Crime
-
വീട്ടുജോലിക്കാരിയുമായി അവിഹിതമെന്ന് സംശയം; ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍, ഭാര്യയും ഗുണ്ടാസംഘവും അറസ്റ്റില്‍
ബംഗളൂരു: വീട്ടില്‍ ജോലിക്കുനില്‍ക്കുന്ന യുവതിയുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ അയാളുടെ കാല്‍ തല്ലിയൊടിക്കാന്‍ ക്വേേട്ടഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍. അഞ്ചുലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. കല്‍ബുര്‍ഗിയിലെ ഗാസിപുരിലാണ് സംഭവം. ഭാര്യ ഉമാദേവിക്കൊപ്പം ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നംഗസംഘത്തെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഗാസിപുര്‍ അട്ടാര്‍ കോംപൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തിനിരയായത്. മര്‍ദനത്തില്‍ രണ്ടുകാലിനും ഒരു കൈയ്ക്കും പരുക്കേറ്റ വെങ്കടേഷ് ഇപ്പോഴും ചികിത്സയിലാണ്. ആരിഫ്, മനോഹര്‍, സുനില്‍ എന്നിവരാണ് പിടിയിലായ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങള്‍. ഇക്കഴിഞ്ഞ ജനുവരി 18ന് രാത്രിയില്‍ വീട്ടിലേക്ക് വരുന്നതിനിടെ നടുറോഡില്‍ വച്ചായിരുന്നു ആക്രമണം. ബൈക്ക് തടഞ്ഞുനിറുത്തിയശേഷം വടികളും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിറ്റേദിവസം വെങ്കടേശിന്റെ മകന്‍ അക്രമികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ചോദ്യംചെയ്യലില്‍ വെങ്കടേശിന്റെ ഭാര്യയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് അവര്‍ സമ്മതിക്കുകയായിരുന്നു. കാലുകള്‍ മാത്രമേ ഒടിക്കാവൂ എന്നും പ്രത്യേകമായി ആവശ്യപ്പെട്ട ഉമാദേവി ക്വട്ടേഷന്‍ ഏറ്റെടുക്കാനുളള…
Read More » -
വിവിധ രാഷ്ട്രീയക്കാര്‍ക്കും ആനന്ദകുമാറിനും പണം നല്‍കി; ‘സ്‌കൂട്ടര്‍’ അനന്തുവിന്റെ വെളിപ്പെടുത്തല്‍
കൊച്ചി: രാഷ്ട്രീയക്കാര്‍ക്ക് അടക്കം പണം നല്‍കിയിട്ടുണ്ടെന്ന് പാതി വില തട്ടിപ്പു കേസിലെ പ്രതി അനന്തു കൃഷ്ണന്‍. പേരുകള്‍ ഇപ്പോള്‍ പറയുന്നില്ല. അന്വേഷണത്തില്‍ അതെല്ലാം വ്യക്തമാകും. സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിനും പണം നല്‍കിയിരുന്നുവെന്നും അനന്തുകൃഷ്ണന്‍ വ്യക്തമാക്കി. കൊച്ചിയില്‍ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോഴായിരുന്നു അനന്തുവിന്റെ പ്രതികരണം. ആനന്ദകുമാര്‍ സാറിന്റെ നിര്‍ദേശപ്രകാരമാണ് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആരംഭിച്ചത്. ഇതിലേക്ക് സംഘടനകള്‍ വന്നതും. തന്നെ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയത് എന്‍ജിഒ കോണ്‍ഫെഡറേഷനാണ്. ആനന്ദകുമാര്‍ പറഞ്ഞിട്ട് ഒട്ടേറെ പേരെ പദ്ധതിയില്‍ ചേര്‍ത്തുവെന്നും അനന്തു കൃഷ്ണന്‍ അറിയിച്ചു. എഎന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൈന്‍ സംഘടന ഇംപ്ലിമെന്റേഷന്‍ ഏജന്‍സിയായി വന്നതു മാത്രമാണ് എന്നും അനന്തു കൃഷ്ണന്‍ പറഞ്ഞു. കടവന്ത്ര പൊന്നുരുന്നിയിലെ ഓഫീസില്‍ പൊലീസ് അനന്തു കൃഷ്ണനെ എത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന് പനമ്പിള്ളി നഗറിന് സമീപത്തെ സോഷ്യല്‍ ബീ അവഞ്ച്വേഴ്സ് ഓഫീസിലും പൊലീസ് തെളിവെടുപ്പിന് എത്തിച്ചിരുന്നു. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ബൈലോയും മറ്റുരേഖകളും പൊലീസ് പിടിച്ചെടുത്തിരുന്നു. അനന്തുവിന്റെ…
Read More » -
മലപ്പുറത്ത് യുവാവിന് വെട്ടേറ്റ സംഭവം; പ്രണയം വിലക്കിയതിലുള്ള വിരോധമെന്ന് പൊലീസ്
മലപ്പുറം: വേങ്ങരയ്ക്ക് സമീപം വീണാലുക്കലില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ പ്രണയം വിലക്കിയതിലുള്ള വിരോധമാണെന്ന് പൊലീസ്. 28കാരനായ സുഹൈബിനെ 18കാരനായ റാഷിദാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ആക്രമണത്തിന് ശേഷം മലപ്പുറം സ്വദേശിയായ റാഷിദ് പൊലീസില്‍ കീഴടങ്ങി. ബന്ധുവായ പെണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് സുഹൈബ് റാഷിദിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലെ വൈരാഗ്യമാണ് വധശ്രമത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ റാഷിദുമായി മുന്‍ പരിചയമില്ലെന്നും മുന്‍പ് നേരില്‍ കണ്ടിട്ട് പോലുമില്ലെന്നാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുഹൈബ് പൊലീസിന് മൊഴി നല്‍കിയത്. ഇന്നലെ രാത്രിയാണ് മദ്രസ അദ്ധ്യാപകനായ സുഹൈബിനെ വീടിന് സമീപത്ത് വച്ച് വെട്ടിയത്. വീണാലുക്കലിലെത്തിയ പ്രതി ആദ്യം സുഹൈബിന്റെ വീട് നാട്ടുകാരോട് ചോദിച്ചുറപ്പിച്ച ശേഷം ഇയാളെ കാത്ത് മണിക്കൂറോളം വഴിയില്‍ നിന്നു. ഒമ്പത് മണിയോടെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ സുഹൈബിനെ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി റാഷിദ് വെട്ടുകയായിരുന്നു. വീട്ടിലേക്കോടിയ സുഹൈബിനെ പിന്തുടര്‍ന്ന് ആക്രമിച്ചു. കൈയിലും കാലിലും പുറത്തുമായി ഏഴ് തവണ വെട്ടി. നാട്ടുകാര്‍ ഓടികൂടിയതോടെ…
Read More » -
പാലക്കാട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; പരിക്കേറ്റനിലയില്‍ ഭര്‍ത്താവും ആശുപത്രിയില്‍
പാലക്കാട്: കുടുംബവഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പാലക്കാട് ഉപ്പുംപാടത്താണ് സംഭവം. തോലന്നൂര്‍ സ്വദേശി ചന്ദ്രികയെയാണ് ഭര്‍ത്താവ് രാജന്‍ കുത്തിക്കൊലപ്പെടുത്തിയത്. രാജനെയും പരിക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കുടുംബവഴക്കിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. രാജന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നതായും പോലീസ് പറയുന്നു. അതേസമയം, രാജനും കുത്തേറ്റ മുറിവുകളുണ്ട്. ഭാര്യയെ കുത്തിയശേഷം രാജന്‍ സ്വയം മുറിവേല്‍പ്പിച്ചതാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുന്‍പാണ് ചന്ദ്രികയും കുടുംബവും ഉപ്പുംപാടത്ത് താമസം ആരംഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Read More » -
പാലാരിവട്ടത്ത് നടുറോഡില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം; കമ്പിവടി കൊണ്ട് കൈ തല്ലിയൊടിച്ചു
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ നടുറോഡില്‍ യുവാവ് കമ്പിവടികൊണ്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. കാക്കനാട് വാഴക്കാലയില്‍ താമസിക്കുന്ന എയ്ഞ്ചലിനാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തുവെച്ച് ക്രൂരമായി മര്‍ദനമേറ്റത്. പാലാരിവട്ടത്ത് താമസിക്കുന്ന ബന്ധുവിനെ കണ്ടതിന് ശേഷം തിരികെ താമസ സ്ഥലത്തേക്ക് പോകാനായി മെട്രോ സ്റ്റേഷന് സമീപത്ത് സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. അക്രമത്തില്‍ എയ്ഞ്ചലിന്റെ കൈയ്ക്ക് പൊട്ടലുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ച രണ്ടുമണിയോടെയായിരുന്നു സംഭവം. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് കോഴിക്കോട്ടുനിന്ന് വന്ന ബന്ധു താമസിക്കുന്നുണ്ടായിരുന്നു. അവരെ കാണാനായാണ് എയ്ഞ്ചല്‍ പാലാരിവട്ടത്തേക്ക് എത്തിയത്. ശേഷം തിരികെ താമസ സ്ഥലത്തേക്ക് പോകുന്നതിനായി സുഹൃത്തിനെ വിളിച്ചതിന് ശേഷം വഴിയില്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു ആക്രമണം. കമ്പിവടിയുമായി വന്ന യുവാവ് മെട്രോ സ്റ്റേഷന് സമീപത്ത് ഇരിക്കുകയായിരുന്ന എയ്ഞ്ചലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തീര്‍ത്തുകളയുമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമണം. മൂന്ന് തവണയായി ക്രൂരമായി മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. പിന്നാലെ അവിടെ നിന്നിരുന്ന യൂബര്‍ വാഹനത്തിന് അടുത്തേക്ക് ഓടുകയും അവിടെ ആ സമയത്ത് ഉണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് അക്രമിയെ…
Read More » -
സ്‌കൂട്ടര്‍ തട്ടിപ്പില്‍ CPM നേതാക്കള്‍ക്കെതിരേയും കേസ്; വാഹന ഡീലര്‍മാരില്‍നിന്ന് അനന്തുവിന് കമ്മിഷന്‍
കൊച്ചി: പാതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനംചെയ്ത് സംസ്ഥാനവ്യാപകമായി നടന്ന തട്ടിപ്പില്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ക്കെതിരേയും കേസ്. കായംകുളം പോലീസാണ് സംഭവത്തില്‍ സി.പി.എം. നഗരസഭ കൗണ്‍സിലറെയും ലോക്കല്‍ കമ്മിറ്റി അംഗത്തെയും പ്രതിചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. കായംകുളം നഗരസഭ നാലാംവാര്‍ഡ് കൗണ്‍സിലര്‍ ഷെമിമോള്‍, ഇരുവ ലോക്കല്‍കമ്മിറ്റി അംഗം നാദിയ എന്നിവര്‍ക്കെതിരെയാണ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. കായംകുളം മേഖലയില്‍ മാത്രം ആയിരത്തോളം പേര്‍ക്ക് തട്ടിപ്പില്‍ പണം നഷ്ടമായെന്നാണ് വിവരം. സ്‌കൂട്ടര്‍ തട്ടിപ്പില്‍ നേരത്തെ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് അടക്കമുള്ളവര്‍ക്കെതിരേ കണ്ണൂരില്‍ പോലീസ് കേസെടുത്തിരുന്നു. ബി.ജെ.പി. നേതാവ് എ.എന്‍.രാധാകൃഷ്ണനെതിരേയും സംഭവത്തില്‍ ആരോപണമുയര്‍ന്നു. പെരിന്തല്‍മണ്ണ എം.എല്‍.എ.യും മുസ്ലീം ലീഗ് നേതാവുമായ നജീബ് കാന്തപുരത്തിനെതിരേയും ഇതേ തട്ടിപ്പില്‍ പോലീസ് കേസെടുത്തിരുന്നു. പകുതിവിലയ്ക്ക് സ്‌കൂട്ടറും വീട്ടുപകരണങ്ങളും വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന പുലാമന്തോള്‍ സ്വദേശിനിയുടെ പരാതിയിലാണ് എം.എല്‍.എക്കെതിരേയും പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്. അതിനിടെ, സ്‌കൂട്ടര്‍ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ അനന്തുകൃഷ്ണന്‍ സി.എസ്.ആര്‍. ഫണ്ടിനായി നിരവധി കമ്പനികളെ സമീപിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നു. ഏകദേശം 200-ഓളം കമ്പനികളെയാണ് സി.എസ്.ആര്‍.…
Read More » -
ഡിഐജിയുമായി ബന്ധപ്പെടുത്തി പരാതി; സഹതടവുകാരിയോട് പരോള്‍ കഴിഞ്ഞ് വന്നു ഷെറിന്‍ ചെയ്തത്…
തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയിലില്‍ അനുഭവിച്ചുവന്ന സുഖലോലുപതകളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. ഭീഷണിപ്പെടുത്താതെ തന്നെ ഷെറിന്റെ കാര്യങ്ങളൊക്കെ നടത്തിക്കൊടുക്കാന്‍ ജയിലില്‍ ആളുകളുണ്ട്. ഷെറിന്‍ ആരോടും വഴക്കിടുന്ന സ്വഭാവക്കാരിയല്ല. അതിന്റെ ആവശ്യമുണ്ടാവാറില്ല. എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറാറുള്ളത്. ഷെറിനെ ലോക്ക് അപ് ചെയ്യാറില്ല, ഉദ്യോഗസ്ഥരോടൊപ്പവും തയ്യല്‍ ക്ലാസിലുമൊക്കെയായി ഓടി നടക്കുകയാണ് പതിവെന്ന് സുനിത പറയുന്നു. ഡിഐജി പ്രദീപുമായി നിരന്തരം മൊബൈല്‍ഫോണില്‍ സംസാരിക്കും. പ്രദീപ് എല്ലാ ആഴ്ചയും വരും. വൈകിട്ട് ആറുമണിയോടെ ജയിലിലെത്തും. മറ്റു വനിതാ ജീവനക്കാരുമായി സംസാരിച്ചിരിക്കും. പിന്നാലെ ഏഴുമണിയോടടുത്ത് ഷെറിനെ സെല്ലില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകും. മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരിച്ചെത്തിക്കുന്നത്. പ്രദീപ് സര്‍ ഒരു പ്രശ്‌നവുമുണ്ടാക്കില്ല. പതിവായി ഫോണില്‍ സംസാരിക്കാറുണ്ട് .നല്ലബന്ധത്തിലാണ് എന്നൊക്കെയാണ് ഷെറിന്‍ പറഞ്ഞിട്ടുള്ളത്. മൂന്നുനേരം പുറത്തുനിന്നുള്ള ഭക്ഷണം, സ്വന്തമായി മൊബൈല്‍ഫോണ്‍, പത്തുപതിനായിരം രൂപയുടെ മേക്കപ് സാധനങ്ങള്‍, വീട്ടില്‍ നിന്നും കൊണ്ടുവന്ന വസ്ത്രങ്ങള്‍, ബെഡ്, ബെഡ്ഷീറ്റുകള്‍, ഓഫീസില്‍ നിന്നും സെല്ലിലേക്ക് നടക്കാന്‍ കുട അങ്ങനെ…
Read More » -
എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവിന് സസ്‌പെന്‍ഷന്‍
മലപ്പുറം: എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭര്‍ത്താവ് പ്രഭിനെ ആരോഗ്യവകുപ്പിലെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു പ്രഭിന്‍. കോടതി റിമാന്‍ഡ് ചെയ്ത പ്രഭിന്‍ ഇപ്പോള്‍ ജയിലിലാണ്. വിഷ്ണുജയുടെ മരണം ഭര്‍തൃപീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന് പറഞ്ഞും സ്ത്രീധനത്തിനത്തിന്റെ പേരിലും ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചെന്ന കുടബത്തിന്റെ പരാതിയിലാണ് ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണക്കുറ്റങ്ങള്‍ ചുമത്തി പ്രഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 മെയ് 14നായിരുന്നു വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്.
Read More » -
ഗൃഹനാഥന്‍ വീട് പൂട്ടി കടന്നെന്ന് പരാതി, അതിക്രമം ഭാര്യയും മക്കളും ഇല്ലാതിരുന്ന സമയത്ത്
തിരുവനന്തപുരം: അമ്മയും ഇരട്ടകുട്ടികളും പുറത്തുപോയ സമയത്ത് ഗൃഹനാഥന്‍ വീട് പൂട്ടി പോയതായി പരാതി. വിഴിഞ്ഞം വെണ്ണിയൂരിലാണ് സംഭവം, മണിക്കൂറുകളോളമാണ് മാതാവ് ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടിലായ അഞ്ചുവയസുളള മക്കള്‍ക്കൊപ്പം വീടിന് മുന്‍പില്‍ കാത്തുനിന്നത്. ഇതോടെയാണ് ഇവര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. കുട്ടികളില്‍ ഒരാള്‍ ഒരാള്‍ വൃക്കരോഗ ബാധിതനാണ്. മുന്‍പ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന കേസ് നല്‍കിയത് സംബന്ധിച്ച് കോടതിയില്‍ നിന്നും പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ വാങ്ങിയിരുന്നുവെന്ന് യുവതി പറയുന്നു. ഈ ഓര്‍ഡറിന്റെ കാലാവധി നീട്ടി കിട്ടാനായി കോടതിയില്‍ പോയപ്പോഴാണ് വീട് പൂട്ടി ഭര്‍ത്താവ് കടന്നത്. സംഭവത്തില്‍ കേസ് എടുക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
Read More » -
മോഷണക്കേസ് പ്രതിയുമായി തെളിവെടുപ്പിന് കടുത്തുരുത്തി പൊലീസ് എത്തി; മുഹമ്മയില്‍ സ്വര്‍ണക്കട ഉടമ വിഷം കഴിച്ച് ജീവനൊടുക്കി
ആലപ്പുഴ: സ്വര്‍ണക്കടയില്‍ മോഷണക്കേസ് പ്രതിയുമായി തെളിവെടുപ്പു നടത്തുന്നതിനിടെ കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി. മുഹമ്മ ജങ്ഷന് സമീപത്തെ രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കല്‍ പണിക്കാപറമ്പില്‍ രാധാകൃഷ്ണന്‍ (62) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം. മോഷണക്കേസില്‍ കടുത്തുരുത്തി പൊലീസ് പിടികൂടിയ കോലാനി സെല്‍വകുമാര്‍ (50) മോഷ്ടിച്ച ഇരുപതര പവന്‍ രാജി ജ്വല്ലറിയില്‍ വിറ്റതായി മൊഴി നല്‍കിയിരുന്നു. ഇതില്‍ തെളിവെടുപ്പിനായാണ് പൊലീസ് പ്രതിയുമായി മുഹമ്മയില്‍ എത്തിയത്. തെളിവെടുപ്പിന് എത്തിയപ്പോള്‍ കട അടഞ്ഞുകിടക്കുകയായിരുന്നതിനാല്‍ രാധാകൃഷ്ണനെയും മകനെയും പൊലീസ് വിളിച്ചു വരുത്തി തുറപ്പിച്ചു. തുടര്‍ന്ന് തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ രാധാകൃഷ്ണ കടയില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് മാഞ്ഞൂര്‍ ആനിത്തോട്ടത്തില്‍ വര്‍ഗീസ് സേവ്യറിന്റെ (സിബി) വീടിന്റെ വാതില്‍ തകര്‍ത്തു സെല്‍വകുമാര്‍ കവര്‍ച്ച നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഇയാള്‍ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ 34 മോഷണക്കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
Read More »