Crime

  • പ്രതിഫലം ഒന്നരക്കോടി, ഇനിയും 80 ലക്ഷം കിട്ടാനുണ്ട്; നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പള്‍സര്‍ സുനി

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പ്രതി വെളിപ്പെടുത്തല്‍ നടത്തിയത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് ആണെന്നാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പള്‍സര്‍ സുനി പറയുന്നു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും സുനി വ്യക്തമാക്കി. 2017 ഫെബ്രുവരി 17ന് തൃശൂരില്‍ നിന്ന് കൊച്ചിയിലെ ലൊക്കേഷനിലേക്കുള്ള യാത്രാമദ്ധ്യേയാണ് യുവനടി ആക്രമിക്കപ്പെട്ടത്. കൃത്രിമ വാഹനാപകടം സൃഷ്ടിച്ചാണ് സുനിയും സംഘവും നടിയുടെ വാഹനത്തില്‍ കയറിപ്പറ്റിയത്. നടിയെ കൂട്ടിക്കൊണ്ടുവരാന്‍ നിയോഗിച്ച ഡ്രൈവര്‍ മാര്‍ട്ടിനും അക്രമികള്‍ക്ക് കൂട്ടുനിന്നു. കൊച്ചി മേഖലയില്‍ നടിയുമായി ഒരു മണിക്കൂറിലധികം കറങ്ങി ക്രൂരമായി പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഒടുവില്‍ വാഹനം ഉപേക്ഷിച്ച് കടന്നു. കേസുമായി…

    Read More »
  • നടിയെ ആക്രമിക്കാൻ ദിലീപ് വാ​ഗ്ദാനം ചെയ്തത് ഒന്നരക്കോടി, ഫോൺ നഷ്ടപ്പെട്ടില്ല, തന്റെ കയ്യിലുണ്ട്, മുൻപും നടിമാരെ ആക്രമിച്ചിട്ടുണ്ട്, പിന്നീട് അത് ഒതുക്കിത്തീർത്തു- നിർണായക വെളിപ്പെടുത്തലുമായി പൾസർ സുനി

    കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി പൾസർ സുനി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപാണ് എന്നാണ് പൾസുനിയുടെ വെളിപ്പെടുത്തൽ. ക്വട്ടേഷൻ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പൾസർ സുനി പറയുന്നു. മുഴുവൻ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോൾ പലപ്പോഴായി താൻ ദിലീപിൽ നിന്നും പണം വാങ്ങിയെന്നും സുനി വെളിപ്പെടുത്തുന്നു. റിപ്പോർട്ടർ ടി വി നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ. അതേസമയം മെമ്മറി കാർഡ് പോലീസിനു കിട്ടിയത് കുരുക്കായി, അത് പോലീസിനു കിട്ടിയില്ലെങ്കിൽ എങ്ങനെയെങ്കിലും പുറത്തിറങ്ങിയേനെ, മെമ്മറി കാർഡ് കൊടുത്തത് തന്റെ അഭിഭാഷകയുടെ കയ്യിലാണെന്നും സുനി വെളിപ്പെടുത്തുന്നു. കൂടാതെ അന്നു കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ടിട്ടില്ലെന്നും മൊബൈൽ സൂക്ഷിച്ചിരിക്കുന്നത് പുറത്തു പറയാൻ പറ്റാത്ത രഹസ്യമാണെന്നുമാണ് സുനി പറയുന്നത്. കൂടാതെ താൻ നേരത്തെയും നടിമാരെ ആക്രമിച്ചിട്ടുണ്ട്.…

    Read More »
  • 6 വയസ്സുകാരി മകളും അമ്മായിയമ്മയും അടക്കം 3 പേരെ വെടിവെച്ചുകൊന്നു; അതേ തോക്കുകൊണ്ട് ജീവനൊടുക്കി യുവാവ്

    ബംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ യുവാവ് മകളേയും ഭാര്യാമാതാവിനേയും ഭാര്യാസഹോദരിയേയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി. ബലേഹൊന്നൂര്‍ സ്വദേശി രത്നാകര്‍ ഗൗഡ (40) ആണ് മൂന്നുപേരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഇയാളുടെ ആക്രമണത്തില്‍ ഭാര്യാസഹോദരീഭര്‍ത്താവിന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. രത്നാകറുടെ ഭാര്യ സ്വാതി ഇയാളുമായി പിരിഞ്ഞ് താമസിക്കുകായിരുന്നു. ഇതുസംബന്ധിച്ച് ഭാര്യയുടെ വീട്ടില്‍വെച്ച് ഭാര്യാമാതാവുമായി തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ഇയാള്‍ ആക്രമിച്ചത്. സ്വാതിയുടെ അമ്മ ജ്യോതി (50), സഹോദരി സിന്ധു (24), ആറുവയസ്സുള്ള മകള്‍ മൗല്യ എന്നിവരാണ് കൊല്ലപ്പെട്ടത്. സഹോദരീഭര്‍ത്താവ് അവിനാഷ് (38)ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടുവര്‍ഷം മുമ്പാണ് രത്നാകറും സ്വാതിയും വിവാഹിതരായത്. രണ്ടുവര്‍ഷമായി ഇവര്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു. സ്‌കൂള്‍ ബസ് ഡ്രൈവറാണ് രത്നാകര്‍. കൊലപാതകസമയത്ത് സ്വാതി സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ പ്രതി തോക്ക് ഉപയോഗിച്ചാണ് സ്വയംജീവനൊടുക്കിയത്. ഇതിന് മുമ്പ് ഇയാള്‍ വാട്സാപ്പില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ‘ഞാന്‍ എന്റെ തീരുമാനമെടുത്തു. ഭാര്യ എന്നെ ചതിച്ച് രണ്ടുവര്‍ഷംമുമ്പ് വിട്ടുപോയി. മകളെപ്പോലും ഉപേക്ഷിച്ചാണ് അവള്‍…

    Read More »
  • എക്സ്ട്രാ നടിയായുള്ള പരിചയം സിനിമാമേഖലയുമായി അടുപ്പിച്ചു; മൂന്നു സിനിമകളില്‍ മുഖം കാണിച്ചു, കഞ്ചാവുമായി പിടിയിലായ തസ്ലിമ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതി

    ആലപ്പുഴ: രണ്ട് കോടിയിലേറെ വിലവരു ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ക്രിസ്റ്റിനയെന്ന തസ്ലിമ സുല്‍ത്താന വന്‍ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയെന്ന് വിവരം. കണ്ണൂര്‍ സ്വദേശിയായ തസ്ളിമ തമിഴ് സിനിമയില്‍ എക്സ്ട്രാ നടിയായും സ്‌ക്രിപ്റ്റ് പരിഭാഷകയുമായി പ്രവര്‍ത്തിച്ചിരുന്നു. ഈ ബന്ധമുപയോഗിച്ചാണ് മലയാള സിനിമാക്കാരുമായി അടുത്തത്. ഇതോടെ കൊച്ചിയിലേക്ക് ചുവടുമാറ്റി. മൂന്ന് മലയാളം സിനിമകളിലും മുഖം കാണിച്ചു. തൃക്കാക്കര കേന്ദ്രീകരിച്ച് മസാജ് പാര്‍ലര്‍ നടത്തിയിരുന്നു. മയക്കു മരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെ വീണ്ടും തമിഴ്നാട്ടിലേക്ക് കളംമാറ്റി. എന്നാല്‍ മംഗലാപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ ലഹരി ഇടപാട് തുടര്‍ന്നു. ആലപ്പുഴയില്‍ പിടികൂടിയ കഞ്ചാവ് മുപ്പത് ലക്ഷം രൂപയ്ക്ക് കോഴിക്കോട് സ്വദേശിയാണ് കൈമാറിയത്. തമിഴ്നാട് തിരുവള്ളൂര്‍ ഉലകനാഥപുരം ഫോര്‍ത്ത് സ്ട്രീറ്റില്‍ താമസിക്കുന്ന ക്രിസ്റ്റീനയെന്ന തസ്ളീമ സുല്‍ത്താന്‍ (41), ആലപ്പുഴ മണ്ണഞ്ചേരി മല്ലന്‍വെളിയില്‍ ഫിറോസ് (26) എന്നിവരെയാണ് എക്സൈസ് ചൊവ്വാഴ്ച രാത്രി വിദഗ്ദ്ധമായി വലയിലാക്കിയത്. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ പലര്‍ക്കും ലഹരിവസ്തുക്കള്‍ കൈമാറിയിട്ടുണ്ടെന്ന്…

    Read More »
  • പണി കൊടുത്തത് വിനോദ സഞ്ചാരി പകർത്തിയ വീഡിയോ!! കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ ഗായകൻ എംജി ശ്രീകുമാറിന് 25,000 രൂപ പിഴ

    കൊച്ചി: കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എംജി ശ്രീകുമാറിന് പിഴ ഒടുക്കി. എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലുളള വീട്ടിൽ നിന്നൊരു മാലിന്യപ്പൊതി കായലിലേക്കു വലിച്ചെറിയുന്നത് മൊബൈൽ ഫോണിൽ പകർത്തിയ വിനോദ സഞ്ചാരിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് വിഷയം പുറത്തറിഞ്ഞത്. ഇതോടെ പിഴയായി 25,000 രൂപ അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് അയക്കുകയായിരുന്നു. വീഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടീസ് നൽകിയത്. വീഡിയോ പരിശോധിച്ചതിൽ നിന്നും ഗായകന്റെ വീട്ടിൽ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വ്യക്തമാണെങ്കിലും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാനായില്ല. നാലു ദിവസം മുൻപ് സോഷ്യൽ മീഡിയയിലൂടെ മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ മന്ത്രിയും പ്രതികരിച്ചിരുന്നു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പരാതി ലഭിച്ചതോടെ തദ്ദേശ…

    Read More »
  • ഓണ്‍ലൈനായി പശുവില്‍പന; കര്‍ഷകന്‍ കബളിപ്പിക്കപ്പെട്ടു, തട്ടിപ്പുകാര്‍ കവര്‍ന്നത് ഒരു ലക്ഷം രൂപ!

    കണ്ണൂര്‍: പലതരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പശുക്കച്ചവടത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുത്ത സംഭവം മുന്‍പ് കേട്ടു കേള്‍വി പോലുമുണ്ടാകില്ല. മട്ടന്നൂരിലാണ് പശുക്കളെ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് മുന്‍ പ്രവാസിയില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തിരി തേങ്ങാ പിണ്ണാക്ക്,ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്, ഇത്രയും കൊടുത്താല്‍ പാല് ശറപറാന്ന് ഒഴുകും. പരസ്യം വന്നത് രാജസ്ഥാനിലെ യൂട്യൂബറുടെ പേജില്‍. ഇത് കണ്ട മട്ടന്നൂര്‍ കുമ്മാനം സ്വദേശി റഫീഖ് 10 പശുക്കളെയും രണ്ട് എരുമകളെയും ഓര്‍ഡര്‍ ചെയ്തു. ആകെ 5,60,000 രൂപ. ഒരു ലക്ഷം അഡ്വാന്‍സ്. ബാക്കി തുക പശുക്കള്‍ വീട്ടിലെത്തുമ്പോള്‍ നേരിട്ട് നല്‍കണമെന്നായിരുന്നു കരാര്‍. വില്‍പ്പനക്കാരന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ അയാളുടെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പശു ഫാമിന്റെ ചിത്രങ്ങള്‍ എല്ലാം അയച്ചു നല്‍കി. കരാര്‍ പ്രകാരം റഫീഖ് 25,000 രൂപ ബാങ്ക്…

    Read More »
  • ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപണം; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു, അറസ്റ്റ്

    ആലപ്പുഴ: ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ആലപ്പുഴ മുല്ലാത്ത് വാര്‍ഡില്‍ സുമി മന്‍സിലില്‍ സുരാജ് (42), ആലിശ്ശേരി വാര്‍ഡില്‍ അരയന്‍പറമ്പ് എസ്എന്‍ സദനത്തില്‍ അരുണ്‍ (29), ആറാട്ടുവഴി പുതുവല്‍ പുരയിടത്തില്‍ അനീഷ് (32), വണ്ടാനം പുതുവല്‍ വീട്ടില്‍ റിന്‍ഷാദ് (29) എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. തിരുവമ്പാടി കടവത്തുശ്ശേരിയില്‍ അല്‍ത്താഫി (20)നെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നാണ് കേസ്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് അല്‍ത്താഫിന്റെ വീട്ടിലെത്തിയ സുരാജും സുഹൃത്തുക്കളും അമ്മയെയും സഹോദരിയെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അല്‍ത്താഫിനെ മര്‍ദിച്ചവശനാക്കി സൂരജിന്റെ വീട്ടിലേക്കു കൊണ്ടുപോയി, അവിടെവെച്ചും മര്‍ദിച്ചു.  

    Read More »
  • ഡ്രൈവര്‍ മദ്യപിച്ചെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞു, നിര്‍ബന്ധിപ്പിച്ച് വൈദ്യപരിശോധന; മൂന്നുപേര്‍ അറസ്റ്റില്‍

    മലപ്പുറം: ഡ്രൈവര്‍ മദ്യപിച്ചെന്നാരോപിച്ചു കെഎസ്ആര്‍ടിസി ബസ് തടയുകയും ഡ്രൈവറെ ബലമായി വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തതിന് ഇരട്ട സഹോദരന്മാര്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയ്ക്കല്‍ നിറപറമ്പ് സ്വദേശികളായ സിയാദ് (19), സിനാന്‍ (19), ഹുഹാദ് സെനിന്‍ (22) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ചങ്കുവെട്ടിയിലാണു സംഭവം. പൊന്‍കുന്നത്തുനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന ബസിനു കുറുകെ ഇവര്‍ കാര്‍ നിര്‍ത്തി. ഡ്രൈവറുടെ കണ്ണുകള്‍ ചുവന്നു കലങ്ങിയതിനാല്‍ ഇദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു യുവാക്കളുടെ വാദം. സ്ഥലത്തെത്തിയ പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സമ്മതിക്കാതെ, ഡ്രൈവറെ ബലമായി വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. പരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞതോടെയാണു കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനും ഡ്രൈവറുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു മൂവരെയും അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു യുവാക്കള്‍ സദാചാര പൊലീസ് ചമഞ്ഞതെന്നു പറയുന്നു. സമാനസംഭവം കഴിഞ്ഞമാസം കോഴിക്കോട് നടന്നിരുന്നു.

    Read More »
  • പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിട്ടും നടന്നില്ല, സഹോദരിയെ ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തി, അപകടമരണമാക്കാൻ അലമാര ദേഹത്തേക്കു മറിച്ചിട്ടു, കാമുകന്റെ പരാതിയിൽ സഹോദരൻ അറസ്റ്റിൽ

    തിരുപ്പുർ: തിരുപ്പുർ ജില്ലയിലെ പല്ലടത്തിനു സമീപം പരുവയിലാണു ദുരഭിമാനത്തിന്റെ പേരിൽ കോളജ് വിദ്യാർഥിനിയായ സഹോദരിയെ സഹോദരൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കോയമ്പത്തൂരിലെ സർക്കാർ കോളജ് വിദ്യാർഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യയാണു (22) മാർച്ച് 30നു കൊല്ലപ്പെട്ടത്. സംഭവത്തിൽ വിദ്യയുടെ കാമുകന്റെ പരാതിയിൽ സഹോദരൻ ശരവണകുമാറിനെ (24) കാമനായ്ക്കൻപാളയം പോലീസ് അറസ്‌റ്റ് ചെയ്തു. കോളജിൽ സഹപാഠിയായ തിരുപ്പുർ വിജയാപുരം സ്വദേശി വെൺമണി (22) യുമായി വിദ്യ അടുപ്പത്തിലായിരുന്നു. പ്രണയബന്ധത്തെ എതിർത്ത വീട്ടുകാർ പ്രണയത്തിൽനിന്നു പിൻമാറാൻ വിദ്യയോട് ആവശ്യപ്പെട്ടുവെങിലും വിദ്യ ഇതിനു തയാറായില്ല. ഇതിനിടെ മാർച്ച് 30‌ന് വീടിനകത്തു വച്ച് അലമാര ദേഹത്ത് വീണു പരുക്കേറ്റ് വിദ്യ മരിച്ചതായി കുടുംബം അയൽവാസികളോടും ബന്ധുക്കളോടും പറഞ്ഞു. തുടർന്ന് പോലീസിൽ വിവരമറിയിക്കാതെ സമീപത്തെ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാൽ മരണത്തിൽ അസ്വാഭാവികത തോന്നിയ വെൺമണി, കാമനായ്‌ക്കൻപാളയം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനു പിന്നാലെ വിദ്യയുടെ സഹോദരൻ ശരവണകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം…

    Read More »
  • ഷീല സണ്ണിക്കെതിരായ വ്യാജ മയക്കുമരുന്നു കേസ്; പോലീസിന്റെ ഒത്തുകളിയില്‍ പ്രതികള്‍ ഇപ്പോഴും കാണാമറയത്ത്; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ മകന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി; മകന്റെ ഭാര്യയുടെ അനുജത്തിയും മുഖ്യപ്രതി നാരായണദാസും എവിടെ? നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല ഹൈക്കോതിയില്‍ ഹര്‍ജി നല്‍കി

    തൃശൂര്‍: വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കി 72 ദിവസം ജയിലില്‍ കഴിയേണ്ടിവന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും. വ്യാജ മയക്കുമരുന്നാണെന്നു തിരിച്ചറിഞ്ഞിട്ടും മറച്ചുവച്ച് 72 ദിവസം ജയിലില്‍ പാര്‍പ്പിച്ചതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണു ഷീലയുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതകളും മറികടക്കാന്‍ വിദേശത്തേക്കു പോകാനിരിക്കേയാണു ജയിലില്‍ കഴിയേണ്ടിവന്നത്. ജീവിതം വഴിമുട്ടിയെന്നും റിട്ട് ഹര്‍ജിയില്‍ പറയുന്നു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഷീല സണ്ണി നല്‍കിയ കേസ് ഡിവൈഎസ് പി വി.കെ. രാജുവാണ് അന്വേഷിക്കുന്നത്. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്നു മുഖ്യപ്രതി തൃപ്പൂണിത്തുറ സ്വദേശി നാരായണദാസ് ഇപ്പോഴും ഒളിവിലാണ്. ഷീലയുടെ മകന്റെ ഭാര്യയുടെ സഹോദരി ലിവി ജോസിന്റെ സുഹൃത്താണു നാരായണദാസ്. ലിവിയ ആവശ്യപ്പെട്ടതനുസരിച്ചു ഷീലയുടെ വാഹനത്തില്‍ ലഹരിമരുന്നുവച്ചശേഷം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതു നാരായണദാസ് ആണെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഗൂഢാലോചന സംബന്ധിച്ച പരാതിയില്‍ ഷീലയുടെ മൊഴിയെടുത്തെങ്കിലും…

    Read More »
Back to top button
error: