Crime
-
സഹപാഠിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി, ഫോണില്‍ പോലീസിന് അസഭ്യം; പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: മംഗലപുരത്ത് പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലുപേര്‍ പിടിയില്‍. കുടവൂര്‍ സ്വദേശി ശ്രീജിത്ത്, വേങ്ങോട് സ്വദേശികളായ അഭിരാജ്, അഭിരാം, അശ്വിന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് നാലംഗസംഘം പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കഴിഞ്ഞദിവസം രാത്രി 7.45-ഓടെയാണ് പത്താംക്ലാസുകാരനെ മംഗലപുരത്തുനിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്. പിന്നാലെ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് പത്താംക്ലാസുകാരന്റെ മൊബൈല്‍ഫോണിലേക്ക് വിളിച്ചപ്പോള്‍ പ്രതികളാണ് ഫോണെടുത്തത്. ഇവര്‍ പോലീസിനെ ഫോണിലൂടെ അസഭ്യം പറഞ്ഞ് ഫോണ്‍ കട്ട്ചെയ്തു. ഇതോടെ പോലീസ് പിന്തുടര്‍ന്നെത്തുകയും പത്താംക്ലാസുകാരനെ കണ്ടെത്തുകയുമായിരുന്നു. ഇതിനിടെ പ്രതികള്‍ കാറുമായി കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. പ്രതികളിലൊരാള്‍ക്ക് പത്താംക്ലാസുകാരന്റെ സഹപാഠിയായ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ഈ പെണ്‍കുട്ടിയുമായി പത്താംക്ലാസുകാരന്‍ സൗഹൃദം പുലര്‍ത്തിയെന്ന് ആരോപിച്ചാണ് പ്രതികള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസം മുമ്പും ഇതേവിഷയത്തില്‍ പ്രതികള്‍ ബൈക്കിലെത്തി പത്താംക്ലാസുകാരനെ മര്‍ദിച്ചിരുന്നു. എന്നാല്‍, അന്ന് പരാതി നല്‍കിയിരുന്നില്ല.
Read More » -
കേരളത്തിനു ലൈംഗിക ഭ്രാന്തോ…? 10വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു: 15കാരനും 19കാരനും പ്രതികൾ
അടൂര്‍: അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പത്തു വയസുകാരി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസില്‍ 2 പേരെ പോലീസ് പിടികൂടി. ഒന്നാം പ്രതി എറണാകുളം പെരുമ്പാവൂര്‍ വടയമ്പാടി 10-ാം മൈല്‍ കക്കാട്ടില്‍ വീട്ടില്‍ സുധീഷ് രമേശ് (19) റിമാന്‍ഡിലായി. ഇയാള്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ആംബുലന്‍സ് ഡ്രൈവറാണ്. രണ്ടാം പ്രതി 15കാരനാണ്. ചേന്നംപുത്തൂര്‍ കോളനിക്ക് സമീപം കഴിഞ്ഞ 9ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. ഇയാള്‍ കുട്ടിയെ വീടിനു സമീപത്തു നിന്നും കടത്തിക്കൊണ്ടുപോയി തൊട്ടടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൗമാരക്കാരനും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോള്‍ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചാണ് കൗമാരക്കാരന്‍ പീഡിപ്പിച്ചത്. വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. മാതാവിന്റെ സാന്നിധ്യത്തില്‍ എ.എസ്.ഐ മഞ്ജുമോള്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാം മുരളി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തെളിവുകള്‍ ശേഖരിച്ചു. ജില്ലാ…
Read More » -
പൈല്‍സാണെന്നു പറഞ്ഞ് സെന്റി, ബ്ളഡില്‍ കുതിര്‍ന്ന അണ്ടര്‍ വെയര്‍ കാണിച്ചിട്ട് നീ വന്നില്ലെങ്കില്‍ ആശുപത്രിയില്‍ പോകില്ല എന്നും പറഞ്ഞു; മുക്കത്തെ ഹോട്ടലുടമയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത
കോഴിക്കോട്: മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പ്രതിയും ഹോട്ടലുടമയുമായ ദേവദാസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി തന്നെയാണ് രംഗത്തെത്തിട്ടുള്ളത്. ദേവദാസ് ഭാര്യയ്‌ക്കൊപ്പം ടൂര്‍ പോയ സമയത്ത് പോലും വളരെ മോശമായ രീതിയില്‍ തനിക്ക് മെസേജുകള്‍ അയച്ചിരുന്നുവെന്ന് അതിജീവിത പറയുന്നു. ജോലി ഉപേക്ഷിച്ച് പോയപ്പോഴെല്ലാം ക്ഷമ ചോദിച്ച് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കി. എന്നാല്‍ മോശം പെരുമാറ്റം തുടരുകയായിരുന്നുവെന്ന് പെണ്‍കുട്ടി ആരോപിച്ചു. ആദ്യവട്ടം എനിക്ക് അയാള്‍ മോശമായി മെസേജ് അയക്കുന്നത് ഭാര്യയ്‌ക്കൊപ്പം ടൂര്‍ പോയ സമയത്താണ്. ഫിസിക്കല്‍ റിലേഷന്‍ഷിപ്പിന് താല്‍പര്യമുണ്ടെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് ഞാന്‍ എന്റെ വീട്ടിലേക്ക് പോയി. പിന്നീട് ഒരുപാട് സോറി പറഞ്ഞുകൊണ്ട് പലതവണ സന്ദേശമയച്ചു. പൈല്‍സിന്റെ അസുഖമാണ്. സര്‍ജറി വേണ്ടിവരുമെന്നും, ഞാന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം എന്നും പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞതോടെ, ബ്ളഡില്‍ കുതിര്‍ന്ന അണ്ടര്‍ വെയര്‍ കാണിച്ചിട്ട് നീ വന്നില്ലെങ്കില്‍ ആശുപത്രിയില്‍ പോകില്ല എന്നായി-യുവതി പറഞ്ഞു. എന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. തുടര്‍ന്ന് കരഞ്ഞ്…
Read More » -
അമ്മയുടെ രഹസ്യ കാമുകനെ കൊലപ്പെടുത്തിയത് ഇരുമ്പുതകിടില്‍ വൈദ്യുതി കടത്തിവിട്ട്, മരണം ഉറപ്പിക്കാൻ കൈകളില്‍ വീണ്ടും ഷോക്കടിപ്പിച്ചു
ആലപ്പുഴ: അമ്മയുടെ പുരുഷസുഹൃത്തിനെ വൈദ്യുതാഘാതം ഏൽപ്പിച്ചു കൊലപ്പെടുത്തി പാടത്ത് തള്ളിയ കേസിൽ പ്രതി കിരണിനെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് കിരണിന്റെ അയൽവാസി ദിനേശന്റെ മൃതദേഹം കളർകോട് ജഗ്‌ഷന് സമീപം പാടശേഖരത്തിൽ കണ്ടെത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലാണ് ദിനേശിന്റെ മരണം വൈദ്യുതാഘാതം ഏറ്റാണെന്ന് വ്യക്തമായത്. സംശയത്തിന് അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ കിരൺ കുറ്റം സമ്മതിച്ചു. അമ്മയും ദിനേശനുമായുള്ള രഹസ്യബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് കിരൺ അന്വേഷണസംഘത്തോട് പറഞ്ഞു. ഇരുമ്പുതകിടില്‍ വൈദ്യുതി കടത്തിവിട്ടാണ് ദിനേശ(53)നെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയത്. രാത്രിവൈകി തന്റെ വീട്ടില്‍നിന്ന് ദിനേശന്‍ പുറത്തിറങ്ങുന്നതു കണ്ടാണ് കിരണ്‍ നേരത്തേ തയ്യാറാക്കിയ കെണിയുടെ സ്വിച്ചിട്ടത്. ഷോക്കേറ്റു നിലത്തുവീണ ദിനേശന്റെ മരണം ഉറപ്പിക്കാന്‍ കൈകളില്‍ വീണ്ടും ഷോക്കടിപ്പിച്ചു. കിരണും അച്ഛന്‍ കുഞ്ഞുമോനും ചേര്‍ന്നാണ് മൃതദേഹം പറമ്പില്‍ കൊണ്ടിട്ടത്. അമ്മ അശ്വമ്മ തെളിവു നശിപ്പിക്കാനും കൂട്ടുനിന്നു. മരപ്പണിക്കാരനാണ് ദിനേശന്‍. വീട്ടില്‍നിന്ന് അകന്നുകഴിയുന്ന ഇയാള്‍ വാടയ്ക്കലിലെ ലോഡ്ജിലാണു താമസം. വെള്ളിയാഴ്ച രാത്രി 10 മണിക്കു ശേഷം…
Read More » -
പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ വിളിച്ചുവരുത്തി കുത്തിവീഴ്ത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍, സംഭവം വലപ്പാട്
തൃശ്ശൂര്‍: വലപ്പാട് ആനവിഴുങ്ങിയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴുത്തുംപറമ്പില്‍ അജയനാണ് ഭാര്യ അനു(33)വിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. അഞ്ച് മാസമായി ഇരുവരും പിണങ്ങിക്കഴിയുകയാണ്. കുന്നംകുളത്തെ സ്വന്തം വീട്ടിലാണ് അനു താമസിക്കുന്നത്. കയ്പമംഗലത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അനു മക്കളെ കാണാന്‍ ഇടയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ വരാറുണ്ട്. എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് ഭാര്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം അജയന്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. വയറിന്റെ ഇടതുഭാഗത്താണ് കുത്തേറ്റത്. ചോരയൊലിച്ച നിലയില്‍ ഓട്ടോറിക്ഷയില്‍ അനു വലപ്പാട് പോലീസ് സ്റ്റേഷനിലെത്തി. പോലീസ് സമീപത്തെ ദയ എമര്‍ജന്‍സി കെയര്‍ സെന്ററില്‍ എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാല്‍ അനുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അജയനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More » -
സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണി; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ചെന്നൈ: സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഒട്ടേറെ സ്ത്രീകളില്‍നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശിയും നിയമ വിദ്യാര്‍ഥിയുമായ തമിഴരസനെ(24)യാണ് ആന്ധ്ര സ്വദേശിനിയുടെ പരാതിയില്‍ താംബരം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസില്‍ പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. ഭീഷണിപ്പെടുത്തിയ ശേഷം തന്റെ പക്കല്‍ നിന്നു 5 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇയാളുടെ ലാപ്‌ടോപ്, ഫോണ്‍ എന്നിവയില്‍നിന്നു പത്തിലേറെ സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Read More » -
രാത്രി 12 ന് ബ്രോസ്റ്റഡ് ചിക്കന്‍ വേണം; തീര്‍ന്നുപോയെന്ന് പറഞ്ഞപ്പോള്‍ ഇടിയുടെ പൂരം, 2 പേര്‍ പിടിയില്‍
കോഴിക്കോട്: താമരശ്ശേരിയില്‍ ബ്രോസ്റ്റഡ് ചിക്കന്‍ തീര്‍ന്നുപോയതിന്റെ പേരില്‍ അക്രമം. താമരശ്ശേരിയിലെ വഴിയോര വിശ്രമകേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കടയിലെത്തിയ അഞ്ചംഗ സംഘമാണ് ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ചത്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം എത്തിയ സംഘം ബ്രോസ്റ്റഡ് ചിക്കന്‍ ഉണ്ടോ എന്ന് അന്വേഷിച്ചു. ചിക്കന്‍ തീര്‍ന്നുപോയെന്ന് ജീവനക്കാര്‍ അറിയച്ചു. ഇതിന്റെ പേരില്‍ തര്‍ക്കം നടക്കുകയും സംഘര്‍ഷമുണ്ടാവുകയുമായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ കട ഉടമയായ പൂനൂര്‍ നല്ലിക്കല്‍ സഈദും ജീവനക്കാരനായ മെഹദി ആലവും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ രണ്ടുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Read More » -
കുട്ടികളുടെ മുന്നില്‍ വച്ച് ഭര്‍ത്താവിന്റെ കഴുത്തറത്തു; സഹായിച്ചത് കാമുകന്‍; കണ്ണില്‍പൊടിയിടാന്‍ പൊലീസില്‍ പരാതിയും
മുംബൈ: കുട്ടികളുടെ മുന്‍പില്‍ വച്ച് ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി യുവതി. മുംബൈ മാല്‍വണ്‍ സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. രാജേഷിന്റെ സുഹൃത്ത് ഇമ്രാന്‍ മന്‍സൂരിയുടെ സഹായത്തോടെയാണ് ഭാര്യയായ പൂജ കൃത്യം നടത്തിയത്. പൂജയും ഇമ്രാനും തമ്മില്‍ ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹം ഇരുചക്രവാഹനത്തില്‍ കയറ്റി വീട്ടില്‍നിന്ന് അകലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് പൂജ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. സംശയം തോന്നാതിരിക്കാനാണു പരാതി നല്‍കിയതെങ്കിലും പൊലീസ് അന്വേഷണത്തില്‍ പൂജയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നു കണ്ടെത്തി. കൊലപാതകത്തിനു മുന്‍പ് പൂജയും രാജേഷും ഇമ്രാനും ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യം പൊലീസിനു ലഭിച്ചതും അന്വേഷണത്തില്‍ നിര്‍ണായകമായി. തുടര്‍ന്നു വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് പൂജ കുറ്റസമ്മതം നടത്തിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
Read More » -
ആലപ്പുഴ കടലില്‍ യുവതിയുടെ അഴുകിയ മൃതദേഹം
ആലപ്പുഴ: കടലില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മത്സ്യബന്ധത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ കടലില്‍ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം കരയിലേക്ക് എത്തിച്ചത്. ഏകദേശം 50 വയസ് പ്രായമാണ് മൃതദേഹത്തിന് തോന്നിക്കുന്നത്. അഴുകിയ നിലയിലായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടതിന് ശേഷമേ എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂ. അഴുകിയ നിലയിലായിരുന്നതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ആത്മഹത്യ ആണോ ആരെങ്കിലും കൊന്നിട്ടാതാണോ എന്ന പോസ്റ്റമോര്‍ട്ടതിന് ശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Read More » -
കൊടുങ്ങല്ലൂരില്‍ മകന്‍ മാതാവിന്റെ കഴുത്തറുത്തു; ലഹരിക്കടിമയായ പ്രതി പൊലീസ് കസ്റ്റഡിയില്‍
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ മകന്‍ മാതാവിന്റെ കഴുത്തറുത്തു. അഴീക്കോട് സ്വദേശി ജലീലിന്റെ ഭാര്യ സീനത്തിനെയാണ് (53) മകന്‍ മുഹമ്മദ് (24) ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്കടിമയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച് വീട്ടിലെത്തിയ മുഹമ്മദ് മാതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിരുന്നു. കത്തി ഉപയോഗിച്ച് പിതാവിനെ കുത്തുകയായിരുന്നു. അടുത്തിടെ, കോഴിക്കോട് താമരശ്ശേരിയില്‍ ഏകമകന്‍ മാതാവിനെ വെട്ടിക്കൊന്നിരുന്നു. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദയാണ് (53) മകന്‍ ആഷിഖി (24) ന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ‘ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് കൊല. ആ ശിക്ഷ ഞാന്‍ നടപ്പാക്കി’- എന്നായിരുന്നു യുവാവ് കൃത്യം നടത്തിയ ശേഷം പറഞ്ഞുകൊണ്ടിരുന്നത്.
Read More »