Crime

  • ‘ബാങ്ക് മാനേജര്‍ മരമണ്ടന്‍, കത്തി കാട്ടിയ ഉടന്‍ മാറിത്തന്നു; ജീവനക്കാര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ മോഷണത്തില്‍നിന്നു പിന്മാറിയേനെ’

    തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് മാനേജര്‍ മരമണ്ടന്‍ എന്ന് കവര്‍ച്ചാ കേസ് പ്രതി റിജോ ആന്റണി പോലീസിനോട്. കത്തി കാട്ടിയ ഉടന്‍ ബാങ്ക് മാനേജര്‍ മാറിത്തന്നു എന്ന് പ്രതി. മാനേജര്‍ ഉള്‍പ്പെടെയുള്ള രണ്ട് ജീവനക്കാര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ മോഷണത്തില്‍ നിന്നും പിന്മാറിയേനെ എന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രതി നേരത്തെ ബാങ്കിലെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചിരുന്നു. എടിഎം കാര്‍ഡ് നഷ്ടപ്പെട്ടു എന്നു പറഞ്ഞാണ് ബാങ്കില്‍ എത്തിയിരുന്നത്. ആദ്യ മോഷണശ്രമത്തില്‍ തന്നെ വിജയം കാണുകയായിരുന്നു എന്ന് പ്രതി പറഞ്ഞു. മൂന്ന് മിനിറ്റുകൊണ്ടാണ പ്രതി ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ കവര്‍ന്ന് കളഞ്ഞിരുന്നത്. ബാങ്കില്‍ ഉണ്ടായിരുന്ന രണ്ട് സജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. ഇന്നലെ രാത്രിയാണ് പ്രതി റിജോ ആന്റണി പിടിയിലായത്. മോഷണത്തിന് ശേഷം വസ്ത്രം മാറിയും വാഹനത്തില്‍ മാറ്റം വരുത്തിയുമാണ് പൊലീസിനെ പ്രതി ചുറ്റിച്ചത്. കടം ബാധ്യതയെ തുടര്‍ന്ന് ബാങ്കില്‍ കവവര്‍ച്ച നടത്തിയെന്നാണ് പ്രതി മൊഴി…

    Read More »
  • പെരിയ ഇരട്ടക്കൊലക്കേസില്‍ വിധി വന്നത് ഒന്നര മാസം മുമ്പ്; പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ നീക്കം

    കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ നീക്കം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എട്ടാം പ്രതി സുഭീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവരാണ് പരോളിന് അപേക്ഷ നല്‍കിയത്. പ്രതികള്‍ നല്‍കിയ അപേക്ഷയില്‍ ജയില്‍ അധികൃതര്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയതായാണ് വിവരം. കേസില്‍ വിധി വന്ന് ഒന്നര മാസം പോലും തികയുന്നതിന് മുമ്പാണ് പരോള്‍ അനുവദിക്കാനുള്ള നീക്കം നടക്കുന്നത്. ജനുവരി മൂന്നിനാണ് കൊച്ചി സി ബി ഐ കോടതി 14 പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പരോളിന് അപേക്ഷ നല്‍കിയ പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. 2019 ഫെബ്രുവരി 17ന് രാത്രി 7.45ന് പെരിയ കല്യോട്ട് വച്ചാണ് കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. പിന്നീട് ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസന്വേഷണം സി…

    Read More »
  • ബന്ധുക്കളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; അമ്മ 35 വയസുകാരനെ കൊന്ന് കനാലില്‍ തള്ളി

    അമരാവതി: ബന്ധുക്കള്‍ക്കു നേരെ നിരന്തരമായി പീഡന ശ്രമങ്ങള്‍ നടത്തിയ മകനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കനാലില്‍ തള്ളി അമ്മ. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ബന്ധുക്കളുടെ സഹായത്തോടെയാണ് 57 വയസ്സുകാരിയായ ലക്ഷ്മി ദേവി 35 വയസ്സുകാരനായ മകന്‍ ശ്യാം പ്രസാദിനെ കൊലപ്പെടുത്തി അഞ്ചു കഷ്ണങ്ങളാക്കിയത്. അവിവാഹിതനായ ശ്യാം പ്രസാദ് നിരവധി തവണ ബന്ധുക്കള്‍ക്ക് നേരെ പീഡന ശ്രമം നടത്തിയിട്ടുള്ളതായി പ്രകാശം എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. കോടാലിയും മറ്റ് കൂര്‍ത്ത ആയുധങ്ങളും ഉപയോഗിച്ചാണ് ലക്ഷ്മി മകനെ കൊലപ്പെടുത്തിയത്. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കള്‍ക്കു നേരെയാണ് ശ്യാം പ്രസാദ് പലപ്പോഴായി പീഡന ശ്രമം നടത്തിയിട്ടുള്ളത്. മൃതദേഹം അഞ്ചു കഷണങ്ങളാക്കിയ ശേഷം മൂന്ന് ചാക്കുകളിലായി ഗ്രാമത്തിലെ നഗലഗാണ്ടി കനാലില്‍ തള്ളുകയായിരുന്നു. ഒളിവിലുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.  

    Read More »
  • ബലാത്സംഗക്കേസില്‍ സിദിഖിനെതിരെ വ്യക്തമായ തെളിവ്; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

    കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദിഖിനെതിരെ പൊലീസ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. സിദ്ദിഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. പരാതിക്കാരിയുടെ മൊഴി തെളിക്കാനുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുണ്ടെന്ന് പ്രത്യേക സംഘം അറിയിച്ചു. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചവരുത്തി യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. പരാതിയില്‍ പറഞ്ഞ ദിവസം സിദ്ദീഖ് ഹോട്ടലില്‍ താമസിച്ചതിനും നടി അവിടെ വന്നതിനുമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു.  

    Read More »
  • മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍; പ്രതിയെ നേപ്പാളില്‍നിന്ന് കസ്റ്റഡിയിലെടുത്ത് പൊലീസ്

    കോഴിക്കോട്: മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതിയെ നേപ്പാളില്‍നിന്ന് കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്. കേസിലെ പ്രതി കൊണ്ടോട്ടി സ്വദേശി കുണ്ടകുളവന്‍ വമ്പറമ്പില്‍ മുഹമ്മദ് അഷ്ഫാഖാണ് (72) ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്. 2022 ലാണ് കേസിന് ആസ്പദമായ കൊലപാതകശ്രമം. ബാലുശ്ശേരി സ്വദേശി ലുഖ്മാനുല്‍ ഹക്കീമിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ലുഖ്മാനുലിന്റെ ഭാര്യപിതാവാണ് മുഹമ്മദ് അഷ്ഫാഖാന്‍. കൃത്യം ചെയ്യാന്‍ ക്വട്ടേഷന്റെ ഭാഗമായി ബേപ്പൂര്‍ സ്വദേശിയായ ജാഷിംഷാക്ക് രണ്ടുലക്ഷം രൂപയും മുഹമ്മദ് അഷ്ഫാഖാന്‍ നല്‍കി. ജാഷിംഷാ നാലുപേരെ ഇതിനായി നിയോഗിച്ചു. ഇവര്‍ ലുക്മാനുല്‍ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി എടവണ്ണ കൊണ്ടോട്ടി റോഡിലെ തടി മില്ലില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാന്‍ ശ്രമിയ്ക്കുന്നതിനിടെ ശബ്ദം കേട്ട് നാട്ടുകാര്‍ വന്നപ്പോഴേയ്ക്കും സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. കേസ് അന്വഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് മുങ്ങിയ അഷ്ഫാഖിനെ കഴിഞ്ഞ ദിവസമാണ് ചേവായൂര്‍ പൊലീസ് നേപ്പാളില്‍ വച്ച് പിടികൂടിയത്. അന്വേഷണത്തിനിടെ പ്രതി നേപ്പാളില്‍ ഉണ്ടെന്ന് മലസ്സിലാക്കുകയും, ചേവായൂര്‍ പൊലീസ്…

    Read More »
  • കാഴ്ചപരിമിതിയുള്ള വയോധികയുടെ തലയില്‍ തുണിയിട്ട് മാല കവര്‍ന്നു; വീട്ടിലെ മുന്‍ജോലിക്കാരി പിടിയില്‍

    പത്തനംതിട്ട: ചന്ദനപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി മാല കവര്‍ന്ന സ്ത്രീ പിടിയില്‍. ഇടത്തിട്ട സ്വദേശി ഉഷയെയാണ് കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായാധിക്യത്തെ തുടര്‍ന്ന് കാഴ്ചപരിമിതി നേരിടുന്ന 84കാരിയുടെ തലയില്‍ തുണിയിട്ട ശേഷം മൂന്നര പവന്റെ മാല മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ചന്ദനപ്പള്ളി സ്വദേശി സേവ്യറും ഭാര്യ മറിയാമ്മയും വീട്ടില്‍ തനിച്ചുണ്ടായിരുന്ന സമയത്തായിരുന്നു മോഷണം. വീട്ടിലെ മറ്റുള്ളവര്‍ പള്ളിയില്‍ പോയ സമയത്ത് ഉഷ വീട്ടിലെത്തുകയായിരുന്നു. മുമ്പ് ഇവര്‍ ഇവിടെ ജോലി ചെയ്തിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ സേവ്യറും മറിയാമ്മയും വീട്ടില്‍ തനിച്ചായിരിക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കി നടത്തിയ മോഷണമാണെന്നാണ് വിലയിരുത്തല്‍. രക്ഷപ്പെടുന്നതിനിടയില്‍ ഉഷ മറിയാമ്മയെ തള്ളി താഴെയിടുകയും ചെയ്തു. സമീപവാസിയായ പെണ്‍കുട്ടിയുടെ മൊഴിയാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. രാവിലെ ഉഷ വീട്ടിലേക്കെത്തുന്നത് പെണ്‍കുട്ടി കണ്ടിരുന്നു. മുമ്പ് ജോലിചെയ്തിരുന്ന ഉഷയെ തിരിച്ചറിഞ്ഞ പെണ്‍കുട്ടി പോലീസിനോട് കാര്യങ്ങള്‍ വെളിപ്പെടുത്തി. പോലീസ് ആദ്യം ഉഷയുടെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ബന്ധുവീട്ടില്‍ നിന്നാണ്…

    Read More »
  • മൂന്നുമിനിറ്റില്‍ കവര്‍ച്ച, മൂന്നാംദിനം പിടിയില്‍; പ്രതി നടത്തിയത് വന്‍ ആസൂത്രണം

    തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ പട്ടാപ്പകല്‍ വെറും കത്തി മാത്രം ഉപയോഗിച്ച് കൊള്ളയടിക്കാന്‍ പ്രതി റിജോ ആന്റണി നടത്തിയത് വന്‍ ആസൂത്രണം. ആഴ്ചകള്‍ക്കുമുന്‍പേ ഇതിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു എന്നാണ് പോലീസ് പറയുന്നത്. ശരീരം മുഴുവന്‍ മൂടുന്നരീതിയിലുള്ള വസ്ത്രം ധരിക്കാനും വാഹനം തിരിച്ചറിയാതിരിക്കാനും മുന്‍കരുതലെടുത്തതിനും പുറമേ മറ്റു നിരവധി കാര്യങ്ങളും ഇയാള്‍ ശ്രദ്ധിച്ചിരുന്നു. മോഷണം നടത്തുന്നതിന് നാലുദിവസം മുന്‍പ് ഇയാള്‍ ബാങ്കിലെത്തി. കാലാവധി കഴിഞ്ഞ എ.ടി.എം. കാര്‍ഡുമായിട്ടാണ് വന്നത്. ഈ കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കാനാകുന്നില്ലെന്ന് പരാതി പറയാനെന്ന മട്ടിലെത്തി ചുറ്റുപാടുകള്‍ നിരീക്ഷിച്ചു. ആളുകള്‍ ഏറ്റവും കുറച്ചുണ്ടാകുന്ന സമയവും നിരീക്ഷിച്ചു. ബാങ്കിന് തൊട്ടടുത്ത പോട്ട പള്ളിയില്‍ രണ്ടാംവെള്ളിയാഴ്ചയും മൂന്നാം വെള്ളിയാഴ്ചയും കുര്‍ബാനയില്ലെന്നതും കണക്കിലെടുത്തു. ബാങ്കിലെത്തി മൂന്നു മിനിറ്റുകൊണ്ടാണ് ഇയാള്‍ മോഷണം പൂര്‍ത്തിയാക്കിയത്. 47 ലക്ഷം രൂപയില്‍ 15 ലക്ഷം രൂപമാത്രമെ ഇയാള്‍ എടുത്തിരുന്നുള്ളു. ഇയാള്‍ മുറിയില്‍ പൂട്ടിയിട്ട ബാങ്ക് ജീവനക്കാര്‍ ഫോണ്‍ ചെയ്യുന്നതും മറ്റും കേട്ടതോടെയാണ് പണം മുഴുവന്‍ മോഷ്ടിക്കാഞ്ഞത് എന്നാണ് പോലീസ്…

    Read More »
  • പത്തനംതിട്ടയില്‍ സിഐടിയു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; 3 പേര്‍ കസ്റ്റഡിയില്‍

    പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയില്‍ കുത്തേറ്റ് യുവാവ് മരിച്ചു. സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്‍ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അഖില്‍, ശരണ്‍, ആരോമല്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ 8 പേര്‍ പ്രതികളായുണ്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തരാണെന്നു സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ തര്‍ക്കമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജിതിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • വ്യാജ റെയ്ഡ്; മുഖ്യ സൂത്രധാരനായ എ.എസ്.ഐയുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത

    തൃശൂര്‍: ഇ.ഡി. ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കര്‍ണാടകയില്‍ റെയ്ഡ് നടത്തി കോടികള്‍ കവര്‍ന്ന കേസിലെ മുഖ്യ സൂത്രധാരന്‍ ഗ്രേഡ് എ.എസ്.ഐ. ഷഹീര്‍ബാബുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത. കര്‍ണാടക-കേരള പോലീസ് കേസില്‍ വിശദമായ അന്വേഷണം നടത്തും. എ.എസ്.ഐയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് രേഖകളും പരിശോധിക്കാനും തീരുമാനിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ ഡ്രൈവര്‍ ആയിരിക്കെയാണ് സ്ഥലംമാറി ഷഹീര്‍ബാബു 2024 മാര്‍ച്ച് ഒന്നിന് കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ എത്തിയത്. വിവിധ ഭാഷകള്‍ ഒഴുക്കോടെ കൈകാര്യംചെയ്യുന്ന ഇയാള്‍ എല്ലാവരുമായും നല്ല ബന്ധം സ്ഥാപിച്ചിരുന്നു. പലരില്‍നിന്നും പണം വായ്പ വാങ്ങുകയും തിരിമറിനടത്തുകയും ചെയ്തിരുന്നെന്നും പറയപ്പെടുന്നു. സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് ഷഹീര്‍ബാബു തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് വിവരം. കൊല്ലം കേന്ദ്രീകരിച്ചാണ് തട്ടിപ്പിന്റെ തിരക്കഥയൊരുങ്ങിയത്. ജനുവരി മൂന്നിനാണ് കര്‍ണാടകയില്‍ കേസിനാസ്പദമായ സംഭവം. തട്ടിപ്പിനായി സംഘം ഉപയോഗിച്ച കാറില്‍നിന്നാണ് കര്‍ണാടക പോലീസ് കൊല്ലം ബന്ധം തിരഞ്ഞത്. ജനുവരി 18-ന് കര്‍ണാടകയില്‍നിന്നുള്ള ഉന്നതോദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 18 പേരടങ്ങുന്ന പോലീസ് സംഘം അന്വേഷണത്തിനായി കൊല്ലത്ത് എത്തിയിരുന്നു. കൊല്ലം, കൊട്ടിയം, കണ്ണനല്ലൂര്‍, കിളികൊല്ലൂര്‍,…

    Read More »
  • അനുവാദം ചോദിക്കാതെ മൊബൈല്‍ ഫോണ്‍ വാങ്ങി, സംശയാലുവായ ഭര്‍ത്താവ് മക്കളുടെ കണ്‍മുന്നിലിട്ട് വെട്ടിയ ഭാര്യ മരിച്ചു

         തൃശൂരിലെ മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു. വി.വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 29ന് രാത്രിയായിരുന്നു ആക്രമണം. ഗുരുതര പരുക്കുകളോടെ ശ്രീഷ്മ മോള്‍ ചികിത്സയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് വാസന്‍ അറസ്റ്റിലായി.  ജനുവരി 29ന് രാത്രി 7.45നാണ് സംഭവമുണ്ടായത്. ഇവര്‍ക്ക് 4 മക്കളാണുള്ളത്. ശ്രീഷ്മ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു. ഭര്‍ത്താവ് വാസന്‍ സ്ഥിരമായി ജോലിക്ക് പോകില്ല. ഭാര്യ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. സ്മാര്‍ട് ഫോണ്‍ വാങ്ങിയത് തന്നോടു പറയാത്തതിൽ വാസൻ കുപിതനായി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കത്തിലായി. ഭാര്യയില്‍ സംശയമുണ്ടായതിനെ തുടര്‍ന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൈകാലുകള്‍ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ശ്രീഷ്മയെ മാളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇന്ന് (തിങ്കൾ)പുലര്‍ച്ചെ 3 നാണ് മരണം സംഭവിച്ചത്.

    Read More »
Back to top button
error: