CrimeNEWS

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പോക്സോ കേസില്‍ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷാവിധി വന്നത്. 1,05,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞ് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷകന്‍ കൂടി ആകേണ്ട അധ്യാപകനായ പ്രതി ചെയ്ത കുറ്റം യാതൊരു ദയയും അര്‍ഹിക്കുന്നില്ലന്ന് ജഡ്ജി വിധി ന്യായത്തില്‍ പറഞ്ഞു.

Signature-ad

2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനാസ്പദമായ സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി വീട്ടില്‍ ട്യൂഷന്‍ ക്ലാസ് നടത്തിയിരുന്നു. അന്നേ ദിവസം സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രതി മൊബൈലില്‍ എടുക്കുകയും ചെയ്തു. ഫോട്ടോ എടുത്തത് കുട്ടി എതീര്‍ത്തെങ്കിലും പ്രതി സമ്മതിച്ചില്ല.

ഇതിന് മുമ്പും പല ദിവസങ്ങളില്‍ പീഡന ശ്രമങ്ങള്‍ നടത്തിയെങ്കിലും കുട്ടി വഴങ്ങിയില്ല. ഇതിന് ശേഷം കുട്ടി ഭയന്ന് ട്യൂഷന് പോകാതെയായി. ഇവര്‍ തമ്മിലുള്ള ബന്ധം പ്രതിയുടെ ഭാര്യ അറിയുകയും കുട്ടിയെ വിളിച്ചു വരുത്തി വഴക്ക് പറഞ്ഞു. ഇതറിഞ്ഞ പ്രതിയും ഭാര്യയും തമ്മില്‍ തര്‍ക്കം നടന്നു. തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ഈ സംഭവത്തിന് ശേഷം പ്രതിയും കുട്ടിയും തമ്മിലുള്ള ചിത്രങ്ങള്‍ ഫോണില്‍ പ്രചരിക്കുകയും കുട്ടിയുടെ വീട്ടുകാര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി കൊടുത്തു.

പ്രതിയെ അറസ്റ്റ് ചെയ്തപ്പോള്‍ കണ്ടത്തിയ ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ കിട്ടിയിരുന്നു. സംഭവ ദിവസം പ്രതി ഓഫീസില്‍ ആയിരുന്നു എന്നും രജിസ്റ്ററില്‍ ഒപ്പിട്ട രേഖകളും ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രൊസീക്യൂഷന്‍ ഹാജരാക്കിയ പ്രതിയുടെ ഫോണ്‍ രേഖകള്‍ പ്രകാരം പ്രതി സംഭവ ദിവസം ട്യൂഷന്‍ സെന്റര്‍ പരിസരങ്ങളില്‍ ഉള്ളതായി തെളിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: