Crime
-
ഒരേസമയം രണ്ടുകാമുകിമാര്‍; ഒരാളെ കൊന്ന് ചുരത്തില്‍ തള്ളിയത് രണ്ടാമത്തവളുടെ സഹായത്തോടെ
ചെന്നൈ: യുവതിയെ കൊലപ്പെടുത്തി മൃതദേഹം യേര്‍ക്കാട് ചുരത്തില്‍ തള്ളിയ സംഭവത്തില്‍ കാമുകനും രണ്ടുയുവതികളും അറസ്റ്റില്‍. തിരുച്ചിറപ്പള്ളി സ്വദേശി കെ. ലോകനായകി(22)യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ പേരാമ്പലൂര്‍ സ്വദേശി അബ്ദുള്‍ ഹഫീസ്(22), ഇയാളുടെ മറ്റൊരു കാമുകി ആവഡി സ്വദേശി താവിയ സുല്‍ത്താന(22), സുല്‍ത്താനയുടെ സുഹൃത്ത് മോനിഷ എന്നിവരെ സേലം പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മോനിഷ വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. മാര്‍ച്ച് ഒന്നാംതീയതിയാണ് മൂവരും ചേര്‍ന്ന് ലോകനായകിയെ കൊലപ്പെടുത്തി മൃതദേഹം യേര്‍ക്കാട് ചുരത്തില്‍നിന്ന് താഴേക്ക് വലിച്ചെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. തിരുച്ചിറപ്പള്ളി സ്വദേശിനിയായ ലോകനായകി സേലത്തെ സ്വകാര്യ കോച്ചിങ് സെന്ററില്‍ അധ്യാപികയായിരുന്നു. സേലത്തെ ഹോസ്റ്റലിലായിരുന്നു യുവതിയുടെ താമസം. മാര്‍ച്ച് ഒന്നാംതീയതി മുതല്‍ യുവതിയെ കാണാതായതോടെ ഹോസ്റ്റല്‍ അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ മൊബൈല്‍ഫോണും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയും അബ്ദുള്‍ ഹഫീസും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ലോകനായകിയുടെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിച്ചതോടെയാണ് ഹഫീസിലേക്ക് അന്വേഷണമെത്തിയത്.…
Read More » -
100 രൂപ ചോദിച്ച് വീട്ടിലെത്തി; കഴുത്തില്‍ കത്തിവച്ച് സ്വര്‍ണവും പണവും കവര്‍ന്നു: കോട്ടയത്ത് വീട്ടമ്മയെ ബന്ദിയാക്കിയത് 5 മണിക്കൂര്‍
കോട്ടയം: 65 വയസ്സുകാരിയെ ലഹരിക്കടിമയായ യുവാവ് 5 മണിക്കൂര്‍ ബന്ദിയാക്കി. കത്തി കഴുത്തില്‍വച്ചു മൂന്നു പവന്റെ മാലയും 1250 രൂപയും കവര്‍ന്നെന്നു പരാതി. മള്ളുശേരി പരേതനായ കോയിത്തറ കെ.സി.ജോസിന്റെ ഭാര്യ സോമ ജോസിനെയാണു യുവാവ് ആക്രമിച്ചത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ അരുണ്‍ ബാബുവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. തിങ്കളാഴ്ച രാത്രി 7 മുതല്‍ രാത്രി 12 വരെയാണ് അരുണ്‍ വീട്ടമ്മയെ ബന്ദിയാക്കിയത്. സംഭവത്തെക്കുറിച്ചു സോമ പറയുന്നതിങ്ങനെ ഭര്‍ത്താവ് മരിച്ചതിനു ശേഷം ഒറ്റയ്ക്കാണ് താമസം. രണ്ടു പെണ്‍മക്കളും ജര്‍മനിയിലാണ്. ഇന്നലെ വൈകിട്ട് 100 രൂപ ചോദിച്ചാണ് അരുണ്‍ വീട്ടിലെത്തിയത്. മുന്‍പ് അരുണും കുടുംബവും പ്രദേശത്തു താമസിച്ചിരുന്ന പരിചയമുള്ളതിനാല്‍ 50 രൂപ നല്‍കാമെന്നു പറഞ്ഞു. മോട്ടര്‍ നിര്‍ത്താനായി വീട്ടിനുള്ളിലേക്ക് കയറി, ശുചിമുറിയിലെ പൈപ്പ് തുറക്കുന്നതിനിടെ പിന്നാലെയെത്തിയ യുവാവ് കഴുത്തില്‍ കത്തിവച്ചു. കരഞ്ഞപ്പോള്‍ ഇരുകരണത്തും തല്ലി. വലതു കയ്യില്‍ കത്തികൊണ്ടു വരഞ്ഞ് മുറിവേല്‍പിച്ചു. തുടര്‍ന്ന് അകത്തെ മുറിയിലെത്തിച്ചു. തുണി കൊണ്ട് കഴുത്തിന്റെ ഭാഗത്തുകെട്ടി. വായില്‍ പ്ലാസ്റ്റര്‍…
Read More » -
പ്രണയത്തകര്‍ച്ച പുറത്തുപറഞ്ഞു; പത്താം ക്ലാസുകാരന്റെ മൂക്ക് ഇടിച്ചുതകര്‍ത്ത് പ്ലസ്ടു വിദ്യാര്‍ഥികള്‍
എറണാകുളം: തൃപ്പൂണിത്തുറയില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ പത്താം ക്ലാസുകാരന്റെ മൂക്കിടിച്ച് തകര്‍ത്തു. സുഹൃത്തിന്റെ പ്രണയത്തകര്‍ച്ചയുടെ വിവരം പുറത്തു പറഞ്ഞതിന്റെ പകയിലാണ് വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചത്. ഈ മാസം മൂന്നിനാണ് ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ കാഞ്ഞിരമറ്റം സ്വദേശിയെ 5 പ്ലസ്ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചത്. ആക്രമണത്തില്‍ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായ കുട്ടി ഇപ്പോഴും ആശുപത്രിയിലാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട 5 പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായ ആളാണ്. സ്‌കൂളിലെ ഒരു പ്ലസ്ടു വിദ്യാര്‍ഥിയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയും തമ്മിലുണ്ടായിരുന്ന അടുപ്പം അടുത്തിടെ അവസാനിപ്പിച്ചിരുന്നു. മര്‍ദനമേറ്റ വിദ്യാര്‍ഥി ഇക്കാര്യം തന്റെ മറ്റൊരു സുഹൃത്തിനോട് പറഞ്ഞു. പ്രണയ നഷ്ടം സംഭവിച്ച പ്ലസ്ടു വിദ്യാര്‍ഥിയുടെ ഒരു സുഹൃത്ത് ഈ വിവരം അറിഞ്ഞതോടെ തന്റെ മറ്റു സുഹൃത്തുക്കളെയും കൂട്ടി പത്താം ക്ലാസുകാരനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. മൂക്കിന് ഇടിയേറ്റതിനെ തുടര്‍ന്ന് ചോരയൊലിപ്പിച്ചിരുന്ന കുട്ടിയെ മാതാപിതാക്കള്‍ എത്തിയതിനു ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോയത് എന്നും…
Read More » -
കഞ്ചാവ് വാങ്ങാനായി മോഷണം; ഇരുമ്പ് റാഡ് റെയില്‍വേ ട്രാക്കില്‍ വീണു; പ്രതി പിടിയില്‍
തൃശൂര്‍: റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തമിഴ്നാട് സ്വദേശിയായ 38കാരന്‍ ഹരിയാണ് പിടിയിലായതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 4.55നായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ അതിവേഗം പിടികൂടാന്‍ സഹായകമായത്. അട്ടിമറി സാധ്യതയെന്ന് കരുതിയ സംഭവത്തില്‍ കഞ്ചാവ് വാങ്ങാനാണ് റാഡ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇയാള്‍ കഞ്ചാവിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. റെയില്‍വെ ട്രാക്കിന്റെ പുറത്ത് കിടന്നിരുന്ന ഇരുമ്പ് റാഡ് എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ നിന്നും വഴുതി ട്രാക്കില്‍ വീണു. ഈ സമയം തൃശൂര്‍-എറണാകുളം ട്രാക്കില്‍ ഗുഡ്‌സ് എത്തി. ഇരുമ്പ് റാഡ് തട്ടിതെറിപ്പിച്ചാണ് ഗുഡ്സ് ട്രെയിന്‍ കടന്നുപോയത്. തുടര്‍ന്ന് ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുമ്പു റാഡ് കണ്ടെത്തിയത്. ആദ്യം അട്ടിമറിശ്രമമെന്ന് അഭ്യൂഹമുണ്ടായെങ്കിലും പൊലീസിന് പെട്ടെന്നു തന്നെ പ്രതിയിലേയ്ക്ക് എത്താനായത് ആശ്വാസമായി.
Read More » -
നടി രന്യ ഒരു വര്‍ഷത്തിനിടെ 30 തവണ ദുബായ് യാത്ര നടത്തി; ഓരോ തവണയും സമ്പാദിച്ചത് 13 ലക്ഷം
ബംഗളൂരു: ദുബായില്‍നിന്ന് സ്വര്‍ണം കടത്തവെ ബെംഗളൂരു വിമനത്താവളത്തില്‍ കന്നഡ നടി രന്യ റാവു കഴിഞ്ഞ ദിവസമാണ് പിടിയിലായത്. 12.56 കോടി രൂപ വില മതിക്കുന്ന 15 കിലോ ഗ്രാം സ്വര്‍ക്കട്ടികളാണ് നടി കടത്തിയത്. ഐ.പിഎസ് ഓഫീസറുടെ മകള്‍ കൂടിയായ രന്യയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇപ്പോള്‍. രന്യയുടെ വീട്ടിലും ഡി.ആര്‍.ഐ.(ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഇവിടെനിന്ന് 2.67 കോടി രൂപയും 2.06 കോടിയുടെ സ്വര്‍ണവും കണ്ടെടുത്തു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 തവയാണ് രന്യ ദുബായില്‍ പോയത്. ഓരോ യാത്രയിലും കിലോക്കണക്കിന് തൂക്കം വരുന്ന സ്വര്‍ണം നടി കടത്തുകയും ചെയ്തു. ഓരോ കിലോ ഗ്രാമിനും ഒരു ലക്ഷം രൂപ എന്ന നിലയിലാണ് രന്യയ്ക്ക് പ്രതിഫലം ലഭിച്ചിരുന്നതെന്ന് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ഓരോ യാത്രയിലും 12-13 ലക്ഷം രൂപ വരെയാണ് രന്യ സമ്പാദിച്ചതെന്നും…
Read More » -
മലപ്പുറത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാനില്ല; തെരച്ചില്‍ തുടരുന്നു
മലപ്പുറം: താനൂരില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായെന്ന് പരാതി. താനൂര്‍ ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നിവരെയാണ് ഇന്നലെ ഉച്ചമുതല്‍ കാണാതായത്. ഇന്നലെ നടന്ന പരീക്ഷയും ഇരുവരും എഴുതിയിട്ടില്ല. ഇരുവര്‍ക്കുമായുള്ള തെരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ പന്ത്രണ്ട് മണിക്ക് ശേഷമാണ് ഇരുവരെയും കാണാതായത്. ഇവര്‍ കോഴിക്കോട് ഭാഗത്തേക്ക് പോയതായി സൂചന ലഭിച്ചിരുന്നു. ഈ ഭാഗത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. അശ്വതിയുടെ ഫോണിലേക്ക് വന്ന കോളിനെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തിവരികയാണ്. സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. പരീക്ഷയ്ക്കെത്താതായതോടെ അദ്ധ്യാപിക വീട്ടിലേക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ഇരുവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫാണ്.
Read More » -
അഫാനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും; കൂട്ടക്കൊലയെ പറ്റി മാതാവിനോട് പറയാനൊരുങ്ങി ബന്ധുക്കള്‍
തിരുവനന്തപുരം: സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ അന്വേഷണസംഘം വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സെല്ലില്‍ ചികിത്സയില്‍ക്കഴിയുന്ന അഫാനെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. അന്വേഷണസംഘം നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ ബുധനാഴ്ച നല്‍കിയിരുന്നു. ജയിലില്‍ കഴിയുന്ന പ്രതിയെ കോടതിയില്‍ എത്തിച്ചശേഷമാകും പാങ്ങോട് പോലീസ് കസ്റ്റഡിയില്‍ വാങ്ങുക. വിശദമായ ചോദ്യംചെയ്യലിനുശേഷം വെള്ളിയാഴ്ച അഫാനെ തെളിവെടുപ്പിനായി എത്തിക്കുമെന്നാണ് സൂചന. ആദ്യം റിപ്പോര്‍ട്ട് ചെയ്ത, പാങ്ങോട്ട് കുടുംബവീട്ടില്‍ പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തുന്നത്. ഈ കേസില്‍ അഫാന്‍ 14 ദിവസത്തെ റിമാന്‍ഡിലാണ്. സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്ന് കേസുകളില്‍ വെവേറെ ദിവസങ്ങളിലാകും തെളിവെടുപ്പു നടത്തുക. തെളിവെടുപ്പ് നടത്തുമ്പോള്‍ എടുക്കുന്ന കനത്ത സുരക്ഷയുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ മൂന്ന് പോലീസ് സ്റ്റേഷനിലെ അന്വേഷണോദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. അതേസമയഗ, മകന്‍ അഫാന്‍ ചെയ്ത കൂട്ടക്കൊലയെപ്പറ്റിയുള്ള വിവരങ്ങള്‍ ചികിത്സയില്‍ക്കഴിയുന്ന മാതാവ് ഷെമിയോടു പറയാനൊരുങ്ങുകയാണ് ബന്ധുക്കള്‍. അഫാന്റെ…
Read More » -
വിവാഹമോചനത്തിന് നോബി തയാറായില്ല, ജോലിയില്ല, കടുത്ത മാനസികസമ്മര്‍ദം; ഷൈനിയുടെ ശബ്ദസന്ദേശം പുറത്ത്
കോട്ടയം: പാറോലിക്കലില്‍ യുവതിയും മക്കളായ രണ്ട് പെണ്‍കുട്ടികളും ട്രെയിനിനു മുന്നില്‍ ചാടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അടങ്ങുന്ന വാട്‌സാപ് ശബ്ദ സന്ദേശം പുറത്ത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഷൈനി അടുത്ത സുഹൃത്തിന് അയച്ച സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് നോബി ലൂക്കോസുമായി പിണങ്ങിയ ഷൈനി (43) മക്കളായ അലീന (11), ഇവാന (10) എന്നിവരോടൊപ്പം കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാല്‍, പ്രശ്‌നങ്ങള്‍ നീണ്ടുപോകുന്നതല്ലാതെ വിവാഹ മോചനത്തിന് നോബി തയാറാകാത്തതിനാല്‍ ഷൈനി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് വെളിവാക്കുന്നതാണ് ശബ്ദ സന്ദേശം. ജോലി കണ്ടെത്താന്‍ സാധിക്കാത്തതിന്റെ പ്രശ്‌നങ്ങളും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിനിടെ ഇന്നലെ വൈകുന്നേരം ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത നോബിയെ ഏറെ നേരം ചോദ്യംചെയ്യലിന് വിധേയനാക്കി. ഷൈനി മരിക്കുന്നതിന് മുന്‍പ് നോബി ഒരു വാട്‌സാപ് സന്ദേശം അയച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഈ സന്ദേശത്തിന്റെ ഉള്ളടക്കം എന്താണെന്ന വിവരം ലഭ്യമായിട്ടില്ല.…
Read More » -
അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം, ഭര്‍ത്താവ് നോബി കസ്റ്റഡിയില്‍
കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍. പാറോലിക്കല്‍ ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്. തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയുടെയും മക്കളുടെയും ആത്മഹത്യയില്‍ നോബിക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നോബിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമാനൂര്‍ പാറോലിക്കലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മക്കളെയും കൂട്ടി ഷൈനി ജീവനൊടുക്കുകയായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. നോബി ലൂക്കോസുമായി പിരിഞ്ഞു കഴിയുന്ന ഷൈനി പെണ്‍മക്കള്‍ക്കൊപ്പം പറോലിക്കലിലെ സ്വന്തം തറവാട് വീട്ടിലായിരുന്നു കഴിഞ്ഞ ഒമ്പത് മാസമായി താമസം. നഴ്‌സായിരുന്ന ഷൈനി ജോലിയൊന്നും ലഭിക്കാത്തതിനാല്‍ നിരാശയിലായിരുന്നെന്നും വിവരമുണ്ട്. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഷൈനിയുടെ മൂത്ത മകന്‍ എഡ്വിന്‍ എറണാകുളത്ത് സ്പോര്‍ട്‌സ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംഭവദിവസം പുലര്‍ച്ചെ…
Read More » -
മലപ്പുറത്ത് വൃദ്ധയ്ക്ക് ക്രൂര മര്‍ദനം; മദ്യപിച്ചെത്തി ആക്രമിച്ചത് മകന്‍ നോക്കാന്‍ ഏല്‍പ്പിച്ചയാള്‍
മലപ്പുറം: നിലമ്പൂരില്‍ 80 വയസുള്ള വൃദ്ധയെ മദ്യപിച്ചെത്തിയ അയല്‍വാസി ക്രൂരമായി മര്‍ദിച്ചു. നിലമ്പൂര്‍ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടില്‍ ഇന്ദ്രാണി ടീച്ചര്‍ക്കാണ് മര്‍ദനമേറ്റത്. സംരക്ഷിക്കാന്‍ മകന്‍ ചുമതലപ്പെടുത്തിയ അയല്‍വാസി ഷാജിയാണ് ഇന്ദ്രാണിയെ മര്‍ദിച്ചത്. നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണും വാര്‍ഡ് കൗണ്‍സിലറും സംഭവസ്ഥലത്തെത്തി ഇന്ദ്രാണിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലമ്പൂര്‍ പൊലീസിലും പരാതി നല്‍കി. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അയല്‍വാസികള്‍ പകര്‍ത്തിയത് പുറത്ത് വന്നിട്ടുണ്ട്. ഇവരുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. മുഖത്ത് കടിച്ചതിന്റെ പാടുകളുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൂടുതല്‍ ശാരീരിക പരിശോധന നടത്തുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മുമ്പ് നൃത്താദ്ധ്യാപികയായിരുന്നു ഇന്ദ്രാണി. ഏക മകന്‍ ജോലിക്ക് പോകുമ്പോള്‍ ഇവരെ നോക്കാന്‍ ഷാജിയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് വിവരം. ഇന്ദ്രാണി ടീച്ചറുടെ കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. തുടര്‍ന്ന് ഇവര്‍ അറിയിച്ചതനുസരിച്ച് പൊലീസും ജനപ്രതിനിധികളും എത്തി ഇന്ദ്രാണി ടീച്ചറെ ആശുപത്രിയിലാക്കി. മകന്‍ ഇവരെ നോക്കുന്നില്ലെന്നാണ് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പറയുന്നത്.
Read More »