Crime
-
കബഡി കളിക്കിടെ തര്‍ക്കം; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ബസില്‍ നിന്നു തള്ളിയിട്ട ശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ചു: മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
ചെന്നൈ: തൂത്തുക്കുടിയില്‍ കബഡി കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്ലസ്വണ്‍ വിദ്യാര്‍ഥിയെ ബസില്‍നിന്നു തള്ളിയിട്ട ശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ചു. കെട്ടിയമ്മല്‍ പുരത്തിനു സമീപമാണു സംഭവം. ബസില്‍ യാത്ര ചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥി ദേവേന്ദ്രനാണു വെട്ടേറ്റത്. മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍. ബസില്‍ യാത്ര ചെയ്യുക ആയിരുന്ന ദേവേന്ദ്രനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം, ബസ് തടഞ്ഞു നിര്‍ത്തി അകത്തുകയറി വിദ്യാര്‍ഥിയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്നു പുറത്തേക്കു തള്ളിയിട്ട ശേഷം തലയില്‍ അടക്കം വെട്ടി. മറ്റു യാത്രക്കാര്‍ ബഹളം വച്ചതോടെ അക്രമിസംഘം കടന്നുകളഞ്ഞു. പൊലീസെത്തിയാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തലയിലും മുതുകിലും കൈകളിലും അടക്കം 16 വെട്ടുകളുണ്ടായിരുന്നു. കൈവിരലുകളും അറ്റു. പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് 17 വയസ്സുകാരായ 3 പേരെ പിടികൂടിയത്. കബഡി കളിക്കിടെയുണ്ടായ തര്‍ക്കത്തിന്റെ വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്നു പിടിയിലായവര്‍ മൊഴി നല്‍കി. ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലാണ്.
Read More » -
ഭാര്യ വിവാഹ മോചന കേസ് നല്‍കിയതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍
കോഴിക്കോട്: ഭാര്യ വിവാഹ മോചന കേസ് നല്‍കിയതിന് പിന്നാലെ മുങ്ങിയ ഭര്‍ത്താവിനെ ആറു വര്‍ഷത്തിന് ശേഷം പോലിസ് പിടികൂടി. എരഞ്ഞിക്കല്‍ സ്വദേശി സ്വപ്‌നേഷിനെയാണ് ആറ് വര്‍ഷത്തിന് ശേഷം എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു ഇയാള്‍ രാമനാട്ടുകര പാറമ്മലില്‍ വച്ച് കഴിഞ്ഞ ദിവസമാണ് ഇയാള്‍ പിടിയിലാകുന്നത്. തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും സ്വര്‍ണം കൈക്കലാക്കുകയും ചെയ്തുവെന്ന് കാണിച്ച് സ്വപ്‌നേഷിന്റെ ഭാര്യ ഇയാള്‍ക്കെതിരെ കേസ് നല്‍കിയിരുന്നു. കൂടാതെ വിവാഹ മോചനത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. കേസ് നടക്കുന്നതിനിടെ 2019 ല്‍ ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കോടതി ഇത് ലോങ് പെന്‍ഡിംഗ് കേസ് വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ ടി സജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വികെടി ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വപ്‌നേഷിനെ പിടികൂടിയത്.
Read More » -
കൊല്ലത്ത് പള്ളിവളപ്പില്‍ സ്യൂട്ട്കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി
കൊല്ലം: പള്ളിവളപ്പില്‍ സ്യൂട്ട്കേസിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ശരദമഠം സിഎസ്ഐ പള്ളി സെമിത്തേരിക്ക് സമീപമുള്ള പറമ്പില്‍ രാവിലെ ഒമ്പതു മണിയോടെയാണ് തലയോട്ടി അടക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പള്ളിസെമിത്തേരിയോടു ചേര്‍ന്ന് പൈപ്പിടാന്‍ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ സ്യൂട്ട്കേസ് കണ്ടെത്തുന്നത്. പള്ളിയിലെ ജീവനക്കാരാണ് ഇത് ആദ്യം കാണുന്നത്. അവര്‍ ഈ സ്യൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന്റെ പല ഭാഗങ്ങളും ദ്രവിച്ച നിലയിലായിരുന്നു. ഇതോടെ ആരെങ്കിലും ഇവിടെ വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിച്ചിട്ടതാകാമെന്നാണ് സംശയിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷ്ണര്‍ വ്യക്തമാക്കി. കൊല്ലം ഈസ്റ്റ് പോലീസാണ് സംഭവം അന്വേഷിക്കുന്നത്. ഫോറന്‍സിസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായവരെ പറ്റിയുള്ള വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ആരെയെങ്കിലും കൊന്ന് സ്യൂട്ട്കേസിനകത്താക്കി കുഴിച്ചിട്ടതാണോ എന്ന സംശയവും പോലീസിനുണ്ട്. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം എത്രയെന്നതാണ് ആദ്യം പരിശോധിക്കുക. നഗരഹൃദത്തിലാണ് ശരദമഠം സിഎസ്ഐ പള്ളിയും അസ്ഥികൂടം കണ്ടെത്തിയ സ്ഥലവും…
Read More » -
ഉത്തര്‍ പ്രദേശില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു; വിഷം കുത്തിവച്ച് കടന്നുകളഞ്ഞ് മൂന്നംഗ സംഘം
ലക്‌നൗ: മുതിര്‍ന്ന ബിജെപി നേതാവ് ഗുല്‍ഫാം സിങ് യാദവിനെ (60) വിഷം കുത്തിവച്ച് കൊലപ്പെടത്തി. ഉത്തര്‍പ്രദേശിലെ സംഭാലില്‍ തിങ്കളാഴ്ചയാണു സംഭവം. ഡഫ്റ്റാരയിലെ തന്റെ ഫാം ഹൗസിലായിരുന്ന ഗുല്‍ഫാം സിങിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്. വിഷം കുത്തിവച്ച ശേഷം ഇവര്‍ കടന്നുകളഞ്ഞെന്ന് പോലീസ് പറഞ്ഞു. നേതാവിനെ സന്ദര്‍ശിക്കാനെന്ന പേരില്‍ എത്തിയതായിരുന്നു അക്രമികള്‍. സുഖവിവരങ്ങള്‍ അന്വേഷിച്ചതിനു പിന്നാലെ യാദവില്‍നിന്നും വെള്ളം വാങ്ങിക്കുടിക്കുകയും ചെയ്തു. വെള്ളം നല്‍കിയതിനു പിന്നാലെ മുറിയില്‍ കിടക്കാന്‍ പോയ യാദവിന്റെ വയറ്റില്‍ പ്രതികള്‍ വിഷം കുത്തിവയ്ക്കുകയായിരുന്നു. പിന്നാലെ വേദനകൊണ്ടു നിലവിളിച്ച യാദവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. സംഭവ സ്ഥലത്തുനിന്നും ഹെല്‍മറ്റും സിറിഞ്ചും ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നു പോലീസ് അറിയിച്ചു. 2004ല്‍ ഗുന്നൗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്പി നേതാവ് മുലായം സിങ് യാദവിനെതിരെ, ബിജെപി ടിക്കറ്റില്‍ യാദവ് മത്സരിച്ചിരുന്നു. ബിജെപിയില്‍ നിരവധി പദവികളും വഹിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ…
Read More » -
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉറക്കഗുളിക നല്‍കിയില്ല; മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്ത് യുവാക്കള്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്ത് നാലംഗസംഘം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഗുളിക നല്‍കില്ലെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് പ്രകോപിതരായ യുവാക്കള്‍ മെഡിക്കല്‍ ഷോപ്പ് അടിച്ച് തകര്‍ക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ഹോസ്പിറ്റല്‍ ജംങ്ഷന് സമീപം പ്രര്‍ത്തിക്കുന്ന അപ്പോളൊ മെഡിക്കല്‍ ഷോപ്പിലായിരുന്നു ആക്രമണം. പുലര്‍ച്ചെ രണ്ടുമണിയോടെ ബൈക്കിലെത്തിയ സംഘം ജീവനക്കാരനായ അനസിനോട് പുറത്തുവരാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ പുറത്തുവരാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഗ്ലാസുകളും വാതിലുകളും കട്ടകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചു. ഇത് നടക്കാതെ വന്നതോടെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്റെ ബൈക്ക് തകര്‍ക്കുകയായിരുന്നു. പിന്നീട് മെഡിക്കല്‍ ഷോപ്പിന്റെ ഗ്ലാസുകളും അടിച്ച് തകര്‍ക്കുകയായിരുന്നു. ബഹളം കേട്ട് പരിസരവാസികളും മറ്റും ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കുകളില്‍ കടന്നുകളഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചു. പ്രതികളെ തിരയുകയാണെന്നും പോലീസ് വ്യക്തമാക്കി. ലഹരിമരുന്നിന് പകരമായി പോലും ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് സംഘം ഇന്നലെ വൈകീട്ടെത്തി ആവശ്യപ്പെട്ടതെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമ നല്‍കിയ പരാതിയില്‍…
Read More » -
സംശയകരമായ സാഹചര്യത്തില്‍ കണ്ടത് ചോദ്യം ചെയ്തു; ലഹരിക്ക് അടിമയായ യുവാവ് ഗൃഹനാഥനെ കിണറ്റില്‍ തള്ളിയിട്ടു
കോട്ടയം: ലഹരിക്ക് അടിമയായ യുവാവ് 44 വയസ്സുകാരനെ കിണറ്റില്‍ തള്ളിയിട്ടതായി പരാതി. ജോലി കഴിഞ്ഞ് കടയില്‍നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയ ഇലയ്ക്കാട് കല്ലോലില്‍ കെ.ജെ. ജോണ്‍സണ്‍ (44) ആണ് കിണറ്റില്‍ വീണത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ ഇലയ്ക്കാട് ബാങ്ക് ജംക്ഷനു സമീപത്താണ് സംഭവം. ഡ്രൈവറായ ജോണ്‍സണ്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് പോകുന്ന വഴി ഇലയ്ക്കാട് സ്വദേശി നിതിനെ (38) സംശയകരമായ സാഹചര്യത്തില്‍ കണ്ടത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ നിതിന്‍ ജോണ്‍സനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കയര്‍ ഉപയോഗിച്ച് ജോണ്‍സണെ കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മരങ്ങാട്ടുപിള്ളി പൊലിസും പാലായില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്ത് എത്തിയാണ് ജോണ്‍സനെ കിണറ്റില്‍ നിന്നും കയറ്റിയത്. വീഴ്ചയില്‍ പരുക്കേറ്റ ജോണ്‍സണ്‍ കുറവിലങ്ങാട് ഗവ. ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Read More » -
കേരളത്തില്‍ ഹാന്‍സും കഞ്ചാവും വിറ്റു, ഭൂമിവാങ്ങി ആഡംബരവീട്; ബിഹാര്‍ സ്വദേശി അറസ്റ്റില്‍
പാലക്കാട്: കഞ്ചിക്കോട്ടെ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച ബിഹാര്‍ സ്വദേശിയെ വാളയാര്‍ പോലീസ് അറസ്റ്റു ചെയ്തു. ബിഹാര്‍ സുല്‍ത്താന്‍പുര്‍ സ്വദേശിയും കഞ്ചിക്കോട് കൊയ്യാമരക്കാട് സ്ഥിരതാമസക്കാരനുമായ യാസീന്‍ അന്‍സാരിയെയാണ് (32) 1.7 കിലോ കഞ്ചാവുസഹിതം ശനിയാഴ്ച പോലീസ് പിടികൂടിയത്. ഒന്‍പത് വര്‍ഷം മുമ്പാണ് തൊഴില്‍ തേടി യാസീന്‍ അന്‍സാരി കഞ്ചിക്കോട് എത്തുന്നത്. ആരംഭകാലത്ത് ചെറിയ ജോലികള്‍ ചെയ്ത ഇയാള്‍ പിന്നീട് വ്യവസായമേഖലയില്‍ കട വാടകയ്ക്ക് എടുത്ത് നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുകയായിരുന്നു ഇയാള്‍. പിന്നീട് കഞ്ചാവുവില്‍പ്പന സ്ഥിരമാക്കി. തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച കഞ്ചാവാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. പുകയില ഉത്പന്നങ്ങളും കഞ്ചാവും വിറ്റ പണംകൊണ്ട് ഇയാള്‍ കഞ്ചിക്കോട് ഭൂമി വാങ്ങി ആഡംബരവീട് നിര്‍മിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരേ മുമ്പും കേസുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Read More » -
കുടുംബശ്രീ ലോണിലെ ‘ചതി’ ഷൈനിയുടെ പ്രതീക്ഷകളെ തകര്‍ത്തു; ആ 1,26000 രൂപ എങ്ങനെ കൊടുക്കുമെന്ന ആധിയില്‍ ജീവനൊടുക്കല്‍; എരിതീയില്‍ എണ്ണപകര്‍ന്ന് രാത്രിയിലെ ഭര്‍ത്താവിന്റെ അധിക്ഷേപം; ഫോണ്‍ കണ്ടെത്തിയതും നിര്‍ണ്ണായകം
കോട്ടയം: പാറോലിക്കലില്‍ ട്രെയിനിനു മുന്നില്‍ ചാടി അമ്മയും 2 പെണ്‍മക്കളും ജീവനൊടുക്കിയ സംഭവത്തില്‍, മരിച്ച ഷൈനിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. കേസില്‍ തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസ് (44)നെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും ജീവനൊടുക്കിയ ദിവസം പുലര്‍ച്ചെ നോബി ഭാര്യയെ വാട്സ് ആപ്പ് കോളിലൂടെ വിളിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെയും ഷൈനിയുടെ അച്ഛനേയും അമ്മയേയും കുറ്റപ്പെടുത്തി നോബിയെ രക്ഷിച്ചെടുക്കാന്‍ ശ്രമമുണ്ടെന്നും ആരോപണമുണ്ട്. നോബിയുടെ ഭാര്യയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിനിയുമായ ഷൈനി, മക്കളായ അലീന (11), ഇവാന (10)എന്നിവര്‍ കഴിഞ്ഞ 28നു പുലര്‍ച്ചെയാണ് നിലമ്പൂര്‍ എക്സ്പ്രസ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ആദ്യ ദിവസങ്ങളില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന മൊബൈല്‍ ഫോണ്‍ ഷൈനിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണു പൊലീസ് കണ്ടെത്തിയത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് നോബിയുടെ മൊബൈല്‍ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. ഡിലീറ്റ്…
Read More » -
ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; കൊച്ചുമകന്റെ ചിതയില്‍ചാടി മുത്തശ്ശനും…
ഭോപ്പാല്‍: കൊച്ചുമകന്റെ ചിതയില്‍ചാടി ജീവനൊടുക്കി വയോധികന്‍. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. രാമാവതാര്‍ എന്നയാളാണ് കൊച്ചുമകന്‍ അഭയ്രാജ് യാദവിന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച, അഭയ്‌രാജ് യാദവ് (34), ഭാര്യ സവിത യാദവി(30)നെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഇരുവരുടേയും അന്ത്യകര്‍മങ്ങള്‍ വെള്ളിയാഴ്ച നടത്തുകയും ചെയ്തു അഭയ്‌രാജിന്റെ മരണം രാമവതാറിനെ കടുത്ത മാനസിക പ്രയാസത്തിലാക്കിയിരുന്നു. ശനിയാഴ്ച രാവിലെയോടെ ഇദ്ദേഹവും ചിതയില്‍ ചാടി ആത്മഹത്യചെയ്തതായി വിവരം ലഭിച്ചു. രാമാവതാറിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്, ഡി.എസ്.പി. ഗായത്രി തിവാരി അറിയിച്ചു. അതേസമയം, അഭയ്രാജ്, സവിതയെ കൊലപ്പെടുത്തിയതിന് പിന്നിലുള്ള കാരണം ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും നടന്ന മരണങ്ങളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിഎസ്പി പറഞ്ഞു.
Read More » -
ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി… മേക്കപ്പ് മാന്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍
ഇടുക്കി: മലയാള സിനിമാ മേക്കപ്പ് മാന്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍. ആര്‍.ജി. വയനാടന്‍ എന്ന് അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷും സംഘവും നടത്തിയ പരിശോധനയിലാണ് രഞ്ജിത്ത് പിടിയിലാകുന്നത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി രഞ്ജിത് പ്രവര്‍ത്തിച്ചിരുന്നു. എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് ‘ പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരും നടപടിയില്‍ പങ്കെടുത്തു.
Read More »