Crime

  • ഏറ്റുമാനൂര് 3 പേര്‍ ട്രെയിന്‍തട്ടി മരിച്ചു; അമ്മയും മക്കളുമെന്ന് വിവരം, ആത്മഹത്യയെന്ന് ലോക്കോ പൈലറ്റ്

    കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം. പുലര്‍ച്ചെയോടെയാണ് നാട്ടുകാരില്‍ ചിലര്‍ മൃതദേഹം റെയില്‍വേ ട്രാക്കിനടുത്ത് കണ്ടെത്തിയത്. ഏറ്റുമാനൂര്‍ പോലീസ് പരിശോധന നടത്തുന്നു. ഇവരുടേത് ആത്മഹത്യയാണെന്നാണ് ലോക്കോ പൈലറ്റ് വ്യക്തമാക്കുന്നത്. ഹോണ്‍ അടിച്ചിട്ട് മാറിയില്ലെന്നും മൂന്നുപേരും ട്രെയിന്ന് മുമ്പിലേക്ക് ചാടുകയായിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിന്‍ കയറി ഇറങ്ങിയ നിലയിലായതിനാല്‍ മൂന്ന് മൃതദേഹങ്ങളും പൂര്‍ണ്ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്. കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പോലീസിന് തിരിച്ചറിയാന്‍ സാധിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • ‘നല്ലനടപ്പ്’ ഷെറിന്‍! ജയില്‍ മോചനത്തിന് മന്ത്രിസഭ ശുപാര്‍ശ, സഹതടവുകാരിയായ വിദേശവനിതയെ ആക്രമിച്ചതിന് കാരണവരുടെ മരുമകള്‍ക്കെതിരേ കേസ്

    കണ്ണൂര്‍: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചതിനാണ് കേസ്. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയില്‍മോചനം നല്‍കാന്‍ മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ് വന്നിരിക്കുന്നത്. ഷെറിന് ശിക്ഷായിളവ് നല്‍കാനുള്ള തീരുമാനം വിവാദമായിരുന്നു. ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടിയെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ ജയിലില്‍ ഇവര്‍ക്ക് വഴിവിട്ട് പരിഗണനകള്‍ ലഭിച്ചിരുന്നതായി സഹതടവുകാരുടെ വെളിപ്പെടുത്തലടക്കം ഉണ്ടാകുയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്കിടെയാണ് ഈ മാസം 24ന് ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് വിദേശ വനിതയെ അക്രമിച്ചത്. ഇതില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുടിവെള്ളമെടുക്കാനായി പോയ വിദേശ വനിതയെ ഇവര്‍ ചേര്‍ന്ന് തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയുമായിരുന്നു എന്നാണ് എഫ്ഐആറിലുള്ളത്. മുമ്പും സഹതടവുകാരുമായി ഷെറിന്‍ പ്രശ്നങ്ങളിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു.…

    Read More »
  • പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ആക്രമണം; കോട്ടയത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ചെവി മുറിഞ്ഞുപോയി

    കോട്ടയം: സ്‌കൂള്‍ ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ചെവി മുറിഞ്ഞുപോയി. മോഡല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റലിലാണ് സംഭവം നടന്നത്. ചെവി മുറിഞ്ഞ വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകര്‍ ചികിത്സ വൈകിപ്പിച്ചെന്നും പരാതിയുണ്ട്. കുന്നംകുളകാരനായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ കുടുംബമാണ് പരാതിയുമായി ചൈല്‍ഡ് ലൈനെ സമീപിച്ചത്. ചെവിയുടെ ഒരു ഭാഗം അടര്‍ന്നുപോയ വിദ്യാര്‍ത്ഥി പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. ഈ മാസം 18ന് രാത്രിയാണ് ആക്രമണം ഉണ്ടായത്. ഹോസ്റ്റലിലെ പത്താം ക്ലാസുകാരായ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ 17കാരനെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ 17കാരന്റെ ഇടത് ചെവിയുടെ ഒരു ഭാഗം മുറിഞ്ഞുപോയി. വിദ്യാര്‍ത്ഥിയ്ക്ക് ഗുരുതര പരിക്കേറ്റിട്ടും ഇക്കാര്യം ഹോസ്റ്റലിന്റെ ചുമതലയുണ്ടായിരുന്ന വാര്‍ഡന്‍ ഉള്‍പ്പടെയുള്ളവര്‍ മറച്ചുവച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ആക്രമണത്തിന്റെ വിവരം പുറത്തറിയാതിരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നുണ പറഞ്ഞെന്നും ആരോപണമുണ്ട്. സ്‌കൂള്‍ അധികൃതരുടെ വീഴ്ച കാരണം കുട്ടിക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ മൂന്നുദിവസം വൈകിയെന്നും കുടുംബം പറയുന്നു. കുടുംബത്തിന്റെ…

    Read More »
  • മദ്യലഹരിയില്‍ സുഹൃത്ത് പിടിച്ചുതള്ളി; തലയടിച്ചുവീണ കായികാധ്യാപകന്‍ മരിച്ചു

    തൃശൂര്‍: മദ്യലഹരിയില്‍ സുഹൃത്ത് പിടിച്ചുതള്ളിയതിനെ തുടര്‍ന്ന് നിലത്തുവീണ മധ്യവയസ്‌കന്‍ മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലെ കായികാധ്യാപകന്‍ ചക്കാമുക്ക് സ്വദേശി അനില്‍ (50) ആണ് മരിച്ചത്. സുഹൃത്ത് രാജരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 11.30ന് റീജനല്‍ തിയറ്ററിന് മുന്നിലായിരുന്നു സംഭവം. തൃശ്ശൂരില്‍ നാടകോത്സവം നടക്കുന്ന റീജ്യനല്‍ തിയേറ്ററിന് സമീപമുള്ള ബിയര്‍ പാര്‍ലറിലിരുന്നാണ് അനിലും രാജരാജനും മദ്യപിച്ചത്. ഇതിന് ശേഷം നാടക അക്കാദമിയുടെ ഉള്ളിലേക്ക് പോയി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ രാജരാജന്‍ അനിലിനെ പിടിച്ചുതള്ളി എന്നാണ് പോലീസ് പറയുന്നത്. നിലത്ത് തലയടിച്ച് വീണ അനില്‍ ബോധരഹിതനായി. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപകന്റെ ദേഹത്ത് പരിക്കുകളൊന്നുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.  

    Read More »
  • കുടുംബ വഴക്ക്; ഭാര്യയെ കുത്തിയ ശേഷം സ്വയം കഴുത്തറുത്തു, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

    കൊച്ചി: ഭാര്യയെ കുത്തിയ ശേഷം ഭര്‍ത്താവ് കഴുത്തറത്ത് ആത്മഹത്യക്കു ശ്രമിച്ചു. മഞ്ഞുമ്മല്‍ പള്ളിക്കു സമീപം ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഹാരീസാണ് ഭാര്യ ഫസീനയെ ആക്രമിച്ചത്. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. കൈയ്ക്ക് കുത്തേറ്റ ഫസീനയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫസീനയുടെ പരിക്ക് ഗുരുതരമല്ല. അതേസമയം ഹാരീസ് അതീവ ഗുരുതരാവസ്ഥയില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഏറെ നാളായി ക്യാന്‍സര്‍ രോഗിയാണ് ഹാരീസ്. ചികിത്സയിലായിരുന്നതിനാല്‍ ജോലിക്കും പോകാന്‍ സാധിച്ചിരുന്നില്ല. ഫസീന ചെറിയ ജോലികള്‍ ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. നാട്ടുകാരുടെ സഹായവും ലഭിച്ചിരുന്നു. മഞ്ഞുമ്മലിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന ഇരുവരും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നു.

    Read More »
  • അറസ്റ്റിലായത് മോഷണക്കേസില്‍, തെളിഞ്ഞത് കൊലപാതകം; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കണ്ടെത്തിയില്ല

    പാലക്കാട്: ഒറ്റപ്പാലം പാലപ്പുറം അഴിക്കലപ്പറമ്പില്‍ സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം നടന്നിട്ട് മൂന്നുവര്‍ഷം. സംഭവത്തില്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത മുഖ്യപ്രതി പാലപ്പുറം പാറയ്ക്കല്‍ മുഹമ്മദ് ഫിറോസിനെ (26) കണ്ടെത്താന്‍ ഇതുവരെയായിട്ടില്ല. ലക്കിടി മംഗലം കേലത്ത് ആഷിഖിനെ (24) കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയെയാണ് ഒറ്റപ്പാലം അഡീ. ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയിട്ടും കണ്ടെത്താനാകാത്തത്. 2022 ഫെബ്രുവരി 14-ന് പട്ടാമ്പിയില്‍വെച്ച് മോഷണക്കേസില്‍ അറസ്റ്റിലായി ചോദ്യം ചെയ്യുന്നതിനിടെയാണ് സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വിവരം ഫിറോസ് പോലീസിനോട് പറഞ്ഞത്. രണ്ടുമാസംമുമ്പ് ആഷിഖിനെ കൊന്ന് പാലപ്പുറം അഴീക്കലപ്പറമ്പ് തോടിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നായിരുന്നു മൊഴി. ഫെബ്രുവരി 15-ന് പോലീസ് സ്ഥലത്ത് പരിശോധന നടത്തി. തുടര്‍ന്ന് അഴുകിയ നിലയില്‍ ആഷിഖിന്റെ മൃതദേഹം കിട്ടി. ഈസ്റ്റ് ഒറ്റപ്പാലത്തുവെച്ച് ഇരുവരും മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് ഗുഡ്സ് ഓട്ടോറിക്ഷയില്‍ അഴീക്കലപ്പറമ്പിലെത്തി കുഴിച്ചിടുകയായിരുന്നു. ഒറ്റയ്ക്കാണ് ചെയ്തതെന്നായിരുന്നു പോലീസിന്റെ സംശയം. പിന്നീട് 2022 ഏപ്രിലില്‍ ഫിറോസിന്റെ ബന്ധുവിനെക്കൂടി…

    Read More »
  • നിര്‍ത്തിയിട്ട ബസ്സില്‍ യുവതിയെ പീഡിപ്പിച്ചു; അതിക്രമം പൊലീസ് സ്റ്റേഷന് 100 മീറ്റര്‍ അകലെ

    മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസ് സ്റ്റേഷനു സമീപമുള്ള ബസ് സ്റ്റാന്‍ഡില്‍ യുവതി ബലാത്സംഗത്തിനിരയായി. പൊലീസ് സ്റ്റേഷനു 100 മീറ്റര്‍ മാത്രം അകലെയുള്ള ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലായിരുന്നു അതിക്രമം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. എട്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്. നാട്ടിലേക്കു പോകാനുള്ള ബസ്സാണെന്നു തെറ്റിധരിപ്പിച്ചായിരുന്ന യുവതിയെ ബസ്സിലേക്ക് കൂട്ടിക്കൊണ്ടു പോയത്. പ്രതിയായ യുവാവ് യുവതിയോട് എവിടേക്കാണ് പോകുന്നതെന്ന് ചോദിക്കുകയും നിര്‍ത്തിയിട്ട ബസ് അങ്ങോട്ടു പോകുമെന്ന് പറയുകയും ചെയ്തു. വാഹനത്തില്‍ എന്താണ് വെളിച്ചമില്ലാത്തതെന്ന് യുവതി ചോദിച്ചപ്പോള്‍, യാത്രക്കാര്‍ ഉറങ്ങുന്നതിനാല്‍ ലൈറ്റുകള്‍ ഓഫ് ചെയ്തിരിക്കുകയാണെന്ന് കള്ളം പറഞ്ഞു. തുടര്‍ന്ന് യുവതി ബസ്സിനുള്ളില്‍ കയറുകയും ഉടന്‍ തന്നെ യുവാവ് വാതില്‍ അടയ്ക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. നാട്ടിലേക്ക് പോകാനുള്ള അടുത്ത ബസ്സില്‍ കയറിയപ്പോള്‍ സുഹൃത്തിനെ കാണുകയും പീഡനവിവരം വെളിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, സുഹൃത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി…

    Read More »
  • സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു

    തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. വടക്കാഞ്ചേരി റെയില്‍വെ ഗെയിറ്റിനു സമീപം താമസിക്കുന്ന അരിമ്പൂര്‍ വീട്ടില്‍ സേവ്യര്‍ (42) ആണ് മരിച്ചത്. കാവിലുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് കൊലപാതകം നടന്നത്. സേവ്യറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷിനും വെട്ടേറ്റു. പ്രതി വിഷ്ണു ഒളിവിലാണ്. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സംഭവം. സേവ്യറും, സുഹൃത്ത് അനീഷും വടക്കാഞ്ചേരി പഴയ ഗെയ്റ്റിന് സമീപത്തുള്ള വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. മൂവരും സുഹൃത്തുക്കള്‍ ആണ്. വീട്ടിലേക്ക് എത്തിയ സേവ്യറും അനീഷും ചേര്‍ന്ന് വിഷ്ണുവിനെ വീടിനു പുറത്തേക്ക് വിളിച്ചിറക്കി. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്ക് തര്‍ക്കമായി. ഇതിനിടെ വിഷ്ണു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ സേവ്യറിന്റെ നെഞ്ചിലും വയറിലും ഗുരുതര പരിക്കേറ്റു. രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രി എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടയില്‍ ബുധനാഴ്ച രാവിലെ സേവ്യര്‍ മരിച്ചു. അനീഷിന് കഴുത്തിലും തലയിലും, കയ്യിലും മുറിവ് ഉണ്ട്.

    Read More »
  • ആര്‍ത്തുകരഞ്ഞിട്ടും തുടര്‍ന്ന ക്രൂരത; 13-കാരനെ തല്ലിച്ചതച്ച് പിതാവ്, ലഹരിക്കടിമയെന്ന് പരാതി

    പത്തനംതിട്ട: കൂടലില്‍ പിതാവ് മകനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പതിമൂന്നുകാരനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം സി.ഡബ്ല്യൂ.സി. പോലീസിന് പരാതി നല്‍കി. പിതാവ് ലഹരിക്കടിമയാണെന്നാണ് വിവരം. പരാതിക്കിടയാക്കിയ സംഭവം എപ്പോഴാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. രാത്രിയില്‍ സംഭവിച്ചുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പത്തനംതിട്ട കൂടല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നെല്ലി നുരുപ്പ എന്ന ഭാഗത്തെ ഒരു വീട്ടിലാണ് സംഭവം നടക്കുന്നത്. തുറന്നിട്ട വാതിലില്‍ കൂടി വെളിയില്‍ നിന്ന് ഒരു ബന്ധുവായ ആളാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സി.ഡബ്ല്യൂ.സി. ചെയര്‍മാന് ദൃശ്യങ്ങള്‍ ലഭിക്കുന്നത്. പ്രാഥമികാന്വേഷണം നടത്തിയ ശേഷം ദൃശ്യങ്ങള്‍ സഹിതം കൂടല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് വിശദമായി പരിശോധിച്ചു. ആളെ തിരിച്ചറിഞ്ഞതായാണ് വിവരം. മര്‍ദ്ദനമേറ്റിരിക്കുന്നത് പതിമൂന്നുകാരനാണെന്നും അടിച്ച പിതാവ് ലഹരിക്കടിമയായിരുന്നുവെന്നും സിഡബ്ല്യൂസി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ട് എന്ന പരാതിയും ഇയാള്‍ക്കെതിരേ ഉയരുന്നുണ്ട്.

    Read More »
  • ഷെമിക്കു 65 ലക്ഷം കടം, പണം ചോദിച്ച് ചിലര്‍ ശല്യപ്പെടുത്തി; മുത്തിശിയെ കൊന്ന് 40,000 രൂപയുടെ കടം വീട്ടി!

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു കാരണം സാമ്പത്തിക പ്രതിസന്ധി എന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. പ്രതി അഫാന്റെ അമ്മ ഷെമിക്കു മാത്രം 65 ലക്ഷം രൂപയുടെ കടമുണ്ടെന്നു പൊലീസ് പറഞ്ഞു. മുത്തശ്ശിയെ കൊന്ന ശേഷവും അഫാന്‍ കടങ്ങള്‍ വീട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. സല്‍മാബീവിയെ കൊന്ന ശേഷം കൈക്കലാക്കിയ മാല പണയം വച്ച് കിട്ടിയ 74,000 രൂപയില്‍ 40,000 രൂപ സ്വന്തം അക്കൗണ്ടു വഴി അഫാന്‍ കടക്കാര്‍ക്കു നല്‍കിയിട്ടുണ്ട്. ബാക്കി പണം ഉപയോഗിച്ചു ഭക്ഷണം വാങ്ങുകയും മദ്യപിക്കുകയുമാണു ചെയ്തത്. അനുജനെ കൊലപ്പെടുത്തിയ ശേഷം, കയ്യില്‍ ബാക്കിയുണ്ടായിരുന്ന പണം മൃതദേഹത്തിനു സമീപം വിതറി. വിദേശത്തു പിതാവ് കടബാധ്യതയിലായതും അമ്മ ഷെമിയുടെ അസുഖവും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിപ്പിച്ചിരുന്നു. ജീവിതനിലവാരം ഇടിഞ്ഞതും ഒന്നിനും കയ്യില്‍ പണമില്ലാതെ വന്നതും അഫാനെ വല്ലാതെ അസ്വസ്ഥനാക്കി. മുത്തശ്ശിയാണു ഇടയ്ക്കിടെ പണം നല്‍കിയിരുന്നത്. മറ്റു ബന്ധുക്കളും കുറച്ചു പണം നല്‍കി. എന്നാല്‍, പണം തിരികെ ലഭിക്കാനുള്ള ചിലര്‍ ശല്യപ്പെടുത്താന്‍ തുടങ്ങി. പിതാവ് അബ്ദുല്‍ റഹീം…

    Read More »
Back to top button
error: