Crime
-
നൂറ് രൂപയ്ക്ക് ‘മന്തി’ കൊടുത്തില്ല; ഹോട്ടല്‍ എറിഞ്ഞു തകര്‍ത്തു, യുവതിക്കും കുഞ്ഞിനും പരിക്ക്
കോഴിക്കോട്: നൂറു രൂപയ്ക്ക് മന്തി വേണമെന്ന് ആവശ്യപ്പെട്ടെത്തിയവര്‍ ഹോട്ടലിന് നേരെ കല്ലെറിഞ്ഞു. ആക്രമണത്തില്‍ ഹോട്ടലിനുള്ളില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. കാരന്തൂര്‍ മര്‍ക്കസ് കോളജിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന സ്പൂണ്‍ മി എന്ന സ്ഥാപനത്തിന് നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. നൂറ് രൂപയ്ക്ക് മന്തി വേണമെന്നാവശ്യപ്പെട്ട് ഏതാനും പേര്‍ എത്തിയിരുന്നതായി ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ഇതിന് ശേഷമാണ് രണ്ടംഗ സംഘം വന്ന് ഹോട്ടലിന് നേരെ കല്ലെറിഞ്ഞത്. ചില്ല് തെറിച്ചാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read More » -
കാറിന്റെ ഡോര്‍ തുറന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; മാനസികാസ്വാസ്ഥ്യമുള്ളയാളെ മര്‍ദിച്ചുകൊന്നു, അഭിഭാഷകനും നിയമ വിദ്യാര്‍ഥിയായ മകനും അറസ്റ്റില്‍
ചെന്നൈ: താംബരത്ത് കാറിന്റെ ഡോര്‍ തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ, മാനസികാസ്വാസ്ഥ്യമുള്ളയാളെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ അഭിഭാഷകനും നിയമ വിദ്യാര്‍ഥിയായ മകനും അറസ്റ്റില്‍. അയനാവരം സ്വദേശി രംഗനാഥന്‍ (59) കൊല്ലപ്പെട്ട സംഭവത്തില്‍ മണികണ്ഠന്‍, മകന്‍ വിനോദ് എന്നിവരാണു പിടിയിലായത്. മണികണ്ഠന്റെ കാറിന്റെ ഡോര്‍ രംഗനാഥന്‍ തുറന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ ഇരുവരും രംഗനാഥനെ ആക്രമിക്കുകയായിരുന്നു. ഇടിയേറ്റ് വീണപ്പോള്‍ രംഗനാഥന്റെ തല കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിച്ചതാണ് മരണകാരണമായത്. കഴിഞ്ഞ 19ന് അയനാവരത്തുനിന്നു കാണാതായ രംഗനാഥന്‍, ഏതാനും ദിവസങ്ങളായി താംബരം ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പ്രദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു.
Read More » -
മുന്‍കാമുകിയെ കൂട്ടബലാത്സംഗത്തിനിരയാക്കി യുവാവ്; പ്രകോപനമായത് യുവതിയുടെ പുതിയപ്രണയബന്ധം
മുംബൈ: യുവതിയെ മുന്‍കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. യുവതി പുതിയ പ്രണയബന്ധത്തിലേക്ക് കടന്നതാണ് മുന്‍കാമുകനെ പ്രകോപിതനാക്കിയത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത് എന്നാണ് വിവരം. പീഡനത്തിനിരയായ പെണ്‍കുട്ടി ഭിവണ്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. പെണ്‍കുട്ടിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്ത പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. എഫ്.ഐ.ആറിലെ വിവരങ്ങള്‍ അനുസരിച്ച്; ആരോപണവിധേയനായ യുവാവും 22-കാരിയായ യുവതിയും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇവര്‍ പിരിഞ്ഞശേഷം ഈയടുത്ത് പെണ്‍കുട്ടി മറ്റൊരാളുമായി ഇഷ്ടത്തിലായി. ഇതില്‍ ദേഷ്യംപൂണ്ട യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. പദ്ധതി പ്രകാരം, ഫെബ്രുവരി 19-ാം തീയതി രാത്രി യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരനെ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി. ശേഷം പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ട് അവര്‍ പറയുന്നിടത്തേക്ക് വിളിച്ചുവരുത്താന്‍ ആവശ്യപ്പെട്ടു. താന്‍ പ്രശ്നത്തിലാണെന്നും രക്ഷിക്കണമെന്നും പറഞ്ഞതോടെ പെണ്‍കുട്ടി സഹോദരന്‍ പറഞ്ഞ സ്ഥലത്തെത്തിയതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെവെച്ച്…
Read More » -
ചേട്ടന്റെ മരണവിവരമറിയിക്കാന്‍ തിരയുന്നതിനിടെ അനിയന്‍ കായംകുളത്ത് മരിച്ച നിലയില്‍; ഇരുവരുടെയും സംസ്‌കാരം ഒരുമിച്ച്
കോട്ടയം: ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ സമൂഹമാധ്യമം വഴി അന്വേഷിക്കുന്നതിനിടെ അനുജനെ മരിച്ചനിലയില്‍ കണ്ടെത്തി. എരുമേലി നെടുങ്കാവയല്‍ ചാത്തനാംകുഴി സി.ആര്‍.മധു (51) ആന്ധ്രയില്‍ ശനിയാഴ്ചയാണു മരിച്ചത്. ജോലിക്കായി വീട്ടില്‍നിന്നുപോയ അനുജന്‍ സി.ആര്‍.സന്തോഷിനെ (45) മധുവിന്റെ മരണവാര്‍ത്ത അറിയിക്കാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ സന്തോഷിന്റെ ചിത്രവും ഫോണ്‍ നമ്പരും പോസ്റ്റ് ചെയ്ത് അന്വേഷണം തുടങ്ങി. തുടര്‍ന്നു കായംകുളം പൊലീസ് ബന്ധുക്കളെ ബന്ധപ്പെട്ടു. ഇന്നലെ രാവിലെ കായംകുളം ബസ് സ്റ്റാന്‍ഡിലെ കടയ്ക്കുമുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആള്‍ക്കു സന്തോഷുമായി സാമ്യമുണ്ടെന്ന് അറിയിച്ചു. മരിച്ചത് സന്തോഷ് തന്നെയാണെന്നു ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഇരുവരുടെയും സംസ്‌കാരം ഒരുമിച്ച് പിന്നീടു നടത്തും. ആന്ധ്രയില്‍ അധ്യാപകനായിരുന്നു മധു. അസുഖബാധിതനായാണു മരിച്ചത്. പെയ്ന്റിങ് തൊഴിലാളിയായിരുന്ന സന്തോഷ് ചങ്ങനാശേരിയിലെ ജോലിയുമായി ബന്ധപ്പെട്ടാണ് ആഴ്ചകള്‍ക്കു മുന്‍പു വീട്ടില്‍നിന്നു പോയത്. മധുവിന്റെ ഭാര്യ: മണി. മകന്‍: ആകാശ് (വിദ്യാര്‍ഥി). സന്തോഷ്‌കുമാറിന്റെ ഭാര്യ: ബീന. മക്കള്‍: ആദര്‍ശ്, അദ്രി (ഇരുവരും വിദ്യാര്‍ഥികള്‍).
Read More » -
കുംഭമേളയ്‌ക്കെത്തി ഭാര്യയെ കഴുത്തറത്തുകൊന്നു, കാണാനില്ലെന്ന് പറഞ്ഞുമുങ്ങി; കൊലപാതകം മറ്റൊരുബന്ധത്തിന്
ന്യൂഡല്‍ഹി: പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേള കാണാന്‍ ഭാര്യയേയും കൂട്ടിയെത്തിയ യുവാവ് ഹോട്ടല്‍മുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറത്തുകൊന്നു. മഹാകുംഭമേളയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി വീട്ടിലുള്ള മക്കള്‍ക്കയച്ചു കൊടുത്തതിനുശേഷമായിരുന്നു കൊലപാതകം. ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ നിന്നുള്ള അശോക് കുമാറാണ് ഭാര്യ മീനാക്ഷിയെ ക്രൂരമായി കൊലപ്പെടുത്തിയത്. അമ്മയെ തിരക്കിനിടയില്‍ കാണാതായി എന്നും മക്കളെ ഇയാള്‍ അറിയിച്ചിരുന്നു. തന്റെ വിവാഹേതരബന്ധമാണ് കൊലപാതകത്തിന് പ്രേരകമായതെന്ന് അശോക് കുമാര്‍ പോലീസിന് മൊഴി നല്‍കി. ഫെബ്രുവരി 18 നാണ് സംഭവം. ഫെബ്രുവരി 19ന് ആസാദ് നഗര്‍ കോളനിയിലെ കുംഭമേളയ്ക്കെത്തുന്ന സന്ദര്‍ശകര്‍ക്കായി ഉപയോഗിച്ചുവരുന്ന ഹോംസ്റ്റേയിലെ കുളിമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ നാല്‍പതുവയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായുള്ള ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പോലീസെത്തിയത്. സ്ത്രീയുടെ കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുറിവേല്‍പിച്ചതായി പോലീസ് കണ്ടെത്തി. തലേദിവസം ഒരു പുരുഷനോടൊപ്പമാണ് കൊല്ലപ്പെട്ട സ്ത്രീ എത്തിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ പോലീസ് മനസ്സിലാക്കി. തിരിച്ചറിയല്‍ രേഖകളില്ലാതെയാണ് ഹോംസ്റ്റേയുടെ മാനേജര്‍ ദമ്പതിമാര്‍ക്ക് താമസം അനുവദിച്ചത്. മാനേജറാണ് പിറ്റേദിവസം…
Read More » -
യുവതിയെ വീട്ടില്‍ പൂട്ടിയിട്ടു, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി ക്രൂര മര്‍ദനം; ഭര്‍ത്താവിനും അമ്മയ്ക്കുമെതിരേ കേസ്
കണ്ണൂര്‍: ഉളിക്കലില്‍ യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. സംഭവത്തില്‍ വയത്തൂര്‍ സ്വദേശി അഖിലിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചത്. ഭര്‍ത്താവ് അഖിലും ഭര്‍തൃമാതാവ് അജിതയും യുവതിയെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മൂന്നുദിവസം മര്‍ദിച്ചെന്നാണ് പരാതി. ചൊവ്വാഴ്ചയാണ് യുവതിയെ മുറിയില്‍ നിന്ന് തുറന്നുവിട്ടത്. 12 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷം കുടുംബപ്രശ്നങ്ങള്‍ സ്ഥിരമായതോടെ യുവതി ഭര്‍ത്താവുമൊന്നിച്ചായിരുന്നില്ല താമസം. അഖിലിന്റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി തിരിച്ചെത്തിയത്. പിന്നീടും ഇരുവരും തമ്മില്‍ വീണ്ടും പ്രശ്നങ്ങളുണ്ടായി. കഴുത്തില്‍ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഉളിക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാര്‍ഹിക പീഡനമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ…
Read More » -
ഭക്ഷണം വൈകിയതിന് ഹോട്ടല്‍ അടിച്ചു തകര്‍ത്തു, ജീവനക്കാര്‍ക്ക് ഭീഷണി; നടിക്കേസില്‍ ജാമ്യത്തിലിറങ്ങിയ പള്‍സറിനെ പൊക്കി
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി രായമംഗലത്ത് ഹോട്ടലില്‍ കയറി അതിക്രമം നടത്തി. ഭക്ഷണം വൈകിയെന്ന് ആരോപിച്ചായിരുന്നു സുനിയുടെ അതിക്രമം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ തകര്‍ക്കുകയും ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി തകര്‍ത്തതെന്ന് എഫ്‌ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെയാണ് സുനി വീണ്ടും കസ്റ്റഡിയിലാകുന്നത്.
Read More » -
റിട്ട. ASI-യെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; അച്ഛനും മകനും അടക്കം 3 പ്രതികളും കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ റിട്ട. എ.എസ്.ഐ.യെ ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നു മുതല്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. പ്രതികളില്‍ അച്ഛനും മകനും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. കാഞ്ഞിരംകുളം മുലയന്‍താന്നി വേങ്ങനിന്ന വടക്കരുക് വീട്ടില്‍ റിട്ട. എ.എസ്.ഐ. മനോഹരന്‍ (57) ആണ് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതി മുലയന്‍താന്നി ക്ഷേത്രത്തിന് സമീപം വേങ്ങനിന്ന തടത്തരികത്തുവീട്ടില്‍ സുരേഷ് (42), രണ്ടാം പ്രതി തങ്കുടു എന്ന് വിളിക്കുന്ന വിജയന്‍ (69), വിജയന്റെ മകന്‍ സുനില്‍ (36) എന്നിവര്‍ കുറ്റക്കാരാണെന്ന് സെഷന്‍സ് ജഡ്ജി എ.എം. ബഷീര്‍ വിധിച്ചു. 2021 ജനുവരി 27-ന് രാത്രി 8.30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട മനോഹരനും പ്രതികളും അയല്‍വാസികളാണ്. കൊലപാതകത്തിന് രണ്ട് ദിവസം മുന്‍പ് താലൂക്ക് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി പ്രതികള്‍ കൈവശം വെച്ചിരുന്ന ചാനല്‍ക്കര പുറമ്പോക്ക് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. മനോഹരനും ഭാര്യയും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെത്തി സ്ഥലം…
Read More » -
റെയില്‍വേ ട്രാക്കില്‍ പോസ്റ്റിട്ടത് ട്രെയിന്‍ അട്ടിമറിക്കെന്ന് എഫ്‌ഐആര്‍; ഇരുമ്പ് ഭാഗം മോഷ്ടിക്കുന്നതിനെന്ന് പ്രതികള്‍
കൊല്ലം: പുനലൂര്‍ – കൊല്ലം പാതയില്‍ റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് എടുത്തുവച്ചത് അട്ടിമറിക്കു വേണ്ടിയെന്ന് എഫ്‌ഐആര്‍. ട്രെയിന്‍ യാത്രക്കാരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ഈ പ്രവര്‍ത്തി ചെയ്തതെന്നും എഫ്‌ഐആറിലുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 1.20ന് നെടുമ്പായിക്കുളം പഴയ അഗ്‌നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിലാണു പോസ്റ്റ് കണ്ടെത്തിയത്. സംഭവത്തില്‍ ഇളമ്പള്ളൂര്‍ സ്വദേശി അരുണ്‍ (39), പെരുമ്പുഴ പാലപൊയ്ക സ്വദേശി രാജേഷ് (33) എന്നിവര്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. പെരുമ്പുഴ ബാറിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഭാരതീയ ന്യായ സംഹിതയിലെ 320ാം വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. വിമാനം, ട്രെയിന്‍, കപ്പല്‍ തുടങ്ങിയ യാത്രാ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ചാണ് ഈ വകുപ്പില്‍ പ്രതിപാദിക്കുന്നത്. ഇതുകൂടാതെ റെയില്‍വേ ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍.…
Read More » -
അട്ടപ്പാടിയില്‍ മകന്‍ അമ്മയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു
പാലക്കാട്: അട്ടപ്പാടിയില്‍ മകന്‍ അമ്മയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരിലെ രേശി (55) ആണ് ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ദാരുണമായി കൊല്ലപ്പെട്ടത്. മകന്‍ രഘുവിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു. മകനെ കാണാത്തതിനെ തുടര്‍ന്ന് രേശി വീടിന് പുറത്തിറങ്ങി നോക്കി. അപ്പോഴാണ് ഇയാള്‍ രേശിയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ചത്. രഘുവിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ബഹളം കേട്ട് ഓടിക്കൂട്ടിയ നാട്ടുകാരാണ് രഘുവിനെ പിടിച്ചുവെച്ചത്. രഘുവും അമ്മയുമായി ഇടയ്ക്കിടയ്ക്ക് പ്രശ്നങ്ങളുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം ഉടന്‍ അഗളിയിലെ ആശുപത്രിയിലേക്ക് മാറ്റും.
Read More »