Crime

  • ക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുണ്ടാക്കി കോടികളുടെ തട്ടിപ്പ്

    ചെന്നൈ: കാരയ്ക്കല്‍ തിരുനള്ളാര്‍ ശനീശ്വരക്ഷേത്രത്തിന്റെപേരില്‍ വ്യാജ വെബ്‌സൈറ്റുണ്ടാക്കി കോടികളുടെ തട്ടിപ്പ്. പൂജകള്‍, അര്‍ച്ചനകള്‍ എന്നിവയുടെ പേരില്‍ വിദേശത്ത് താമസിക്കുന്ന ഭക്തരില്‍നിന്ന് ഉള്‍പ്പെടെ പണം തട്ടിയെടുക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിന്റെ മാതൃകയില്‍ത്തന്നെയായിരുന്നു വ്യാജസൈറ്റും തയ്യാറാക്കിയത്. വര്‍ഷങ്ങളായി ഇത് പ്രവര്‍ത്തിച്ചിരുന്നെന്നാണ് കരുതുന്നത്. ക്ഷേത്രം അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലിലെ തിരുനള്ളാര്‍ ക്ഷേത്രം ഏറെ പ്രശസ്തമാണ്. തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് ഒട്ടേറെ ഭക്തര്‍ ഇവിടെ ദര്‍ശനത്തിനെത്താറുണ്ട്. ഇതരസംസ്ഥാനത്തും വിദേശങ്ങളിലും താമസിക്കുന്നവരെ ലക്ഷ്യമാക്കിയായിരുന്നു വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഓണ്‍ലൈനില്‍ പൂജകളും അര്‍ച്ചനകളും മറ്റും ബുക്ക് ചെയ്യുകയും അതിന് പണം വാങ്ങുകയുമായിരുന്നു ചെയ്തിരുന്നത്. രൂപയിലും ഡോളറിലും പണം വാങ്ങിയിരുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയും അര്‍ച്ചന ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. പ്രസാദം തപാല്‍, കൂറിയര്‍ മാര്‍ഗത്തില്‍ അയച്ചുനല്‍കുകയാണ് പതിവ്. ഇ-കാണിക്ക സമര്‍പ്പിക്കാനുള്ള സൗകര്യവും വെബ് സൈറ്റിലുണ്ട്. ഇതേ രീതിയില്‍ത്തന്നെയായിരുന്നു വ്യാജ വെബ്‌സൈറ്റിന്റെയും പ്രവര്‍ത്തനം. ക്ഷേത്രത്തിലെത്തന്നെ പ്രസാദവുംമറ്റും ബുക്ക്…

    Read More »
  • സ്വത്ത് തര്‍ക്കം കുടുംബകലഹമായി; വ്യവസായിയെ കൊച്ചുമകന്‍ കുത്തിയത് 70 തവണ, ദാരുണാന്ത്യം

    ഹൈദരാബാദ്: സ്വത്ത് തര്‍ക്കത്തിന് പിന്നാലെ ഹൈദരാബാദില്‍ പ്രമുഖ വ്യവസായിയെ ചെറുമകന്‍ കുത്തിക്കൊലപ്പെടുത്തി. വെലാമാതി ചന്ദ്രശേഖര ജനാര്‍ദന റാവുവിനെയാണ് ചെറുമകന്‍ കിലാരു കീര്‍ത്തി തേജ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച സോമാജിഗുഡയിലെ ജനാര്‍ദന റാവുവിന്റെ വസതിയിലാണ് സംഭവം. 86 വയസ്സുകാരനായ ജനാര്‍ദന റാവുവിന്റെ ദേഹത്ത് എഴുപതിലധികം കുത്തുകള്‍ ഏറ്റതായാണ് പ്രാഥമിക നിമഗനം. വെല്‍ജാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് സ്ഥാപകനാണ് ജനാര്‍ദന റാവു. പാരമ്പര്യസ്വത്തില്‍നിന്ന് നാലുകോടി രൂപയാണ് തേജയ്ക്ക് ജനാര്‍ദന റാവു നല്‍കിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ തേജയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. മാത്രമല്ല, കമ്പനിയില്‍ ആരും തന്നെ ബഹുമാനിക്കാത്തതും പണം തരാത്തതും തേജയെ കുപിതനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്ത് ഭാഗംവെച്ചതില്‍ അപാകമുണ്ടെന്ന് ആരോപിച്ച് 29-കാരനായ തേജയും ജനാര്‍ദന റാവുവും തമ്മില്‍ വാക്കേറ്റമുണ്ടായത്. വാക്കേറ്റം കലശലായതോടെ തേജ, മുത്തശ്ശനെ കുത്തിവീഴ്ത്തി. തേജയുടെ അമ്മ സരോജിനി ദേവിക്ക് ഇയാളെ തടയാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ നിലവില്‍ ചികിത്സയിലാണ്. ജനാര്‍ദന റാവുവിനെ കുത്തിവീഴ്ത്തിയതിന് പിന്നാലെ രക്തംപുരണ്ട വസ്ത്രങ്ങള്‍ മാറ്റിയ തേജ, വീട്ടില്‍നിന്ന്…

    Read More »
  • കൊലപാതകത്തിന് മുന്‍പ് ശരീരത്തിലെ രോമം മുഴുവന്‍ വടിച്ചുമാറ്റി; അച്ഛനെ കൊന്ന പ്രജിന് ദുര്‍മന്ത്രവാദവും സാത്താന്‍ സേവയും; ഭയന്നാണ് കഴിഞ്ഞിരുന്നതെന്ന് അമ്മ

    തിരുവനന്തപുരം: കിളിയൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയതിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് വീട്ടുകാര്‍. മകന്‍ പ്രജിന്‍ ജോസിന്റെ സ്വഭാവത്തിലെ മാറ്റം ഭയന്നാണ് താനും ഭര്‍ത്താവും കഴിഞ്ഞിരുന്നതെന്നും അമ്മ സുഷമ കുമാരി പറഞ്ഞു. കിളിയൂര്‍ ചരവുവിള ബംഗ്ലാവില്‍ ജോസ് ആണ് കൊല്ലപ്പെട്ടത്. ഹാളിലെ സോഫയില്‍ ചാരിക്കിടന്നിരുന്ന ജോസിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോസിനെ അടുക്കളയില്‍ വച്ച് വീണ്ടും കഴുത്തിലും തലയിലും നെഞ്ചിലും വെട്ടിയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചിന് രാത്രിയിലായിരുന്നു കൊലപാതകം. വീട്ടിലെ രണ്ടാം നിലയിലെ മുറിയില്‍ നിഗൂഢമായ ജീവിതമാണ് പ്രജിന്‍ നയിച്ചത്. ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാത്തതിലെ വിഷമവും മകനുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് വീട്ടില്‍ വെറുതെ കഴിയുന്നതിനിടയിലാണ് ഒന്നരലക്ഷത്തോളം രൂപ ചെലവിട്ട് കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയത്. ഇതിന് ശേഷമാണ് പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. ഇതിനുശേഷം പള്ളിയില്‍ പോകാന്‍ മടികാട്ടാറുണ്ട്. എപ്പോഴും മുറിയടച്ചിരിക്കുന്നത് പതിവാക്കിയിരുന്നു. മുറിയിലേക്ക് ആര്‍ക്കും പ്രവേശനം ഇല്ലായിരുന്നു. ചിലപ്പോഴൊക്കെ രാത്രിയില്‍ വാഹനമെടുത്ത്…

    Read More »
  • പോക്സോ കേസില്‍ 87-കാരനായ സി.പി.ഐ. നേതാവ് അറസ്റ്റില്‍

    തിരുവനന്തപുരം: പോക്സോകേസില്‍ എണ്‍പത്തിയേഴുകാരന്‍ റിമാന്‍ഡില്‍. ഭരതന്നൂര്‍ പ്രതിഭയില്‍ പി.പ്രഭാസനന്‍ (87) ആണ് റിമാന്‍ഡിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഭരതന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം സമാന്തര വിദ്യാഭ്യാസസ്ഥാപനം നടത്തിവരുന്നയാളാണ് പ്രഭാസനന്‍. ഇദ്ദേഹത്തിന്റെ സ്ഥാപനത്തോടു ചേര്‍ന്നുതന്നെ കടയും നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ആറിനു വൈകീട്ട് 3.30-ഓടെ കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു എന്നാണ് രക്ഷിതാക്കള്‍ നല്‍കിയ പരാതി. മുന്‍ വൈദ്യുതിവകുപ്പ് ജീവനക്കാരനും സി.പി.ഐയുടെ പ്രാദേശികനേതാവും മുന്‍ പഞ്ചായത്ത് അംഗവുമാണ് റിമാന്‍ഡിലായ പ്രഭാസനന്‍. പാങ്ങോട് സി.ഐ: ജിനേഷ്, എസ്.ഐ: വിജിത്ത് കെ.നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • മദ്യപിച്ച് അതിവേഗത്തില്‍ ഔദ്യോഗിക വാഹനം ഓടിച്ചു, ഡിവൈഎസ്പി അറസ്റ്റില്‍

    ആലപ്പുഴ: മദ്യപിച്ച് അമിതവേഗത്തില്‍ ഔദ്യോഗിക വാഹനമോടിച്ച സംഭവത്തില്‍ ഡിവൈ. എസ്.പി അറസ്റ്റില്‍. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ ഡിവൈ.എസ്.പി അനിലാണ് അറസ്റ്റിലായത്. അനിലിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞദിവസം രാത്രിയില്‍ ആലപ്പുഴ ചന്തിരൂരില്‍ വച്ച് അരൂര്‍ പൊലീസ് അമിതവേഗത്തില്‍ വന്ന ഡിവൈ.എസ്.പിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഔദ്യോഗിക ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചത് എന്നാണ് ഡിവൈ.എസ്.പി നല്‍കിയ മൊഴി. ഇക്കാര്യം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മദ്യപിച്ച് മനുഷ്യജീവന് ആപത്തുണ്ടാകും വിധം കാറോടിച്ചെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തി. ഡിവൈ.എസ്.പിക്കെതിരെ വകുപ്പുതല അന്വേഷണവും ഉണ്ടാകും.

    Read More »
  • കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ പിടിയില്‍

    കോയമ്പത്തൂര്‍: കോഴിക്കോട് വടകരയില്‍ കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജില്‍ പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഷെജില്‍ കസ്റ്റഡിയിലായത്. പ്രതിയെ വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും. ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞ് വെച്ചു. തുടര്‍ന്ന് വടകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി പുറപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഷെജില്‍ ഓടിച്ച കാര്‍ ഇടിച്ച് ഒന്‍പത് വയസുകാരിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്.അപകടത്തില്‍ കുട്ടിയുടെ മുത്തശ്ശി മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുവരെയും ഷെജിലും കാറില്‍ ഒപ്പമുണ്ടായിരുന്നവരും ആശുപത്രിയിലെത്തിക്കാതെ മടങ്ങി. അപകടത്തെ തുടര്‍ന്ന് കോമയിലായ ഒന്‍പതുവയസുകാരി എട്ട് മാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

    Read More »
  • തൃക്കാക്കരയില്‍ എ.എസ്.ഐയുടെ തല കല്ലെറിഞ്ഞു പൊട്ടിച്ചു, ഏഴു തുന്നല്‍; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

    കൊച്ചി: തൃക്കാക്കരയില്‍ എ.എസ്.ഐയെ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ചു. തൃക്കാക്കര എ.എസ്.ഐ. ഷിബിയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ ഹിമാചല്‍ പ്രദേശ് സ്വദേശി ധനഞ്ജയിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതരസംസ്ഥാന തൊഴിലാളി മദ്യപിച്ച് അക്രമാസക്തനായെന്ന വിവരമറിഞ്ഞാണ് എ.എസ്.ഐയും പോലീസുകാരും സംഭവസ്ഥലത്തെത്തിയത്. ഇതിനുപിന്നാലെയാണ് അക്രമി കല്ലുകൊണ്ട് എ.എസ്.ഐയുടെ തലയ്ക്കെറിഞ്ഞത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എ.എസ്.ഐ.യുടെ തലയ്ക്ക് ഏഴു തുന്നലുണ്ട്. പൊലീസിനും രക്ഷയില്ല! അമ്പലമേട് സ്റ്റേഷനില്‍ പ്രതികളുടെ പരാക്രമം; ലോക്കപ്പ് തകര്‍ത്തു, മേശയുടെ ഗ്ലാസ് ഉടച്ചു ഏതാനുംനാളുകള്‍ക്ക് മുമ്പ് കൊച്ചി നഗരത്തിലും പോലീസ് ഉദ്യോഗസ്ഥന് നേരേ ആക്രമണമുണ്ടായിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐയ്ക്ക് നേരേയാണ് അന്ന് ആക്രമണമുണ്ടായത്. സ്‌കൂള്‍ വിദ്യാര്‍ഥിനിക്കൊപ്പംനില്‍ക്കുന്നത് ചോദ്യംചെയ്തതിന് യുവാവ് ഇടിവള ഉപയോഗിച്ചാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ചത്. ഇതിനുപിന്നാലെയാണ് തൃക്കാക്കരയിലും പോലീസ് ഉദ്യോഗസ്ഥന് നേരേ ആക്രമണമുണ്ടായിരിക്കുന്നത്.

    Read More »
  • സൗജന്യമായി ഇറച്ചി നല്‍കിയില്ല; കടയ്ക്കു മുന്നില്‍ മൃതദേഹം ഉപേക്ഷിച്ച് ശ്മശാന ജീവനക്കാരന്‍, അറസ്റ്റ്

    തേനി: ഇറച്ചി സൗജന്യമായി നല്‍കാത്തതിന്റെ വിരോധത്തില്‍ ശ്മശാന ജീവനക്കാരന്‍ ഇറച്ചിക്കടയ്ക്ക് മുന്നില്‍ മൃതദേഹം കൊണ്ടിട്ടു. തേനി പഴനിചെട്ടിപ്പട്ടിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. പ്രദേശത്തെ ശ്മശാനത്തില്‍ ജോലിചെയ്യുന്ന കുമാര്‍ എന്നയാളാണ് അഴുകിയ മൃതദേഹം ഇറച്ചിക്കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. മണിയരശന്‍ എന്നയാളുടെ ‘സംഗീത മട്ടണ്‍സ്റ്റാളി’ലായിരുന്നു സംഭവം. നാലുവര്‍ഷം മുമ്പ് ഇതേകടയില്‍ പ്രതിയായ കുമാര്‍ ജോലിചെയ്തിരുന്നു. ഞായറാഴ്ച മദ്യലഹരിയില്‍ കടയിലെത്തിയ കുമാര്‍ തനിക്ക് സൗജന്യമായി മട്ടണ്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, മട്ടണ് ഉയര്‍ന്നവിലയാണെന്നും സൗജന്യമായി നല്‍കാനാകില്ലെന്നും മണിയരശന്‍ പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ തിരികെപോയ കുമാര്‍ ശ്മശാനത്തില്‍നിന്ന് അഴുകിയമൃതദേഹം തുണിയില്‍പൊതിഞ്ഞ് കൊണ്ടുവരികയും ഇറച്ചിക്കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ചശേഷം കടന്നുകളയുകയുമായിരുന്നു. ശ്മശാനത്തില്‍ കുഴിച്ചിട്ട മൃതദേഹമാണു കുമാര്‍ പുറത്തെടുത്തതെന്നാണു നിഗമനം. മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നെന്നും അസ്ഥികള്‍ പുറത്തുകണ്ടിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. കുറച്ചു ദിവസം മുന്‍പ് മരിച്ച യുവതിയുടെ മൃതദേഹമാണ് കുമാര്‍ ഉപേക്ഷിച്ചതെന്നാണു നിഗമനം. വിവരമറിഞ്ഞതോടെ ശ്മശാന ജീവനക്കാരും പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് മോര്‍ച്ചറി വാനില്‍ മൃതദേഹം തിരികെ ശ്മശാനത്തിലെത്തിച്ചു.…

    Read More »
  • നഗരസഭാ കൗണ്‍സിലറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം; പ്രതി പിടിയില്‍

    ആലപ്പുഴ: നഗരസഭാ കൗണ്‍സിലറെ ഹെല്‍മെറ്റുകൊണ്ട് ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയില്‍. പാലസ് വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്. ഫൈസലിനെ ആക്രമിച്ച കേസില്‍ മംഗലം വാര്‍ഡില്‍ കാഞ്ഞിരംചിറ ചാക്കാലനിലം നികര്‍ത്തില്‍ നിധീഷിനെ(38)യാണ് സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജയിലിലയച്ചു. വെള്ളിയാഴ്ച രാത്രി ഏട്ടേമുക്കാലിനായിരുന്നു സംഭവം. കൊട്ടാരം ഭാഗത്തുനിന്ന് മുക്കവലയ്ക്കല്‍ റോഡിലൂടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണത്തിനിരയായത്. റോഡിന്റെ രണ്ടു വശങ്ങളില്‍ നിര്‍ത്തിയിരുന്ന ബൈക്കുകള്‍ക്ക് നടുവിലൂടെ ഫൈസല്‍ ബൈക്ക് ഓടിച്ചു പോയപ്പോള്‍ നിധീഷ് അസഭ്യം പറഞ്ഞ് ഹെല്‍മെറ്റുകൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തലയ്ക്കു പരിക്കുപറ്റിയ ഫൈസല്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് സൗത്ത് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഇന്‍സ്പെക്ടര്‍ കെ. ശ്രീജിത്ത്, എസ്.ഐ. മാരായ ഉണ്ണിക്കൃഷ്ണന്‍ നായര്‍, മനോജ്, ഷാബു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.  

    Read More »
  • അമ്മയില്ലാത്ത സമയത്ത് 11കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ പിടിയില്‍; സംഭവം തിരുവനന്തപുരത്ത്

    തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെള്ളറടയില്‍ 11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ പിടിയില്‍. പത്തനംതിട്ട സ്വദേശിയാണ് പിടിയിലായത്. ചൈല്‍സ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. കുട്ടി സ്‌കൂള്‍ അധികൃതരോടാണ് ആദ്യം കാര്യം പറഞ്ഞത്. പ്ലബ്ബിംഗ് തൊഴിലാളിയായ രണ്ടാനച്ഛന്‍ കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലാത്തപ്പോള്‍ ഉപദ്രവിച്ചെന്നാണ് മൊഴി. അടുത്തിടെയാണ് ഇയാള്‍ കുട്ടിയുടെ വീട്ടില്‍ താമസം തുടങ്ങിയത്. അമ്മ ജോലിക്ക് പോകുമ്പോള്‍ പലതവണ ഉപദ്രവിച്ചെന്നാണ് കുട്ടി സ്‌കൂള്‍ അധികൃതരോട് പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. പ്രതിയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.  

    Read More »
Back to top button
error: