CrimeNEWS

വിവാഹമോചനത്തിന് നോബി തയാറായില്ല, ജോലിയില്ല, കടുത്ത മാനസികസമ്മര്‍ദം; ഷൈനിയുടെ ശബ്ദസന്ദേശം പുറത്ത്

കോട്ടയം: പാറോലിക്കലില്‍ യുവതിയും മക്കളായ രണ്ട് പെണ്‍കുട്ടികളും ട്രെയിനിനു മുന്നില്‍ ചാടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അടങ്ങുന്ന വാട്‌സാപ് ശബ്ദ സന്ദേശം പുറത്ത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഷൈനി അടുത്ത സുഹൃത്തിന് അയച്ച സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് നോബി ലൂക്കോസുമായി പിണങ്ങിയ ഷൈനി (43) മക്കളായ അലീന (11), ഇവാന (10) എന്നിവരോടൊപ്പം കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാല്‍, പ്രശ്‌നങ്ങള്‍ നീണ്ടുപോകുന്നതല്ലാതെ വിവാഹ മോചനത്തിന് നോബി തയാറാകാത്തതിനാല്‍ ഷൈനി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് വെളിവാക്കുന്നതാണ് ശബ്ദ സന്ദേശം. ജോലി കണ്ടെത്താന്‍ സാധിക്കാത്തതിന്റെ പ്രശ്‌നങ്ങളും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്.

Signature-ad

ഇതിനിടെ ഇന്നലെ വൈകുന്നേരം ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത നോബിയെ ഏറെ നേരം ചോദ്യംചെയ്യലിന് വിധേയനാക്കി. ഷൈനി മരിക്കുന്നതിന് മുന്‍പ് നോബി ഒരു വാട്‌സാപ് സന്ദേശം അയച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഈ സന്ദേശത്തിന്റെ ഉള്ളടക്കം എന്താണെന്ന വിവരം ലഭ്യമായിട്ടില്ല. ഇന്ന് ഉച്ചവരെ ചോദ്യം ചെയ്ത ശേഷം നോബിയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

Back to top button
error: