Crime
-
ആര്‍ത്തുകരഞ്ഞിട്ടും തുടര്‍ന്ന ക്രൂരത; 13-കാരനെ തല്ലിച്ചതച്ച് പിതാവ്, ലഹരിക്കടിമയെന്ന് പരാതി
പത്തനംതിട്ട: കൂടലില്‍ പിതാവ് മകനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പതിമൂന്നുകാരനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം സി.ഡബ്ല്യൂ.സി. പോലീസിന് പരാതി നല്‍കി. പിതാവ് ലഹരിക്കടിമയാണെന്നാണ് വിവരം. പരാതിക്കിടയാക്കിയ സംഭവം എപ്പോഴാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. രാത്രിയില്‍ സംഭവിച്ചുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പത്തനംതിട്ട കൂടല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നെല്ലി നുരുപ്പ എന്ന ഭാഗത്തെ ഒരു വീട്ടിലാണ് സംഭവം നടക്കുന്നത്. തുറന്നിട്ട വാതിലില്‍ കൂടി വെളിയില്‍ നിന്ന് ഒരു ബന്ധുവായ ആളാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സി.ഡബ്ല്യൂ.സി. ചെയര്‍മാന് ദൃശ്യങ്ങള്‍ ലഭിക്കുന്നത്. പ്രാഥമികാന്വേഷണം നടത്തിയ ശേഷം ദൃശ്യങ്ങള്‍ സഹിതം കൂടല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് വിശദമായി പരിശോധിച്ചു. ആളെ തിരിച്ചറിഞ്ഞതായാണ് വിവരം. മര്‍ദ്ദനമേറ്റിരിക്കുന്നത് പതിമൂന്നുകാരനാണെന്നും അടിച്ച പിതാവ് ലഹരിക്കടിമയായിരുന്നുവെന്നും സിഡബ്ല്യൂസി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ട് എന്ന പരാതിയും ഇയാള്‍ക്കെതിരേ ഉയരുന്നുണ്ട്.
Read More » -
ഷെമിക്കു 65 ലക്ഷം കടം, പണം ചോദിച്ച് ചിലര്‍ ശല്യപ്പെടുത്തി; മുത്തിശിയെ കൊന്ന് 40,000 രൂപയുടെ കടം വീട്ടി!
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു കാരണം സാമ്പത്തിക പ്രതിസന്ധി എന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. പ്രതി അഫാന്റെ അമ്മ ഷെമിക്കു മാത്രം 65 ലക്ഷം രൂപയുടെ കടമുണ്ടെന്നു പൊലീസ് പറഞ്ഞു. മുത്തശ്ശിയെ കൊന്ന ശേഷവും അഫാന്‍ കടങ്ങള്‍ വീട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. സല്‍മാബീവിയെ കൊന്ന ശേഷം കൈക്കലാക്കിയ മാല പണയം വച്ച് കിട്ടിയ 74,000 രൂപയില്‍ 40,000 രൂപ സ്വന്തം അക്കൗണ്ടു വഴി അഫാന്‍ കടക്കാര്‍ക്കു നല്‍കിയിട്ടുണ്ട്. ബാക്കി പണം ഉപയോഗിച്ചു ഭക്ഷണം വാങ്ങുകയും മദ്യപിക്കുകയുമാണു ചെയ്തത്. അനുജനെ കൊലപ്പെടുത്തിയ ശേഷം, കയ്യില്‍ ബാക്കിയുണ്ടായിരുന്ന പണം മൃതദേഹത്തിനു സമീപം വിതറി. വിദേശത്തു പിതാവ് കടബാധ്യതയിലായതും അമ്മ ഷെമിയുടെ അസുഖവും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിപ്പിച്ചിരുന്നു. ജീവിതനിലവാരം ഇടിഞ്ഞതും ഒന്നിനും കയ്യില്‍ പണമില്ലാതെ വന്നതും അഫാനെ വല്ലാതെ അസ്വസ്ഥനാക്കി. മുത്തശ്ശിയാണു ഇടയ്ക്കിടെ പണം നല്‍കിയിരുന്നത്. മറ്റു ബന്ധുക്കളും കുറച്ചു പണം നല്‍കി. എന്നാല്‍, പണം തിരികെ ലഭിക്കാനുള്ള ചിലര്‍ ശല്യപ്പെടുത്താന്‍ തുടങ്ങി. പിതാവ് അബ്ദുല്‍ റഹീം…
Read More » -
അളിയന്റെ 13 വയസ്സുള്ള മകനെ പീഡിപ്പിച്ചു; 60 കാരന് അരനൂറ്റാണ്ട് തടവ്
തിരുവനന്തപുരം: ഭാര്യാ സഹോദരന്റെ 13 വയസ്സുള്ള മകനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറുപതു വയസ്സുകാരന് 50 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ കുടുംബവുമായി വളരെ അടുപ്പവും സ്വാതന്ത്യവും പുലര്‍ത്തിയിരുന്ന പ്രതി ഒരു വര്‍ഷക്കാലത്തോളം കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. ഓണത്തിന് പ്രതിയുടെ വീട്ടിലേക്കു പോകണമെന്ന് മാതാപിതാക്കള്‍ പറഞ്ഞപ്പോള്‍ കുട്ടി വിമുഖതയും ദേഷ്യവും കാണിച്ചതിനെ തുടര്‍ന്ന് അമ്മൂമ്മ കാര്യങ്ങള്‍ ചോദിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. അടുത്ത ബന്ധുവെന്ന നിലയില്‍ കുട്ടിക്കും കുടുംബത്തിനും പ്രതിയില്‍ ഉണ്ടായിരുന്ന വിശ്വാസം മുതലെടുത്താണ് കുട്ടിയോട് ഇത്തരത്തില്‍ ക്രൂരത കാണിച്ചതെന്നും പ്രതി യാതൊരു വിധത്തിലുമുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഫോര്‍ട്ട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്ഐ എ.അജിചന്ദ്രന്‍ നായരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ. കെ. അജിത്പ്രസാദ്,…
Read More » -
അഫാന് സിനിമകളോട് കടുത്ത ആരാധന; സഹപാഠിയെ തിരിച്ചടിക്കും വരെ ചെരിപ്പ് ഇടാതെ നടന്നു!
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. അഫാന്‍ എന്ന 23 കാരന്‍ സ്വന്തം സഹോദരന്‍ അഫ്‌സാന്‍ (13), പിതൃസഹോദരന്‍ ലത്തീഫ് (60), ഭാര്യ സജിതാ ബീവി (55), പിതാവിന്റെ മാതാവ് സല്‍മാബീവി (95), പെണ്‍സുഹൃത്ത് ഫര്‍സാന (22) എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. അഫാന്‍ തന്റെ മാതാവിനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്തിനാണ് പ്രതി ഇത് ചെയ്തത്, എങ്ങനെയാണ് ചെയ്തത് തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തതയില്ല. അഫാന്‍ അധികം ആരോടും സംസാരിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാണുമ്പോള്‍ ഒരു ചിരിമാത്രമാണ് അഫാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. അഫാന് ഏറ്റവും പ്രിയം സിനിമകളായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പല സിനിമകളിലെ സംഭവങ്ങളും ജീവിതത്തില്‍ അനുകരിക്കാനും പ്രതി ശ്രമിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു സഹപാഠി അഫാനെ മര്‍ദിച്ചു. തുടര്‍ന്ന് ചെരിപ്പ് ഇടാതെ നടക്കുകയും അവനെ തിരിച്ച് അടിച്ചശേഷം മാത്രമേ ചെരിപ്പ് ധരിക്കുകയുള്ളുവെന്നും അഫാന്‍ പറഞ്ഞിരുന്നുവെന്നാണ് നാട്ടുകാരും…
Read More » -
മലപ്പുറത്ത് സ്‌കൂട്ടര്‍ യാത്രികരായ അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു; ആ്രകമണം മരണവീട്ടിലേക്ക് പോകുംവഴി
മലപ്പുറം: തലപ്പാറയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. വലതുകയ്യിലാണ് ഇരുവര്‍ക്കും വെട്ടേറ്റത്. മൂന്നിയൂര്‍ പാലക്കല്‍ സ്വദേശി സുമി (40), മകള്‍ ഷബ ഫാത്തിമ (17) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. മറ്റൊരു സ്‌കൂട്ടറില്‍ എത്തിയ ആളാണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സുമിയേയും ഷബയേയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് താമസിച്ചിരുന്ന കൂരിയാട്ടെ മരണവീട്ടിലേക്ക് പോകുന്ന വഴിയാണ് ഓവര്‍ടേക്ക് ചെയ്ത് എത്തിയ മറ്റൊരു ബൈക്ക് യാത്രക്കാരന്‍ ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
ആദ്യ മൂന്ന് കൊലപാതകത്തിന് ശേഷം ബാറില്‍ കയറി മദ്യപിച്ചു; അഫാന്റെ മനോനിലയില്‍ പൊലീസിനും ഞെട്ടല്‍!
തിരുവനന്തപുരം: ആദ്യ മൂന്ന് കൊലപാതകം നടത്തിയ ശേഷം ബാറില്‍ കയറി മദ്യപിച്ചതായുള്ള വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ തുറന്നുപറച്ചിലില്‍ ഞെട്ടി പൊലീസ്. കൂട്ടക്കൊലയ്ക്കിടെ ബാറില്‍ പോയി മദ്യപിക്കുന്നത് ഞെട്ടല്‍ ഉണ്ടാക്കുന്ന മനോനിലയാണെന്ന് പൊലീസ് പറഞ്ഞു. ബാറിലെ മദ്യപാനത്തിനു ശേഷം വീട്ടിലെത്തിയാണ് സഹോദരനെയും പെണ്‍സുഹൃത്തിനെയും അഫാന്‍ കൊലപ്പെടുത്തിയത്. ബന്ധുക്കള്‍ അടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ അഫാന്റെ മനോനില പൊലീസിനെ കുഴയ്ക്കുകയാണ്. ഇത്രയും മണിക്കൂറുകളുടെ ഇടവേളകളില്‍ ഉറ്റ ബന്ധുക്കളെ കൊലപ്പെടുത്തുകയും അതിന്റെ പശ്ചാത്താപം ഇല്ലാതെ ബാറില്‍ കയറി മദ്യപിക്കുകയും പിന്നീട് വീണ്ടും അരും കൊലകള്‍ നടത്തുകയും ചെയ്യുന്ന രീതി മുന്‍പ് കേട്ടിട്ടില്ലാത്തതാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ പേരുമല ആര്‍ച്ച് ജംഗ്ഷനിലെ സ്വന്തം വീട്ടില്‍ വച്ച് അമ്മ ഷമിയെയാണ് അഫാന്‍ ആദ്യം തലയ്ക്കടിച്ചത്. അമ്മ മരിച്ചെന്നു കരുതി വീടു പൂട്ടി കല്ലറ പാങ്ങോട്ട് ഒറ്റയ്ക്കു താമസിക്കുന്ന മുത്തശ്ശി സല്‍മാബീവിയുടെ അടുത്തേക്ക് പോയി. പേരുമലയിലെ അഫാന്റെ വീട്ടില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയാണിത്. അവിടെയെത്തി…
Read More » -
മകനെ പരീക്ഷാകേന്ദ്രത്തിലാക്കാന്‍ ഭാര്യയും കാമുകനും ഒരുമിച്ചെത്തി; വെടിയുതിര്‍ത്ത് ഭര്‍ത്താവ്,യുവതി മരിച്ചു
ലഖ്‌നൗ: മകനെ പരീക്ഷാകേന്ദ്രത്തിലാക്കാന്‍ ഒരുമിച്ചെത്തിയ ഭാര്യയ്ക്കും കാമുകനും നേരെ വെടിയുതിര്‍ത്ത് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. തലയില്‍ വെടിയേറ്റ സാവിത്രി (34) എന്ന യുവതി കൊല്ലപ്പെട്ടു. യുവതിയുടെ ഭര്‍ത്താവ് നരേഷ് സിങ് (40) ആണ് വെടിയുതിര്‍ത്തത്. ദമ്പതിമാരുടെ മകന്റെ പരാതിയില്‍ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നരേഷ് ഏറെനാളായി ഭാര്യ സാവിത്രിയുമായി അകന്നുകഴിയുകയായിരുന്നു. ഔറംഗബാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗാന്ധാരി സ്വദേശിയായ നരേഷ് 17 വര്‍ഷം മുമ്പാണ് സാവിത്രിയെ വിവാഹം കഴിച്ചത്. അക്ഷാന്‍ഷു (16), ഖുഷി എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഒരുവര്‍ഷം മുമ്പാണ് സാവിത്രി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മക്കളുമായി വീടുവിട്ടിറങ്ങിയത്. പിന്നാലെ സര്‍ജീത് സിങ് എന്നയാള്‍ക്കൊപ്പം താമസം ആരംഭിച്ചു. ഗാന്ധാരി സ്വദേശിയായ സര്‍ജീത് നിലവില്‍ നോയിഡയിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ അക്ഷാന്‍ഷുവിനെ പത്താംക്ലാസ് ബോര്‍ഡ് എക്സാമിനായി പരീക്ഷാകേന്ദ്രത്തില്‍ കൊണ്ടാക്കാന്‍ എത്തിയപ്പോഴാണ് സാവിത്രിക്കും സര്‍ജീതിനും നേരെ ആക്രമണമുണ്ടായത്. പരീക്ഷാകേന്ദ്രത്തിന് പുറത്ത് മറഞ്ഞുനിന്നാണ് നരേഷ് ആക്രമണം…
Read More » -
മകന്റെ കൂട്ടുകാരന്റെ ജ്യേഷ്ഠനായ 14 കാരനെ തട്ടിക്കൊണ്ടുപോയി! 36 കാരി വീട്ടമ്മയ്‌ക്കെതിരേ പോക്‌സോ കേസ്
പാലക്കാട്: മകന്റെ കൂട്ടുകാരന്റെ ജ്യേഷ്ഠനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വീട്ടമ്മക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിയായ 35 കാരിക്കെതിരേയാണ് ആലത്തൂര്‍ പോലീസ് കേസെടുത്തത്. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് 14 കാരനായ മകന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്ന കുട്ടി, അനുജന്റെ കൂട്ടുകാരന്റെ അമ്മയെന്ന നിലയില്‍ സൗഹൃദമുള്ള വീട്ടമ്മയോടൊപ്പം പോയതാണെന്ന് പോലീസ് കണ്ടെത്തി. വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എറണാകുളം ഭാഗത്തേക്ക് ഇവര്‍ യാത്ര ചെയ്യുന്നതായി മനസ്സിലാക്കി. എറണാകുളത്ത് ബസ്സിറങ്ങിയപ്പോള്‍ തന്നെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. വീട്ടമ്മ തൃശൂരിലും എറണാകുളത്തും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് യുവതിയുടെ മൊഴി. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കൂട്ടിക്കൊണ്ടുപോയതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമ പ്രകാരം (പോക്സോ) ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
Read More » -
ചുറ്റിക ആക്രമണത്തിന്റെ രഹസ്യമെന്ത്? പൈശാചിക ആക്രമണം ഉണ്ടായിട്ടും ഒരു നിലവിളിപോലും കേള്‍ക്കാത്തതെന്ത്?
തിരുവനന്തപുരം: കുഞ്ഞനുജനെയും സുഹൃത്തിനെയും അമ്മൂമ്മയെയുമൊക്കെ കൊല്ലാന്‍ അഫാന്‍ എന്തുകൊണ്ട് ചുറ്റിക തിരഞ്ഞെടുത്തു? ആറുപേര്‍ക്കു നേരേ ആക്രമണമുണ്ടായിട്ടും എന്തുകൊണ്ട് അവരുടെ നിലവിളിപോലും ആരും കേട്ടില്ല? ഒറ്റയടിക്കുതന്നെ ജീവനെടുക്കുകയെന്ന ചിന്തയാകും ആയുധം ചുറ്റികയാക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചത്. അപ്രതീക്ഷിത ആക്രമണത്തില്‍ പ്രതികരിക്കാനാകാത്തത് നിലവിളിപോലും ഇല്ലാതാക്കി. ശാരീരികമായും മാനസികമായും തന്നെക്കാള്‍ ശക്തി കുറഞ്ഞവര്‍ക്കുനേരേ ഇത്തരമൊരു ആയുധമുപയോഗിക്കുമ്പോള്‍ അതിന്റെ ആഘാതം വലുതായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞോ മറ്റോ കിട്ടിയ വിവരങ്ങളനുസരിച്ചാകാം അഫാന്‍ ചുറ്റിക ആയുധമായി തിരഞ്ഞെടുത്തതെന്നും സംശയിക്കുന്നു. ചുറ്റികയുടെ ഭാരവും അതുപയോഗിക്കുന്ന വേഗവുമാണ് ആഘാതം നിര്‍ണയിക്കുന്നത്. പിടിയുടെ നീളവും ആഘാതം എങ്ങനെയായിരിക്കുമെന്നതിന്റെ ഘടകമാണ്. ചുറ്റിക പതിക്കുന്നിടത്തു മാത്രം ശക്തമായ ആഘാതമുണ്ടാവുകയും പരിക്ക് മാരകമാവുകയും ചെയ്‌തേക്കാം. തലയിലും മറ്റും ഇത്തരത്തില്‍ ചുറ്റിക പതിച്ചാല്‍ തല്‍ക്ഷണം ജീവന്‍ നഷ്ടപ്പെട്ടേക്കാം. ഇത്തരം കാര്യങ്ങള്‍ പ്രതി മനസ്സിലാക്കിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ചുറ്റിക ആയുധമായി ഉപയോഗിച്ചുള്ള കൊലപാതകങ്ങള്‍ കേരളത്തില്‍ വളരെ കുറവാണെന്ന് മുന്‍ പോലീസ് സര്‍ജനും മെഡിക്കോ ലീഗല്‍ വിദഗ്ദ്ധനുമായ ഡോ. പി.ബി.ഗുജ്റാള്‍ പറഞ്ഞു. ശക്തമായ…
Read More » -
പോക്‌സോ അതിജീവിതയെ ഹോട്ടലിലേക്കു ക്ഷണിച്ച് മദ്യം നല്‍കി പീഡിപ്പിച്ചു; കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
ബംഗളൂരു: പോക്‌സോ കേസിലെ അതിജീവിതയെ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച പൊലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ബൊമ്മനഹള്ളി സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അരുണാണു പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സുഹൃത്തിനെതിരെ പരാതി നല്‍കാന്‍ എത്തിയതായിരുന്നു 17 വയസ്സുകാരി. പ്രതിക്കു ശിക്ഷ ലഭിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത ഇയാള്‍ കൂടിക്കാഴ്ചയ്ക്കു ഹോട്ടലിലേക്കു ക്ഷണിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായും പുറത്തു പറഞ്ഞാല്‍ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
Read More »