CrimeNEWS

മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തത് കലിപ്പായി; വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥനെതിരേ കേസ്

കോഴിക്കോട്: യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കോഴിക്കോട് നാദാപുരം കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനായ സ്മിതേഷിനെതിരെയാണ് കേസെടുത്തത്. വള്ളിക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

വീട്ടില്‍ അതിക്രമിച്ചുകയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. രാത്രിയില്‍ യുവതിയും മകളും പുറത്ത് പോയി തിരിച്ചുവന്നപ്പോള്‍ ഉദ്യോഗസ്ഥന്‍ വീടിനകത്ത് അതിക്രമിച്ച് കയറി. കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

Signature-ad

യുവതിയുമായി സ്മിതേഷിന് നേരത്തെ പരിചയമുണ്ടായിരുന്നു. മൊബൈലില്‍ യുവതി ഉദ്യോഗസ്ഥന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തതിനുള്ള വൈരാഗ്യമാണ് ഭീഷണിക്ക് പുറകില്‍ എന്ന് പരാതിയില്‍ പറയുന്നു. വീട്ടില്‍ നിന്നും ശബ്ദം കേട്ട് നാട്ടുകാര്‍ ഓടികൂടിയതോടെ വടകര പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്മിതേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Back to top button
error: