Crime

  • പോക്‌സോ അതിജീവിതയെ ഹോട്ടലിലേക്കു ക്ഷണിച്ച് മദ്യം നല്‍കി പീഡിപ്പിച്ചു; കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

    ബംഗളൂരു: പോക്‌സോ കേസിലെ അതിജീവിതയെ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച പൊലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ബൊമ്മനഹള്ളി സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അരുണാണു പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സുഹൃത്തിനെതിരെ പരാതി നല്‍കാന്‍ എത്തിയതായിരുന്നു 17 വയസ്സുകാരി. പ്രതിക്കു ശിക്ഷ ലഭിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത ഇയാള്‍ കൂടിക്കാഴ്ചയ്ക്കു ഹോട്ടലിലേക്കു ക്ഷണിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായും പുറത്തു പറഞ്ഞാല്‍ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

    Read More »
  • പയ്യന്നൂരില്‍ വീണ്ടും വന്‍ MDMA വേട്ട; രണ്ടു പേര്‍ പിടിയില്‍

    കണ്ണൂര്‍: പയ്യന്നൂരില്‍ വീണ്ടും വന്‍ MDMA വേട്ട. റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ IPS ന്റെ നിര്‍ദേശാനുസരണം ജില്ലയില്‍ നടത്തി വരുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പയ്യന്നൂര്‍ പോലീസും കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും (ഡാന്‍സാഫ് ) സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പയ്യന്നൂര്‍ കണ്ടോത്ത് വെച്ച് 41.250 ഗ്രാം MDMA യുമായി രണ്ടു പേര് പിടിയിലായത്. KL 60 S 2298 നമ്പര്‍ കാറില്‍ കടത്തിയ MDMA യുമായി പരിയാരം ചുടല സ്വദേശി കാനത്തത്തില്‍ മുഹമ്മദ് അഫ്രീഡി (24), തളിപ്പറമ്പ് സയീദ് നഗര്‍ സ്വദേശി മുഹമ്മദ് ദില്‍ഷാദ് (30) എന്നിവര്‍ ആണ് പിടിയിലായത്. ഇരുവരും മുന്‍പും MDMA യുമായി പിടിയിലായിരുന്നു. മുഹമ്മദ് അഫ്രീഡി മാസങ്ങളോളം തളിപ്പറമ്പ് പോലിസ് പിടികൂടിയ MDMA കേസില്‍ റിമാന്‍ഡില്‍ ആയിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും മയക്കുമരുന്ന് വില്‍പ്പന തുടരുകയായിരുന്നു. പയ്യന്നൂര്‍ എസ്. ഐ: ടോമി പി. എ പ്രതികളെ…

    Read More »
  • കുഞ്ഞനുജന്റെ ജീവനെടുക്കുമ്പോഴും കൈ വിറച്ചില്ല; മൊബൈല്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ എട്ട് വര്‍ഷം മുമ്പും അഫാന്‍ വിഷമടിച്ചു!

    തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ കുഞ്ഞനുജനെയും ഉറ്റ ബന്ധുക്കളെയും കാമുകിയെയും ക്രൂരമായി കൊലപ്പെടുത്തിയ അഫാന്‍ ലഹരി ഉപയോഗിച്ചതായി വിവരം. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയാണ് പ്രതി ലഹരി ഉപയോഗിച്ച വിവരം സ്ഥീരീകരിച്ചത്. ഏതുതരം ലഹരിയാണ് പ്രതി ഉപയോഗിച്ചതെന്ന് വ്യക്തമാകണമെങ്കില്‍ ശാത്രീയപരിശോധന ഫലം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ. പ്രതിക്കെതിരെ മറ്റ് ലഹരിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ സാധിക്കൂവെന്നും ഡിവൈഎസ്പി പറഞ്ഞു. ഇപ്പോള്‍ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. അതേസമയം, പ്രതി പൊലീസ് കസ്റ്റഡിയിലുണ്ടെങ്കിലും അഫാന്‍ എന്തിനാണ് കൊലപാതകങ്ങള്‍ നടത്തിയത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. കൂട്ടക്കൊലയ്ക്ക് മറ്റാരുടെയെങ്കിലും സഹായമോ പ്രേരണയോ ഉണ്ടോ എന്നും ചോദ്യവും ഉയരുന്നുണ്ട്. കൊല്ലപ്പെട്ട അഞ്ചില്‍ നാല് പേരും ബന്ധുക്കളാണ്. സാമ്പത്തിക ബാദ്ധ്യതയാണ് കൊലയ്ക്ക് കാരണമെന്ന് കുറ്റസമ്മത മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. പ്രതി എലി വിഷം കഴിച്ചെന്ന് അറിയിച്ചതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്. മൊബൈല്‍…

    Read More »
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പ്പന; 9 മാസത്തിനിടെ പകര്‍ത്തിയത് 50,000-ത്തോളം ദൃശ്യങ്ങള്‍, സംഘം പിടിയില്‍

    അഹമ്മദാബാദ്: സി.സി.ടി.വി.കള്‍ ഹാക്ക് ചെയ്തും പൊതു സ്ഥലങ്ങളില്‍ ഒളിക്യാമറകള്‍ ഉപയോഗിച്ചും വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ വിറ്റഴിക്കുന്ന സംസ്ഥാനാന്തര സംഘത്തെ ഗുജറാത്ത് സൈബര്‍ ക്രൈംബാഞ്ച് പിടികൂടി. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നായി ആറുപേരെ അറസ്റ്റ് ചെയ്തു. ഒരു ഹരിയാണ സ്വദേശിയെ തിരയുന്നുണ്ട്. സി.സി.ടി.വി. സംവിധാനങ്ങളുടെ സുരക്ഷാവീഴ്ചകളാണ് അന്വേഷണത്തില്‍ വെളിച്ചത്തായത്. രാജ്‌കോട്ടിലെ ഒരു പ്രസവാശുപത്രിയിലെ പരിശോധനാദൃശ്യങ്ങള്‍ സൈബറിടങ്ങളില്‍ വില്‍പ്പനയ്ക്കുവെച്ചത് സംബന്ധിച്ച അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഒമ്പത് മാസത്തിനിടയില്‍ അമ്പതിനായിരത്തോളം ദൃശ്യങ്ങളാണ് ഇവര്‍ ഹാക്ക് ചെയ്യുകയോ പകര്‍ത്തുകയോ ചെയ്തത്. 800 രൂപ മുതല്‍ 2000 രൂപ വരെ വിലയ്ക്കായിരുന്നു വില്‍പ്പന. ക്രിപ്‌റ്റോ കറന്‍സി അക്കൗണ്ടുകള്‍ വഴിയാണ് പണം സ്വീകരിച്ചിരുന്നത്. സി.സി.ടി.വി. ഹാക്കിങ്ങില്‍ പരിശീലനം നേടിയ സൂറത്ത് സ്വദേശി പാരിത് ധമേലിയ, ബി.ടെക്. ബിരുദധാരി െവെഭവ് മാനേ എന്നിവരാണ് ദൃശ്യങ്ങള്‍ ഹാക്ക് ചെയ്തിരുന്നതെന്ന് ക്രൈം ബ്രാഞ്ച് ഡി.സി.പി. ലാവിണാ സിങ് പറഞ്ഞു. ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങി കിടപ്പറകളിലെ ദൃശ്യങ്ങള്‍വരെ ഇവര്‍…

    Read More »
  • എട്ടു വര്‍ഷത്തെ ഇടവേള; തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കുരുതി, അന്ന് കേഡല്‍

    തിരുവനന്തപുരം: എട്ടു വര്‍ഷത്തിനുശേഷം വീണ്ടുമൊരു പൈശാചികമായ കൂട്ടക്കൊലയുടെ വാര്‍ത്ത കേട്ട് തലസ്ഥാനം നടുങ്ങിയിരിക്കുകയാണ്. ഇന്നലെ വെഞ്ഞാറമൂടാണ് ദാരുണ കൊലപാതകങ്ങള്‍ നടന്നതെങ്കില്‍ അന്ന് കൊലപാതകങ്ങള്‍ നടന്നത് നഗരഹൃദയത്തോടു ചേര്‍ന്ന നന്ദന്‍കോട്ടായിരുന്നു. 2017 ഏപ്രില്‍ ഒമ്പതിന് കേഡല്‍ ജീന്‍സണ്‍ രാജ എന്ന ചെറുപ്പക്കാരനാണ് മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. നന്ദന്‍കോട്ട് ക്ലിഫ് ഹൗസിനു സമീപം ബെയില്‍സ് കോമ്പൗണ്ടില്‍ എം.ബി.ബി.എസ് ബിരുദധാരിയായ കേഡല്‍ ആസ്ട്രല്‍ പ്രൊജക്ഷന്റെ പേരിലായിരുന്നു കൊലപാതകങ്ങള്‍ നടത്തിയത്. ഡോ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ ഡോ.കരോലിന്‍, ജീന്‍ പത്മയുടെ ബന്ധു ലളിത എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. വിദേശത്ത് മെഡിസിന്‍ പഠനം നടത്തുന്നതിനിടെയാണ് ആസ്ട്രല്‍ പ്രൊജക്ഷനിലേക്ക് കേഡല്‍ ആകൃഷ്ടനായത്. കേസ് വിചാരണയിലാണ്. മനോരോഗിയായ തന്നെ വെറുതെ വിടണമെന്ന പ്രതിയുടെ ഹര്‍ജി കോടതി നേരത്തേ തള്ളിയിരുന്നു. വിചാരണ നേരിടാന്‍ പ്രതിക്ക് മാനസികാരോഗ്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയിരുന്നു. പൈശാചികമായ കൂട്ടക്കൊലയ്ക്ക് ശേഷവും പുഞ്ചിരിയോടെയാണ് കേഡല്‍ തെളിവെടുപ്പിനെത്തിയത്. കേഡല്‍ കടുത്ത മാനസികരോഗിയാണെന്നും ആഭിചാരക്രിയയായ ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ്…

    Read More »
  • ചേര്‍ത്തലയില്‍ അയല്‍വാസിയുടെ ചെവി കടിച്ചെടുത്തു; ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയില്‍

    ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ആറാം മൈലില്‍ അയല്‍വാസിയുടെ ചെവി കടിച്ചെടുത്ത കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം നാലാംവാര്‍ഡ് കിഴക്കേ തമ്പുരാങ്കല്‍ കെ ജി രജീഷ് (43) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് രതീഷ് ജീവനൊടുക്കിയത്. ഈ മാസം 10-ാം തീയതിയാണ് തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളജ് ജീവനക്കാരന്‍ ഗോപകുമാര്‍ (55) എന്നയാളുടെ ചെവി രജീഷ് കടിച്ചെടുത്തത്. ബസ് സ്റ്റോപ്പില്‍ മരുമകളെ കാത്തുനില്‍ക്കുകയായിരുന്ന ഗോപകുമാറിനെ രജീഷ് ആക്രമിച്ച് ചെവി കടിച്ചെടുത്തു എന്നായിരുന്നു പരാതി. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത രജീഷ് റിമാന്‍ഡിലായിരുന്നു. ഈ മാസം 22-നാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.  

    Read More »
  • 25 കിലോമീറ്റര്‍, 3 വീട്, അഞ്ച് കൊലപാതകങ്ങള്‍! ഓപ്പറേഷന്‍ രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയില്‍

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകക്കേസില്‍ പ്രതി അഫാന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി സൂചനയുണ്ടെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി സുദര്‍ശന്‍. എന്നാല്‍ ഉറപ്പിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരേ ആയുധമാണോ എല്ലാ കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ചതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സുദര്‍ശന്‍ പറഞ്ഞു. അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. അഫാനുമായുള്ള ഇഷ്ടം പെണ്‍സുഹൃത്തായ ഫര്‍സാനയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഫാന്‍ വീട്ടില്‍ വന്ന് വിവാഹം ചെയ്ത് നല്‍കാമോയെന്ന് ചോദിച്ചിരുന്നതായി ഫര്‍സാനയുടെ സഹോദരന്‍ അമല്‍ മുഹമ്മദ് പറഞ്ഞു. അഫാന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്നും വിവാഹത്തിന് തങ്ങള്‍ക്ക് സമ്മതായിരുന്നുവെന്നും അമല്‍ പ്രതികരിച്ചു. അഞ്ചലിലെ കോളജില്‍ ബിഎസ്സി കെമസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഫര്‍സാന. ഫര്‍സാന വീട്ടില്‍ നിന്നിറങ്ങിയത് തിങ്കളാഴ്ചയാണെന്നും സ്ഥിരീകരണം വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഫര്‍സാന വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. തിങ്കളാഴ്ച പോയെന്നാണ് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞതെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബിനു എസ് നായരും പറഞ്ഞു.…

    Read More »
  • ഉമ്മൂമ്മയെ കൊന്ന് കൊലപാതക പരമ്പരയ്ക്ക് തുടക്കം, കഴുത്തിലെ മാല എടുത്തു; ചുറ്റിക വാങ്ങിയത് കടംവാങ്ങിയ പണത്തിന്

    തിരുവനന്തപുരം: അതിക്രൂര കൊലപാതകത്തിനാണ് തലസ്ഥാന നഗരി തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. അഫാന്‍ എന്ന 23-കാരന്‍ സ്വന്തം സഹോദരനേയും പ്രായമായ ഉമ്മൂമ്മയേയും കാമുകിയേയും അടക്കം അഞ്ചുപേരെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സിസിടിവി ദൃശ്യങ്ങളിലുംനിന്നും പ്രാഥമിക അന്വേഷണത്തിലും ഇവ വ്യക്തമാകുന്നുണ്ട്. എന്താണ് കൊലപാതക കാരണം എന്നതിനെക്കുറിച്ചും പ്രതി ലഹരിക്കടിമപ്പെട്ടിരുന്നോ എന്നതിനെക്കുറിച്ചും വ്യക്തത വരേണ്ടതുണ്ട്. നിലവില്‍ പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആദ്യം കൊലപ്പെടുത്തിയത് ഉമ്മൂമ്മയെ ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവരുടെ പക്കല്‍ നിന്ന് മാല കവര്‍ന്നതായും പോലീസ് പറയുന്നു. എന്നാല്‍ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ഇത് പൂര്‍ണ്ണമായും പോലീസ് വിശ്വസിക്കാനും തയ്യാറായിട്ടില്ല. പെണ്‍സുഹൃത്തിന്റെ മുഖം അടിച്ചു തകര്‍ത്ത് തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കിക്കളഞ്ഞിരുന്നു പ്രതി. ഇത്രയും മൃഗീയമായ കൊലപാതകം നടത്തണമെങ്കില്‍ പ്രതി ലഹരിക്കടിമപ്പെടുകയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സ്വാധീനമോ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. പ്രതിയുടെ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഉമ്മൂമ്മയെ കൊലപ്പെടുത്തുന്നതിന് വേണ്ടി വെഞ്ഞാറമൂട് ഭാഗത്ത് നിന്ന്…

    Read More »
  • വീടിന് സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ്; കോട്ടയത്ത് യുവാവ് ജീവനൊടുക്കി, വീട്ടില്‍നിന്നിറങ്ങിയത് പെയ്ന്റിങ് ജോലിക്കെന്നു പറഞ്ഞ്

    കോട്ടയം: വീടിന്റെ ചുമരില്‍ സഹകരണ ബാങ്ക് അധികൃതര്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതിനെത്തുടര്‍ന്ന് യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ജപ്തി നോട്ടിസ് മൂലമുള്ള മനോവിഷമത്തെത്തുടര്‍ന്നാണു യുവാവ് ജീവനൊടുക്കിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു. കൊല്ലാട് മലമേല്‍ക്കാവ് പുത്തന്‍പറമ്പില്‍ കെ.സി.സണ്ണി -പരേതയായ റോസമ്മ ദമ്പതികളുടെ മകന്‍ റെജി ഏബ്രഹാം (38) ആണു മരിച്ചത്. കോട്ടയത്തെ ലോഡ്ജില്‍ ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനു നാലു ദിവസത്തോളം പഴക്കമുണ്ട്. 11 വര്‍ഷം മുന്‍പ് കെ.സി.സണ്ണി കൊല്ലാട് സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് ഒന്നര ലക്ഷം രൂപ ഇളയമകളുടെ വിവാഹത്തിനു വായ്പയെടുത്തിരുന്നു. സണ്ണിക്കിപ്പോള്‍ 69 വയസ്സുണ്ട്. റെജിയാണ് പെയ്ന്റിങ് ജോലിക്കും മറ്റും പോയി കുടുംബം പുലര്‍ത്തിയിരുന്നത്. രണ്ടാഴ്ച മുന്‍പാണു നോട്ടീസ് വന്നത്. ഒന്നാമത്തെ നോട്ടീസില്‍ ഇതുവരെയുള്ള കുടിശികത്തുക 4.35 ലക്ഷം അടയ്ക്കണമെന്നും സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യുമെന്നാണ്. രണ്ടാമത്തെ നോട്ടീസില്‍ എടുത്ത തുകയും തുടര്‍ന്നുള്ള പലിശയുമാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. കോട്ടയം താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫിസിന്റെ…

    Read More »
  • കേരളം ഞെട്ടി: 23 കാരനായ യുവാവ് ഒരേദിവസം മൂന്നിടത്തായി നടത്തിയത് 5 കൊലപാതകങ്ങൾ

        ഇന്നലെ (തിങ്കൾ) സന്ധ്യയോടെ തിരുവനന്തപുരം വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലേക്ക് പേരുമല സ്വദേശിയായ അഫാന്‍ എന്ന യുവാവ് എത്തുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട്, താന്‍ 6 പേരെ കൊലപ്പെടുത്തിയതായി അയാൾ അറിയിച്ചു. അമ്പരന്ന് പോയ നിമിഷങ്ങള്‍. കൊലനടത്തിയ സ്ഥലങ്ങളും 23 കാരനായ ആ യുവാവ് പൊലീസിനെ ധരിപ്പിച്ചു. ഉടൻ ആറ്റിങ്ങല്‍ ഡിവൈഎസ്പിയെ പൊലീസുകാര്‍ വിവരമറിയിച്ചു. ഡിവൈഎസ്പി സ്‌റ്റേഷനിലേക്ക് പാഞ്ഞെത്തി. തുടര്‍ന്ന് 3 പൊലീസ് സ്‌റ്റേഷന്‍ പരിധിയിലേക്കും സന്ദേശങ്ങള്‍ പാഞ്ഞു. അഫാന്‍ പറഞ്ഞ വിവരങ്ങള്‍ സത്യമാണോ എന്നാണ് പൊലീസ് ആദ്യം അന്വേഷിച്ചത്. 5 പേരുടെ മരണവും സ്ഥിരീകരിച്ചു. പേരുമലയില്‍ 3 പേരുടെ കൊലപാതകം നടന്നുവെന്നാണ് അഫാന്‍ പറഞ്ഞത്. എന്നാല്‍ ഇവിടെ 2 പേരെ കൊല്ലപ്പെട്ട നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലും കണ്ടെത്തി. 2 മണിക്കൂറിനിടെ 3 വീടുകളിലായി 6 പേരെയാണ് യുവാവ്  വെട്ടിയത്. അതിൽ 5 പേർ കൊല്ലപ്പെട്ടു ഒരാൾ ചികിത്സയിലും. രാവിലെ മുതലാണ് ഇയാള്‍ കൊലപാതക പരമ്പര നടത്തിയതെന്നാണ് പ്രാഥമിക വിവരം. സാമ്പത്തിക…

    Read More »
Back to top button
error: