Crime
-
‘കടലില്‍ച്ചാടി ജീവനൊടുക്കിയ’ പോക്‌സോ പ്രതി 2 മാസത്തിനു ശേഷം പിടിയില്‍
കോഴിക്കോട്: ‘കടലില്‍ച്ചാടി ആത്മഹത്യചെയ്ത’ പോക്‌സോ കേസ് പ്രതി രണ്ടുമാസത്തിനുശേഷം പിടിയില്‍. ബേപ്പൂര്‍ കടപ്പുറത്ത് ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് പോലീസിനെ കബളിപ്പിച്ച് മുങ്ങിയ മാളിയേക്കല്‍ സ്വദേശി പള്ളാട്ടില്‍ മുഹമ്മദ് നാഫി(24)യാണ് അറസ്റ്റിലായത്. രണ്ടുമാസം മുന്‍പാണ് മുഹമ്മദ് നാഫി വീടുവിട്ടത്. കടപ്പുറത്തെത്തി ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് വസ്ത്രങ്ങളടങ്ങിയ ബാഗ് കരയിലുപേക്ഷിച്ച് മുങ്ങി. കടലില്‍ച്ചാടി ആത്മഹത്യചെയ്തുവെന്നു കാണിക്കാനായിരുന്നു ഈ നാടകങ്ങള്‍. തുടര്‍ന്ന് ബേപ്പൂര്‍ പോലീസ് തീരദേശ പോലീസിന്റെ സഹായത്തോടെ കടലിലും തിരച്ചില്‍ നടത്തി. നാഫിയുടെ ഫോണില്‍നിന്ന് എറണാകുളത്തുള്ള ഒരു പെണ്‍സുഹൃത്തിന് അയച്ച എസ്.എം.എസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. ആലപ്പുഴയില്‍നിന്നാണ് പ്രതിയെ പിടിച്ചത്. ഒളിവില്‍പ്പോയശേഷം വീട്ടുകാരുമായോ സുഹൃത്തുകളുമായോ ബന്ധപ്പെട്ടിരുന്നില്ല. നാഫി പ്രതിയായ പോക്‌സോ കേസിന്റെ വിചാരണ കോടതിയില്‍ അന്തിമഘട്ടത്തിലാണ്. കേസില്‍നിന്ന് രക്ഷപ്പെടാനാണ് ആത്മഹത്യാനാടകം ആസൂത്രണംചെയ്തതെന്ന് പോലീസ് പറഞ്ഞു. കാളികാവ് പോലീസ് ഇന്‍സ്പെക്ടര്‍ വി. അനീഷ്, എസ്.ഐ. ശശിധരന്‍ വിളയില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. അബ്ദുല്‍സലീം, വി. വ്യതീഷ്, റിയാസ് ചീനി,…
Read More » -
തൃശ്ശൂരില്‍ യുവാവിനെ കുത്തിക്കൊന്നു; കുത്തിയത് പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികള്‍
തൃശ്ശൂര്‍: യുവാവിനെ കുത്തിക്കൊന്നു. തൃശ്ശൂര്‍ വടക്കെ ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന ലിവിനാണ്(30). പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് ലിവിനെ കുത്തിയത്. കുട്ടികളുമായി ലിവിന്‍ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. പിന്നാലെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ലിവിനെ കുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം. തൃശ്ശൂര്‍ ജില്ലാ ആശുപത്രിയ്ക്ക് സമീപമിരുന്ന കുട്ടികളുടെ അടുത്തേക്ക് ലിവിന്‍ എത്തുകയും തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ ലിവിനെ കുത്തി. ഒറ്റ കുത്തിന് ലിവിന്‍ കൊല്ലപ്പെട്ടു എന്നാണ് പോലീസ് പറയുന്നത്.
Read More » -
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്
തിരുവനന്തപുരം: പോക്സോ കേസില്‍ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷാവിധി വന്നത്. 1,05,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞ് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷകന്‍ കൂടി ആകേണ്ട അധ്യാപകനായ പ്രതി ചെയ്ത കുറ്റം യാതൊരു ദയയും അര്‍ഹിക്കുന്നില്ലന്ന് ജഡ്ജി വിധി ന്യായത്തില്‍ പറഞ്ഞു. 2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനാസ്പദമായ സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി വീട്ടില്‍ ട്യൂഷന്‍ ക്ലാസ് നടത്തിയിരുന്നു. അന്നേ ദിവസം സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രതി മൊബൈലില്‍ എടുക്കുകയും ചെയ്തു. ഫോട്ടോ എടുത്തത് കുട്ടി എതീര്‍ത്തെങ്കിലും പ്രതി…
Read More » -
നെടുമങ്ങാട് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ഉടമയുടേതെന്നു സംശയം
തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്തെ എന്‍ജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. പി.എ.അസീസ് എന്‍ജിനീയറിങ് കോളജിന്റെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കോളജ് ഉടമ മുഹമ്മദ് അബ്ദുല്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് നിഗമനം. നെടുമങ്ങാട് മുല്ലശേരി വേങ്കോട് റോഡില്‍ സ്ഥിതി ചെയ്യുന്ന കോളജിലാണ് സംഭവം. രാത്രിയാണ് സംഭവം നടന്നത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. നെടുമങ്ങാട് പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുന്നു. അബ്ദുല്‍ അസീസ് താഹയുടെ മൊബൈല്‍ ഫോണ്‍ അടുത്തുതന്നെ കണ്ടെത്തിയിട്ടുണ്ട്. കാറും പുറത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ട്. കടബാധ്യതയുണ്ടെന്നാണു പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസവും പണം കൊടുക്കാനുള്ളവര്‍ വന്ന് ബഹളമുണ്ടാക്കിയിരുന്നു. പണി പൂര്‍ത്തിയാക്കാത്ത ഹാളിരിക്കുന്ന സ്ഥലത്ത് ഇദ്ദേഹത്തെ ഇന്നലെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.
Read More » -
വസ്ത്രം മാറുന്നതിനിടെ കയറിപ്പിടിച്ചു, പീഡിപ്പിച്ചു; അതിജീവിതയ്ക്ക് ട്രംപ് 42 കോടി നഷ്ടപരിഹാരം നല്‍കണം
ന്യൂയോര്‍ക്ക്: എഴുത്തുകാരി ഇ. ജീന്‍ കാരള്‍ സമര്‍പ്പിച്ച ലൈംഗികാതിക്രമകേസില്‍ നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 42 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതിവിധി ശരിവെച്ച് അപ്പീല്‍ കോടതി. ലൈംഗികാതിക്രമത്തിന് 17 കോടി രൂപയും മാനനഷ്ടത്തിന് 25 കോടി രൂപയും ട്രംപ് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. മാന്‍ഹാട്ടന്‍ യു.എസ് സര്‍ക്യൂട്ട് കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ പാനലാണ് വിധി പ്രസ്താവിച്ചത്. നേരത്തെ പ്രസ്താവിച്ച വിധിയില്‍ ജില്ലാ കോടതിക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കാന്‍ ട്രംപിനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വിധിക്കെതിരേയും അപ്പീല്‍ നല്‍കുമെന്ന് ട്രംപിന്റെ വക്താവ് അറിയിച്ചു. എല്‍ മാസിക പംക്തിയെഴുത്തുകാരിയായിരുന്ന കാരള്‍, ട്രംപിനെതിരേ 2019-ലാണ് ആരോപണവുമായി രംഗത്തെത്തിയത്. 1996-ല്‍ മാന്‍ഹാട്ടനിലെ ആഡംബരവസ്ത്രശാലയില്‍ വസ്ത്രംമാറുന്ന മുറിയില്‍വെച്ച് ട്രംപ് ബലാത്സംഗം ചെയ്തെന്നായിരുന്നു ഇപ്പോള്‍ 80 വയസ്സുള്ള കാരളിന്റെ ആരോപണം. ട്രംപിനെ പേടിച്ചാണ് ഇരുപതിലേറെ വര്‍ഷം ഇക്കാര്യം പറയാതിരുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. ലൈംഗികാതിക്രമകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് വഴി കാരളിനും…
Read More » -
ഉമ്മയുടെ ചികിത്സയുടെ മറവില്‍ 17 കാരിക്ക് ക്രൂരപീഡനം; ‘വളാഞ്ചേരി ഉസ്താദി’ന് 54 വര്‍ഷം തടവ്
മലപ്പുറം: മന്ത്രവാദ ചികിത്സയുടെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മന്ത്രവാദിക്ക് 54 വര്‍ഷം ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി പോക്‌സോ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. അമ്മയുടെ ചികിത്സയുടെ മറവിലാണ് പതിനേഴുകാരിയെ ഇയാള്‍ പീഡനത്തിനിരയാക്കിയത്. 54 വര്‍ഷം തടവും 2,95,000 രൂപ പിഴയുമാണ് കഴിഞ്ഞ ദിവസം പ്രതിക്ക് മഞ്ചേരി പോക്‌സോ കോടതി വിധിച്ചത്. 2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി ഉസ്താദ് എന്നറിയപ്പെടുന്ന പി.സി മുഹമ്മദാണ് കേസിലെ പ്രതി. ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ചികിത്സയ്ക്കായി വീട്ടില്‍ പതിവായി എത്തുമായിരുന്നു. ചികിത്സയ്ക്കാണെന്ന് പറഞ്ഞ് അമ്മയെ മറ്റൊരു മുറിയിലേക്ക് മാറ്റിയതിന് ശേഷമായിരുന്നു പീഡനം. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കുന്നെന്നാണ് ഇയാള്‍ ബന്ധുക്കളോട് പറഞ്ഞത്. ഇത്തരത്തില്‍ രണ്ടു മാസത്തിനിടെ മൂന്നു തവണയാണ് ഇയാള്‍ കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയത്. ഒടുവില്‍ സഹോദരിയോടാണ് പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന്, മാതാപിതാക്കളുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Read More » -
സൈറണ്‍ മുഴക്കിയിട്ടും വഴി കൊടുത്തില്ല, ബൈക്കുകാരന്‍ ആംബുലന്‍സിന് തടസ്സം സൃഷ്ടിച്ചത് 22 കിലോമീറ്റര്‍
കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിന് ബൈക്ക് യാത്രക്കാരന്‍ തടസ്സം സൃഷ്ടിച്ചതായി പരാതി. മേപ്പാടിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വന്ന ആംബുലന്‍സിനാണ് തടസ്സം സൃഷ്ടിച്ചത്. നിരന്തരം ഹോണ്‍ അടിച്ചിട്ടും സൈറണ്‍ മുഴക്കിയിട്ടും വഴി തന്നില്ലെന്നും ഏകദേശം 22 കിലോമീറ്ററിലധികം ദൂരം ഇയാള്‍ തടസ്സം സൃഷ്ടിച്ചുവെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. ഒരു മണിക്കൂര്‍ വൈകിയാണ് രോഗിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. അതേസമയം, ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച സംഭവത്തില്‍ യുവാവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയിരുന്നു. രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ റിക്കവറി വാനുമായി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. റിക്കവറി വാനിന്റെ ഡ്രൈവര്‍ കോട്ടയം പനച്ചിക്കാട് സ്വദേശി വി.ആര്‍ ആനന്ദിന്റെ ലൈസന്‍സാണ് നേരത്തേ സസ്‌പെന്‍ഡ് ചെയ്തത്. എറണാകുളം വൈറ്റിലയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ ആയിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം. ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ വിധത്തില്‍ കാറോടിച്ച യുവാവിന്റെ…
Read More » -
വീട്ടുകാര്‍ കല്യാണത്തിനു പോയി; വീട് കുത്തിത്തുറന്ന് 14 പവനും 88,000 രൂപയും മോഷ്ടിച്ചു
കണ്ണൂര്‍: പൂട്ടിയിട്ട വീട്ടില്‍ നിന്നു സ്വര്‍ണവും പണവും മോഷണം പോയി. കണ്ണൂര്‍ തളാപ്പിലാണ് സംഭവം. 14 പവന്‍ സ്വര്‍ണവും 88,000 രൂപയുമാണ് മോഷണം പോയത്. കോട്ടാമ്മാര്‍കണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം. വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങിനായി പുറത്തു പോയപ്പോഴാണ് മോഷണം നടന്നത് എന്നാണ് നി?ഗമനം. വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറന്നാണ് കള്ളന്‍ അകത്തു കയറിയത്. മുറികളിലെ അലമാരകളുടെ പൂട്ട് തകര്‍ത്ത് 12 സ്വര്‍ണ നാണയങ്ങളും 2 പവന്‍ മാലയും 88,000 രൂപയുമാണ് മോഷ്ടിച്ചത്. വീട്ടുടമസ്ഥ ഉമൈബയും കുടുംബവും വിദേശത്താണ്. ഇവരുടെ മകന്‍ നാദിര്‍ തന്റെ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയിരുന്നു. ചെറുകുന്നിലെ കല്യാണത്തില്‍ പങ്കെടുക്കാനായി നാദിര്‍ തലേ ദിവസം തന്നെ വാതില്‍ പൂട്ടി പോയി. വിവാഹ ആഘോഷം കഴിഞ്ഞ് നാദിര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. പ്രദേശത്തെ സിസിടിവി…
Read More » -
കുണ്ടറയില്‍ അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തി നാടുവിട്ടു; പ്രതി ജമ്മുകശ്മീരില്‍ പിടിയില്‍
കൊല്ലം: കുണ്ടറ പടപ്പക്കരയില്‍ അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട സ്ത്രീയുടെ മകന്‍ അഖില്‍ കുമാറാണ് ജമ്മു കശ്മീരില്‍ പിടിയിലായത്. 2024 ഓഗസ്റ്റ് 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെന്റ് ജോസഫ് പള്ളിക്കുസമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയും പിതാവ് ആന്റണിയുമാണ് കൊല്ലപ്പെട്ടത്. ലഹരിക്ക് അടിമയായ അഖില്‍ പണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ആക്രമിച്ചത്. പുഷ്പലത സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുത്തച്ഛന്‍ ആന്റണി രണ്ടാഴ്ചയോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ശേഷമാണ് മരണപ്പെട്ടത്. ആക്രമണശേഷം അമ്മയുടെ മൊബൈല്‍ ഫോണും മോഷ്ടിച്ചാണ് അഖില്‍ കടന്നുകളഞ്ഞത്. കൊട്ടിയത്തെ ഒരു കടയില്‍ ഈ മൊബൈല്‍ ഫോണ്‍ വിറ്റു. അതിന് ശേഷം ഇയാള്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിച്ചിരുന്നില്ല. മുമ്പ് പലതവണ ഇന്ത്യയിലുടനീളം യാത്ര ചെയ്തിട്ടുള്ള അഖിലിന് പല സ്ഥലങ്ങളും പരിചിതമായിരുന്നു. ആദ്യം പോയത് ഡല്‍ഹിയിലേക്കാണ്. അമ്മയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് അവിടെ നിന്ന്…
Read More » -
കുന്നംകുളത്ത് വീട്ടമ്മയെ കഴുത്ത് അറുത്ത് കൊന്നു, നഷ്ടപ്പെട്ട സ്വർണാഭരണങ്ങളുമായി ബന്ധു പിടിയിൽ
തൃശൂർ കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു. ആർത്താറ്റ് പള്ളിക്ക് സമീപം കിഴക്കുമുറി നാടൻചേരി വീട്ടിൽ മണികണ്ഠന്റെ ഭാര്യ സിന്ധു (55)വാണ് കൊല്ലപ്പെട്ടത്. രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ചീരംകുളത്തു നിന്ന് കുന്നംകുളം പോലീസ് പിടികൂടി. മുതുവറ സ്വദേശി കണ്ണനാണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും രക്തത്തിൽ കുളിച്ച നിലയിൽ വീട്ടമ്മയിൽ നിന്ന് കവർന്ന സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു. കൊലപാതക ശേഷം വീടിനു പുറകിലെ പാടം വഴി രക്ഷപ്പെട്ട ഇയാളെ ചീരംകുളം അമ്പലത്തിനു സമീപത്ത് വച്ച് നാട്ടുകാർ ചേർന്ന് സംശയാസ്പദ നിലയിൽ പിടികൂടുകയായിരുന്നു. തുടർന്ന് പോലീസ് എത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരം വെളിവായത്. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. സിന്ധുവിന്റെ ഭർത്താവ് വീട്ടുസാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് അരുംകൊല നടന്നത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അജ്ഞാതനായ യുവാവ് വീട്ടിലേക്ക് കയറിപ്പോകുന്നത് ചിലരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവർ. ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക…
Read More »