Crime

  • ഭാര്യയ്ക്ക് മറ്റൊരു ബന്ധം, മരിക്കുന്നതിന് മുന്‍പ് വിളിച്ച് കരഞ്ഞു; മകന്റെ മരണത്തില്‍ അസ്വഭാവികതയെന്ന് കുടുംബം

    മലപ്പുറം: മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മകന്റെ ഭാര്യയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്ത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 12-ന് മരിച്ച കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന്‍ സുരാജിന്റെ മാതാപിതാക്കളായ സുഖജകുമാരിയും ജയരാജനുമാണ് ആരോപണവുമായെത്തിയത്. മകന്റെ ഭാര്യയായ കന്യാകുമാരി മഞ്ചാലുംമൂട് സ്വദേശിയായ യുവതിക്കെതിരേയാണ് ആരോപണം. 2022 സെപ്റ്റംബര്‍ 12-നായിരുന്നു തിരുവനന്തപുരം വണ്ടിത്തടത്തെ ജെ.എസ്. നിവാസില്‍ സുരാജിന്റെയും യുവതിയുടെയും വിവാഹം. വൈകാതെ ഇരുവരും തമ്മില്‍ അസ്വാരസ്യം പ്രകടമായി. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്ന് സുരാജ് പെണ്‍കുട്ടിയുടെ വീട്ടുകാരോട് സൂചിപ്പിച്ചു. എതിര്‍ത്തുപറഞ്ഞാല്‍ ഗാര്‍ഹികപീഢനത്തിന് പരാതി നല്‍കി ജയിലിലാക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. വിവാഹംകഴിഞ്ഞ അടുത്തദിവസങ്ങളില്‍ത്തന്നെ സ്വത്തുക്കള്‍ സുരാജിന്റെ പേരിലേക്ക് എഴുതിനല്‍കണമെന്ന് യുവതിയും കുടുംബവും ആവശ്യപ്പെട്ടിരുന്നതായും മാതാപിതാക്കള്‍ ആരോപിക്കുന്നു. വൈകാതെ സുരാജ് തിരുവനന്തപുരത്തുനിന്ന് സ്ഥലംമാറ്റം വാങ്ങി കൊച്ചിയിലേക്ക് പോയി. അവിടെനിന്ന് സ്ഥാനക്കയറ്റം ലഭിച്ച് കോഴിക്കോട്ടേക്ക് എത്തിയ സുരാജ് നാലുമാസം കഴിഞ്ഞപ്പോള്‍ മരിച്ചു. മരിക്കുന്നതിന് ഏതാനും ആഴ്ചമുമ്പ് വീട്ടിലേക്ക് ഫോണില്‍ വിളിച്ച സുരാജ് കരയുകയും ഭാര്യ ഭക്ഷണംതരുന്നില്ലെന്ന് പറയുകയും ചെയ്തിരുന്നതായി മാതാപിതാക്കള്‍…

    Read More »
  • ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം തലയ്ക്ക് പിന്നില്‍ ക്ഷതമേറ്റ്; അമ്മയെ അച്ഛന്‍ മര്‍ദിച്ച് കൊന്നതാണെന്ന മകളുടെ മൊഴി ശരിവച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; സജിയുടെ മരണത്തില്‍ ഭര്‍ത്താവ് സോണിക്കെതിരെ കൊലപാതക കുറ്റം ചുമത്തും

    ആലപ്പുഴ: ചേര്‍ത്തലയിലെ വീട്ടമ്മ സജിയുടെ മരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിയില്‍ പൊട്ടലുകള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ അമ്മയെ അച്ഛന്‍ മര്‍ദിച്ച് കൊന്നതാണെന്ന മകളുടെ പരാതി ശരിവെക്കപ്പെടുകയാണ്. മകളുടെ പരാതിയെതുടര്‍നനാണ് സജിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്ന സജി ഞായറാഴ്ചയാണ് മരിച്ചത്. സജിക്ക് ഭര്‍ത്താവ് സോണിയില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇപ്പോള്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സോണിക്കെതിരെ കൊലപാതകകുറ്റമോ മനപൂര്‍വമല്ലാത്ത നരഹത്യകുറ്റമോ ചുമത്തുന്ന കാര്യത്തില്‍ പൊലീസ് ഉടന്‍ തീരുമാനമെടുക്കും. വീട്ടിലെ സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്ക് പറ്റി എന്നാണ് ഡോക്ടര്‍ മാരോട് പറഞ്ഞാണ് സജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത.് യാഥാര്‍ഥ്യം ഡോക്ടര്‍മാരോട് പോലും പറയാത്തത് ചികിത്സയെ…

    Read More »
  • ഭര്‍ത്താവിന്റെ കാമുകിയുടെ നിരന്തര ഭീഷണി, ബന്ധം ഒഴിവാക്കാന്‍ സമ്മര്‍ദം; ഒടുവില്‍ യുവതിയുടെ ആത്മഹത്യ

    പാലക്കാട്: പുതുപ്പരിയാരത്ത് ഭര്‍ത്തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റുചെയ്തു. യുവതിയുടെ ഭര്‍ത്താവ് പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് താഴേമുരളി ഷാജിത മന്‍സിലില്‍ ഷഫീസ് (32), ഇയാളുടെ കാമുകി പിരായിരി ആലക്കല്‍പറമ്പ് ചുങ്കം ജംസീന (33) എന്നിവരെയായാണ് ബുധനാഴ്ച ഹേമാംബികനഗര്‍ പോലീസ് അറസ്റ്റുചെയ്തത്. ഇരുവരുടെയും പേരില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കല്ലടിക്കോട് കണക്കപ്പാടം വീട്ടില്‍ റിന്‍സിയയെയാണ് (22) ലക്ഷംവീട്ടിലുള്ള ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കുറേനാളായി ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന റിന്‍സിയ മൂന്നുമാസംമുന്‍പാണ് വീട്ടില്‍ മടങ്ങിയെത്തിയതെന്ന് പോലീസ് പറഞ്ഞു. അഞ്ചു വര്‍ഷം മുന്‍പായിരുന്നു ഷഫീസിന്റെയും റിന്‍സിയയുടെയും വിവാഹം. ഇവര്‍ക്ക് മൂന്നുവയസ്സുള്ള കുഞ്ഞുണ്ട്. റിന്‍സിയയും ഷെഫീസും തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടാകാറുണ്ടെന്നും കുടുംബപ്രശ്നങ്ങളുണ്ടെന്നും കാണിച്ച് റിന്‍സിയയുടെ വീട്ടുകാര്‍ ഹേമാംബികനഗര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷഫീസിന് മറ്റൊരുസ്ത്രീയുമായി അടുപ്പമുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഷഫീസ് റിന്‍സിയയെ ഒഴിവാക്കാന്‍ ശ്രമം നടത്തിയിരുന്നതായും ജംസീന ഫോണിലൂടെ നിരന്തരമായി റിന്‍സിയയെ ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തി.…

    Read More »
  • ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ച് യൂണിയന്‍ ഓഫീസില്‍ കൊണ്ടുപോയി മര്‍ദനം; കോട്ടയത്തിനു പിന്നാലെ കഴക്കൂട്ടത്തും റാഗിങ് പരാതി

    തിരുവനന്തപുരം: കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. ഒന്നാംവര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥി ബിന്‍സ് ജോസ്, ബയോകെമിസ്ട്രി വിദ്യാര്‍ഥി അഭിഷേക് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഇരുവരും കഴക്കൂട്ടം പോലീസില്‍ പരാതിനല്‍കിയെങ്കിലും അഭിഷേകിന്റെ പരാതിയില്‍ മാത്രമാണ് കേസെടുത്തത്. വിദ്യാര്‍ഥികളായ അലന്‍, ആനന്ദന്‍, വേലു, സല്‍മാന്‍, ശ്രാവണ്‍, പാര്‍ത്ഥന്‍, ഇമ്മാനുവല്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ഇവരെ അറസ്റ്റുചെയ്തിട്ടില്ല. മര്‍ദനമേറ്റവര്‍ റാഗിങ് പീഡനം ആരോപിച്ച് കോളേജ് പ്രിന്‍സിപ്പലിനും പരാതി നല്‍കിയിട്ടുണ്ട്. റാഗിങ് നടന്നോയെന്നതു സംബന്ധിച്ച് പ്രിന്‍സിപ്പലില്‍നിന്നു വിവരം തേടുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് തങ്ങളെ മര്‍ദിച്ചതെന്ന് അഭിഷേക് പറഞ്ഞു. ചൊവ്വാഴ്ച ആഹാരം കഴിച്ച ശേഷം താനും ബിന്‍സും കൈകഴുകി നില്‍ക്കവേ, സീനിയര്‍ വിദ്യാര്‍ഥികളെത്തുകയും അവരെ ബഹുമാനമില്ലെന്നാരോപിച്ച് കാംപസില്‍ത്തന്നെയുള്ള യൂണിയന്‍ ഓഫീസില്‍ കൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നുവെന്ന് അഭിഷേക് പറയുന്നു. ബിന്‍സിനെയും പ്രതികള്‍ മര്‍ദിച്ചു. കുപ്പിവെള്ളത്തില്‍ തുപ്പിയ ശേഷം നിര്‍ബന്ധിപ്പിച്ച് ബിന്‍സിനെക്കൊണ്ട് അതു കുടിപ്പിച്ചു. കോളേജില്‍ െവച്ചിരുന്ന ബൈക്കും നശിപ്പിച്ചു- അഭിഷേക് പറയുന്നു.…

    Read More »
  • ഹരികുമാറിന് സഹോദരിയുമായി വഴിവിട്ടബന്ധം; രാത്രി മുറിയിലേക്ക് വരാന്‍ സന്ദേശം; കുട്ടി കരഞ്ഞപ്പോള്‍ ശ്രീതു മടങ്ങിപ്പോയത് വൈരാഗ്യമായി

    തിരുവനന്തപുരം: അടിമുടി ദുരൂഹതകളും അഭ്യൂഹങ്ങളും നിലനിന്നിരുന്ന ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ ഒടുവില്‍ യഥാര്‍ഥചിത്രം തെളിയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മാവന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹത നീങ്ങുന്നത്. കസ്റ്റഡിയിലായിരുന്ന പ്രതി ഹരികുമാര്‍ കേസില്‍ കുറ്റംസമ്മതിച്ചതായി അന്വേഷണസംഘം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം പ്രതി ഹരികുമാര്‍ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അന്വേഷണസംഘം പുറത്തുവിട്ടു. ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും സംഭവദിവസം രാത്രി ഹരികുമാറിന്റെ മുറിയിലെത്തിയ ശ്രീതു കുഞ്ഞ് കരഞ്ഞതിനാല്‍ തിരികെ പോയതുമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞ് കരഞ്ഞതിനാല്‍ അന്നേദിവസം രാത്രി സഹോദരി ഹരികുമാറിന്റെ മുറിയില്‍ കഴിഞ്ഞില്ല. ഇതിനുപിന്നാലെയാണ് സഹോദരിയോടുള്ള വൈരാഗ്യത്തില്‍ പിറ്റേദിവസം പുലര്‍ച്ചെ പ്രതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ജനുവരി 30-ന് രാവിലെയാണ് ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലര്‍ച്ചെ 5.15-ഓടെ കാണാതായെന്നായിരുന്നു പരാതി. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാവിലെ എട്ടുമണിയോടെ വീടിന്…

    Read More »
  • ക്രിക്കറ്റ് താരം പന്തിന്റെ ജീവന്‍രക്ഷിച്ച യുവാവ് വിഷംകഴിച്ച് ഗുരുതരാവസ്ഥയില്‍; കാമുകി മരിച്ചു

    ലഖ്നൗ: വാഹനാപകടത്തില്‍പ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ജീവന്‍രക്ഷിച്ച യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ രജത്കുമാറി(25)നെയാണ് കാമുകിക്കൊപ്പം വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രജതിനൊപ്പം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകി മനു കശ്യപ്(21) മരിച്ചു. ഫെബ്രുവരി 9-ാം തീയതി മുസാഫര്‍നഗര്‍ ബുഛാബസ്തിയിലായിരുന്നു സംഭവം. പ്രണയബന്ധത്തെ ഇവരുടെ കുടുംബങ്ങള്‍ എതിര്‍ത്തതിനാലാണ് കമിതാക്കളായ ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവതി മരിക്കുകയായിരുന്നു. ചികിത്സയിലുള്ള രജത് കുമാറിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാലാണ് ഇരുവരുടെയും കുടുംബങ്ങള്‍ പ്രണയത്തെ എതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും കുടുംബങ്ങള്‍ മറ്റുവിവാഹവും നിശ്ചയിച്ചിരുന്നു. ഇതാണ് ആത്മഹത്യശ്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അതേസമയം, മനു കശ്യപിനെ രജത് കുമാര്‍ തട്ടിക്കൊണ്ടുപോയി വിഷം നല്‍കിയതാണെന്ന് ആരോപിച്ച് യുവതിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കാര്‍ അപകടത്തില്‍പ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ…

    Read More »
  • ബാറിന് പുറത്ത് സുഹൃത്തുക്കളുമായി വാക്കുതര്‍ക്കം; കത്തിക്കുത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

    കല്‍പ്പറ്റ: ബാറിന് പുറത്ത് സുഹൃത്തുക്കളുമായുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ കുത്തേറ്റ യുവാവ് മരിച്ചു. ഏരിയാപ്പളളി ഗാന്ധിനഗര്‍ സ്വദേശി റിയാസാണ് (24) ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാത്രി പുല്‍പ്പളളിയിലെ ബാറിന് പുറത്തായിരുന്നു സംഭവം. മീനംകൊല്ലി സ്വദേശികളുമായുളള വാക്കുതര്‍ക്കത്തിനിടയിലാണ് റിയാസിന് കുത്തേറ്റത്. പ്രതികള്‍ ആരൊക്കെയാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ശരീരത്തില്‍ നിരവധി തവണ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു റിയാസ്. ആക്രമണത്തിന് ശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു. ഒടുവില്‍ നാട്ടുകാരാണ് യുവാവിനെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്ന് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്. പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.  

    Read More »
  • കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്; കൂടുതല്‍ പരാതികള്‍ ഉയരാന്‍ സാധ്യതയെന്ന് പൊലീസ്

    കോട്ടയം: ഗാന്ധിനഗര്‍ ഗവ. നഴ്‌സിങ് കോളജിലെ റാഗിങ് കേസില്‍ കൂടുതല്‍ പരാതികള്‍ ഉയരാന്‍ സാധ്യതയെന്ന് പൊലീസ്. കോളജും ഹോസ്റ്റലും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കും. പ്രശ്‌നം പഠിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗ സമിതി കോളേജില്‍ എത്തി തെളിവെടുപ്പ് നടത്തും. ഗാന്ധിനഗര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍നിന്നു ലഭിച്ച 6 പരാതികളില്‍ ഒന്നില്‍ മാത്രമാണ് നിലവില്‍ പൊലീസ് കേസെടുത്തത്. കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ആവശ്യമെങ്കില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. എന്നാല്‍ റാഗിങ് സംബന്ധിച്ച് അറിവില്ലായിരുന്ന കോളജ് അധികൃതരുടെ നിലപാടും പൊലീസ് വിശ്വാസത്തില്‍ എടുക്കുന്നില്ല. കുട്ടികള്‍ ക്രൂര പീഡനമേറ്റ് കരഞ്ഞപ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ പൊലും കേട്ടില്ലെന്ന മൊഴിയും അവിശ്വസീയമാണ്. ഇക്കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും. പ്രതികളായ സാമൂവല്‍, ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്, വിവേക് എന്നിവരെ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ക്രൂരപീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും പൊലീസിന്…

    Read More »
  • വിദ്യാര്‍ഥിനി സ്‌കൂളില്‍വന്നത് താലിമാലയണിഞ്ഞ്; ബാലവിവാഹത്തിന് വരനടക്കം അഞ്ചുപേര്‍ക്കെതിരേ കേസ്

    ചെന്നൈ: സ്‌കൂള്‍ വിദ്യാര്‍ഥിനി താലിമാലയണിഞ്ഞ് ക്ലാസില്‍ വന്നതിനെത്തുടര്‍ന്ന് പോലീസ് അഞ്ചാളുടെപേരില്‍ ബാലവിവാഹത്തിന് കേസെടുത്തു. കൃഷ്ണഗിരിയിലാണ് സംഭവം. കൃഷ്ണഗിരിയിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കുന്ന പതിന്നാലുകാരി തിങ്കളാഴ്ച ക്ലാസില്‍ വന്നപ്പോഴാണ് അധ്യാപകര്‍ താലിമാല ശ്രദ്ധിച്ചത്. അവര്‍ ഉടന്‍ സാമൂഹികക്ഷേമ വകുപ്പിനെ വിവരമറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കുട്ടിയുടെ വിവാഹം കഴിഞ്ഞെന്നും അതിനു ശേഷമാണ് സ്‌കൂളില്‍ വന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതേത്തുടര്‍ന്നാണ് കേസെടുത്തത്. കാവേരിപട്ടണത്തു നിന്നുള്ള 25-കാരനാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ വിവാഹം കഴിച്ചത്. വരനും വരന്റെയും വധുവിന്റെയും മാതാപിതാക്കളും ഉള്‍പ്പെടെ അഞ്ചാളുടെപേരിലാണ് കൃഷ്ണഗിരി വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഉത്സവമായതുകൊണ്ട് പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോവുകയാണെന്ന് വിദ്യാര്‍ഥിനി കഴിഞ്ഞയാഴ്ച സഹപാഠികളോട് പറഞ്ഞിരുന്നു. എന്നാല്‍, തിങ്കളാഴ്ച സ്‌കൂള്‍ യൂണിഫോം ധരിച്ച് താലിയണിഞ്ഞാണ് വന്നത്. കൂട്ടുകാരികള്‍ അന്വേഷിച്ചപ്പോള്‍ ബോലുപ്പള്ളിയിലെ ക്ഷേത്രത്തിന് മുന്നില്‍വെച്ച് വിവാഹം കഴിഞ്ഞതായി മറുപടി നല്‍കി. ബാലവിവാഹത്തിനെതിരേ കൃഷ്ണഗിരിയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമൂഹികക്ഷേമ വകുപ്പ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

    Read More »
  • കോഴിക്കോട്ട് എടിഎം കവര്‍ച്ചാശ്രമം, പൊലീസിനെ ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

    കോഴിക്കോട്: നഗരാതിര്‍ത്തിയില്‍ പുലര്‍ച്ചെ എടിഎം കവര്‍ച്ചാ ശ്രമത്തിനിടെ ഒരാള്‍ കസ്റ്റഡിയില്‍. മലപ്പുറം സ്വദേശി വിജേഷിനെയാണു (38) ചേവായൂര്‍ പൊലീസ് പിടികൂടിയത്. പുലര്‍ച്ചെ 2.30ന് പൊലീസ് പട്രോളിങ്ങിനിടെയാണു സംഭവം. പറമ്പില്‍ കടവിലെ ധനകാര്യ സ്ഥാപനത്തിന്റെ എടിഎം ഷട്ടര്‍ താഴ്ത്തിയ നിലയിലായിരുന്നു. ഉള്ളില്‍ വെളിച്ചവും ആളനക്കവും ശ്രദ്ധയില്‍പ്പെട്ടപ്പോഴാണു പൊലീസ് സംഘം പരിശോധിച്ചത്. എടിഎമ്മിനു പുറത്തു ഗ്യാസ് കട്ടറും കണ്ടതോടെ പൊലീസ് ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ചു. അപ്പോള്‍ അകത്തുണ്ടായിരുന്ന യുവാവ് ഭീഷണിപ്പെടുത്തി. സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എം.മുക്തിദാസ്, സിപിഒ എ.അനീഷ്, ഡ്രൈവര്‍ എം.സിദ്ദിഖ് എന്നിവര്‍ യുവാവിനെ ബലം പ്രയോഗിച്ച് പിടികൂടി. അസി.കമ്മിഷണര്‍ എ.ഉമേഷിനെ വിവരം അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ സജിത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി പ്രതിയെ ചേവായൂര്‍ സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.

    Read More »
Back to top button
error: