേരിയിലെ ഡോക്ടറെ രക്ഷിച്ച് പൊലീസ്. അറസ്റ്റില്‍ ഭയന്ന് തട്ടിപ്പ് സംഘത്തിന് കൈമാറിയ 5.25 ലക്ഷം രൂപയില്‍ നാലര ലക്ഷം രൂപ പൊലീസ് വീണ്ടെടുത്തു. സംശയകരമായ ഇടപാട് ശ്രദ്ധയില്‍പ്പെട്ട ബാങ്ക് ഉടന്‍ തന്നെ ഇക്കാര്യം അറിയിച്ചതോടെയാണ് പൊലീസിന് വേഗത്തില്‍ ഇടപെടാന്‍ സാധിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. മുംബൈ പൊലീസ് ആണെന്ന് പറഞ്ഞാണ് ഡോക്ടറെ വിളിച്ചത്. സ്ഥിരമായി തട്ടിപ്പ് സംഘം പറയുന്നത് പോലെ ഡോക്ടര്‍ക്ക് വന്ന കുറിയറില്‍ രാസവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നും അറസ്റ്റ് രേഖപ്പെടുത്തിയതായും സംഘം അറിയിച്ചു. ഈസമയത്ത് ഡോക്ടര്‍ വീട്ടില്‍ തനിച്ചായിരുന്നു. അറസ്റ്റില്‍ ഭയന്ന ഡോക്ടറോട് ജാമ്യത്തില്‍ ഇറങ്ങണമെങ്കില്‍ 30 ലക്ഷം രൂപ കൈമാറണമെന്ന് ആവശ്യപ്പെട്ടു. ആദ്യ ഘട്ടമായി 5.25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇവര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഡോക്ടര്‍ തുക കൈമാറി. സംശയകരമായ ഇടപാട് കണ്ട് സംശയം തോന്നിയ എസ്ബിഐ ബാങ്ക് പൊലീസിനെ വിവരം അറിയിച്ചതാണ് വഴിത്തിരിവായത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ എസ്ബിഐ പ്രത്യേക മോണിറ്ററിങ്…
Read More » -
സ്വത്തുതര്‍ക്കം, വശീകരണം; 26-കാരനും കാമുകിയും ചേര്‍ന്ന് പിതാവിനെ കുഴല്‍ക്കിണറിലിട്ട് ജീവനോടെ കത്തിച്ചു
ലഖ്നൗ: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനും കാമുകിയും ചേര്‍ന്ന് പിതാവിനെ ജീവനോടെ കത്തിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ റാംപുരിലാണ് സംഭവം. പ്രതികളായ ധര്‍മ്മേഷ് റാവത്ത് (26), സംഗീത (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രാം റാവത്തിനെ (44) പ്രതികള്‍ കുഴല്‍ക്കിണറില്‍ തള്ളിയിട്ട ശേഷം കത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം രാം കൃഷി സ്ഥലത്തിന് കാവല്‍ നില്‍ക്കാന്‍ പോയി. പിന്നീട് വെള്ളിയാഴ്ച രാവിലെ രാമിന്റെ മൃതദേഹം കൃഷിസ്ഥലത്തെ 30 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മകള്‍ ജൂലി പോലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ധര്‍മ്മേഷ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ ധര്‍മ്മേഷ് കുറ്റസമ്മതം നടത്തുകയായിരുന്നു. തനിക്ക് അവകാശപ്പെട്ട 2.5 ബിഘ (1.549 ഏക്കര്‍) കൃഷിഭൂമി പിതാവ് തരില്ല എന്ന സംശയത്തെ തുടര്‍ന്നാണ് കാമുകി സംഗീതയുമായി ചേര്‍ന്ന് ധര്‍മ്മേഷ് ക്രൂരകൃത്യം നടത്തിയത്. ഭൂമിയും മറ്റ് സ്വത്തുക്കളും ലഭിക്കാനായി സംഗീത രാമിനെ വശീകരിച്ച്…
Read More » -
ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ടു പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്
വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പനമരം സ്വദേശികളായ താഴെപുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ കമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവര്‍ക്ക് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇവര്‍ ജില്ല വിട്ട് പോയിട്ടുണ്ടാവാമെന്നാണ് പോലീസ് വിലയിരുത്തല്‍. കേസില്‍ ചൊവ്വാഴ്ച രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കണിയാമ്പറ്റ പടിക്കംവയല്‍ പച്ചിലക്കാട് കക്കാറയ്ക്കല്‍ വീട്ടില്‍ അഭിരാം കെ. സുജിത്ത് (23), പച്ചിലക്കാട് പുത്തന്‍പീടികയില്‍ ഹൗസില്‍ മുഹമ്മദ് അര്‍ഷിദ് (25) എന്നിവരെയാണ് മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. അന്വേഷണസംഘം ചൊവ്വാഴ്ച രാവിലെ കല്പറ്റ ഭാഗത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. അഭിരാമിനെയും അര്‍ഷിദിനെയും എസ്.സി/എസ്.ടി. വിഭാഗങ്ങള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന മാനന്തവാടിയിലെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മാനന്തവാടി-പുല്പള്ളി റോഡിലെ കൂടല്‍ക്കടവിലായിരുന്നു കേസിനാസ്പദമായ സംഭവം. കൂടല്‍ക്കടവ് ചെമ്മാട് കോളനിയിലെ മാതനാണ് അതിക്രമത്തിനിരയായത്.…
Read More » -
ആറു വയസു മുതല്‍ കൊടുംപീഡനം; യു.കെയില്‍ പത്തു വയസുകാരിയുടെ കൊലപാതകത്തില്‍ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം
ലണ്ടന്‍: ലണ്ടനില്‍ പാക്കിസ്ഥാന്‍ വംശജയായ പെണ്‍കുട്ടിയുടെ മരണത്തില്‍ പിതാവിനും രണ്ടാനമ്മയ്ക്കും യുകെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പത്തു വയസ്സുകാരിയായ സാറാ ഷെരീഫിന്റെ കൊലപാതകത്തിലാണ് പിതാവ് ഉര്‍ഫാന്‍ ഷെരീഫ് (43), രണ്ടാനമ്മ ബീനാഷ ബട്ടൂല്‍ (30) എന്നിവരെ ലണ്ടന്‍ ഓള്‍ഡ് ബെയ്ലി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഉര്‍ഫാന് 40 വര്‍ഷവും ബീനാഷയ്ക്ക് 33 വര്‍ഷവുമാണ് തടവുശിക്ഷ. ആറു വയസ്സ് മുതല്‍ സാറാ ഷെരീഫിനെ ഇരുവരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. വര്‍ഷങ്ങളോളം നീണ്ടു നിന്ന ഭീകരമായ മര്‍ദനവും കുട്ടിക്കെതിരെ നടന്നിരുന്നു. പ്രതികള്‍ വിചാരണ വേളയില്‍ പശ്ചാത്താപത്തിന്റെ ഒരു കണിക പോലും കാണിച്ചില്ലെന്നും ശിക്ഷാ വിധിയില്‍ ജഡ്ജി ജോണ്‍ കവാനി എടുത്തു പറഞ്ഞു. ഇരുമ്പ് ദണ്ഡും ക്രിക്കറ്റ് ബാറ്റും കൊണ്ടാണ് പ്രതികള്‍ സാറയെ മര്‍ദിച്ചിരുന്നതെന്നും ശുചിമുറി ഉപയോഗിക്കുന്നതില്‍നിന്നു പെണ്‍കുട്ടിയെ തടഞ്ഞിരുന്നതായും വിധിയില്‍ പറയുന്നുണ്ട്. 2023 ഓഗസ്റ്റിലാണ് ഒഴിഞ്ഞുകിടന്നിരുന്ന വീട്ടില്‍ സാറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ സാറയുടെ ദേഹത്ത് 71…
Read More »