
കോഴിക്കോട്: നല്ലളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയായ പതിനഞ്ചുകാരിയെ സമപ്രായക്കാരായ ആണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കി. കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പതിനഞ്ചും പതിനാലും വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡനദൃശ്യം മറ്റൊരു പതിനാലുകാരന്‍ ഫോണില്‍ പകര്‍ത്തിയതായും പെണ്‍കുട്ടി കൗണ്‍സലിങ്ങിനിടെ പറഞ്ഞു.
നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച മുന്‍പാണ് സംഭവം. സംഭവം അറിഞ്ഞ അധ്യാപകരും ബന്ധുക്കളും വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ നല്ലളം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതികളായ 3 വിദ്യാര്‍ഥികളെയും 15ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്‍പില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച് ഇവരുടെ രക്ഷിതാക്കള്‍ക്കു പൊലീസ് നോട്ടിസ് നല്‍കും.