
മലപ്പുറം: എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭര്‍ത്താവ് പ്രഭിനെ ആരോഗ്യവകുപ്പിലെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു പ്രഭിന്‍. കോടതി റിമാന്‍ഡ് ചെയ്ത പ്രഭിന്‍ ഇപ്പോള്‍ ജയിലിലാണ്.
വിഷ്ണുജയുടെ മരണം ഭര്‍തൃപീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന് പറഞ്ഞും സ്ത്രീധനത്തിനത്തിന്റെ പേരിലും ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചെന്ന കുടബത്തിന്റെ പരാതിയിലാണ് ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണക്കുറ്റങ്ങള്‍ ചുമത്തി പ്രഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 മെയ് 14നായിരുന്നു വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്.
