Crime
-
മദ്യലഹരിയില്‍ കാറോടിച്ച് പൊലീസുകാരന്റെ പരക്കം പാച്ചില്‍; 2 വാഹനങ്ങളില്‍ ഇടിച്ചു, ഒടുവില്‍ പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു
തൃശൂര്‍: മാളക്കു സമീപം മേലഡൂരില്‍ മദ്യലഹരിയില്‍ കാറോടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജാണ് മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റു രണ്ടു വാഹനങ്ങളില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് കാര്‍ പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു. മാള പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പ്രതി മദ്യപിച്ചതായി സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് അനുരാജിനെതിരെ കേസെടുത്തിരിക്കുന്നത്.
Read More » -
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി സംഘത്തിലുണ്ടായിരുന്ന വനിതാ എസ്ഐ!! നടപടി പോലീസിനെ ആക്രമിക്കാനുള്ള ശ്രമത്തിനിടെയെന്നു റിപ്പോർട്ട്
ബംഗളുരു: കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു. തെളിവെടുപ്പിനിടെ ഇയാൾ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഇത് തടയുന്നിതിനിടെ പ്രതിക്ക് നേരെ വെടിവയ്ക്കുകയായിരുന്നു എന്നുമാണ് കർണാടക പോലീസ് അറിയിച്ചത്. സംഭവത്തിൽ രണ്ട് പോലീസുകാരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ബിഹാർ സ്വദേശിയായ നിതേഷ് കുമാർ (35) ആണ് വെടിയേറ്റ് മരിച്ചത്. ഒരു വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ച് വയസുകാരിയെ സൗഹൃദം നടിച്ച് എടുത്തുകൊണ്ട് പോവുകയും പീഡനത്തിനൊടുവിൽ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ കുട്ടിയെ എടുത്തുകൊണ്ടു പോകുന്നത് വ്യക്തമായിരുന്നു. കർണാടകയിലെ കൊപ്പാൾ സ്വദേശിയായ ഈ പെൺകുട്ടിയുടെ അച്ഛൻ പെയിന്റിങ് തൊഴിലാളിയും അമ്മ വീട്ടുജോലികൾ ചെയ്യുന്നയാളുമാണ്. അമ്മ ജോലിക്ക് പോയ വീടിന്റെ മുന്നിൽ നിന്ന് കളിച്ചുകൊണ്ടിരിക്കുന്നതിനെയാണ് പ്രതി കുട്ടിയെ എടുത്തുകൊണ്ടു പോയത്. പിന്നീട് കുട്ടിയെ കാണാതായെന്ന് മനസിലായപ്പോൾ നാട്ടുകാർ ഒന്നാകെ അന്വേഷിച്ചിറങ്ങി. ഇതിനിടെ തൊട്ടടുത്തുള്ള ഷീറ്റിട്ട ഒരു കെട്ടിടത്തിന്റെ…
Read More » -
ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ പാസ്റ്റര്‍; പോക്‌സോ കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെ മൂന്നാറില്‍ പിടിയില്‍; പ്രാര്‍ഥന ചടങ്ങിനെത്തിയ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; പാസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വന്‍ ആരാധകവൃന്ദം
ചെന്നൈ: പോക്സോ കേസ് പ്രതിയായ യുവ പാസ്റ്റര്‍ പിടിയില്‍. കോയമ്പത്തൂര്‍ കിംഗ്‌സ് ജനറേഷന്‍ ചര്‍ച്ച് പാസ്റ്ററായ ജോണ്‍ ജെബരാജ് ആണ് മൂന്നാറില്‍ നിന്ന് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തെന്നതാണ് കേസ്. പൊലീസ് പോക്‌സോ കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ന്യൂജന്‍ ആരാധന രീതികളിലൂടെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു പ്രതി. 2024 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂരിലെ ഒരു വീട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിനെത്തിയ രണ്ടുപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്സുള്ള ജെബരാജ് ന്യൂ ജന്‍ ആരാധന രീതികളിലൂടെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു.
Read More » -
സമപ്രായക്കാരായ ആണ്‍കുട്ടികള്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; മറ്റൊരു പതിനാലുകാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി
കോഴിക്കോട്: നല്ലളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയായ പതിനഞ്ചുകാരിയെ സമപ്രായക്കാരായ ആണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കി. കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പതിനഞ്ചും പതിനാലും വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡനദൃശ്യം മറ്റൊരു പതിനാലുകാരന്‍ ഫോണില്‍ പകര്‍ത്തിയതായും പെണ്‍കുട്ടി കൗണ്‍സലിങ്ങിനിടെ പറഞ്ഞു. നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച മുന്‍പാണ് സംഭവം. സംഭവം അറിഞ്ഞ അധ്യാപകരും ബന്ധുക്കളും വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ നല്ലളം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതികളായ 3 വിദ്യാര്‍ഥികളെയും 15ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്‍പില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച് ഇവരുടെ രക്ഷിതാക്കള്‍ക്കു പൊലീസ് നോട്ടിസ് നല്‍കും.
Read More » -
ആള്‍ത്താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം; ഉടമ വിദേശത്ത്
മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയില്‍ ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിന് പിന്‍വശത്തുള്ള ടാങ്കിലാണു 35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്. വീടിനു പിന്‍വശത്തെ വാട്ടര്‍ ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത് ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. പ്രദേശത്തു കണ്ടു പരിചയം ഇല്ലാത്ത സ്ത്രീയാണെന്നു നാട്ടുകാര്‍ പറയുന്നു. വളാഞ്ചേരി സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Read More » -
തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്, വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ; മനുവിന്റെ മൃതദേഹം കണ്ടത് ജൂനിയര്‍ അഭിഭാഷകര്‍
കൊല്ലം: പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ പി.ജി മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയരുകയും അവരോട് മാപ്പ് പറയുന്ന വീഡിയോ പുറത്തു വരികയും ചെയ്തിട്ട് അധിക ദിവസമായിരുന്നില്ല. തൊഴുകൈയോടെ, തലതാഴ്ത്തി മാപ്പ് പറയുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തിയാണ് മനു മാപ്പ് പറഞ്ഞത്. വീഡിയോ പുറത്തുവന്നതിന്റെ മാനസിക സംഘര്‍ഷമാണോ മനുവിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ എന്നാണ് പൊലീസിന്റെ സംശയം. ഞായറാഴ്ച രാവിലെ മനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഡിയോ പുറത്തുവന്ന ശേഷം മനു മനോവിഷമത്തില്‍ ആയിരുന്നെന്നാണ് അടുത്ത് ബന്ധമുള്ളവര്‍ പറയുന്നത്. പീഡനക്കേസിലെ അതിജീവിതയാണ് മുന്‍ ഗവ. പ്ലീഡര്‍ പി.ജി മനുവിനെതിരെ പരാതി നല്‍കിയത്. 2018ല്‍ ഉണ്ടായ ലൈംഗികാതിക്രമക്കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിര്‍ദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ മനുവിനെ സമീപിച്ചത്. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോള്‍ തന്നെ കടന്ന് പിടിച്ച്…
Read More » -
അമ്മായിയുടെ സഹോദരിയുമായുള്ള പ്രണയം എതിര്‍ത്തു; അമ്മാവനെ മദ്യം നല്‍കി തലയ്ക്കടിച്ച് കൊലപ്പെടുത്തി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ അമ്മാവനെ മദ്യം നല്‍കി തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. മഹേന്ദ്ര പ്രജാപതി(28) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ അനന്തരവന്‍ ആകാശ് പ്രജാപതിയും ബന്ധുവും സുഹൃത്തും ചേര്‍ന്നാണ് കൃത്യം നടത്തിയത്. അമ്മായിയുടെ സഹോദരിയുമായുള്ള പ്രണയം മഹേന്ദ്ര എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിലുള്ള വൈരാഗ്യത്തിലാണ് പ്രതി കൃത്യം നടത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് അയല്‍ ജില്ലയായ കൗശാമ്പിയില്‍ ഒരു മരത്തിന് സമീപം മഹേന്ദ്ര പ്രജാപതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ആകാശിനൊപ്പം വീട്ടില്‍ നിന്നും പുറത്തേക്ക് പോയ മഹേന്ദ്ര മടങ്ങിയെത്തിയില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. മഹേന്ദ്രയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആദ്യം സംസാരിക്കുകയും പിന്നീട് സ്വിച്ച് ഓഫ് ആകുകയും ചെയ്തതായി കുടുംബം പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ആകാശിന്റെ പക്കല്‍നിന്ന് കണ്ടെത്തി. അമ്മായിയുടെ സഹോദരിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും മഹേന്ദ്ര ഈ ബന്ധത്തിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും ചോദ്യം ചെയ്യലില്‍…
Read More » -
13, 14 വയസുള്ള വിദ്യാർഥികൾ ചേർന്നു 10-ാം ക്ലാസുകാരിയെ പീഡിപ്പിച്ചു, പീഡന ദൃശ്യങ്ങൾ ആറാം ക്ലാസുകാരൻ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു
കോഴിക്കോട്: പത്താം ക്ലാസിൽ പഠിക്കുന്ന പതിനഞ്ചുകാരിയെ പതിമ്മൂന്നും പതിന്നാലും വയസുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ആറാംക്ലാസിൽ പഠിക്കുന്ന പതിനൊന്നുകാരൻ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു. നഗരത്തിൽ നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപാണ് സംഭവം. കൗൺസലിങ്ങിനിടയിൽ പെൺകുട്ടി വിവരം പുറത്തു പറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരുമെല്ലാം സംഭവമറിഞ്ഞത്. തുടർന്ന്, പോലീസ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. സംഭവത്തിൽ തിങ്കളാഴ്ച മൂന്നു വിദ്യാർഥികളെയും സിഡബ്ല്യുസിക്ക് മുൻപാകെ ഹാജരാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More » -
പട്ടികുരച്ചു; വൈക്കത്ത് യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ച് അയല്‍വാസികള്‍
കോട്ടയം: വൈക്കത്ത് പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. വൈക്കം സ്വദേശിനിയായ പ്രജിത ജോഷിക്കാണ് മര്‍ദ്ദനമേറ്റത്. അയല്‍വാസിയായ അച്ഛനും മകനും ചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതി. ഇരുവരും മദ്യപിച്ചെത്തിയാണ് മര്‍ദിച്ചെന്നാണ് വിവരം. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വൈക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദനത്തില്‍ പ്രജിതയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More »
