Crime

  • ആറു വയസു മുതല്‍ കൊടുംപീഡനം; യു.കെയില്‍ പത്തു വയസുകാരിയുടെ കൊലപാതകത്തില്‍ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

    ലണ്ടന്‍: ലണ്ടനില്‍ പാക്കിസ്ഥാന്‍ വംശജയായ പെണ്‍കുട്ടിയുടെ മരണത്തില്‍ പിതാവിനും രണ്ടാനമ്മയ്ക്കും യുകെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പത്തു വയസ്സുകാരിയായ സാറാ ഷെരീഫിന്റെ കൊലപാതകത്തിലാണ് പിതാവ് ഉര്‍ഫാന്‍ ഷെരീഫ് (43), രണ്ടാനമ്മ ബീനാഷ ബട്ടൂല്‍ (30) എന്നിവരെ ലണ്ടന്‍ ഓള്‍ഡ് ബെയ്ലി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഉര്‍ഫാന് 40 വര്‍ഷവും ബീനാഷയ്ക്ക് 33 വര്‍ഷവുമാണ് തടവുശിക്ഷ. ആറു വയസ്സ് മുതല്‍ സാറാ ഷെരീഫിനെ ഇരുവരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. വര്‍ഷങ്ങളോളം നീണ്ടു നിന്ന ഭീകരമായ മര്‍ദനവും കുട്ടിക്കെതിരെ നടന്നിരുന്നു. പ്രതികള്‍ വിചാരണ വേളയില്‍ പശ്ചാത്താപത്തിന്റെ ഒരു കണിക പോലും കാണിച്ചില്ലെന്നും ശിക്ഷാ വിധിയില്‍ ജഡ്ജി ജോണ്‍ കവാനി എടുത്തു പറഞ്ഞു. ഇരുമ്പ് ദണ്ഡും ക്രിക്കറ്റ് ബാറ്റും കൊണ്ടാണ് പ്രതികള്‍ സാറയെ മര്‍ദിച്ചിരുന്നതെന്നും ശുചിമുറി ഉപയോഗിക്കുന്നതില്‍നിന്നു പെണ്‍കുട്ടിയെ തടഞ്ഞിരുന്നതായും വിധിയില്‍ പറയുന്നുണ്ട്. 2023 ഓഗസ്റ്റിലാണ് ഒഴിഞ്ഞുകിടന്നിരുന്ന വീട്ടില്‍ സാറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ സാറയുടെ ദേഹത്ത് 71…

    Read More »
  • വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തു; മങ്കടയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം

    മലപ്പുറം: മങ്കട വലമ്പൂരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണമെന്ന് പരാതി . കരുവാരക്കുണ്ട് സ്വദേശി ഷംസുദ്ദീനാണ് മര്‍ദനമേറ്റത്. വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചതെന്ന ഷംസുദ്ദീന്‍ പറയുന്നു. ഒന്നര മണിക്കൂറോളം അവശനായി കിടന്നിട്ടും ആരും ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഞായറാഴ്ച അഞ്ച് മണിയോടെയാണ് സംഭവം. ഒരു മരണവീട്ടില്‍ പോയി തിരികെ വരുന്ന വഴി റോഡിന്റെ നടുവില്‍ ഒരു ബൈക്ക് നിര്‍ത്തിയത് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇതിനു പിന്നാലെ ബൈക്ക് യാത്രികന്‍ ഷംസുദ്ദീനെ ആക്രമിക്കുകയായിരുന്നു. ആദ്യം കമ്പ് കൊണ്ടാണ് അടിച്ചത്. പിന്നീട് കൂടുതല്‍ ആളുകള്‍ അവിടെയെത്തുകയും ആക്രമിക്കുകയുമായിരുന്നു. ഒരാള്‍ തന്നെ കമ്പി കൊണ്ട് മുഖത്തടിച്ചുവെന്നും അദ്ദേഹം പറയുന്നു. വരുന്നവരെല്ലാം അടിച്ച് തിരികെ പോകുന്ന സ്ഥിതിയായിരുന്നുവെന്നും ഷംസുദ്ദീന്‍ വിശദീകരിക്കുന്നു. നാട്ടുകാരുണ്ടായിരുന്നെങ്കിലും മര്‍ദിക്കുന്നവരെ പേടിച്ച് ആശുപത്രിയിലെത്തിച്ചെല്ലെന്നും ആരോപിക്കുന്നു. പിന്നീട് സ്വന്തം നാട്ടില്‍ നിന്നും ആളുകളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

    Read More »
  • വിനീതിനോട് എ.സി അജിത്തിന് വ്യക്തിവൈരാഗ്യം; പൊലീസുകാരന്റെ ആത്മഹത്യയ്ക്ക് കാരണം മേലുദ്യോഗസ്ഥന്റെ പീഡനമെന്ന് സഹപ്രവര്‍ത്തകരുടെ മൊഴി

    മലപ്പുറം: അരീക്കോട്ടെ സ്‌പെഷല്‍ ഓപ്പറേഷന്‍ പൊലീസ് ക്യാംപില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് (എ.സി) അജിത്തിനെതിരെ ക്യാംപിലെ കമാന്‍ഡോകള്‍. എ.സി: അജിത്തിന് വിനീതിനോട് വ്യക്തി വൈരാഗ്യമുണ്ടെന്നാണ് സഹപ്രവര്‍ത്തകരായ കമാന്‍ഡോകള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. സുഹൃത്തിന്റെ മരണത്തിലെ വീഴ്ച ചോദ്യം ചെയ്തതാണ് വിനീതിനോട് വൈരാഗ്യം ഉണ്ടാകാന്‍ കാരണമെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. ആത്മഹത്യയ്ക്ക് കാരണം ഉദ്യോഗസ്ഥ പീഡനം തന്നെയാണെന്നും സഹപ്രവര്‍ത്തകര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. വിനീതിന്റെ സുഹൃത്ത് സുനീഷ് ക്യാംപിലെ ട്രെയിനിങ്ങിനിടെയാണ് മരിക്കുന്നത്. 2021ലാണ് സംഭവം. കുഴഞ്ഞു വീണ സുനീഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി. സഹപ്രവര്‍ത്തകര്‍ സുനീഷിനെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും എ.സി: അജിത്ത് അതിനു സമ്മതിച്ചില്ല. ഇതു ചോദ്യം ചെയ്തതാണ് വിനീതിനോട് അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന് വിരോധത്തിന് കാരണമായതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. സുനീഷിന്റെ മരണത്തില്‍ വിനീത്, എ.സി അജിത്തിനെതിരെ ശബ്ദമുയര്‍ത്തി സംസാരിച്ചിരുന്നു. ഇതു വിരോധത്തിന് കാരണമായി എന്നാണ് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ…

    Read More »
  • ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ കുഞ്ഞിനെ വിറ്റു; അമ്മയും ‘ഗ്യാങ്ങും’ പിടിയില്‍

    മുംബൈ: മോഷണക്കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാനുള്ള തുക കണ്ടെത്താനായി നവജാതശിശുവിനെ വിറ്റ ദാദര്‍ സ്വദേശിയായ അമ്മയെയും 8 കൂട്ടാളികളെയും മാട്ടുംഗ പൊലീസ് അറസ്റ്റ് ചെയ്തു. മരുമകള്‍ മനീഷ യാദവ് (32) നവജാതശിശുവിനെ ബെംഗളൂരുവിലുള്ള സംഘത്തിനു വിറ്റെന്ന് കാട്ടി ഭര്‍തൃമാതാവ് പ്രമീള പവാറാണ് മാട്ടുംഗ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന്, കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. അറസ്റ്റിലായവരില്‍ നഴ്‌സും കല്യാണ ബ്രോക്കര്‍മാരും ഉള്‍പ്പെടെയുണ്ടെന്നും വന്‍ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നാണ് സൂചനയെന്നും പൊലീസ് പറഞ്ഞു. 45 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ 4 ലക്ഷം രൂപയ്ക്കാണ് വിറ്റത്. അതില്‍ 1.5 ലക്ഷം രൂപ അമ്മയ്ക്കും ബാക്കി ഇടനിലക്കാര്‍ക്കുമാണ് ലഭിച്ചതെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ പിന്നീട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി.

    Read More »
  • അതിഥികള്‍ അഴിഞ്ഞാടുന്നു; നടന്നുപോയ പെണ്‍കുട്ടിയെ കടന്നുപിടിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

    തിരുവനന്തപുരം: റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ കടന്നുപിടിച്ച അന്യസംസ്ഥാന തൊഴിലാളിയെ നേമം പൊലീസ് അറസ്റ്റു ചെയ്തു. ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശിയായ ഓഖില്‍ പൂജാര്‍(35) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് 5ന് നേമം സ്‌കൂളിന് സമീപത്തുകൂടി നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ കടന്നു പിടിച്ചത്. ഇയാളില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി സമീപത്തെ കടക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കടക്കാരും നാട്ടുകാരും തടഞ്ഞുവച്ച് ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. അതേസമയം, തടിപ്പണിക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ മോഷ്ടിച്ച അന്യ സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയില്‍. ബീഹാര്‍ സ്വദേശിയായ സരോജ് കുമാര്‍(36) ആണ് കഴിഞ്ഞദിവസം ചവറ പൊലീസിന്റെ പിടിയിലാത്. പന്മന പോരൂര്‍ക്കര സ്വദേശിയായ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള തടിപ്പണി സ്ഥാപനത്തില്‍ നിന്നാണ് മോട്ടോര്‍ മോഷണം പോയത്. കഴിഞ്ഞ നാല് വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു പ്രതി. മോഷണം നടന്നത് മനസിലാക്കിയ സ്ഥാപനയുടമ കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സരോജ് കുമാറാണ് മോട്ടോര്‍ എടുത്തതെന്ന്…

    Read More »
  • മൂന്ന് ദിവസം ഒളിവില്‍; ആളുകളെ പട്ടിയെ കൊണ്ട് കടിപ്പിച്ച പ്രതി പിടിയില്‍

    തിരുവനന്തപുരം: നായയുമായി വീടിനു സമീപത്തുകൂടി പോയത് വിലക്കിയ വൈരാഗ്യത്തില്‍ സമീപവാസിയെ നായയെ വിട്ടു കടിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കമ്രാന്‍ സഫീറിനെയാണ് പൊലിസ് പിടികൂടിയത്. മൂന്ന് ദിവസമായി ഒളിവില്‍ കഴിയുന്നതിനിടെ പ്രതി ചാന്നാങ്കരയില്‍ വച്ചാണ് പിടിയിലായത്. കഠിനംകുളം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഠിനംകുളം ചിറയ്ക്കല്‍ താമസിക്കുന്ന സക്കീര്‍ (32) ആണ് നായയുടെ കടിയേറ്റത്. സമീപത്തുനിന്ന അതിഥി തൊഴിലാളിക്കും കടിയേറ്റിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് 4 മണിയോടെയാണ് സംഭവം സഫീര്‍ നായയുമായി വീട്ടിനു സമീപത്തുകൂടി നടക്കുമ്പോള്‍ ‘വീട്ടില്‍ ചെറിയ കുട്ടികള്‍ ഉള്ളതാണ് ,നായ്ക്കളെ സുരക്ഷിതമില്ലാതെ കൊണ്ടുപോകരുതെ’ന്നു സക്കീര്‍ വിലക്കിയിരുന്നു. ഇതില്‍ ക്ഷുഭിതനായ ഇയാള്‍ നായയുമായി സക്കീറിന്റെ വീട്ടില്‍ എത്തി കടിപ്പിച്ചു എന്നാണ് പരാതി. നായ ചാടി കടിച്ചതിനെ തുടര്‍ന്ന് സക്കീറിന്റെ മുതുകില്‍ മുറിവേറ്റു. പുറത്തേക്കു വരുമ്പോള്‍ അതു വഴി പോയ അതിഥി തൊഴിലാളിയെയും നായ കടിച്ചു. സക്കീര്‍ കഠിനംകുളം പൊലീസില്‍ പരാതിപ്പെട്ടതിനെ…

    Read More »
  • 24 കോടിയുടെ എം.ഡി.എം.എയുമായി നൈജീരിയന്‍ വനിത പിടിയില്‍; അകത്തായത് ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി

    ബെംഗളൂരു: നഗരത്തില്‍ വന്‍ ലഹരി വേട്ട. 24 കോടിയുടെ എം.ഡി.എം.എയുമായി നൈജീരിയന്‍ വനിത പിടിയില്‍. പിടിയിലായത് ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെന്ന് പോലീസ്. ബെംഗളൂരുവിലെ കെ.ആര്‍. പുരത്തിന് സമീപം ടി.സി. പാളിയില്‍ നിന്നാണ് യുവതിയെ പോലീസ് പിടികൂടിയത്. ബെംഗളൂരുവിന്റെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിങ് നഗരത്തിലുടനീളം നടത്തിവന്ന പ്രത്യേക പരിശോധനയിലാണ് യുവതി പിടിയിലായത്. ബെംഗളൂരു നഗരത്തില്‍ ഈയടുത്ത് നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. നോര്‍ത്ത് ബെംഗളൂരുവിലെ കമ്മനഹള്ളി പോലെയുള്ള മേഖലകളില്‍ വ്യാപകമായി ലഹരിമരുന്ന് വിതരണം നടക്കുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന കടുപ്പിച്ചത്. 12 കിലോ എം.ഡി.എം.എ.യാണ് യുവതിയില്‍ നിന്ന് പോലീസ് പിടികൂടിയത്. മുംബൈയില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ ബെംഗളൂരുവിലേക്ക് എത്തിച്ചത് എന്നാണ് യുവതിയുടെ മൊഴി. മത്സ്യലോറികള്‍, സോപ്പുപെട്ടികള്‍ എന്നിവയില്‍ ഒളിപ്പിച്ചും ഭക്ഷ്യവസ്തുക്കളുമായി കലര്‍ത്തിയുമാണ് എം.ഡി.എം.എ. കടത്തിയിരിക്കുന്നത്. മൊബൈല്‍ ടവര്‍ ഉപയോഗിച്ച് പിടിക്കപ്പെടാതിരിക്കാനായി നിരവധി മൊബൈല്‍ ഫോണുകളും 70-ഓളം സിംകാര്‍ഡുകളും യുവതി ഉപയോഗിച്ചിരുന്നു. യുവതിക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നത് ആരാണ് എന്നതടക്കമുള്ള വിവരങ്ങളെക്കുറിച്ച്…

    Read More »
  • ക്ലബ്ബിലെ പാട്ടിന്റെ പേരില്‍ നടുറോഡില്‍ കൂട്ടയടി; അടിക്ക് കുടപിച്ചവരില്‍ പോലീസുകാരനും

    ന്യൂഡല്‍ഹി: ക്ലബ്ബിലെ പാട്ട് മാറ്റുന്നതിനെ തുടര്‍ന്ന് രണ്ട് സംഘങ്ങള്‍ തമ്മില്‍ കൂട്ടയടി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏറ്റമുട്ടിയ സംഘങ്ങളിലൊന്നില്‍ ഡല്‍ഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളും ഉണ്ടായിരുന്നുവെന്ന് ഗാസിയാബാദ് പോലീസ് പറഞ്ഞു. ഇയാള്‍ ഉള്‍പ്പെട്ട സംഘം കൂട്ടത്തിലെ ജിം പരിശീലകന്റെ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു. ഗാസിയാബാദിലെ ഷാലിമാര്‍ ഗാര്‍ഡനിലുള്ള ക്രിസ്റ്റല്‍ ക്ലബ്ബിലാണ് സംഘര്‍ഷം ഉടലെടുത്തത്. ക്ലബ്ബില്‍ വെച്ച പാട്ട് ഒരു സംഘത്തിന് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് അത് മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ മറുവിഭാഗം എതിര്‍ത്തു. ഇതോടെ വാക്കുതര്‍ക്കമുണ്ടാകുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ക്ലബ്ബിനുള്ളില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് നടുറോഡിലേക്കും വ്യാപിച്ചു. ഇരുസംഘങ്ങളും വടി കൊണ്ട് പരസ്പരം അടിക്കുന്നത് വീഡിയോയില്‍ കാണാം. ബൈക്കില്‍ വരുന്ന ഒരാളെ മറ്റൊരാള്‍ വടികൊണ്ട് അടിക്കാനാഞ്ഞ ശേഷം അടിക്കാതെ വിടുന്നതും ദൃശ്യങ്ങളിലുണ്ട്. സ്ഥലത്തെത്തിയ പോലീസുകാര്‍ ചിലരെ ഓടിച്ചിട്ട് പിടിച്ച് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. സംഘര്‍ഷമുണ്ടായ ഉടന്‍ പോലീസ് സംഘം സ്ഥലത്തെത്തിയെന്ന് ഗാസിയാബാദ് എ.സി.പി.…

    Read More »
  • പോലീസില്‍ വീണ്ടും ആത്മഹത്യ: പിറവം സ്റ്റേഷനിലെ c.p.o ജീവനൊടുക്കിയ നിലയില്‍

    എറണാകുളം: പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പിറവം രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് ബിജുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് സൂചന. അരീക്കോട്ടെ സ്പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയംനിറയൊഴിച്ച് ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമാണ്. തൊട്ടുപിന്നാലെയാണ് പോലീസില്‍ വീണ്ടും ആത്മഹത്യ. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി വിനീത് (36) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യചെയ്തത്. സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോ ആയിരുന്നു. അവധി ലഭിക്കാത്തതു മൂലമുള്ള മാനസിക സംഘര്‍ഷമാണ് മരണകാരണമെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്. തലയ്ക്കു വെടിയേറ്റ നിലയില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സഹപ്രവര്‍ത്തകര്‍ വിനീതിനെ ആശുപത്രിയില്‍…

    Read More »
  • വീട്ടിനുള്ളില്‍ ഭാര്യയ്ക്കൊപ്പം 21കാരനായ കാമുകന്‍; പിടികൂടി തല്ലിക്കൊന്ന് ഭര്‍ത്താവ്, നഖങ്ങള്‍ പിഴുതെടുത്തു

    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് ഏരിയയിലെ വീട്ടില്‍ ഭാര്യയ്‌ക്കൊപ്പം പിടികൂടിയ കാമുകനെ ഭര്‍ത്താവ് തല്ലിക്കൊന്നു. ഋതിക്ക് വര്‍മ എന്ന 21 വയസ്സുകാരനെയാണ് യുവതിയുടെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് ഭാര്യയെയും കാമുകനെയും പിടികൂടിയ ഭര്‍ത്താവ് ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചു. പ്രതിയും കൂട്ടാളികളും ഋതിക്കിനെ ക്രൂരമായി മര്‍ദിച്ചതായി ഇരയുടെ അമ്മാവന്‍ പറഞ്ഞു. ”അവര്‍ ഋത്തിക്കിന്റെ നഖങ്ങള്‍ പിഴുതെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. അവന്റെ ശരീരത്തിന്റെ എല്ലാ ഭാഗത്തും മുറിവുകളുണ്ടായിരുന്നു” അദ്ദേഹം പറഞ്ഞു. ഋതിക്കിനെ ഒന്നിലധികം ആളുകളാണ് മര്‍ദ്ദിച്ചതെന്നും അയല്‍വാസി പറഞ്ഞു. ടെംപോ ഡ്രൈവറായ ഋതിക്ക് മാതാപിതാക്കളുടെ ഏകമകനായിരുന്നു. പരുക്കേറ്റ ഋതിക്കിനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9 മണിയോടെ മരിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

    Read More »
Back to top button
error: