Crime

  • പീഡനശ്രമം ചെറുത്ത ഗര്‍ഭിണിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടു, യുവാവ് പിടിയില്‍

    കോയമ്പത്തൂര്‍: പീഡനശ്രമം ചെറുക്കുന്നതിനിടെ ഗര്‍ഭിണിയായ യുവതിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടു. കോയമ്പത്തൂര്‍-തിരുപ്പതി ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനില്‍ രാവിലെ 10.30നാണ് സംഭവം. തിരുപ്പൂരില്‍നിന്ന് ആന്ധ്രാ ചിറ്റൂരിലെ അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു 36-കാരി. രാവിലെ 6.40-ന് ലേഡീസ് കംപാര്‍ട്മെന്റിലാണ് യുവതി കയറിയത്. അപ്പോള്‍ വേറെ ഏഴ് സ്ത്രീകളും ആ ബോഗിയിലുണ്ടായിരുന്നു. ജോലര്‍പേട്ടൈ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അവരെല്ലാവരും ഇറങ്ങി. ഇതോടെ യുവതി തനിച്ചായി. ഈ സമയത്താണ് പ്രതി ഹേമരാജ് ബോഗിയിലേക്ക് ചാടിക്കയറിയത്. യുവതി ഒറ്റയ്ക്കാണെന്ന് മനസിലായതോടെ ഹേമരാജ് ആക്രമിക്കുകയായിരുന്നു. ഇതോടെ ഹേമരാജിനെ ചവിട്ടി രക്ഷപ്പെടാന്‍ യുവതി ശ്രമിച്ചു. ഇതിനിടയില്‍ ഹേമരാജ് യുവതിയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. യുവതിയുടെ കൈയിലും കാലിലും തലയിലും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ വെല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് ഹേമരാജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹേമരാജിനെതിരെ നിരവധി കേസുകളുണ്ടെന്നും മുമ്പും ഇയാള്‍ ഇത്തരത്തില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. കൊലപാതകത്തിനും മോഷണത്തിനും നേരത്തെ ഹേമരാജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Read More »
  • ഇതരമതസ്ഥയായ യുവതിയെ വിവാഹം കഴിക്കാനെത്തി; യുവാവിനെ കോടതിയിലിട്ട് മര്‍ദിച്ചു

    ഭോപ്പാല്‍: ഇതര മതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ എത്തിയ യുവാവിനെ കോടതിയില്‍ വച്ച് മര്‍ദിച്ചു. ഭോപ്പാലിലെ ജില്ലാ കോടതിയിലായിരുന്നു സംഭവം. തീവ്ര വലതുപക്ഷ സംഘടനയിലെ അംഗങ്ങളാണ് നര്‍സിങ്പുര്‍ സ്വദേശിയായ യുവാവിനെ അതിക്രൂരമായി മര്‍ദിച്ചത്. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വിഡിയോയുടെ ആധികാരികത പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പിപാരിയയില്‍ നിന്നുള്ള ഇതരമതസ്ഥയായ സ്ത്രീയെ കോടതിയില്‍ വച്ച് വിവാഹം കഴിക്കാനാണ് യുവാവ് എത്തിയത്. അഭിഭാഷകനെ കാണാനായി എത്തിയതോടെ യുവാവിനെ രണ്ടു പേര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സ്ത്രീയെ നിര്‍ബന്ധപൂര്‍വമാണ് യുവാവ് കോടതിയിലേക്ക് കൊണ്ടുവന്നതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. അഭിഭാഷകരില്‍ നിന്ന് ഈ വിവരം ലഭിച്ചപ്പോഴാണ് തങ്ങള്‍ ഇടപെട്ടതെന്നും അവര്‍ അറിയിച്ചു.

    Read More »
  • താക്കോല്‍ കൊണ്ട് കുത്തി, പല്ലുകള്‍ പൊട്ടി, കവിളില്‍ മൂന്ന് സ്റ്റിച്ച്; ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്റെ പേരില്‍ റാഗിങ്, ജൂനിയര്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

    മലപ്പുറം: ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്റെ പേരില്‍ തിരുവാലി ഹിക്മിയ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ ജൂനിയര്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റത്. വിദ്യാര്‍ഥികളുടെ സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ ഷാനിദിന്റെ മുന്‍വശത്തെ പല്ലുകള്‍ പൊട്ടി. താക്കോല്‍ കൊണ്ടുള്ള കുത്തേറ്റ് കവിളില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മൂന്ന് സ്റ്റിച്ചിട്ടു. ശരീരത്തിലാകെ പരിക്കേറ്റിട്ടുണ്ട്. ഷാനിദിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാനിദിന്റെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടവണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.  

    Read More »
  • ശരീരത്തെക്കുറിച്ച് വര്‍ണന, ലൈംഗിക ചുവയോടെ സംസാരം; പിന്നാലെ ‘നിനക്കുള്ള ആദ്യ ഡോസാണിതെ’ന്ന് ഭീഷണി

    കോഴിക്കോട്: മുക്കം മാമ്പറ്റയില്‍ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം. അറസ്റ്റിലായ ഒന്നാം പ്രതി ദേവദാസ് യുവതിയുമായി നടത്തിയ വാട്‌സാപ് ചാറ്റുകളാണ് പുറത്തുവിട്ടത്. യുവതിയുടെ ശരീരത്തെക്കുറിച്ചുള്ള വര്‍ണനകളും ലൈംഗിക താല്‍പര്യവും വ്യക്തമാക്കുന്നതാണ് ചാറ്റുകള്‍. പലവട്ടം ദേവദാസ് അപമര്യാദയായി പെരുമാറിയതോടെ ജോലി രാജിവയ്ക്കുന്നതായി യുവതി അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ ക്ഷമാപണം നടത്തി സന്ദേശങ്ങള്‍ അയച്ചു. തന്റെ ഭാഗത്തുനിന്ന് ഇനി മോശമായ ഒരു പെരുമാറ്റവും ഉണ്ടാവില്ലെന്നും ബിസിനസ്പരമായ ബന്ധങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും വിശ്വസിപ്പിച്ചു. കടമായി നല്‍കിയ പണം തിരിച്ചയക്കരുതെന്നും ‘നീ ഈ സ്ഥാപനത്തിലെ മാലാഖ’ ആണെന്നും വാട്‌സാപ് സന്ദേശത്തിലുണ്ട്. മോശമായ പെരുമാറ്റവും സന്ദേശങ്ങളും ഉണ്ടാകരുതെന്ന് യുവതി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും സന്ദേശങ്ങളില്‍ വ്യക്തമാണ്. മോശമായ പെരുമാറ്റത്തിനു പലവട്ടം മാപ്പ് പറഞ്ഞ ദേവദാസ്, യുവതി പരുക്കു പറ്റി ആശുപത്രിയിലായശേഷം ഭീഷണി സന്ദേശം അയച്ചു. ‘നിനക്കുള്ള ആദ്യ ഡോസാണിത്’ എന്നായിരുന്നു ഭീഷണി. ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മാമ്പറ്റയിലെ ഹോട്ടല്‍ ഉടമ…

    Read More »
  • ലീവ് നിഷേധിച്ചു; ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ചു

    കൊല്‍ക്കത്ത: ലീവ് നിഷേധിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ നാല് സഹപ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. അമിത് കുമാര്‍ സര്‍ക്കാര്‍ എന്ന വ്യക്തിയാണ് സഹപ്രവര്‍ത്തകരെ ആക്രമിച്ചത്. കുത്തിയ ശേഷം രക്തം പുരണ്ട കത്തിയുമായി ഇയാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊല്‍ക്കത്തയിലെ കരിഗാരി ഭവനിലെ ടെക്നിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്മെന്റിലെ ജീവനക്കാരനാണ് അമിത്. ഓഫീസിലെത്തിയ അമിത് അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകരോട് തര്‍ക്കിച്ചിരുന്നു. പിന്നാലെ ഇവരെ ആക്രമിക്കുകയായിരുന്നു. ജയദേബ് ചക്രബര്‍ത്തി, സാഹ, സാര്‍ത്ത ലേറ്റ്, ശെഖ് ശതാബുല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ലീവ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അമിത് പ്രകോപിതനായതെന്ന് പൊലീസ് പറഞ്ഞു. ലീവ് നിഷേധിക്കാനുള്ള കാരണം വ്യക്തമല്ല. അമിത് അറസ്റ്റിലായിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് മാനസികപ്രശ്നമുള്ളതായി സംശയമുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

    Read More »
  • യുവതിയായ വീട്ടമ്മയെ വീടിന്റെ ടെറസിലിട്ട് വെട്ടി; ആശുപത്രിയിലാക്കി കാമുകന്‍ കടന്നുകളഞ്ഞു

    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിവാഹിതയായ യുവതിയുടെ വീട്ടിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച് ആണ്‍ സുഹൃത്ത്. സാരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വെണ്‍പകല്‍ സ്വദേശി 28കാരിയായ സൂര്യയ്ക്കാണ് വെട്ടേറ്റത്. സുഹൃത്തായ സച്ചുവാണ് വെട്ടിയത്. ഇയാള്‍ തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു ഇന്ന് രാവിലെയായിരുന്നു സംഭവം. യുവതിയുടെ വീട്ടിലെത്തിയ സച്ചു വീടിന്റെ ടെറസില്‍ വച്ചാണ് യുവതിയെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മേലാസകലം വെട്ടിയ സൂര്യയെ സുഹൃത്തിന്റെ സഹായത്തോടെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം സച്ചു അവിടെ നിന്ന് രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യുവതിയുടെ നില ഗുരുതമാണ്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.  

    Read More »
  • സ്‌കൂട്ടര്‍ തട്ടിപ്പുകാരന്‍ ഉഡായിപ്പിന്റെ ഉസ്താദ്; അനന്തുകൃഷ്ണന് തുണ രാഷ്ട്രീയ ബന്ധങ്ങള്‍

    കൊച്ചി: പാതി വിലയ്ക്ക് സ്‌കൂട്ടറും തയ്യല്‍ മെഷീനും ലാപ്‌ടോപ്പും മറ്റും വാഗ്ദാനം ചെയ്ത് ശതകോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി തൊടുപുഴ സ്വദേശി അനന്തുകൃഷ്ണന്‍ (29) രാഷ്ട്രീയബന്ധങ്ങളും മറയാക്കിയെന്ന് പൊലീസ്. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പം പ്രദര്‍ശിപ്പിച്ചുമാണ് സ്ത്രീകളെയടക്കം ചതിക്കുഴിയില്‍ വീഴ്ത്തിയത്. ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ് എന്നിവരുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ജനോപകാരപ്രദമായ പരിപാടിയാണെന്ന് വിശ്വസിപ്പിച്ചാണ് രാഷ്ട്രീയ നേതാക്കളെ പരിപാടികളുടെ ഉദ്ഘാടകരാക്കിയത്. രാഷ്ട്രീയനേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രാഥമിക വിലയിരുത്തലില്‍ തട്ടിപ്പ് 1,000 കോടി കടക്കുമെന്നാണ് നിഗമനം. ഒരു അക്കൗണ്ടില്‍ മാത്രം 400 കോടി എത്തി. ഇതില്‍ സിംഹഭാഗവും വകമാറ്റിയെന്നു സംശയിക്കുന്നു. അനന്തു വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. തൊടുപുഴ കോളപ്രയില്‍ അനന്തുവിന്റെ വീടിന് സമീപത്തും മുട്ടത്തും ഏഴാംമൈലിലും ശങ്കരപ്പള്ളിയിലും പാലായിലുമാണ് ഭൂമി വാങ്ങിയത്. സെന്റിന് ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം വരെ…

    Read More »
  • ഹോട്ടലില്‍ ഭക്ഷണം കഴിച്ചു പണം നല്‍കാന്‍ വൈകി; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഹോട്ടല്‍ ഉടമയും കൂട്ടാളികളും; കേസെടുക്കാന്‍ തയാറാകാതെ പോലീസ്

    കോഴിക്കോട്: പേരാമ്പ്രയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചു പണം നല്‍കാന്‍ വൈകിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മുതുകാട് ചെങ്കോട്ടക്കെല്ലി കേളം പൊയില്‍ മിജിന്‍സ് എന്ന നന്ദുവിനെയാണ് (40) ഒരു കൂട്ടം ആളുകള്‍ മര്‍ദിച്ച് അവശനാക്കിയത്. കഴിഞ്ഞ 26നാണു സംഭവം. പന്തിരിക്കരയില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ദലിത് യുവാവിന് പരിക്കേറ്റു. ഇതുവരെ പൊലീസ് കേസെടുക്കാന്‍ തയാറായില്ല എന്നാരോപിച്ച് ദൃശ്യങ്ങളടക്കം പുറത്തുവിട്ട് യുവാവിന്റെ കുടുംബം രംഗത്തെത്തി. സംഭവം ഇങ്ങനെ: ടൗണിലെ മുബാറക് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയതായിരുന്നു യുവാവ്. ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈ കഴുകുമ്പോള്‍ ഫോണ്‍ വന്നത് എടുത്ത് പുറത്തേക്ക് ഇറങ്ങി. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഫോണ്‍ വിളിച്ചു കഴിഞ്ഞു തിരിച്ചുവന്നു പണം കൊടുക്കാനൊരുങ്ങിയ യുവവിനെ ഹോട്ടല്‍ ഉടമയും കൂട്ടാളികളും ചേര്‍ന്ന് അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. അവശനായ മിജിന്‍സ് പ്രതികരിക്കാന്‍ നില്‍ക്കാതെ പണവും കൊടുത്തു തൊട്ടടുത്ത പഞ്ചായത്ത് കെട്ടിടത്തിലേക്ക് കയറിപ്പോയി. എന്നാല്‍ പിന്നാലെ എത്തിയ ഹോട്ടല്‍ ഉടമയും സംഘവും ജാതിപ്പേരു വിളിച്ച് വീണ്ടും…

    Read More »
  • മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രിന്‍സിലിനും അസി. പ്രൊഫസര്‍ക്കും സസ്‌പെന്‍ഷന്‍

    ബംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ സംഭവത്തില്‍ പ്രിന്‍സിലിനും അസിസ്റ്റന്റ് പ്രൊഫസര്‍ക്കും സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ ദയാനന്ദ് സാഗര്‍ കോളേജ് ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ഗോകുലത്തില്‍ വിനീതിന്റെ മകളാണ് അനാമിക. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരുടെ പീഡനം കാരണം അനാമിക മാനസിക വിഷമത്തിലായിരുന്നുവെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്‌മെന്റിന്റെ നടപടി. ഇരുവരുടേയും മാനസിക പീഡനമാണ് അനാമികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അനാമിക മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. തന്നോട് വട്ടാണോ എന്നതുള്‍പ്പെടെ ചോദിച്ചുവെന്നും ഇവിടെ നിന്നാല്‍ പാസാക്കാതെ സപ്ലിയടിപ്പിക്കുക മാത്രമാണ് ഉണ്ടാവുകയെന്നും പറയുന്ന ഓഡിയോ സന്ദേശമായിരുന്നു പുറത്തുവന്നത്. ഞാനിനി പഠിച്ചിട്ട് കാര്യമില്ല. തലയില്‍ കയറുന്നില്ല. സസ്പെന്‍ഷന്‍ ആണെന്ന് പറഞ്ഞു. പേപ്പര്‍ കിട്ടിയിട്ടില്ല. സെമസ്റ്റര്‍ ആകുന്നതിന് ഇടയ്ക്ക് നമ്മള്‍ ഇറങ്ങുന്നതാണെങ്കില്‍ ഏജന്റിനോട് പറയുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന്…

    Read More »
  • അച്ഛനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല, ചെയ്തത് സ്വബോധത്തോടെ; പെട്ടെന്ന് തോന്നിയ ദേഷ്യത്തിന് സംഭവിച്ചത് പോയതെന്ന് മകന്റെ മൊഴി; മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്

    തിരുവനന്തപുരം: പെട്ടെന്നുള്ള ദേഷ്യത്തിനാണ് അച്ഛനെ വെട്ടിക്കൊലപ്പെടുത്തയതെന്ന് മകന്‍ പ്രജിന്റെ മൊഴി. സ്വബോധത്തോടെയാണ് പ്രജിന്‍ കൊലപാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നും പ്രജിന്‍ പറഞ്ഞു. എന്നാല്‍ പ്രജിന്റെ വാക്കുകള്‍ പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. രാത്രിയില്‍ പുറത്ത് പോയ വന്ന പ്രജിന്‍ ഹാളില്‍ കിടന്നിരുന്ന അച്ഛനെ വെട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്ന് പല തവണ വെട്ടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ജോസിനെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നു. വെള്ളറട കിളിയൂര്‍ ചരുവിളാകം ബംഗ്ലാവില്‍ ജോസിനെയാണ് (70), ബുധനാഴ്ച രാത്രി 9.30ഓടെ മകന്‍ പ്രജിന്‍ (29) വെട്ടിക്കൊലപ്പെടുത്തിയത്. ജോസും ഭാര്യ സുഷമകുമാരിയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവിനെ വെട്ടുന്നതുകണ്ട് മാതാവ് മകനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവത്തിനുശേഷം പ്രജിന്‍ വെള്ളറട പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു. ജീവിക്കാനാവശ്യമായ സ്വാതന്ത്ര്യവും പണവും അച്ഛന്‍ തരാത്തതില്‍ പെട്ടെന്നുതോന്നിയ വിരോധമാണ് കാരണമെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ആവര്‍ത്തിച്ചുള്ള ചോദ്യംചെയ്യലില്‍ മറ്റൊന്നും വിട്ടുപറയാന്‍ പ്രതി തയ്യാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ചൈനയില്‍ എം.ബി.ബി.എസ് പഠനത്തിനുപോയ പ്രജിന്‍ കൊവിഡ്…

    Read More »
Back to top button
error: