CrimeNEWS

ഡിഐജിയുമായി ബന്ധപ്പെടുത്തി പരാതി; സഹതടവുകാരിയോട് പരോള്‍ കഴിഞ്ഞ് വന്നു ഷെറിന്‍ ചെയ്തത്…

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയിലില്‍ അനുഭവിച്ചുവന്ന സുഖലോലുപതകളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. ഭീഷണിപ്പെടുത്താതെ തന്നെ ഷെറിന്റെ കാര്യങ്ങളൊക്കെ നടത്തിക്കൊടുക്കാന്‍ ജയിലില്‍ ആളുകളുണ്ട്. ഷെറിന്‍ ആരോടും വഴക്കിടുന്ന സ്വഭാവക്കാരിയല്ല. അതിന്റെ ആവശ്യമുണ്ടാവാറില്ല. എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറാറുള്ളത്. ഷെറിനെ ലോക്ക് അപ് ചെയ്യാറില്ല, ഉദ്യോഗസ്ഥരോടൊപ്പവും തയ്യല്‍ ക്ലാസിലുമൊക്കെയായി ഓടി നടക്കുകയാണ് പതിവെന്ന് സുനിത പറയുന്നു.

ഡിഐജി പ്രദീപുമായി നിരന്തരം മൊബൈല്‍ഫോണില്‍ സംസാരിക്കും. പ്രദീപ് എല്ലാ ആഴ്ചയും വരും. വൈകിട്ട് ആറുമണിയോടെ ജയിലിലെത്തും. മറ്റു വനിതാ ജീവനക്കാരുമായി സംസാരിച്ചിരിക്കും. പിന്നാലെ ഏഴുമണിയോടടുത്ത് ഷെറിനെ സെല്ലില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകും. മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരിച്ചെത്തിക്കുന്നത്. പ്രദീപ് സര്‍ ഒരു പ്രശ്‌നവുമുണ്ടാക്കില്ല. പതിവായി ഫോണില്‍ സംസാരിക്കാറുണ്ട് .നല്ലബന്ധത്തിലാണ് എന്നൊക്കെയാണ് ഷെറിന്‍ പറഞ്ഞിട്ടുള്ളത്.

Signature-ad

മൂന്നുനേരം പുറത്തുനിന്നുള്ള ഭക്ഷണം, സ്വന്തമായി മൊബൈല്‍ഫോണ്‍, പത്തുപതിനായിരം രൂപയുടെ മേക്കപ് സാധനങ്ങള്‍, വീട്ടില്‍ നിന്നും കൊണ്ടുവന്ന വസ്ത്രങ്ങള്‍, ബെഡ്, ബെഡ്ഷീറ്റുകള്‍, ഓഫീസില്‍ നിന്നും സെല്ലിലേക്ക് നടക്കാന്‍ കുട അങ്ങനെ പുറത്തെങ്ങനെയാണോ ജീവിക്കുന്നത് സമാനമായ രീതിയിലാണ് ജയിലിനകത്തും ഷെറിന്‍ കഴിഞ്ഞതെന്നും സുനിത പറയുന്നു.

പുറത്തുനിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാന്‍ ഷെറിന്‍ ക്ഷണിച്ചിരുന്നു. പക്ഷേ താന്‍ പോയിട്ടില്ലെന്നും സുനിത പറഞ്ഞു. ഷെറിന്റെ സഹതടവുകാരി രമ്യയെക്കൊണ്ടാണ് ഡ്രസ് നിര്‍ബന്ധിച്ചു കഴുകിക്കാറുള്ളതെന്നും സുനിത വെളിപ്പെടുത്തി. സുനിത വിയ്യൂര്‍ ജയിലില്‍ നിന്നും നിരാഹാരം കിടന്നുവന്ന വ്യക്തിയാണെന്നും വലിയ സൗഹൃദത്തിനൊന്നും പോകേണ്ടന്നുമായിരുന്നു ഷെറിന് ലഭിച്ച ഉപദേശം .

ഷെറിന്റെ സഹതടവുകാരി രമ്യയെക്കൊണ്ടാണ് ഡ്രസ് നിര്‍ബന്ധിച്ചു കഴുകിക്കാറുള്ളത്. ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ എന്തിനാണ് തന്നെ ഉപദ്രവിക്കുന്നതെന്നും ജയിലില്‍ നിന്നിറങ്ങാന്‍ സഹായിക്കാമെന്നും ഷെറിന്‍ വാഗ്ദാനം ചെയ്തു. ജയില്‍ സൂപ്രണ്ട് ഒക്കെ ഒരു ചെറിയ കുട്ടിയെ കൊഞ്ചിക്കുന്ന പോലെയാണ് ഷെറിനോട് സംസാരിക്കുന്നത്. ഷെറിന്‍,പ്രദീപ് സര്‍ ബന്ധത്തെക്കുറിച്ചുള്ള പരാതി കൊടുത്തപ്പോള്‍ സൂപ്രണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും സുനിത പറയുന്നു.

പരാതി കൊടുക്കുന്ന സമയം ഷെറിന്‍ പരോളില്‍ പോയിരുന്നു. തിരിച്ചുവന്നത് 2500രൂപ വിലമതിക്കുന്ന പേനയുമായാണ്. പേന തനിക്ക് തന്നു. തനിക്കെതിരെ പരാതിയെഴുതാന്‍ ഉപയോഗിച്ചോളൂ എന്നു പറഞ്ഞാണ് പേന കൈമാറിയത്.

സെല്ലില്‍ കാല്‍മുട്ടിനേക്കാള്‍ ഉയരമുള്ള വലിയൊരു ബക്കറ്റ് നിറയെ ഷെറിന്റെ സാധനങ്ങളാണ്. ചിക്കന്‍ ബിരിയാണിയും മസാല ദോശയും ഉള്‍പ്പെടെയാണ് പുറത്തുനിന്നും കൊണ്ടുവരുന്നത്. മാഡം എനിക്ക് മസാലദോശ കഴിക്കാന്‍ തോന്നുന്നു എന്നു പറയുമ്പോഴേക്കും ഓര്‍ഡര്‍ ചെയ്തു കൊണ്ടുവരും. 2015ലാണ് നാലുമാസക്കാലം സുനിത അട്ടക്കുളങ്ങരയില്‍ ഉണ്ടായിരുന്നത്. തൊട്ടടുത്ത സെല്ലില്‍ കണ്ട കാഴ്ചകളാണ് സുനിത വെളിപ്പെടുത്തുന്നത്. ഷെറിന്റെ തൊട്ടടുത്ത സെല്ലിലായിരുന്നു സുനിതയുണ്ടായിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: