Crime

  • ബ്രെഡുമായെത്തി കിടപ്പുരോഗിയായ 84 കാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം; അറസ്റ്റിലായ 74 കാരന് നഗ്നതാ പ്രദര്‍ശനം ‘പ്രതിദിന പരിപാടി’

    പത്തനംതിട്ട: കോന്നിയില്‍ കിടപ്പുരോഗിയായ എണ്‍പതുകാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ എഴുപത്തിനാലുകാരന്‍ അറസ്റ്റില്‍. വി കോട്ടയം വകയാര്‍ കൊല്ലന്‍പടി മുകളുവിള വീട്ടില്‍ പൊടിയ(74)നാണ് അറസ്റ്റിലായത്. സ്ത്രീകളെ ഉടുവസ്ത്രം ഉയര്‍ത്തിക്കാട്ടുന്നത് ഉള്‍പ്പെടെ നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളയാളാണ് പ്രതിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ വീട്ടില്‍ അതിക്രമിച്ചകയറിയ ഇയാള്‍ കിടപ്പുരോഗിയായ വൃദ്ധയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. വൃദ്ധയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടതാണ്. മകള്‍ക്കൊപ്പമാണ് താമസം, ഈ സമയം മകള്‍ വീട്ടില്‍ ഇല്ലായിരുന്നു. വീട്ടില്‍ സ്വാതന്ത്ര്യമുള്ള പ്രതി മുമ്പും ഇവിടെ വന്നിട്ടുണ്ട്. ബ്രെഡുമായി എത്തിയ ഇയാള്‍, അത് കൊടുത്തപ്പോള്‍ വയോധിക എഴുന്നേറ്റ് ഇരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രതി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഇയാളെ അവര്‍ തള്ളിമാറ്റാന്‍ ശ്രമിക്കവേ, സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ചു വേദനിപ്പിക്കുകയും, പിടിവലിയ്ക്കിടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു. ഇടതുകൈക്ക് ഉള്‍പ്പെടെ പരിക്കേറ്റു, അലര്‍ച്ചയും ബഹളവും കേട്ട് മകള്‍ ഓടിയെത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു. ബലാല്‍സംഗശ്രമത്തിനിടെ പരിക്കുപറ്റി ആശുപത്രിയിലാണെന്ന വിവരപ്രകാരം, വയോധികയുടെ മൊഴിയെടുത്ത കോന്നി പോലീസ്,…

    Read More »
  • പെന്‍ഡ്രൈവുമായി എത്തുന്നവര്‍ക്ക് 15 രൂപയ്ക്ക് എമ്പുരാന്‍ വ്യാജപതിപ്പ്; യുവതി കസ്റ്റഡിയില്‍

    കണ്ണൂർ: പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽനിന്ന് എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പ് പിടികൂടി. സ്ഥാപനത്തിലെ ജീവനക്കാരി കീരിയാട് സ്വദേശി രേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൻഡ്രൈവുമായി എത്തുന്നവർക്ക് 15 രൂപ ഈടാക്കി സിനിമ പകർത്തി നൽകുന്നെന്ന വിവരം സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജിനു ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. സ്ഥാപനത്തിലെ കംപ്യൂട്ടറിൽ സിനിമയുടെ പകർപ്പു കണ്ടെടുത്ത പൊലീസ് ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തു. ഇന്റർനെറ്റ്, ഫോട്ടോസ്റ്റാറ്റ്, ലാമിനേഷൻ, പ്രിന്റിങ് സേവനങ്ങൾ നൽകുന്ന സ്ഥാപനം പാപ്പിനിശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ളതാണ്.

    Read More »
  • കേരള ബാങ്ക് ഒരാഴ്ച മുന്‍പ് വീട് ജപ്തി ചെയ്തു; ആലപ്പുഴയില്‍ യുവാവ് വീടിന് സമീപം മരിച്ച നിലയില്‍

    ആലപ്പുഴ: ജപ്തിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയാതായി പരാതി. ആലപ്പുഴ പുന്നപ്രയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പുന്നപ്ര പറവൂര്‍ സ്വദേശി പ്രഭുലാല്‍ (38) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ഷെഡില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. ജപ്തിയ്ക്ക് ശേഷം വീടിന്റെ തിണ്ണയിലാണ് യുവാവ് കഴിഞ്ഞിരുന്നതെന്ന് അച്ഛന്‍ അനില്‍ മാധ്യമങ്ങളോടു പറഞ്ഞു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജപ്തിക്ക് ശേഷം മകന്‍ വലിയ മനോവിഷമത്തിലായിരുന്നു എന്നും അനില്‍ പറഞ്ഞു. മാര്‍ച്ച് 30ന് വീട് ജപ്തി ചെയ്യുമെന്നാണ് കേരള ബാങ്ക് അറിയിച്ചിരുന്നത്. എന്നാല്‍ പറഞ്ഞതിലും ഒരാഴ്ച മുന്‍പെത്തി ബാങ്ക് വീട് ജപ്തി ചെയ്തു. അവശ്യ സാധനങ്ങള്‍ ഒന്നും എടുക്കാന്‍ സമ്മതിച്ചില്ലെന്നും അനില്‍ ആരോപിച്ചു. ജപ്തി നോട്ടീസ് ലഭിച്ചപ്പോള്‍ തന്നെ വായ്പാ തിരിച്ചടവിന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നുവെന്നും പ്രഭുലാലിന്റെ കുടുംബം പറയുന്നു. കെട്ടിട നിര്‍മ്മാണതൊഴിലാളിയായിരുന്നു പ്രഭുലാല്‍. ജോലിക്കിടയില്‍ വീണ് നട്ടെല്ലിന് ക്ഷതമേറ്റതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. കേരളബാങ്ക്…

    Read More »
  • വടിവാള്‍ കറക്കിയും റോഡിലുരസി തീ പാറിച്ചും യുവാക്കളുടെ ‘പട്ടിഷോ’; തൂക്കിയെടുത്ത് പോലീസിന്റെ മെഗാഷോ

    ആലപ്പുഴ: കറ്റാനം ജംഗ്ഷന് സമീപം ഇല്ലത്ത്മുക്ക്-തഴവാമുക്ക് റോഡില്‍ രാത്രിയില്‍ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍. വടിവാള്‍ കറക്കിയും വാള്‍ റോഡിലുരസി തീ പാറിച്ചും കത്തി വീശിയും നാട്ടുകാരെ ഭീഷണിപ്പെടുത്തിയ യുവാക്കളെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് കട്ടച്ചിറ മുറിയില്‍ ചരിവ് പറമ്പില്‍ മുഹമ്മദ് നാഫില്‍( 21), ഭരണിക്കാവ് മഞ്ഞാടിത്തറ മുറിയില്‍ നിതിന്‍ (20)എന്നിവരാണ് അറസ്റ്റിലായത്. അതിനിടെ, മാസങ്ങള്‍ക്ക് മുമ്പ് ജില്ലയില്‍ മോഷണങ്ങള്‍ നടത്തിയ കുറുവസംഘത്തിലെ ഒരാള്‍കൂടി പിടിയിലായി. കുറുവസംഘാംഗമായ കമ്പം സ്വദേശി കട്ടുപൂച്ചനെയാണ് തമിഴ്നാട്ടിലെ മധുരയില്‍നിന്ന്, മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ ആലപ്പുഴയില്‍ നടന്ന മോഷണത്തില്‍ കുറുവസംഘത്തിലെ അവസാനപ്രതിയും പിടിയിലായതായി പോലീസ് പറഞ്ഞു. മൂന്നുമാസം മുമ്പാണ് മണ്ണഞ്ചേരിയിലെ പത്തിലധികം വീടുകളില്‍ കുറുവസംഘം മോഷണം നടത്തിയത്. അര്‍ധനഗ്‌നരായി മുഖംമൂടി ധരിച്ചെത്തി മോഷണം നടത്തുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്ന് മണ്ണഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊച്ചിയിലെ കുണ്ടന്നൂരില്‍നിന്ന് കുറുവസംഘാംഗങ്ങളായ ചിലരെ പിടികൂടി. എന്നാല്‍, കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കുറുവാസംഘാംഗമായ സന്തോഷ്…

    Read More »
  • നിരണത്ത് എരുമയുടെ വാല്‍ മുറിച്ച് ക്രൂരത; ഉടമയുടെ വീട്ടിലെ കസേരയില്‍ ചാരിവെച്ച് കാടത്തം

    പത്തനംതിട്ട: മിണ്ടാപ്രാണിയുടെ വാല്‍മുറിച്ചുനീക്കി; വാല്‍ക്കഷണം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയില്‍ ചാരിവെച്ചു ക്രൂരത! തിരുവല്ല നിരണം രണ്ടാം വാര്‍ഡില്‍ ക്ഷീരകര്‍ഷകനായ പുളിക്കല്‍ പി.കെ. മോഹനന്റെ അഞ്ചുവയസ്സുള്ള എരുമയുടെ വാലാണ് അജ്ഞാതര്‍ മുറിച്ചുനീക്കിയത്. സമൂഹികവിരുദ്ധര്‍ കാണിച്ച അക്രമമാണിതെന്നും അവരെ പിടിക്കാനുള്ള അന്വേഷണത്തിലാണെന്നും പുളിക്കീഴ് പോലീസ് പറഞ്ഞു. ഒന്നരയടിയോളം നീളം വരുന്ന മുറിച്ച വാല്‍ഭാഗം ചോരയൊഴുകിയനിലയില്‍ കസേരയില്‍ വെച്ചിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. അമ്മിണിയെന്നാണ് വീട്ടുകാര്‍ എരുമയെ വിളിക്കുന്നത്. പുലര്‍ച്ചെ കറവയ്ക്കായി മോഹനന്‍ തൊഴുത്തിലെത്തുമ്പോഴാണ് വല്ലാത്ത ഭാവത്തില്‍ എരുമയെ കാണുന്നത്. രക്തത്തുള്ളികള്‍ ഇറ്റുവീഴുന്ന മുറിഞ്ഞവാല്‍ മോഹനന്‍ തിരിച്ചറിഞ്ഞു. ഉടന്‍ അയല്‍വാസിയെ വിളിച്ചു. ഇരുവരും ചേര്‍ന്ന് വെറ്ററിനറി ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടു. മുറിഞ്ഞഭാഗത്ത് മരുന്നുവെച്ചുകെട്ടിയിരിക്കുകയാണിപ്പോള്‍. ഒരു പശുവും മൂന്ന് പോത്തുകളും മോഹനന് വേറെയുണ്ട്. തൊഴുത്തിലെ മറ്റു മൃഗങ്ങളെയൊന്നും ആക്രമിച്ചിട്ടില്ല. തനിക്കും കുടുംബത്തിനും ശത്രുക്കളില്ലെന്ന് മോഹനന്‍ പറഞ്ഞു.

    Read More »
  • വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ പ്രണയം നടിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടി; 25-കാരിയായ അധ്യാപിക അടക്കം മൂന്നുപേര്‍ പിടിയില്‍

    ബംഗളൂരു: ബ്ലാക്മെയില്‍ ചെയ്ത് പണംതട്ടിയെന്ന പരാതിയില്‍ ബെംഗളൂരുവില്‍ അധ്യാപിക അടക്കം മൂന്നുപേര്‍ പിടിയില്‍. പ്രീ- സ്‌കൂള്‍ അധ്യാപികയായ ശ്രീദേവി രുദാഗി (25), ഗണേഷ് കാലെ (38), സാഗര്‍ മോര്‍ (28) എന്നിവരാണ് ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. വിജയപുര സ്വദേശികളാണ് ഇവര്‍. ശ്രീദേവിയുടെ വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ബംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ പ്രീ- സ്‌കൂള്‍ അധ്യാപികയാണ് ശ്രീദേവി. ഭാര്യയും മൂന്ന് പെണ്‍മക്കളുമൊത്ത് താമസിച്ചിരുന്ന വ്യാപാരിയാണ് സംഭവത്തില്‍ ഇരയാക്കപ്പെട്ടത്. മൂന്നു പെണ്‍കുട്ടികളില്‍ ഇളയവളായ അഞ്ചുവയസ്സുകാരിയെ 2023-ല്‍ ശ്രീദേവി അധ്യാപികയായ പ്രീ- സ്‌കൂളില്‍ ചേര്‍ത്തിരുന്നു. സ്‌കൂളുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് ശ്രീദേവി 2024-ല്‍ പരാതിക്കാരനില്‍നിന്ന് രണ്ടുലക്ഷം രൂപ കൈപ്പറ്റി. പിന്നീട് മടക്കിനല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. 2024 ജനുവരിയില്‍ പണം തിരികെ ചോദിച്ചപ്പോള്‍ സ്‌കൂളിന്റെ പാര്‍ട്ണറാക്കാമെന്ന് വാഗ്ദാനംചെയ്തു. ഇതിനിടെ ഇരുവരും തമ്മില്‍ പ്രണയത്തിലായി. പതിവായി ഉപയോഗിക്കുന്ന നമ്പര്‍ ഒഴിവാക്കി പുതിയ സിം കാര്‍ഡ് എടുത്തായിരുന്നു ഇരുവരും പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്. നേരത്തെ നല്‍കിയ പണം…

    Read More »
  • അച്ഛന്റെ കടം തീര്‍ക്കാന്‍ മകന്റെ ‘മരണാഭിനയം’; 2 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ വ്യാജ അപകടം

    ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മകന്‍ മരിച്ചെന്ന് പറഞ്ഞ് 2 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍. കഴിഞ്ഞ 5നാണ് മകന്‍ ഗഗന്‍ ബൈക്ക് അപകടത്തില്‍പെട്ടെന്ന് നജഫ്ഗഡ് സ്വദേശി സതീഷ് കുമാര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. തലയ്ക്കു പരുക്കേറ്റ ഗഗനെ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും പ്രാഥമിക ചികിത്സ നല്‍കിയെന്നുമാണ് സതീഷ് പൊലീസിനോടു പറഞ്ഞത്. എന്നാല്‍, രേഖാമൂലം പരാതി നല്‍കാന്‍ കൂട്ടാക്കിയില്ലെന്നും കേസെടുക്കുന്നതിനു മുന്‍പുതന്നെ സ്റ്റേഷനില്‍നിന്നു പോയെന്നും ഡിസിപി അങ്കിത് സിങ് അറിയിച്ചു. ഒരാഴ്ചയ്ക്കു ശേഷം പൊലീസ് ബന്ധപ്പെട്ടപ്പോള്‍ മകന്‍ മരിച്ചെന്നും ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്‌തെന്നും സതീഷ് പറഞ്ഞു. തൊട്ടടുത്ത ദിവസം അപകടമരണത്തിനു കേസെടുത്തില്ലെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയും നല്‍കി. എന്നാല്‍, സതീഷിന്റെ മൊഴികളില്‍ വൈരുധ്യം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ഗഗന്റെ ബൈക്ക് അപകടത്തില്‍പെട്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ പരിശോധിച്ച പൊലീസ് ഗഗനും മറ്റൊരാളും ചേര്‍ന്നു വ്യാജ അപകടം സൃഷ്ടിച്ചതാണെന്നു കണ്ടെത്തി. പിന്നീട്, ഒരു ഡോക്ടറുടെ…

    Read More »
  • വയോധികയെ ഭർത്താവും മകനും മരുമകളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു, കുക്കറിന്റെ മൂടി കൊണ്ടുള്ള അടിയിൽ ​ഗുരുതര പരുക്ക് ​

    കോഴിക്കോട്: ബാലുശ്ശേരിയിൽ ഭർത്താവിന്റേയും മകന്റെയും മരുമകളുടെയും മർദനമേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്. ബാലുശ്ശേരി കണ്ണാടിപ്പൊയിലിലാണു സംഭവം. സംഭവത്തിൽ നടുക്കണ്ടി സ്വദേശി രതിക്കാണു ​ഗുരുതരമായി പരുക്കേറ്റത്. രതിയെ ഭർത്താവ് ഭാസ്കരൻ, മകൻ രബിൻ, മരുമകൾ ഐശ്വര്യ എന്നിവർ ചേർന്നു കുക്കറിന്റെ മൂടി കൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. ഇവരെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • മരണപ്പെട്ട ഐബി ഉദ്യോഗസ്‌ഥയെ ലൈം​ഗിക അതിക്രമത്തിന് ഇരയാക്കി, സുകാന്ത് ഇതുവരെ മകളിൽ നിന്ന് തട്ടിയെടുത്തത് 3.5 ലക്ഷം- പിതാവ്, ഐബി ഉദ്യോഗസ്‌ഥനെതിരെ ലുക്കൗട്ട് നോട്ടിസ്

    തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്‌ഥയെ സഹപ്രവർത്തകൻ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുള്ളതായി ഉദ്യോഗസ്ഥയുടെ പിതാവ്. സഹപ്രവർത്തകനായ സുകാന്ത് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ഇതുവരെ 3.5 ലക്ഷം രൂപയോളം മകളിൽനിന്നു തട്ടിയെടുത്തെന്നും പിതാവ് ആരോപിച്ചു.ഇതു സംബന്ധിച്ച തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 14 കാരി ആറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവം; കസ്റ്റഡിയിലായിരുന്ന അയല്‍വാസിയെ വിട്ടയച്ചു നിലവിലെ അന്വേഷണം തൃപ്തികരമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഒളിവിൽ കഴിയുന്ന സുകാന്തിനെ പിടികൂടാൻ പോലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടർന്ന് പോലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥയായിരുന്ന 23 വയസുകാരി മാർച്ച് 23നാണ് തിരുവനന്തപുരത്ത് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. കൊച്ചി വിമാനത്താവളത്തിൽ ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്തുമായി ഐബി പരിശീലന കാലത്താണ് അടുപ്പത്തിലായത്. പിന്നീട് പലവട്ടമായി ഇയാൾ ഐബി ഉദ്യോഗസ്ഥയിൽനിന്ന് പണം വാങ്ങിയെന്നും ശമ്പളമുൾപ്പെടെ പൂർണമായും സുകാന്തിന്റെ അക്കൗണ്ടിലേക്ക്…

    Read More »
  • 14 കാരി ആറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവം; കസ്റ്റഡിയിലായിരുന്ന അയല്‍വാസിയെ വിട്ടയച്ചു

    പത്തനംതിട്ട: വലഞ്ചുഴിയില്‍ 14 കാരി ആറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത അയല്‍വാസിയായ യുവാവിനെ വിട്ടയച്ചു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ യുവാവിനെതിരെ തെളിവില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി കുടുംബത്തിനൊപ്പം ഉത്സവം കാണാന്‍ പോയ ഒമ്പതാം ക്ലാസുകാരിയാണ് ആറ്റില്‍ ചാടി ജീവനൊടുക്കിയത്. വിദ്യാര്‍ത്ഥിയുടെ പിതാവ് അയല്‍വാസിയായ യുവാവിനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഴൂര്‍ സ്വദേശിയായ ശരത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, വിദ്യാര്‍ത്ഥി ആറ്റില്‍ ചാടി ജീവനോടുക്കിയതില്‍ യുവാവിനെതിരെ തെളിവ് ഇല്ലെന്നാണ് പൊലീസ് പറയുന്നത്. വിശദമായി ചോദ്യം ചെയ്തതിനുശേഷം വൈകിട്ടോടെ യുവാവിനെ വിട്ടയച്ചു. അസ്വാഭാവിക മരണത്തിന് എടുത്ത കേസില്‍ വിശദമായ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി വലഞ്ചൂഴി ക്ഷേത്രത്തില്‍ പടയണി കാണാനാണ് കുടുംബത്തിനൊപ്പം ഒമ്പതാം ക്ലാസുകാരി പോയത്. സ്ഥലത്ത് തര്‍ക്കം ഉണ്ടാവുകയും പെണ്‍കുട്ടി ആറ്റില്‍ ചാടുകയും ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. അച്ഛനെയും സഹോദരനെയും അയല്‍വാസിയായ യുവാവ് മര്‍ദ്ദിച്ചു. അതിന്റെ വിഷമത്തില്‍ പെണ്‍കുട്ടി വെള്ളത്തിലേക്ക് ചാടി എന്നായിരുന്നു അച്ഛന്‍ നല്‍കിയ…

    Read More »
Back to top button
error: