Crime
-
പോലീസിനെ പേടിച്ച് എംഡിഎംഎ വിഴുങ്ങി! ഷാനിദിന്റെ വയറ്റില്‍ മൂന്നു പാക്കറ്റുകള്‍; രണ്ടെണ്ണത്തില്‍ ക്രിസ്റ്റല്‍ തരികള്‍
കോഴിക്കോട്: പൊലീസിനെ കണ്ട് എംഡിഎംഎ പായ്ക്കറ്റുകള്‍ വിഴുങ്ങിയതിനെത്തുടര്‍ന്ന് മരിച്ച മൈക്കാവ് സ്വദേശി ഷാനിദിന്റെ വയറ്റില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തി. സ്‌കാന്‍ പരിശോധനയിലാണ് മൂന്നു പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇവയില്‍ രണ്ട് പാക്കറ്റുകളില്‍ ക്രിസ്റ്റല്‍ തരികളും ഒന്നില്‍ ഇല പോലുള്ള ഒരു വസ്തുവുമാണ് കണ്ടെത്തിയത്. ഇല പോലെ കണ്ടെത്തിയത് കഞ്ചാവ് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷാനിദിന്റെ ഇന്‍ക്വസ്റ്റ് നടത്തി. താമരശ്ശേരി തഹസില്‍ദാരുടെയും കുന്നമംഗലം ജുഡീഷ്യന്‍ മജിസ്ട്രേറ്റിന്റെയും സാന്നിധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടത്തിയത്. എംഡിഎംഎ ശരീരത്തില്‍ കലര്‍ന്നതാണോ മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തിലൂടെയേ വ്യക്തമാകൂവെന്ന് പൊലീസ് സൂചിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അമ്പായത്തോട് വെച്ച് പൊലീസിനെ കണ്ടതിന് പിന്നാലെ കയ്യിലുണ്ടായിരുന്ന പൊതി ഷാനിദ് വിഴുങ്ങിയത്. ഷാനിദിന്റെ മരണം പേരാമ്പ്ര ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്.
Read More » -
കാസര്‍കോട് കാണാതായ പതിനഞ്ചുകാരിയും യുവാവും മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്ക് പഴക്കം
കാസര്‍കോട്: പൈവളിഗെയില്‍ കാണാതായ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയും അയല്‍വാസിയായ പ്രദീപും മരിച്ച നിലയില്‍. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണു വീടിനു സമീപത്തെ തോട്ടത്തില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഇന്നു വ്യാപക തിരച്ചില്‍ നടത്തിയത്. മൃതദേഹങ്ങള്‍ക്ക് പഴക്കമുണ്ടെന്നാണു പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവിളഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണു പിതാവ് പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിനു പുലര്‍ച്ചെ മൂന്നരയോടെയാണു പെണ്‍കുട്ടിയെ കാണാതായതെന്നു വ്യക്തമായി. ഇതേദിവസം തന്നെയാണു പ്രദേശവാസിയായ പ്രദീപിനെയും കാണാതായത്. ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കാസര്‍കോടിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കെയാണ് മരണവാര്‍ത്ത പുറത്തുവരുന്നത്.
Read More » -
വിവാഹമോചനത്തിന് നോട്ടീസ് നല്‍കിയതിന്റെ വൈരാഗ്യം; ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമം
എറണാകുളം: ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പറവൂര്‍ കുഞ്ഞിത്തൈ മടത്തുശ്ശേരി പ്രശാന്ത് (44) ആണ് പിടിയിലായത്. ചെറായി പുത്തലത്ത് നവിതയ്ക്കു നേരേയാണ് വധശ്രമം ഉണ്ടായത്. വിവാഹ മോചനത്തിനായി കേസ് കൊടുത്തിനെ തുടര്‍ന്ന് എട്ടുമാസമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രശാന്ത് ഭാര്യ താമസിക്കുന്ന വീടിനു പുറത്തുള്ള കുളിമുറിയില്‍ ഒളിച്ചിരിക്കുകയും നവിത കുളിക്കാനെത്തിയപ്പോള്‍ കത്തികൊണ്ട് കുത്തുകയുമായിരുന്നു. പുറത്തും വയറിനും കൈക്കും കുത്തേറ്റ് ഗുരുതരാവസ്ഥയിലായ നവിതയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹ മോചനത്തിനായി നോട്ടീസ് നല്‍കിയതിലുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
മകന്റെ ശരീരത്തില്‍ സെല്ലോ ടേപ്പ് കൊണ്ട് എംഡിഎംഎ ഒട്ടിച്ചുവച്ച് വില്‍പ്പന; യുവാവ് പിടിയില്‍
പത്തനംതിട്ട: തിരുവല്ലയില്‍ പത്തുവയസുകാരനായ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന നടത്തുന്നയാള്‍ പിടിയില്‍. ചുമത്ര സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. മകന്റെ ദേഹത്ത് സെല്ലോ ടേപ്പ് ഉപയോഗിച്ച് എംഡിഎംഎ ഒട്ടിച്ചുവച്ചാണ് ഇയാള്‍ കൂടുതലായും ലഹരി വസ്തുക്കള്‍ വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാണ് ഇയാള്‍ ഇത്തരത്തില്‍ എംഡിഎംഎ വില്‍പന നടത്തുന്നത്. ഇത്തരത്തില്‍ നിരവധി തവണ വില്‍പന നടത്തിയതായി പ്രതി സമ്മതിച്ചെന്നും തിരുവല്ല പൊലീസ് പറഞ്ഞു. മകനെ പൊലീസ് പരിശോധിക്കില്ലെന്ന ഉറപ്പാണ് ഇത്തരത്തില്‍ എംഡിഎംഎ വില്‍പന നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്. മറ്റു ജോലികള്‍ ഒന്നും പോകാതിരുന്ന ഷമീറിന്റെ ഉപജീവന മാര്‍ഗം ലഹരി വില്‍പ്പനയായിരുന്നെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
Read More » -
സ്ഥിരമായി സിനിമയില്ല, നിരന്തര വിദേശയാത്ര; നാലുമാസം മുമ്പ് വിവാഹം, രന്യയെ കുടുക്കിയത് ആ സംശയം
ന്യൂഡല്‍ഹി: സ്ഥിരജോലിയില്ല, സിനിമകള്‍ വല്ലപ്പോഴും മാത്രം. എന്നിട്ടും എങ്ങനെ നിരന്തരം വിദേശയാത്ര നടത്താന്‍ കഴിയുന്നു? ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ ഈ സംശയമാണ് സ്വര്‍ണക്കടത്തില്‍ കന്നഡ നടി രന്യ റാവുവിനെ കുടുക്കിയത്. ദുബായിലേക്ക് മാത്രം 27 തവണ യാത്രചെയ്ത നടി മറ്റ് രാജ്യങ്ങളിലേക്ക് 45 തവണ യാത്രചെയ്തതായും പാസ്പോര്‍ട്ടും മറ്റ് രേഖകകളും പരിശോധിച്ച് കണ്ടെത്തി. തുടര്‍ന്നുള്ള പരിശോധനയിലാണ് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്രാവിമാനത്താവളത്തില്‍ 15 കോടിയുടെ സ്വര്‍ണ്ണക്കട്ടകളുമായി നടി പിടിയിലാവുന്നത്. അറസ്റ്റിന് പിന്നാലെ വീട്ടില്‍നടത്തിയ പരിശോധനയില്‍ 2.06 കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും 2.67 കോടി ഇന്ത്യന്‍ രൂപയുടെ കറന്‍സിയും കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ആകെ 17.29 കോടിയുടെ തൊണ്ടിമുതലുകള്‍ കണ്ടെടുത്തതായി ഡി.ആര്‍.ഐ. അധികൃതര്‍ വ്യക്തമാക്കുന്നു. പിടിയിലാകുമ്പോള്‍ 14.2 കിലോ സ്വര്‍ണ്ണമാണ് രന്യയുടെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ബെംഗളൂരു വിമാനത്താവളത്തില്‍ അടുത്തിടെയുണ്ടായ ഏറ്റവുംവലിയ സ്വര്‍ണ്ണവേട്ടയാണെന്ന് ഡി.ആര്‍.ഐ. വ്യക്തമാക്കുന്നു. ദുബായില്‍നിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് 33-കാരിയായ നടി ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്.…
Read More » -
ഡല്‍ഹി വിമാനത്താവളത്തില്‍ CISF വനിത ഹെഡ് കോണ്‍സ്റ്റബിള്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ CISF വനിത ഹെഡ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. ടെര്‍മിനല്‍ മൂന്നിലെ വാഷ് റൂമില്‍ വച്ചായിരുന്നു ആത്മഹത്യ. സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം എത്തി പരിശോധന നടത്തി. മൃതദേഹം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സ്വന്തം സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ചാണ് അവര്‍ ജീവനൊടുക്കിയതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള (എഫ്എസ്എല്‍) സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. സ്ഥലത്ത് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയില്ല. മൃതദേഹം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി, അവിടെ പോസ്റ്റ്മോര്‍ട്ടം നടത്തും. ഉദ്യോഗസ്ഥയെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്താന്‍ സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Read More » -
മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തത് കലിപ്പായി; വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥനെതിരേ കേസ്
കോഴിക്കോട്: യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കോഴിക്കോട് നാദാപുരം കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനായ സ്മിതേഷിനെതിരെയാണ് കേസെടുത്തത്. വള്ളിക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. വീട്ടില്‍ അതിക്രമിച്ചുകയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. രാത്രിയില്‍ യുവതിയും മകളും പുറത്ത് പോയി തിരിച്ചുവന്നപ്പോള്‍ ഉദ്യോഗസ്ഥന്‍ വീടിനകത്ത് അതിക്രമിച്ച് കയറി. കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതിയുമായി സ്മിതേഷിന് നേരത്തെ പരിചയമുണ്ടായിരുന്നു. മൊബൈലില്‍ യുവതി ഉദ്യോഗസ്ഥന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തതിനുള്ള വൈരാഗ്യമാണ് ഭീഷണിക്ക് പുറകില്‍ എന്ന് പരാതിയില്‍ പറയുന്നു. വീട്ടില്‍ നിന്നും ശബ്ദം കേട്ട് നാട്ടുകാര്‍ ഓടികൂടിയതോടെ വടകര പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്മിതേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More » -
പൊലീസിനെ കണ്ട് എംഡിഎംഎ മൊത്തമായി വിഴുങ്ങി; കോഴിക്കാട് യുവാവ് മരിച്ചു
കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്ന് 130 ഗ്രാം എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. താമരശ്ശേരി പൊലീസിന്റെ പിടിയിലായപ്പോള്‍ ഷാനിദ് തന്നെയാണ് എംഡിഎംഎ വിഴുങ്ങിയ കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ യുവാവ് മരിച്ചു. സിടി സ്‌കാന്‍, എന്‍ഡോസ്‌കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളില്‍ 2 ചെറിയ പ്ലാസ്റ്റിക് പൊതികള്‍ സ്ഥിരീകരിച്ചു. ഈ പൊതികളില്‍ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു.
Read More » -
ഇസ്രയേലി വനിതയെയും ഹോം സ്റ്റേ ഉടമയേയും ബലാത്സംഗം ചെയ്തു; ഒപ്പമുള്ളവരെ കനാലില്‍ തള്ളിയിട്ടു
ബെംഗളൂരു: കര്‍ണാടകയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി ഇസ്രയേല്‍ വിനോദ സഞ്ചാരിയും ഹോംസ്റ്റേ ഉടമസ്ഥയും. വ്യാഴാഴ്ച രാത്രി ബെംഗളൂരുവില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ കൊപ്പലിലാണ് സംഭവം. കൊപ്പലിലെ ഒരു കനാലിന് അടുത്ത് രാത്രി 11.30ന് നക്ഷത്രങ്ങളെ നിരീക്ഷിക്കാനെത്തിയതായിരുന്നു ഇരുവരും. അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയില്‍ നിന്നുള്ള ബിബാഷ് എന്നിവരും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു. ഇവരെയല്ലാം കനാലിലേക്ക് തള്ളിയിട്ടാണ് മൂന്ന് പേര്‍ ചേര്‍ന്ന സംഘം ഇസ്രയേല്‍ വനിതയേയും ഹോംസ്റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്. ഇതില്‍ ബിബാഷിനെ ഇതുവരെ കനാലില്‍നിന്ന് കണ്ടെത്താനായിട്ടില്ല. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു. ‘സനാപൂരിനടുത്ത് വെച്ച് അഞ്ച് പേര്‍ – മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും – ആക്രമിക്കപ്പെട്ടു. അവരില്‍ രണ്ട് പേര്‍ വിദേശികളാണ് – ഒരു അമേരിക്കക്കാരനും മറ്റൊരാള്‍ ഇസ്രായേലില്‍ നിന്നുള്ള സ്ത്രീയുമാണ്. മര്‍ദിച്ചതിനു പുറമേ, രണ്ട് സ്ത്രീകളെയും പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ത്രീ പരാതിയില്‍ പറഞ്ഞു,’ കൊപ്പല്‍ പോലീസ് സൂപ്രണ്ട് റാം എല്‍ അരസിദ്ദി പറഞ്ഞു. അത്താഴത്തിനുശേഷം…
Read More » -
കഴിക്കുന്നത് പൊറോട്ടയും ചിക്കനും, വെറും തറയില്‍ കിടക്കില്ല! അഫാന്റെ കുഴഞ്ഞുവീഴല്‍ നാടകം പൊളിച്ച് പോലീസ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ കുഴഞ്ഞുവീഴല്‍ നാടകം പോലീസ് പൊളിച്ചു. ശാരീരികപ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ തെളിവെടുപ്പ് തുടരുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ നെടുമങ്ങാട് കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി പാങ്ങോട് പോലീസ് സ്റ്റേഷനിലെത്തിച്ച അഫാനെ ചോദ്യംചെയ്യലിനുശേഷം വെള്ളിയാഴ്ച രാവിലെ ഏഴിനു തെളിവെടുപ്പിനായി താഴേപാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലെത്തിക്കുമെന്നായിരുന്നു വിവരം ലഭിച്ചത്. രാവിലെ ആറരമണിയോടെ പ്രഭാതകൃത്യത്തിനായി പോകണമെന്ന് അഫാന്‍ ആവശ്യപ്പെടുകയും പോലീസ് വിലങ്ങഴിച്ചു കൊടുക്കുകയുമായിരുന്നു. എന്നാല്‍, സെല്ലിനകത്തെ ശൗചാലയത്തില്‍പോയ അഫാന്‍ തലകറക്കം ഉണ്ടെന്നു പറയുകയും ബോധക്ഷയം അഭിനയിച്ചു വീഴുകയുമായിരുന്നു. ഉടന്‍തന്നെ പാങ്ങോട് പോലീസ് കല്ലറ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു നടത്തിയ പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നു കണ്ടെത്തുകയായിരുന്നു. പിന്നീട് തെളിവെടുപ്പുവരെ സെല്ലില്‍ തലങ്ങും വിലങ്ങും നടന്ന അഫാന്‍ ഉച്ചയൂണ് നല്‍കിയപ്പോള്‍ മീന്‍കറി ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, അഫാന്‍ പാങ്ങോട് സ്റ്റേഷനില്‍ ഭക്ഷണം കഴിക്കുന്നതിനു വിമുഖത പ്രകടിപ്പിച്ചു. ഭക്ഷണം കഴിക്കുന്നതില്‍ എന്താണ് പ്രശ്‌നം എന്നു പൊലീസ് ചോദിച്ചപ്പോള്‍ താന്‍ വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതിനു ബുദ്ധിമുട്ട്…
Read More »