Crime

  • ലൈംഗികാതിക്രമം, മാനസിക പീഡനം, ഭീഷണി; ‘പ്രവാചകന്‍ ബജീന്ദര്‍’ക്കെതിരെ പരാതിയുമായി യുവതി

    ചണ്ഡീഗഡ്: സ്വയം പ്രഖ്യാപിത ‘പ്രവാചകന്‍’ പഞ്ചാബ് ജലന്ദറിലെ പാസ്റ്റര്‍ ബജീന്ദര്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമം, മാനസിക പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ പരാതികള്‍ ഉന്നയിച്ച് യുവതിയും കുടുംബവും രംഗത്ത്. തനിക്ക് മോശം സന്ദേശങ്ങള്‍ അയച്ചുവെന്നും സംഭവം പുറത്തറിയിച്ചപ്പോള്‍ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. 2017 മുതല്‍ 2023 വരെ ഗ്ലോറി ആന്‍ഡ് വിസ്ഡം ചര്‍ച്ചിന്റെ പാസ്റ്ററായിരുന്നു ബജീന്ദര്‍. ഞായറാഴ്ചകളില്‍ സിങ് യുവതിയെ പള്ളിയില്‍ അനാവശ്യമായി ഇരുത്തുകയും ആലിംഗനം ചെയ്യുകയും ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും ചെയ്തു എന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോളേജില്‍ പോകുമ്പോള്‍ പിന്നാലെ കാറുകള്‍ അയയ്ക്കുകയും വീട്ടിലേക്ക് പോകുമ്പോള്‍ പിന്തുടരുകയും ചെയ്തുവെന്ന് യുവതി പറയുന്നു. മാതാപിതാക്കളുടെ ജീവന് ഭീഷണി ഉയര്‍ത്തിയാണ് ബജീന്ദറിന്റെ സംഘം യുവതിയെ മാനസികമായി സംഘര്‍ഷത്തിലാക്കിയത്. പാസ്റ്റര്‍ അടിയ്ക്കടി സിംകാര്‍ഡുകള്‍ മാറ്റിക്കൊണ്ടേയിരിക്കുകയും ഒട്ടേറെ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നതായി യുവതി പറയുന്നു. ബജീന്ദറിന് കറുപ്പ് കച്ചവടമുണ്ടായിരുന്നതായും ഡല്‍ഹി ജി.ബി റോഡിലെ ബ്രദേഴ്സ് ഹൗസിലേക്ക് സ്ത്രീകളെ എത്തിച്ചിരുന്നതായും യുവതി…

    Read More »
  • ബസ് സ്റ്റോപ്പില്‍നിന്ന് ആളെ കയറ്റി; ബസ് കുറുകെയിട്ട് കണ്ടക്ടറുടെ മര്‍ദനം, പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

    മലപ്പുറം: തിരൂരില്‍ സ്വകാര്യബസ് ജീവനക്കാരന്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. പരിക്കേറ്റ അബ്ദുല്‍ ലത്തീഫ് ചികിത്സ തേടിയെത്തിയിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരൂര്‍ – മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസിലെ കണ്ടക്ടറാണ് മര്‍ദിച്ചത്. ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ബസ് കുറുകെയിട്ട് ഓട്ടോയില്‍ നിന്ന് ഡ്രൈവറെ പിടിച്ചിറിക്കിയ ശേഷമായിരുന്നു മര്‍ദനമെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ താനൂരില്‍ ഭാര്യയെ ഓട്ടോറിക്ഷയില്‍ കയറ്റിയ ഡ്രൈവര്‍ക്കും മര്‍ദനമേറ്റിരുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രമണം പതിവെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്.  

    Read More »
  • തുടയിലും ദേഹത്തുമായി കെട്ടിവച്ചത് 17 സ്വര്‍ണബിസ്‌കറ്റുകള്‍; ദുബായ്, യു.എസ്, യൂറോപ്പ്… രന്യയെന്ന ഉലകംചുറ്റും ‘വാലിബത്തി’

    ബംഗളൂരു: വിദേശത്തുനിന്ന് 17 സ്വര്‍ണ ബിസ്‌കറ്റുകളാണ് ഇത്തവണ കടത്തിയതെന്ന് പിടിയിലായ കന്നഡ നടി രന്യ റാവു. തുടയിലും ദേഹത്തും കെട്ടിവച്ചാണ് ഇതുസാധിച്ചത്. റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യ ചെയ്യലിലാണ് രന്യ ഇക്കാര്യം സമ്മതിച്ചത്. ദുബായ്ക്കു പുറമെ യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കു നടത്തിയ യാത്രകളുടെ വിവരങ്ങളും നടി പറഞ്ഞതായാണ് വിവരം. ഒരു വര്‍ഷത്തിനുള്ളില്‍ 27 തവണയാണ് രന്യ ദുബായ് സന്ദര്‍ശിച്ചത്. കഴിഞ്ഞ 15 ദിവസത്തിനിടെ നടി നാലു തവണ ദുബായിലെത്തി. കര്‍ണാടകയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകള്‍ കൂടിയായ രന്യ, പിതാവിന്റെ സ്വാധീനം ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുകയാണ് ഡിആര്‍ഐ. ജനുവരിയില്‍ മാത്രം 10 തവണയാണ് രന്യ ദുബായിലും മലേഷ്യയിലുമായി പോയി വന്നത്. രന്യയുടെ യാത്രകളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പല തവണ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ അവര്‍ക്ക് വിഐപി ചാനലിലൂടെ ദേഹപരിശോധനയില്ലാതെ പോയി വരാനുള്ള സൗകര്യം ചെയ്ത് കൊടുക്കുന്നത് ഡിആര്‍ഐയുടെ ശ്രദ്ധയില്‍പ്പെട്ടു. തിങ്കളാഴ്ച ദുബായ് യാത്ര കഴിഞ്ഞ് രന്യ ഭര്‍ത്താവിന്റെ കൂടെ മടങ്ങിയെത്തിയപ്പോള്‍…

    Read More »
  • ജനം വടിയെടുത്തു! കണ്ണൂരില്‍ വന്‍ലഹരി വേട്ട; വീടു വളഞ്ഞ് യുവാക്കളെ പിടികൂടി, കൈാര്യം ചെയ്ത് നാട്ടുകാരും

    കണ്ണൂര്‍: നാറാത്ത് ടിസി ഗേറ്റില്‍ വന്‍ ലഹരി വേട്ട. 17 ഗ്രാമോളം എംഡിഎംഎയും രണ്ടര കിലോയിലധികം കഞ്ചാവും അരകിലോ ഹൈബ്രിഡ് കഞ്ചാവും എല്‍എസ്ഡി സ്റ്റാംപുമാണ് വീടുവളഞ്ഞ് എക്‌സൈസ് പിടികൂടിയത്. പറശിനി റോഡിലെ മുഹമ്മദ് സിജാഫ്, നാറാത്ത് പാമ്പുരുത്തി റോഡിലെ മുഹമ്മദ് ഷഹീന്‍ യൂസഫ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ കുറേക്കാലമായി പ്രതികള്‍ വാടക വീടെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി പ്രദേശവാസികള്‍ക്ക് സംശയമുണ്ടായിരുന്നു. ഈ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഈ വീട് നിരീക്ഷിച്ചു വരികയായിരുന്നു. കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ഷാബുവിന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച വൈകിട്ട് വീടുവളഞ്ഞ് പ്രതികളെ പിടികൂടിയത്. കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ശേഖരിച്ചു വെച്ചതായിരുന്നു ലഹരി മരുന്നുകള്‍. ഇരുനില വീടു കേന്ദ്രീകരിച്ചായിരുന്നു ലഹരി വില്‍പ്പന. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് എല്‍എസ്ഡി സ്റ്റാംപും ഹ്രൈബ്രിഡ് കഞ്ചാവും കണ്ടെത്തിയത്. ഇതിന് ലക്ഷങ്ങള്‍ വില വരുമെന്ന് എക്‌സൈസ് അറിയിച്ചു. പ്രതികളെ പിടികൂടിയതറിഞ്ഞ് നൂറുകണക്കിന് നാട്ടുകാര്‍…

    Read More »
  • ഏഴാം ക്ലാസുകാരിയെ പിടിച്ചുവലിച്ചുകൊണ്ടുപോയി താലികെട്ടി; വീട്ടുകാരുടെ ഒത്താശ

    ബംഗളൂരു: കര്‍ണ്ണാടകയിലെ ഹൊസൂരില്‍ നിര്‍ബന്ധിത ബാലവിവാഹം. പെണ്‍കുട്ടിയെ വിവാഹം കഴിച്ച വ്യക്തിയുടെ അടുക്കലേക്ക് വീട്ടുകാര്‍ പിടിച്ചുവലിച്ചു കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തിമ്മത്തൂരില്‍ നിന്നുള്ള 14കാരിയായ പെണ്‍കുട്ടിയെയാണ് സമീപ ഗ്രാമത്തിലെ യുവാവ് വിവാഹം ചെയ്തത്. മാര്‍ച്ച് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 29 കാരനായ യുവാവുമായി ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ സമ്മതമില്ലാതെ വിവാഹം നടത്തി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ സമ്മതപ്രകാരമായിരുന്നു വിവാഹം. പെണ്‍കുട്ടി എതിര്‍പ്പ് പറഞ്ഞെങ്കിലും ആരും തന്നെ പരിഗണിച്ചില്ല. വിവാഹശേഷം സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തിയ പെണ്‍കുട്ടി ഭര്‍തൃവീട്ടിലേക്ക് തിരികെ പോവാനായി വിസമ്മതം അറിയിച്ചു. ഈ വിവാഹ ബന്ധം തുടര്‍ന്നുകൊണ്ടുപോവാന്‍ താത്പര്യമില്ലെന്ന് ബന്ധുക്കളോടും പറഞ്ഞു.എന്നാല്‍ പെണ്‍കുട്ടിയെ മുതിര്‍ന്ന സഹോദരന്‍മാരായ മാദേഷും മല്ലേഷും തോളത്തിട്ട് ഭര്‍തൃവീട്ടിലേക്ക് തിരികെ എത്തിച്ചു. ഇവരെ അനുഗമിച്ച് പെണ്‍കുട്ടിയുടെ അമ്മയും ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ സഹോദരന്‍മാര്‍ തൂക്കിയെടുത്ത് കൊണ്ടുപോവുന്നതിന്റെ ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.…

    Read More »
  • കോടഞ്ചേരിയില്‍ കാണാതായ വയോധികയുടെ മൃതദേഹം കാട്ടില്‍; മൃഗങ്ങള്‍ ആക്രമിച്ചിട്ടില്ല, ദിവസങ്ങളുടെ പഴക്കം

    കോഴിക്കോട്: കോടഞ്ചേരിയില്‍ കാണാതായ വയോധികയുടെ മൃതദേഹം കാട്ടില്‍ കണ്ടെത്തി. വലിയകൊല്ലി മംഗലം വീട്ടില്‍ ജാനുവിന്റെ (75) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ പൊട്ടന്‍കോട് ചവിട്ടിയാനി മലയില്‍ ജാനുവിന്റെ വസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ തിരഞ്ഞിരുന്നതാണ്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ജാനുവിനെ കാണാതായത്. ബാലുശ്ശേരി ഡോഗ് സ്‌ക്വാഡ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. ഇന്നു രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്നും വന്യമൃഗം ആക്രമിച്ചിട്ടില്ലെന്നുമാണ് പ്രാഥമിക നിഗമനം.

    Read More »
  • നീയും മക്കളും പോയി മരിക്ക്! ഇളയകുട്ടി ബലംപിടിച്ചുനിന്നു; ഒടുവില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ച് ഷൈനി

    കോട്ടയം: ഏറ്റുമാനൂരില്‍ യുവതിയും രണ്ടുപെണ്‍മക്കളും ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മൂവരും ആത്മഹത്യ ചെയ്യാന്‍ പുറത്തിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഷൈനിയുടെ വീടിന് മുന്നില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുറത്തിറങ്ങിയ ഇളയമകള്‍ ബലംപിടിച്ചുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട്, ഷൈനി രണ്ട് മക്കളേയും പിടിച്ച് നടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയുള്ള ദൃശ്യങ്ങളാണിത്. അതിനിടെ, മൂവരും മരിക്കുന്നതിന് തലേദിവസം ഷൈനിയുടെ ഭര്‍ത്താവ് നോബി ഫോണ്‍ വിളിച്ച് പ്രശ്‌നമുണ്ടാക്കിയതായി ഷൈനിയുടെ പിതാവ് കുര്യാക്കോസ് പറഞ്ഞു. അവസാനം ‘നീയും കുട്ടികളും പോയി മരിക്കൂ’ എന്ന് നോബി പറഞ്ഞു. ഇതുകേട്ടതിലുണ്ടായ മാനസിക സംഘര്‍ഷം താങ്ങാന്‍ വയ്യാതെയാണ് ഷൈനി ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍, ഷൈനിയുടെ ഭര്‍ത്താവ് നോബിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയായിരുന്നു നോബിയെ പോലീസ് അറസ്റ്റ് ചെയ്തത്. നോബിയുടെ ഭാര്യ ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവരാണ് ട്രെയിന്് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍…

    Read More »
  • വഴിയരികില്‍ സ്ത്രീയുടെ അജ്ഞാത മൃതദേഹം; കാലില്‍ ആണി തറച്ച നിലയില്‍, ഒന്നിലധികം മുറിവുകള്‍

    പട്ന: കാലില്‍ ഇരുമ്പ് ആണികള്‍ തറച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബിഹാറിലെ നളന്ദ ജില്ലയില്‍ ബഹാദൂര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. റോഡരികില്‍ കിടന്ന മൃതദേഹം ആദ്യം കണ്ടത് നാട്ടുകാരാണ്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാണ്ടി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സ്ത്രീ നൈറ്റ് ഡ്രസ് ധരിച്ച നിലയിലായിരുന്നു. ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ട്. രണ്ട് കാലുകളിലും ആണി തറച്ചിരുന്നു. മൃതദേഹം ബിഹാര്‍ ഷെരീഫ് സദര്‍ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. ഇപ്പോള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികള്‍ക്കായുള്ള അന്വേഷണവും തുടരുകയാണ്. സ്ത്രീയെ തിരിച്ചറിഞ്ഞാല്‍ അന്വേഷണം എളുപ്പമാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം കണ്ടതിന്റെ ഞെട്ടലിലാണ് ബഹാദൂര്‍പൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍. ഇതിന് മുമ്പ് ഇത്തരമൊരു സംഭവം നേരില്‍ കണ്ടിട്ടില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. സ്ത്രീയെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രദേശത്ത് ആരെയെങ്കിലും കാണാതായെങ്കില്‍ ഉടന്‍ തന്നെ സ്റ്റേഷനിലെത്തി വിവരമറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.…

    Read More »
  • രന്യ സ്വര്‍ണം കടത്തിയത് പ്രമുഖ രാഷ്ട്രീയ നേതാവിനായി? നടിയെ കുടുക്കിയത് ഈ ഒരബദ്ധം

    ബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ കന്നട നടി രന്യ റാവു അറസ്റ്റിലായത് വന്‍ കോളിളക്കം സൃഷ്ടിച്ചിരിക്കെ അന്വേഷണം പ്രമുഖ രാഷ്ട്രീയ നേതാവിലേക്കും നീളുന്നു. രന്യ രണ്ടുകോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയത് രാഷ്ട്രീയനേതാവിന്റെ നിര്‍ദ്ദേശത്തോടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത 2.1 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.7 കോടി രൂപയും സംബന്ധിച്ച അന്വേഷണമാണ് നേതാവിലേക്കെത്തിയത്. എന്നാല്‍, നേതാവ് ആരാണെന്നോ കൂടുതല്‍ വിവരങ്ങളോ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. ഒരു ജൂവലറി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം സ്വര്‍ണക്കടത്തിന് പിടിയിലായതിന് പിന്നാലെയാണ് നടിയുടെ ബംഗളൂരുവിലെ വീട്ടില്‍ ഡി.ആര്‍.ഐ സംഘം പരിശോധന നടത്തിയത്. തിങ്കളാഴ്ച ദുബായില്‍ നിന്ന് 12.86 കോടി രൂപ വിലയുള്ള 14.2 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് രന്യ പിടിയിലാകുന്നത്. ബെല്‍റ്റിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെയും ഏറെനാളായുള്ള നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് സംഘം നടിയെ പരിശോധിച്ചത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍…

    Read More »
  • വെഞ്ഞാറമൂട് കൂട്ടക്കൊല; തെളിവെടുപ്പിന് കൊണ്ടു പോകാനിരിക്കെ അഫാന്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണു

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണു. ആരോ?ഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രക്ത സമ്മര്‍ദ്ദത്തിലെ വ്യതിയാനമാണ് കുഴഞ്ഞു വീഴാന്‍ കാരണമെന്നു കണ്ടെത്തി. കല്ലറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച ഇയാളെ പരിശോധനയ്ക്കു ശേഷം കാര്യമായ മറ്റു പ്രശ്‌നങ്ങളിലെന്നു കണ്ടെത്തി. പിന്നാലെ ഇയാളെ പൊലീസ് സ്റ്റേഷനില്‍ തിരിച്ചെത്തിച്ചു. കസേരയില്‍ ഇരിക്കുകയായിരുന്ന അഫാന്‍ പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. അഫാന്‍ മനഃപൂര്‍വം ചെയ്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ അഫാനുമായി തെളിവെടുപ്പിനു പോകാനിരിക്കെ ഇന്ന് ആറരയോടെയാണ് സംഭവം. ആദ്യം കൊലപ്പെടുത്തിയ ഉമ്മൂമ സല്‍മാ ബീവിയുടെ വീട്ടിലേക്കാണ് തെളിവെടുപ്പിനായി ആദ്യം എത്തിക്കാന്‍ തീരുമാനിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന ഇയാളെ ഇന്നലെയാണ് മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. സ്റ്റേഷനിലെത്തി മൊഴിയെടുത്തപ്പോവും അഫാന്‍ ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിനോടു പറഞ്ഞത്.  

    Read More »
Back to top button
error: