Crime

  • മൃതദേഹവുമായി വന്നപ്പോള്‍ വാതില്‍ തുറന്നുകൊടുത്തു, തറയിലെ രക്തം തുടച്ച് വൃത്തിയാക്കി! ബിജു ജോസഫിന്റെ കൊലപാതകത്തില്‍ വീണ്ടും അറസ്റ്റ്

    തൊടുപുഴ: ബിസിനസ് പങ്കാളിയായിരുന്ന ബിജു ജോസഫിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ജോമോന്റെ ഭാര്യ സീനയെയാണ് (45) അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് സീന. ചോദ്യം ചെയ്യലിന് നേരത്തെ നോട്ടിസ് നല്‍കിയെങ്കിലും ദിവസങ്ങളായി ഇവര്‍ ഹാജരായിരുന്നില്ല. ഇന്നലെ തൊടുപുഴ പൊലീസിന്റെ മുന്‍പില്‍ ഹാജരായ സീനയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയവയില്‍ സീനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മരണമുറപ്പിക്കാന്‍ ബിജുവിന്റെ മൃതദേഹവുമായി പ്രതികള്‍ ജോമോന്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് നല്‍കിയത് ഭാര്യ സീനയാണ്. വീട്ടിലെ തറയിലും ചുവരിലും വീണ രക്തം തുടച്ചു വൃത്തിയാക്കിയെന്നും തുടയ്ക്കാന്‍ ഉപയോഗിച്ച തുണി പിന്നീട് കത്തിച്ചെന്നും സീന പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞദിവസം കേസില്‍ ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും സഹായിയുമായ പ്രവിത്താനം സ്വദേശി എബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ബിജുവിനെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടത് എബിന്…

    Read More »
  • ഒരുമിച്ചു മദ്യപിച്ചു, ബില്ലിനെച്ചൊല്ലി തര്‍ക്കം; അച്ഛന്റെ തലതല്ലിത്തകര്‍ത്ത് മകന്‍

    ജയ്പുര്‍: മദ്യപാനത്തിനിടെ പണത്തിന്റെ പേരിലുണ്ടായ വാക്ക് തര്‍ക്കത്തില്‍ പിതാവിനെ കൊലപ്പെടുത്തി മകന്‍. രാജസ്ഥാനിലെ ജുന്‍ജുനുവിലെ ഒരു മദ്യക്കടയ്ക്ക് മുന്നിലായിരുന്നു സംഭവം. മദ്യപാനത്തിന് ശേഷം പണം കൊടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കിഷന്‍ എന്ന പത്തൊമ്പതുകാരനാണ് പിതാവ് ജഗദീഷ് സോണിയെ കൊലപ്പെടുത്തിയത്. ഇരുവരും മദ്യപിച്ചതിന് ശേഷം ബില്ല് വന്നപ്പോള്‍ പണം കൊടുക്കാന്‍ പിതാവ് വിസമ്മതിച്ചു. ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. അവിടെനിന്ന് ഇറങ്ങിയ ശേഷം വിജനമായ പ്രദേശത്ത് എത്തിയപ്പോള്‍ വീണ്ടും വഴക്കിട്ടു. തുടര്‍ന്ന് കിഷന്‍ പിതാവിന്റെ കല്ലുകൊണ്ട് തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ജഗദീഷ് മരിച്ചു. പിതാവിന്റെ മൃതദേഹം ഇയാള്‍ വാഹനത്തില്‍ വീട്ടിലെത്തിച്ചു. പിതാവ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടുവെന്നായിരുന്നു കിഷന്‍ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍, ഇയാളുടെ സഹോദരന്‍ ദീപക് അത് വിശ്വസിച്ചില്ല. കിഷന്‍ പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടത്തികൊണ്ടിരിക്കുമ്പോള്‍ ദീപക് പോലീസിനെ വിളിച്ചു വരുത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് കിഷന്‍ കുറ്റം സമ്മതിച്ചത്.

    Read More »
  • ഷൈന്‍ ടോം ചാക്കോയും പോലീസും ഒത്തുകളിച്ചു; കൊക്കെന്‍ ഉപയോഗിച്ചോ എന്നു പരിശോധിച്ചില്ല; മോഡലിന്റെ ദേഹപരിശോധന നടത്തുമ്പോള്‍ ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യമില്ല; കോടതിവിധി പുറത്ത്; ലഹരിയെക്കുറിച്ചുള്ള ചോദ്യം വന്നതോടെ അഭിമുഖം നിര്‍ത്തി ഷൈന്‍!

      കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ചവരുത്തി. ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിയിലാണു പോലീസിന് വിമര്‍ശനം. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോയെന്ന് പൊലീസ് പരിശോധിച്ചില്ല, കൊക്കെയ്‌ന്റെ ഘടകങ്ങള്‍ വേര്‍തിരിച്ചുള്ള പരിശോധന നടന്നില്ല, ഒന്നാം പ്രതിയായ മോഡലിന്റെ ദേഹപരിശോധന നടത്തുമ്പോള്‍ വനിതാ ഗസറ്റഡ് ഓഫിസര്‍ ഒപ്പമുണ്ടായിരുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് വിധി പകര്‍പ്പിലുള്ളത്. ഒന്നാം പ്രതിയായ മോഡലില്‍നിന്ന് ലഹരിവസ്തു കണ്ടെടുത്തത് ഗസറ്റഡ് ഓഫിസറുടെ സാന്നിധ്യത്തിലല്ലെന്നത് കേസില്‍ തിരിച്ചടിയായിരുന്നു. ലഹരിവസ്തു വ്യക്തികളില്‍നിന്നു പിടിച്ചെടുക്കുമ്പോള്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സ്ഥലത്ത് ഉണ്ടാവണമെന്നാണു നിയമം. എന്നാല്‍ പൊലീസിന്റെ ഒപ്പമുണ്ടായിരുന്നതു പുരുഷ ഗസറ്റഡ് ഓഫിസറായിരുന്നു. അതുകൊണ്ടു തന്നെ ദേഹപരിശോധനാ സമയത്ത് കൂടെനില്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഷൈന്‍ ടോമിന് പുറമെ ആഫ്രിക്ക സ്വദേശിയായ ഒക്കാവ കോളിൻസ്, ചെന്നൈയിൽ താമസിക്കുന്ന ജസ്ബീർ സിങ്, കോഴിക്കോട് സ്വദേശി രേഷ്മ…

    Read More »
  • സ്പാനര്‍ കൊണ്ടുള്ള അടിയേറ്റ് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റിന് പരിക്ക്; രണ്ടാഴ്ച മുമ്പും വീടിനുനേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; മാസ്‌ക് ധരിച്ചവരെന്ന് എം.എ. നന്ദന്‍

    തിരുവനന്തപുരം: അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനു പരുക്ക്. പേട്ട കല്ലുംമൂട് സ്വദേശി എം.എ. നന്ദനാണു പരുക്കേറ്റത്. സ്പാനര്‍ കൊണ്ടുള്ള അടിയില്‍ തലയ്ക്കും നടുവിനും പരുക്കേറ്റ നന്ദന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നന്ദനും വീടിനുംനേരെ രണ്ടാഴ്ച മുന്‍പും അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. രണ്ടു തവണ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പൊലീസിനു പ്രതികളെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാത്രി 10.45ന് ആയിരുന്നു സംഭവം. കല്ലൂംമൂട്ടിലുള്ള വീട്ടിലേക്കു പോകുമ്പോള്‍ മാസ്‌ക് ധരിച്ചെത്തിയ രണ്ടുപേര്‍ പിന്നില്‍നിന്ന് ആക്രമിച്ചെന്നും അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും നന്ദന്‍ പറഞ്ഞു. പരാതിയില്‍ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

    Read More »
  • കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വെട്ടിനുറുക്കുമ്പോള്‍ ഗര്‍ഭിണി; മീററ്റിലെ കശാപ്പുകാരി മുസ്‌കാന് ജയിലില്‍ പ്രത്യേക പരിചരണം നല്‍കും

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വീപ്പയ്ക്കുള്ളിലാക്കിയ കേസില്‍ അറസ്റ്റിലായ ഭാര്യ മുസ്‌കാന്‍ റസ്തോഗി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ച് ജയില്‍ സൂപ്രണ്ട്. കഴിഞ്ഞ ദിവസമാണ് മുസ്‌കാനെ സ്‌കാനിങ്ങിനു വിധേയയാക്കിയത്. മുസ്‌കാന്‍ ഗര്‍ഭം ധരിച്ചിട്ട് ആറാഴ്ച പിന്നിട്ടെന്നാണ് സ്‌കാനിങ്ങില്‍ വ്യക്തമായത്. ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രതിക്ക് ജയിലില്‍ പ്രത്യേക പരിചരണം നല്‍കുമെന്ന് ജയില്‍ സൂപ്രണ്ട് ഡോ. വിരേഷ് രാജ് ശര്‍മ പറഞ്ഞു. ഭര്‍ത്താവ് സൗരഭ് രജ്പുതിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 19നാണ് മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും അറസ്റ്റിലായത്. സൗരഭിനെ കൊലപ്പെടുത്തി മൃതദേഹം നാല് കഷണങ്ങളാക്കി വീപ്പയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ഹിമാചല്‍ പ്രദേശിലേക്ക് പോയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. ഇരുവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അറസ്റ്റിന് ശേഷം മീററ്റ് ജില്ലാ ജയിലിലെത്തി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഗര്‍ഭിണിയായതിന്റെ ലക്ഷണങ്ങള്‍ മുസ്‌കാന്‍ കാണിച്ച് തുടങ്ങിയത്. പിന്നാലെയാണ് ഇവരെ മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കു വിധേയയാക്കിയത്. മാര്‍ച്ച് നാലിനാണ് മുസ്‌കാനും സഹിലും ചേര്‍ന്ന്…

    Read More »
  • മകനെ കാണാന്‍ വീട്ടിലെത്തിപ്പോള്‍ കണ്ടത് ഭാര്യയെയും കാമുകനെയും; ജീവനുംകൊണ്ടോടി കയറിയത് പോലീസ് സ്‌റ്റേഷനില്‍; യുവാവ് ആവശ്യപ്പെട്ടത് ഒറ്റക്കാര്യം മാത്രം!

    ലഖ്‌നൗ: മീററ്റിലെ ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ച വര്‍ത്തയായിരുന്നു മുസ്‌കാന്‍ എന്ന യുവതി ലഹരിക്ക് അടിമപ്പെട്ട് സ്വന്തം ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. അതിനുശേഷം ഭര്‍ത്താക്കന്മാര്‍ തെല്ലൊരു ഭയം ഉദിച്ചിരിക്കുകയാണ്.അതുപോലൊരു സംഭവമാണ് ഇപ്പോള്‍ വീണ്ടും ഉത്തര്‍പ്രദേശില്‍ നടന്നിരിക്കുന്നത്. സ്വന്തം ഭാര്യയെ വീട്ടില്‍ കാമുകനോടൊപ്പം കണ്ടെത്തിയ ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറങ്ങിയോടി പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചു. മീററ്റ് കൊലപാതക കേസിലെ അതേ വിധി തന്നെയായിരിക്കും നിങ്ങള്‍ക്കും ഉണ്ടാവുക എന്ന് ഭാര്യയും കാമുകനും നിരന്തരമായി തന്നെ ഭീഷണിപ്പെടുത്തുന്നതായും പോലീസിനോട് യുവാവ് തുറന്നുപറഞ്ഞു. ഝാന്‍സിയിലാണ് സംഭവം നടന്നത്. നിന്നുള്ള പവന്‍ എന്ന യുവാവാണ് ഭാര്യയില്‍ നിന്നും അവരുടെ കാമുകനില്‍ നിന്നും തന്നെ രക്ഷിക്കണമെന്ന സഹായാഭ്യര്‍ത്ഥനയുമായി പോലീസില്‍ അഭയം തേടിയത്. സ്വന്തം വീട്ടില്‍ ഭാര്യ കാമുകനോടൊപ്പം ഇരിക്കുന്നത് ഇയാള്‍ കണ്ടെത്തിയെങ്കിലും അവരെ ഒറ്റയ്ക്ക് നേരിടാന്‍ ഭയമായതിനെ തുടര്‍ന്നാണ് ഇയാള്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചത്. സ്ഥലത്ത് എത്തിയത് പോലീസ് ഭാര്യാകാമുകനെ വീട്ടില്‍നിന്നു പിടിച്ച് പുറത്തിറക്കി. നാഷണല്‍ ഹെല്‍ത്ത് മിഷനില്‍…

    Read More »
  • റോഷ്ണി വീട്ടില്‍നിന്ന് ഇറങ്ങിയത് കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്ന് പറഞ്ഞ്; പത്തനംതിട്ടയിലെ പതിനേഴുകാരിയെ കാണാതായിട്ട് രണ്ട് ദിവസം, അന്വേഷണം ഊര്‍ജിതമാക്കി പോലിസ്

    പത്തനംതിട്ട: വെണ്ണിക്കുളത്ത് നിന്നു പതിനേഴുകാരിയെ കാണാതായിട്ട് രണ്ട് ദിവസം പിന്നിടുന്നു. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്ണി റാവത്തിനെയാണ് കാണാതായത്. റോഷ്ണിയെ കണ്ടെത്തുന്നതിനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. വ്യാഴാഴ്ച രാവിലെ പത്തുമണി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷര്‍ട്ട് ആണ് ധരിച്ചിരുന്നത്. മധ്യപ്രദേശ് സ്വദേശിയായ ഗംഗാറാമും കുടുംബവും വര്‍ഷങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. വര്‍ഷങ്ങളായി ഗംഗാറാം കുടുംബസമേതം പത്തനംതിട്ടയിലാണ് താമസം. വെണ്ണിക്കുളത്ത് തന്നെയാണ് റോഷ്നി പഠിച്ചതും വളര്‍ന്നതും. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതാവുന്നത്. ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നിവ സംസാരിക്കും. വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് ഗംഗാറാം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാണാതാകുമ്പോള്‍ കറുപ്പില്‍ വെളുത്ത കള്ളികളുള്ള ഷര്‍ട്ടാണ് ധരിച്ചിരുന്നത്. കുട്ടി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കയറി പോയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍കുട്ടിയെ…

    Read More »
  • അദാനിയുടെ തുറമുഖത്ത് മോഷണം? ഒമ്പത് കോടിയുടെ ‘വെള്ളി ബാറു’കള്‍ കാണാനില്ലെന്ന് പരാതി

    ചെന്നൈ: അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തുറമുഖത്ത് എത്തിയ കണ്ടെയ്നറിലെ സാധനങ്ങള്‍ കാണാനില്ലെന്ന് പരാതി. തമിഴ്നാട്ടിലെ കാട്ടുപള്ളിയിലുള്ള അദാനി തുറമുഖത്ത് എത്തിയ കണ്ടെയ്നറില്‍ നിന്ന് ഒമ്പത് കോടി രൂപ വില വരുന്ന വെള്ളി ബാറുകളാണ് മോഷണം പോയത്. 922 കിലോഗ്രാം ഭാരം വരുന്ന വെള്ളിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ലണ്ടനില്‍ നിന്ന് എത്തിച്ച സാധനമാണ് കാണാതായത്. രണ്ട് കണ്ടെയ്നറുകളിലാണ് സാധനം എത്തിച്ചത്. ഒന്നില്‍ 20 ടണ്ണും മറ്റൊന്നില്‍ 19 ടണ്ണും. കണ്ടെയ്നറില്‍ നിന്ന് ഇറക്കിയ സാധനം ലോറിയില്‍ കമ്പനിയുടെ വെയര്‍ഹൗസിലേക്ക് കൊണ്ട് പോയ ശേഷം നടത്തിയ പതിവ് പരിശോധനയിലാണ് തൂക്കത്തില്‍ കുറവുള്ളതായി കണ്ടെത്തിയത്. ലണ്ടനില്‍ നിന്ന് സാധനം ഇറക്കുമതി ചെയ്ത ശേഷം ലോറിയില്‍ കയറ്റി വിടുന്നതിന് മുമ്പ് രണ്ട് തവണ കണ്ടെയ്നര്‍ തുറന്നതായി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ശ്രീപെരുമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ലണ്ടനില്‍ നിന്ന് സാധനം ഇറക്കുമതി ചെയ്തത്. ജിപിഎസ് സംവിധാനം വഴി പരിശോധിച്ചപ്പോഴാണ് ഒരു തവണ രണ്ട് മിനിറ്റും രണ്ടാമത്തെ തവണ 16 മിനിറ്റും…

    Read More »
  • ചാമ്പയ്ക്ക് തരാമെന്ന് പ്രലോഭിപ്പിച്ചു; കുളത്തിലേക്ക് ചവിട്ടിത്താഴ്ത്തി, മാളയില്‍ ആറുവയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

    തൃശൂര്‍: മാള കുഴൂരില്‍ ആറു വയസ്സുകാരന്‍ ഏബലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി കുളത്തില്‍ ചവിട്ടിത്താഴ്ത്തി. പ്രതി ജോജോ കുളത്തിലേക്കു തള്ളിയിട്ട ഏബല്‍ രണ്ടു തവണ കയറി വന്നെങ്കിലും പ്രതി വീണ്ടും തള്ളിയിട്ടു. പിന്നീട് മരണമുറപ്പാക്കും വരെ വെള്ളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. സംഭവത്തില്‍ കൈതാരത്ത് ജോജോയെ (19) പൊലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ലൈംഗികപീഡന ശ്രമം ഏബല്‍ ചെറുത്തതിലെ ദേഷ്യമാണ് കൊലപാതകത്തിനു കാരണമായതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മഞ്ഞളി അജീഷിന്റെയും നീതുവിന്റെയും മകനാണ് യുകെജി വിദ്യാര്‍ഥിയായ ഏബല്‍. 10ന് വൈകിട്ട് 6.08ന് ജോജോയുടെ ഒപ്പം വീടിനു സമീപത്തുള്ള പാടശേഖരത്തിലേക്ക് പോയ ഏബല്‍ തിരിച്ചുവരാതായതോടെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജോജോയുടെ ഒപ്പം കുട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനിടെ നാട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഈ സമയത്തെല്ലാം തിരച്ചില്‍ നടത്തുന്നവര്‍ക്കൊപ്പം ജോജോയും ഉണ്ടായിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. ചാമ്പയ്ക്ക തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ജോജോ…

    Read More »
  • കെ.എം. എബ്രഹാമിന് എതിരായ സിബിഐ അന്വേഷണം: തട്ടിപ്പുകള്‍ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്; പ്രതിഷേധങ്ങളില്ലാതെ പ്രതിപക്ഷം; ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹര്‍ജി നല്‍കിയത് ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ; പ്രമുഖ മാധ്യമ കുടുംബാംഗത്തിന്റെ വാദങ്ങള്‍ കോടതിയില്‍ തകര്‍ന്നത് ഇങ്ങനെ

    കൊച്ചി: വരവില്‍ കവിഞ്ഞു സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടും കാര്യമായ പ്രതികരങ്ങളില്ലാതെ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയും സ്വര്‍ണക്കടത്തു കേസില്‍ പ്രതിയുമായ എം. ശിവശങ്കറിന്റെ കേസ് വിവാദമാക്കിയ പ്രതിപക്ഷം എന്തുകൊണ്ടു മൗനത്തിലായെന്ന ചോദ്യമുന്നയിക്കുകയാണു സോഷ്യല്‍ മീഡിയ. ഇന്നലെ ഹൈക്കോടതി എബ്രഹാമിനെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നിലവില്‍ കിഫ്ബിയുടെ സിഇഒ ആണ്. ഇതിനു പുറമേ, പ്രമുഖ മാധ്യമ കുടുംബത്തിലെ അംഗം കൂടിയാണ് കണ്ടത്തില്‍ മാത്യു എബ്രഹാം എന്ന കെ.എം. എബ്രഹാം. 2011 മുതല്‍ 2016 വരെ ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാരാണു ഭരിച്ചത്. ഇക്കാലത്താണു കേസിന് ആസ്പദമായ സ്വത്തു സമ്പാദനം നടന്നത്. ഇപ്പോഴത്തെ ബിജെപി നേതാവും അന്നത്തെ വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസ് ആണു കേസ് അന്വേഷിച്ചു തെളിവില്ലെന്നു കണ്ടെത്തിയത്. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ച് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണ മുന നീട്ടുകയാണു മാധ്യമങ്ങളെന്നും സോഷ്യല്‍…

    Read More »
Back to top button
error: