CrimeNEWS

എന്നാ സാറിത്! യുവാവിനെ കത്തികാട്ടി 15 ലക്ഷം കവര്‍ന്നു; ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരും പൊലീസുകാരനും അറസ്റ്റില്‍

ചെന്നൈ: യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവര്‍ന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുകാരനും അറസ്റ്റില്‍. ഓള്‍ഡ് വാഷര്‍മാന്‍പെട്ട് സ്വദേശി എച്ച്.മുഹമ്മദ് ഗൗസിന്റെ പരാതിയില്‍ ആദായനികുതി ഇന്‍സ്‌പെക്ടര്‍ ദാമോദരന്‍, ഓഫിസര്‍ പ്രദീപ്, സൂപ്രണ്ട് രഘു, ട്രിപ്ലിക്കേന്‍ സ്‌പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജ സിങ് എന്നിവരാണ് അറസ്റ്റിലായത്.

സുഹൃത്തിനു സിടി സ്‌കാന്‍ യന്ത്രം വാങ്ങാനുള്ള 20 ലക്ഷം രൂപയുമായി ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന ഗൗസിനെ എസ്എസ്‌ഐ രാജ തടയുകയും ബാഗ് പരിശോധിക്കുകയും ചെയ്തിരുന്നു. ഇയാള്‍ അറിയിച്ചതനുസരിച്ച് എത്തിയ ആദായനികുതി ഉദ്യോഗസ്ഥര്‍, ഗൗസിനെ കാറില്‍ കയറ്റുകയും എഗ്മൂറിലെത്തിയപ്പോള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് വഴിയില്‍ ഇറക്കിവിടുകയുമായിരുന്നു.

Signature-ad

20 ലക്ഷം രൂപ കൊള്ളയടിച്ചതായി ഗൗസ് നല്‍കിയ പരാതിയിലാണ് 4 പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. 5 ലക്ഷം രൂപ മറ്റൊരാള്‍ക്കു നല്‍കിയ ഗൗസ് ആ തുക കൂടി ഉള്‍പ്പെടുത്തി 20 ലക്ഷം നഷ്ടപ്പെട്ടെന്നു പരാതി നല്‍കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി.

Back to top button
error: