CrimeNEWS

ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; നെടുമങ്ങാട് ഗുണ്ടയെ യുവാവ് കുത്തിക്കൊന്നു

തിരുവനന്തപുരം: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ ഗുണ്ടയെ യുവാവ് കുത്തിക്കൊന്നു. സാജന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. നെടുമ്പാറ സ്വദേശി ജിതിന്‍ ആണ് കൊലപാതകത്തിനുപിന്നില്‍. ഇയാള്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു.

തന്റെ ഭാര്യയുമായി സാജന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് ജിതിന്‍ പോലീസിനോടുപറഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാവിലയോടെ സാജന്‍ മരിച്ചു.

Signature-ad

കുറ്റസമ്മതം നടത്തിയ ഉടന്‍ ജിതിനെ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ് രാവിലെ സാജന്‍ മരിച്ചതോടെ ജിതിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തര്‍ക്കത്തില്‍ ഭാഗമായ അയല്‍വാസി കൂടിയായ മറ്റൊരാളെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

Back to top button
error: