Crime
-
ആര്യനാട് ബീവറേജസില്‍ മോഷണം; പണവും മദ്യവും കവര്‍ന്നു; പോലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ബീവറേജസ് കോര്‍പ്പറേഷന്റെ ആര്യനാട് മദ്യവില്പന ശാലയില്‍ വന്‍ കവര്‍ച്ച. ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരം രൂപയും കവര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. രണ്ടംഗ സംഘം മദ്യവില്പന ശാലയുടെ പൂട്ട് തകര്‍ത്ത് അകത്തു കയറി കവര്‍ച്ച നടത്തുകയായിരുന്നു. മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്. മോഷ്ടാക്കള്‍ സി.സി.ടി.വി കാമറയുടെ കേബിളുകളും നശിപ്പിച്ചു. ആര്യനാട് പൊലീസ്, ഫോറന്‍സിക് സംഘം എന്നിവര്‍ പ്രദേശത്ത് പരിശോധന നടത്തി. മോഷ്ടാക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് ചാക്കില്‍ സൂക്ഷിച്ചത് 18.27 കിലോഗ്രാം കഞ്ചാവ്; ദമ്പതികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: വീട്ടില്‍ നിന്നും 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്പതികള്‍ അറസ്റ്റിലായി. മലയിന്‍കീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ മലയം സ്വദേശി സുമ (28) എന്നിവരാണ് പിടിയിലായത്. കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു മാസം മുന്‍പാണ് പ്രതികള്‍ വീട് വാടകയ്ക്ക് എടുത്തത്. കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് വീട് പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പുതുവത്സരാഘോഷം പ്രമാണിച്ച് വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. ബാലരാമപുരം സ്വദേശിയില്‍ നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്നാണ് സൂചന. കാട്ടാക്കട, മലയിന്‍കീഴ്, പൂജപ്പുര സ്റ്റേഷനുകളില്‍ മാലമോഷണം അടക്കം ഒട്ടേറെ കേസുകളില്‍ വിജയകാന്ത് പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
Read More » -
17കാരനെ തട്ടിക്കൊണ്ടുപോയികൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയില്‍
ലഖ്‌നൗ: 17-കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂട്ടുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. കോച്ചിങ് ക്ലാസിലേക്കുപോയ വിദ്യാര്‍ഥി തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൂട്ടുകാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇതില്‍നിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഗാര്‍മാര്‍ഗിലെ കോച്ചിങ് സെന്ററിന് സമീപത്തുനിന്ന് 17-കാരന്റെ മൃതദേഹം കണ്ടെത്തി. വധിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഹാമറും വിദ്യാര്‍ഥിയുടെ എ.ടി.എം. കാര്‍ഡും 4400 രൂപയും സ്ഥലത്തുനിന്ന് കണ്ടെടുത്തു. സുഹൃത്തായ 17-കാരനാണ് കൊലയ്ക്കുപിന്നിലെന്നാണ് പ്രാഥമികവിവരം.
Read More » -
നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ല; തലയിടിച്ച് വീണതായി സംശയം
തിരുവനന്തപുരം: നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന. മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മുറിയില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളും കരള്‍ രോഗത്തിനുള്ള മരുന്നും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍. ഇന്നലെ ഉച്ചയോടെയാണ് സിനിമാ – സീരിയല്‍ താരം എറണാകുളം തെക്കന്‍ ചിറ്റൂര്‍ മത്തശേരില്‍ തറവാട്ടില്‍ ദേവാങ്കണത്തില്‍ ദിലീപ് ശങ്കറിനെ (50) തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന്റെ ലക്ഷണങ്ങളൊന്നും മുറിയില്‍ കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും കന്റോണ്‍മെന്റ് പൊലീസ് നേരത്തേ തന്നെ അറിയിച്ചിരുന്നു. ചാപ്പാ കുരിശ്, നോര്‍ത്ത് 24 കാതം തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും ദിലീപ് ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്. ഒരു സീരിയല്‍ ഷൂട്ടിംഗിനായി തിരുവനന്തപുരത്ത് എത്തിയ…
Read More » -
ആലത്തൂരില്‍ വീടിനുള്ളില്‍ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍; ഇവര്‍ തമ്മിലെന്ത്?
പാലക്കാട്: ആലത്തൂരില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങന്നൂര്‍ വാലിപ്പറമ്പ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യയും (18) കുത്തനൂര്‍ ചിമ്പുകാട് മാറോണി കണ്ണന്റെ മകന്‍ സുകിന്‍ (23) നുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് പറയുന്നത് ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ്. വെങ്ങന്നിയൂരില്‍ അയ്യപ്പന്‍ വിളക്ക് നടക്കുന്ന സ്ഥലത്ത് ആയിരുന്ന ഉപന്യയും സുകിനും രാത്രി 11ന് ഉപന്യയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഈ സമയം ഇവിടെ മറ്റാരും ഉണ്ടായിരുന്നില്ല. ഉപന്യയുടെ വീട്ടിനുള്ളില്‍ ഒരേ ഹുക്കില്‍ ഒരു സാരിയുടെ രണ്ട് അറ്റത്തായി തൂങ്ങിയ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. രാത്രി 12 മണിയോടെ ഉപന്യയുടെ സഹോദരന്‍ ഉത്സവ സ്ഥലത്തു നിന്ന് എത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.
Read More » -
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച് മകന്‍
കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മകന്‍. കൊല്ലം തേവലക്കരയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ മനുമോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണകുമാരിയുടെ കവിളിലും വലതുകൈക്കുമാണ് വെട്ടേറ്റത്. വലതുകൈപ്പത്തിയുടെ ഞരമ്പിലടക്കം ആഴത്തില്‍ മുറിവേറ്റു. മകനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മനുമോഹന്‍ സ്ഥിരം മദ്യപാനിയാണെന്നും വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. ഇക്കാര്യം നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നതാണ്. വീട്ടില്‍ പൊലീസെത്തി പല തര്‍ക്കങ്ങളും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊടുവിലാണ് വീണ്ടും തര്‍ക്കമുണ്ടാവുകയും ക്രൂരമായ ആക്രമണത്തില്‍ കലാശിക്കുകയും ചെയ്തത്.
Read More » -
വീടു കുത്തിത്തുറന്നു മോഷണം: അമ്മയുടെ പരാതി അന്വേഷിച്ച പൊലീസ് പിടികൂടിയത് മകനെ
എറണാകുളം: സുഹൃത്തിനൊപ്പം പിറന്നാള്‍ ആഘോഷം അടിപൊളിയാക്കാന്‍ സ്വന്തം വീട്ടില്‍ നിന്നു പണവും കാര്‍ സ്പീക്കറും ആംപ്ലിഫയറും മോഷ്ടിച്ച പത്തൊന്‍പതുകാരനും സുഹൃത്തും പിടിയില്‍. ആലുവ കീഴ്മാട് മേപ്പറമ്പത്ത് ആസിഫ് (19), തൃക്കളത്തൂര്‍ കണിയാംകുടിയില്‍ എല്‍ദോ കെ. വര്‍ഗീസ്(35) എന്നിവരാണു പിടിയിലായത്. ആസിഫും അമ്മയും വാടകയ്ക്കു താമസിക്കുന്ന പെരുമ്പാവൂർ വെങ്ങോലയിലെ വീട്ടിലാണു മോഷണം നടന്നത്. മോഷണത്തിനു ശേഷം അമ്മയ്ക്ക് ഒപ്പം പൊലീസില്‍ പരാതി നല്‍കാനും ആസിഫ് സ്റ്റേഷനില്‍ എത്തി. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നായിരുന്നു മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന 31,000 രൂപയും കാറില്‍ ഉപയോഗിക്കുന്ന സ്പീക്കറും ആംപ്ലിഫയറുമാണ് മോഷ്ടിച്ചത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. പരാതി നല്‍കാനെത്തിയ മകനും സുഹൃത്തുമായിരുന്നു മോഷ്ടാക്കളെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
Read More » -
നടന്‍ ദിലീപ് ശങ്കര്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍
തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുന്‍പാണു ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്നു രാവിലെ ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്നു നോക്കി. ഇതോടെയാണു നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. എറണാകുളത്താണു ദിലീപ് ശങ്കറിന്റെ വീട്. സീരിയല്‍ ഷൂട്ടിങ്ങിനായാണ് തിരുവനന്തപുരത്ത് എത്തിയത്. ഷൂട്ടിങ്ങിനു രണ്ടു ദിവസം ഇടവേള ഉണ്ടായിരുന്നുവെന്നും തങ്ങളില്‍ പലരും വിളിച്ചിട്ടും ദിലീപ് ശങ്കര്‍ ഫോണെടുത്തിരുന്നില്ലെന്നും സീരിയല്‍ സംവിധായകന്‍ മനോജ് പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ ദിലീപിനുണ്ടായിരുന്നുവെന്നാണ് വിവരം.
Read More » -
കമ്പനിയുടെ വിവരങ്ങള്‍ ചോര്‍ത്തി 12 കോടി തട്ടി; ബാങ്ക് മാനേജറടക്കം നാലുപേര്‍ അറസ്റ്റില്‍
ബെംഗളൂരു: ഫിന്‍ടെക് കമ്പനിയുടെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയ കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്ത് കര്‍ണാടക പൊലീസ്. ബെംഗളൂരു ആസ്ഥാനമായുള്ള ഡ്രീം പ്ലഗ് പേടെക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (CRED) എന്ന കമ്പനിയില്‍നിന്ന് 12 കോടിയിലധികം രൂപ പ്രതികള്‍ തട്ടിയെന്നാണ് കേസ്. ഗുജറാത്ത് ആക്‌സിസ് ബാങ്കിലെ കോര്‍പ്പറേറ്റ് ഡിവിഷന്‍ മാനേജറുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. ഡ്രീം പ്ലഗ് പേടെക് നവംബറില്‍ പൊലീസിന് നല്‍കിയ പരാതിയിലാണ് തട്ടിപ്പ് പുറത്തുവന്നത്. കമ്പനിയുടെ അക്കൗണ്ടില്‍നിന്നും 12.51 കോടി രൂപ നഷ്ട്ടപെട്ടെന്നായിരുന്നു പരാതി. ബെംഗളൂരുവിലെ ആക്‌സിസ് ബാങ്കിന്റെ ഇന്ദിരാനഗര്‍ ശാഖയിലുള്ള കമ്പനിയുടെ നോഡല്‍, കറന്റ് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ്, ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിലാസങ്ങളിലേക്കും നമ്പറുകളിലേക്കും അജ്ഞാതരായ ചിലര്‍ കടന്നുകൂടിയതായി കണ്ടെത്തുന്നത്. കമ്പനി അക്കൗണ്ടില്‍നിന്നും 12.51 കോടി രൂപ ഗുജറാത്തിലെയും രാജസ്ഥാനിലെയും 17 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായും കണ്ടെത്തി. കമ്പനിയുടെ വിവരങ്ങളും വ്യാജ കോര്‍പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ് (സിഐബി) ഫോമുകളും വ്യാജ ഒപ്പുകളും…
Read More » -
ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ അച്ഛനെ കൊന്നു; മകന്‍ അറസ്റ്റില്‍
മൈസൂരു: ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ അച്ഛനെ കൊന്ന മകന്‍ അറസ്റ്റില്‍. പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണപ്പയെ (60) കൊലപ്പെടുത്തിയ മകന്‍ പാണ്ഡുവിനെ (27) കര്‍ണാടക പോലീസ് ശനിയാഴ്ച അറസ്റ്റുചെയ്തു. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഡിസംബര്‍ 26-ന് അച്ഛന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പോലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് അറിയിച്ചു. പോലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മൃതദേഹം ആശുപത്രിയിലേക്കുമാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പുറകില്‍നിന്ന് തലയ്‌ക്കേറ്റ അടിയാണ് മരണകാരണം. തുടര്‍ന്നുള്ള പോലീസിന്റെ ചോദ്യംചെയ്യലില്‍ പാണ്ഡു കുറ്റം സമ്മതിച്ചു. ഡിസംബര്‍ 25-ന് അണ്ണപ്പയെ കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് പാണ്ഡു അച്ഛന്റെ പേരില്‍ 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയെടുത്തത്. അപകടമരണം സംഭവിച്ചാല്‍ ഇരട്ടി നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥയും പോളിസിയിലുണ്ടായിരുന്നു.
Read More »