
ഹൈദരാബാദ്: സ്വത്ത് തര്‍ക്കത്തിന് പിന്നാലെ ഹൈദരാബാദില്‍ പ്രമുഖ വ്യവസായിയെ ചെറുമകന്‍ കുത്തിക്കൊലപ്പെടുത്തി. വെലാമാതി ചന്ദ്രശേഖര ജനാര്‍ദന റാവുവിനെയാണ് ചെറുമകന്‍ കിലാരു കീര്‍ത്തി തേജ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച സോമാജിഗുഡയിലെ ജനാര്‍ദന റാവുവിന്റെ വസതിയിലാണ് സംഭവം. 86 വയസ്സുകാരനായ ജനാര്‍ദന റാവുവിന്റെ ദേഹത്ത് എഴുപതിലധികം കുത്തുകള്‍ ഏറ്റതായാണ് പ്രാഥമിക നിമഗനം. വെല്‍ജാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് സ്ഥാപകനാണ് ജനാര്‍ദന റാവു.
പാരമ്പര്യസ്വത്തില്‍നിന്ന് നാലുകോടി രൂപയാണ് തേജയ്ക്ക് ജനാര്‍ദന റാവു നല്‍കിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ തേജയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. മാത്രമല്ല, കമ്പനിയില്‍ ആരും തന്നെ ബഹുമാനിക്കാത്തതും പണം തരാത്തതും തേജയെ കുപിതനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്ത് ഭാഗംവെച്ചതില്‍ അപാകമുണ്ടെന്ന് ആരോപിച്ച് 29-കാരനായ തേജയും ജനാര്‍ദന റാവുവും തമ്മില്‍ വാക്കേറ്റമുണ്ടായത്. വാക്കേറ്റം കലശലായതോടെ തേജ, മുത്തശ്ശനെ കുത്തിവീഴ്ത്തി. തേജയുടെ അമ്മ സരോജിനി ദേവിക്ക് ഇയാളെ തടയാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ നിലവില്‍ ചികിത്സയിലാണ്.

ജനാര്‍ദന റാവുവിനെ കുത്തിവീഴ്ത്തിയതിന് പിന്നാലെ രക്തംപുരണ്ട വസ്ത്രങ്ങള്‍ മാറ്റിയ തേജ, വീട്ടില്‍നിന്ന് കടന്നുകളഞ്ഞു. എന്നാല്‍, സമീപത്തുനിന്നുതന്നെ ഞായറാഴ്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. യു.എസില്‍നിന്ന് ഉന്നതപഠനം പൂര്‍ത്തിയാക്കിയ തേജ ഈയടുത്താണ് ഹൈദരാബാദില്‍ തിരിച്ചെത്തിയത്. അമ്മയ്ക്കൊപ്പം മുത്തശ്ശനെ കാണാനെത്തിയ സമയത്താണ് സംഭവമുണ്ടായത്. തേജയെ പോലീസ് അറസ്റ്റ് ചെയ്തു. കത്തി ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തായി പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നുെം പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.