Crime
-
ഗര്‍ഭഛിദ്രത്തിന് വ്യാജരേഖ തയ്യാറാക്കി, സഹായിച്ചത് മറ്റൊരു യുവതി; സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്‌നഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ കൂടുതല്‍ തെളിവുകള്‍. യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കാനായി ഇയാള്‍ ചില വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന തെളിവ് പൊലീസിന് ലഭിച്ചു. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് തയ്യാറാക്കിയത്. വിവാഹത്തിന്റെ ക്ഷണക്കത്താണ് യുവതിയുടെ ബാഗില്‍ നിന്ന് പൊലീസിന് ലഭിച്ചത്. ഗര്‍ഭഛിദ്രം നടത്താനായി സുഹൃത്തായ മറ്റൊരു യുവതിയുടെ സഹായവും ഉണ്ടായിരുന്നുവെന്ന് പൊലീസിന് ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചു. വിവാഹത്തിന് താല്‍പ്പര്യമില്ല എന്ന് പറഞ്ഞുകൊണ്ട് ഐബി ഉദ്യോഗസ്ഥയുടെ അമ്മയ്ക്ക് സുകാന്ത് സന്ദേശം അയച്ചിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സുകാന്ത് ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. സംഭവത്തിന് ശേഷം സുകാന്തും കുടുംബവും ഒളിവിലാണ്. ഇവര്‍ എവിടെയെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. ഏകമകനാണ് സുകാന്ത്. കുടുംബത്തിന് നാട്ടുകാരുമായി ബന്ധമില്ലായിരുന്നു. അതിനാല്‍തന്നെ കുടുംബം ഒളിവില്‍ പോയ ശേഷം ഇവരുടെ വീട്ടിലുണ്ടായിരുന്ന വളര്‍ത്തുമൃഗങ്ങള്‍ ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയിലായിരുന്നു. ദുരിതം കണ്ട് പഞ്ചായത്ത്…
Read More » -
ഇന്‍സ്റ്റഗ്രാം താരമായ പൊലീസുകാരി മയക്കുമരുന്നുമായി പിടിയില്‍; മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവുമായി അവിഹിതബന്ധമെന്നും ആരോപണം
ചണ്ഡീഗഡ്: പൊലീസ് ഉദ്യോഗസ്ഥയെ മാരക മയക്കുമരുന്നായ ഹെറൊയിനുമായി പിടികൂടി. പഞ്ചാബ് പൊലീസിലെ സീനിയര്‍ കോണ്‍സ്റ്റബിളായ അമന്‍ദീപ് കൗര്‍ ആണ് പിടിയിലായത്. ഇവരില്‍ നിന്ന് 17 ഗ്രാമിലധികം വരുന്ന തൊണ്ടി മുതല്‍ പിടിച്ചെടുത്തു. സംഭവത്തെത്തുടര്‍ന്ന് പൊലീസുകാരിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഭട്ടിന്‍ഡ ഫ്ളൈഓവറിന് സമീപം നടന്ന വാഹനപരിശോധനയിലാണ് അമനെ പിടികൂടിയത്. ഥാര്‍ ജീപ്പ് ഓടിച്ച് വരികയായിരുന്നു അമന്‍ദീപ് കൗര്‍. വാഹനത്തിനുള്ളില്‍ ഹെറോയിന്‍ ഉണ്ടായിരുന്നു. പഞ്ചാബ് സര്‍ക്കാരിന്റെ മയക്കുമരുന്നിനെതിരായ ഡ്രൈവിനിടെയാണ് പൊലീസും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സും സംയുക്തമായി പരിശോധന നടത്തിയത്. പൊലീസുകാരിക്കൊപ്പം ജസ്വന്ത് സിങ്് എന്നയാളും വാഹനത്തിലുണ്ടായിരുന്നു. ആംബുലന്‍സ് ഡ്രൈവറായ തന്റെ ഭര്‍ത്താവ് ബല്‍വീന്ദര്‍ സിങ്ങുമായി അമന് അവിഹിത ബന്ധമുണ്ടെന്ന ആരോപണവുമായി ഇയാളുടെ ഭാര്യ ഗുര്‍മീത് കൗര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. സംഭവത്തിന് മുമ്പും വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ് അമന്‍. ഇന്‍സ്റ്റാഗ്രാമിലെ വൈറല്‍ താരമായ പൊലീസുകാരിക്ക് പതിനായിരക്കണക്കിന് ഫോളോവേഴ്സുണ്ട്. പൊലീസ് യൂണിഫോമില്‍ റീല്‍സ് ചിത്രീകരിക്കരുതെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് തുടര്‍ച്ചയായി…
Read More » -
15കാരിയെ ലൈംഗികമായി ഉപദ്രവിച്ച് കടന്നുകളഞ്ഞു; തമിഴ്നാട് സ്വദേശികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍
തിരുവനന്തപുരം: പോക്‌സോ കേസില്‍ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍. പാപനാശം വിനോദസഞ്ചാരമേഖലയില്‍ ഒളിവില്‍ കഴിഞ്ഞ നിര്‍മല്‍(19), സുഹൃത്തായ 17കാരന്‍ എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂര്‍ പേരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതികളാണ് ഇരുവരും. സംഭവത്തില്‍ മൂന്നുദിവസം മുന്‍പാണ് ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തത്. തുടര്‍ന്ന് ഇവര്‍ വര്‍ക്കലയിലെത്തി ലോഡ്ജില്‍ മുറിയെടുത്ത് ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വര്‍ക്കലയിലുണ്ടെന്ന സൂചന ലഭിച്ചിരുന്നു. തമിഴ്നാട് പോലീസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വര്‍ക്കല ഡിവൈഎസ്പിയുടെ നിര്‍ദേശാനുസരണം ടൂറിസം പോലീസ് പാപനാശം മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെ കോയമ്പത്തൂര്‍ പോലീസിനു കൈമാറി.
Read More » -
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചു; റിമന്‍ഡിലുള്ള യുവതിക്കെതിരേ വീണ്ടും പോക്‌സോ കേസ്
കണ്ണൂര്‍: തളിപ്പറമ്പില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരെ മറ്റൊരു പോക്‌സോ കേസ് കൂടി. പുളിപറമ്പ് തോട്ടാറമ്പിലെ സ്‌നേഹ മെര്‍ലിനെതിരെയാണ് (23) തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. നേരത്തെ പീഡനത്തിന് ഇരയായ തളിപ്പറമ്പ് സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ 15 വയസ്സുകാരനായ സഹോദരനെയാണ് സ്‌നേഹ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം യുവതിക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌നേഹക്കെതിരെ വീണ്ടും പോക്‌സോ കേസ് ചുമത്തിയത്. കഴിഞ്ഞ മാസമാണ് സ്‌നേഹക്കെതിരെ ആദ്യ പോക്‌സോ കേസെടുത്തത്. സ്‌കൂളില്‍ വച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങള്‍ പുറംലോകം അറിയുന്നത്. ബാഗില്‍നിന്നു ലഭിച്ച മൊബൈല്‍ഫോണില്‍ സംശയാസ്പദമായ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപിക വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. ഫെബ്രുവരിയിലായിരുന്നു സ്‌നേഹ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സ്‌നേഹയുടെ പേരില്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മുന്‍പും പോക്‌സോ കേസുണ്ട്. സിപിഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം കെ.മുരളീധരനെ ആക്രമിച്ച…
Read More » -
വിധവയായ ദളിത് യുവതിയെ ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ഡ്രൈവറും കണ്ടക്ടറുമടക്കം 3 പേര്‍ അറസ്റ്റില്‍
ബംഗളൂരു: മക്കള്‍ക്കൊപ്പം സ്വകാര്യ ബസില്‍ കയറിയ തന്നെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ മൂന്ന് പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന് വിധവയായ യുവതി. കര്‍ണാടകയിലെ വിജയനഗറിലാണ് സംഭവം. കേസില്‍ മൂന്ന് പേരെ വിജയ് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 31-ന് വിജയ് നഗര്‍ ജില്ലയിലെ ചെന്നാപുരയിലാണ് ദളിത് യുവതി ക്രൂരബലാത്സംഗത്തിന് ഇരയായത്. ക്ഷേത്രോത്സവത്തില്‍ പങ്കെടുത്തശേഷം ദാവനഗെരെയിലേക്ക് മടങ്ങുന്നതിനായി ബസില്‍ കയറിയതായിരുന്നു യുവതി. പ്രതികളുടേയും യുവതിയുടേയും മെഡിക്കല്‍ സാമ്പിളുകള്‍ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വിജയ്നഗര്‍ എസ്പി ശ്രീഹരി ബാബു വ്യക്തമാക്കി. വേഗത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയത്. ഭാരതീയ നിയമസംഹിതയിലെ സെഷന്‍ 115 (2), 75(2), 351(2), പട്ടികജാതി-പട്ടികവര്‍ഗ നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Read More » -
സഹോദരനെ തല്ലിച്ചതച്ചശേഷം 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
ബംഗളൂരു: കേരളത്തില്‍നിന്ന് ബംഗളൂരുവിലെത്തിയ ബിഹാര്‍ സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍. ബെംഗളൂരു കെആര്‍ പുരം റെയില്‍വേ സ്റ്റേഷന് സമീപം ബുധനാഴ്ചയാണ് ബിഹാര്‍ സ്വദേശിനിയായ 19 വയസുകാരിയെ ലൈംഗികാതിക്രമണത്തിന് ഇരയായത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഒരു പരിശീലന പരിപാടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. കെആര്‍ പുരം റെയില്‍വേസ്റ്റേഷനില്‍ എത്തിയ യുവതി, സഹോദരനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് രണ്ടംഗം സംഘം ഇവരെ ആക്രമിച്ചത്. തുടര്‍ന്നു യുവതിയെ അക്രമികള്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമികള്‍ ആദ്യം യുവതിയുടെ സഹോദരനെ അക്രമിച്ചു കീഴടക്കി. തുടര്‍ന്ന് യുവതിയെ ആളൊഴിഞ്ഞ പ്രദേശത്തേക്കു ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അക്രമികളില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതികള്‍ മുളബാഗിലുവില്‍ നിന്നുള്ളവരാണെന്നും ഓട്ടോ ഡ്രൈവര്‍മാരാണെന്നും പൊലീസ് അറിയിച്ചു. പ്രതികളില്‍ രണ്ടാമത്തെയാളെ പൊലീസ് സംഘം വൈകാതെ പിടികൂടിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ബലാത്സംഗം,…
Read More » -
പീഡനവിവരത്തിനൊപ്പം പെണ്‍കുട്ടി ‘മറ്റു ചിലതും’ വെളിപ്പെടുത്തി; യുവാവിനൊപ്പം 57കാരനും പിടിയില്‍
പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയത്തിലായ യുവാവ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വിവരം പൊലീസിനോട് പറയുന്നതിനിടെ, അഞ്ചുവര്‍ഷം മുമ്പ് പീഡിപ്പിച്ച 57കാരന്റെ പേരും 17കാരി വെളിപ്പെടുത്തി. രണ്ടുപേരേയും പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ മരുത്തോര്‍വെട്ടം ഗീതാ കോളനിയില്‍ കൃഷ്ണജിത്ത് (20), ചുമത്ര കോട്ടാലി ആറ്റുചിറയില്‍ ചന്ദ്രാനന്ദന്‍ (57) എന്നിവരെയാണ് തിരുവല്ല പൊലീസ് അറസ്റ്റുചെയ്തത്. ഫെബ്രുവരി 9ന് രാത്രിയാണ് കൃഷ്ണജിത്ത് പെണ്‍കുട്ടിയെ ചേര്‍ത്തലയിലെ ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ അച്ഛന്റെ ഫോണിലൂടെ ബന്ധപ്പെട്ട് വിളിച്ചിറക്കിയശേഷം ബസില്‍കയറ്റി ഇയാള്‍ തന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ശിശുക്ഷേമസമിതിയില്‍നിന്ന് ലഭിച്ച വിവരപ്രകാരം, തിരുവല്ല പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. തിരച്ചിലില്‍ പ്രതി തൃപ്പൂണിത്തുറയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അവിടെയെത്തി അറസ്റ്റുചെയ്യുകയായിരുന്നു. വിവരങ്ങള്‍ പൊലീസിനോട് പറയുന്നതിനിടെയാണ് ചന്ദ്രാനന്ദന്‍ പീഡിപ്പിച്ച വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. 2020ലാണ് സംഭവം. ഏഴാംക്ലാസില്‍ പഠിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ശരീരത്തില്‍ കടന്നുപിടിക്കുകയായിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്നും ഭയന്നിട്ടാണ് അന്ന് ആരോടും പറയാഞ്ഞതെന്നും കൗണ്‍സിലിങ്ങിനിടെ കുട്ടി പറഞ്ഞു. കേസെടുത്ത തിരുവല്ല പൊലീസ് ഉടനടി…
Read More » -
‘മഞ്ജുവിനും കാവ്യയ്ക്കും അറിയാത്ത പല കാര്യങ്ങളും അയാള്‍ക്കറിയാം; ചതിക്കില്ലെന്ന് വിചാരിച്ച ദിലീപ് ഇങ്ങനെ ചെയ്തപ്പോഴാണ് ചിലത് വെളിപ്പെടുത്തിയത്’
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനെതിരെ വന്‍വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ദിലീപ് ഒന്നരക്കോടി രൂപയ്ക്കാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും ഇതില്‍ 80 ലക്ഷം കിട്ടാനുണ്ടെന്നും പള്‍സര്‍ സുനി സ്വകാര്യ ചാനലിലോട് പറഞ്ഞു. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കെതിരെയും സുനി ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ക്വട്ടേഷന്റെ ബാക്കി പണം ആവശ്യപ്പെട്ട് ജയിലില്‍നിന്ന് അപ്പുണ്ണിയെ വിളിച്ചിരുന്നുവെന്നും, നീ എന്തുവേണമെങ്കിലും ചെയ്തോ എന്നായിരുന്നു അപ്പുണ്ണിയുടെ മറുപടിയെന്നും സുനി പറഞ്ഞു. ചതിക്കില്ല എന്നു വിശ്വസിച്ച ദിലീപ് ഇങ്ങനെ ചെയ്തപ്പോഴാണ് പണം കിട്ടില്ലെന്ന് ഉറപ്പായതെന്നും സുനി വെളിപ്പെടുത്തി. അതിന് ശേഷമാണ് കുറച്ച്, കുറച്ച് കാര്യങ്ങള്‍ പുറത്തുപറയാന്‍ തുടങ്ങിയത്. ദിലീപിനെ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നത് അപ്പുണ്ണിയായിരുന്നു. ദിലീപ് പറയുന്നതിന് അനുസരിച്ചാണ് അപ്പുണ്ണി സംസാരിക്കാറുണ്ടായിരുന്നത്. മഞ്ജുവിനും കാവ്യയ്ക്കും അറിയാത്ത കാര്യങ്ങള്‍ വരെ അപ്പുണ്ണിക്കറിയാം. അപ്പുണ്ണിയാണ് ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍. അറസ്റ്റിലായ രണ്ടു മാസം വരെ ഒന്നും പുറത്ത് പറയാതെ പിടിച്ചുനിന്നു. അപ്പുണ്ണി തള്ളിപ്പറഞ്ഞില്ലായിരുന്നെങ്കില്‍…
Read More » -
ചാരിറ്റി പ്രവര്‍ത്തകന്റെ ബാഗ് തട്ടിയെടുത്തു; ട്രാഫിക് എസ്.ഐയ്‌ക്കെതിരേ നടപടി ശുപാര്‍ശ
തിരുവനന്തപുരം: യുവാവിന്റെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത ട്രാഫിക് ഗ്രേഡ് എസ്.ഐക്ക് എതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. പട്ടം ട്രാഫിക് പോലീസ് സ്റ്റേഷനിലെ (സൗത്ത് മേഖല) ഗ്രേഡ് എസ്.ഐ: പി.പ്രദീപിനെതിരെ(46)യാണ് വകുപ്പുതല നടപടിയുണ്ടാകുക. ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന കര്‍ണാടക സ്വദേശി വിജയയുടെ ബാഗ് തട്ടിയെടുത്ത് പണം അപഹരിച്ച കേസില്‍ വിഴിഞ്ഞം പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് എസ്.ഐയെ സിറ്റിപോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് വകുപ്പുതല നടപടി ആവശ്യപ്പെട്ട് പട്ടം ട്രാഫിക് പോലീസ് സ്റ്റേഷനിലെ (സൗത്ത് മേഖല) അസി. കമ്മീഷണര്‍ ആര്‍.സുരേഷും സിറ്റിപോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് 31-ന് കഴക്കൂട്ടം കാരാട് ദേശീയപാതയിലെ തിരുവല്ലം ജങ്ഷനില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കയായിരുന്നു എസ്.ഐ. ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍, വൈകിട്ട് 4.30- ഓടെയായിരുന്നു എസ്.ഐ. ഡ്യൂട്ടിയിലെത്തിയത്. ഇതേക്കുറിച്ചുളള വിശദീകരണം അസി.കമ്മീഷണര്‍ എസ്.ഐയില്‍നിന്ന് തേടിയിരുന്നു. ഡ്യൂട്ടിയില്‍ വൈകിയെത്തിനാണ് എസ്.ഐയ്‌ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുക. കഴിഞ്ഞ 31-ന് വൈകിട്ട് മൂന്നരയോടെയായിരുന്നു…
Read More » -
രണ്ട് തവണ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പാസായി; മെയിന്‍ പരീക്ഷ തോറ്റിട്ടും പ്രതീക്ഷ കൈവിട്ടില്ല; മൂന്ന് വനിതാ ഐബി ഉദ്യോഗസ്ഥരുമായി ഒരേ സമയം അടുപ്പം സൂക്ഷിച്ച ‘റോമിയോ’; വനിതാ ഉദ്യോഗസ്ഥയുടെ ആത്മഹത്യ ആദ്യം അറിഞ്ഞതും സുകാന്ത്
കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ ഐബിയ്ക്ക്. ആരോപണ വിധേയനായ സുഹൃത്ത് സുകാന്തിന് ഒരേ സമയം ഉണ്ടായിരുന്നത് മൂന്ന് പ്രണയ ബന്ധങ്ങൾ. മരിച്ച പത്തനംതിട്ടക്കാരി ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനു ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പത്തനംതിട്ടക്കാരി ഉൾപ്പെടെ 3 വനിത ഐബി ഉദ്യോഗസ്ഥരുമായി ഒരേസമയം സുകാന്ത് അടുപ്പം സൂക്ഷിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ എന്ന് കൈരളി ടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, സുകാന്ത് സുരേഷ് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് പത്തനംതിട്ടക്കാരിയുമായി മാത്രമായിരുന്നു എന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഐ ബി ഉദ്യോഗസ്ഥരും പൊലീസും കൊച്ചിയിലെ സുകാന്തിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് വനിത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചത്. പത്തനംതിട്ടക്കാരിയുടെ ശമ്പളം പലതവണയായി സുകാന്ത് അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. സുകാന്തിനെ കണ്ടെത്താൻ ഐബി വിപുലമായ തിരച്ചിൽ നടത്തുന്നില്ല. അൺ ഓതറൈസ്ഡ് ആബ്സന്റായ സുകാന്തിനെ പുറത്താക്കാൻ വേണ്ടി കൂടിയാണ്…
Read More »