Breaking NewsCrimeNEWS

13, 14 വയസുള്ള വിദ്യാർഥികൾ ചേർന്നു 10-ാം ക്ലാസുകാരിയെ പീഡിപ്പിച്ചു, പീഡന ദൃശ്യങ്ങൾ ആറാം ക്ലാസുകാരൻ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു

കോഴിക്കോട്: പത്താം ക്ലാസിൽ പഠിക്കുന്ന പതിനഞ്ചുകാരിയെ പതിമ്മൂന്നും പതിന്നാലും വയസുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ആറാംക്ലാസിൽ പഠിക്കുന്ന പതിനൊന്നുകാരൻ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു.

നഗരത്തിൽ നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപാണ് സംഭവം. കൗൺസലിങ്ങിനിടയിൽ പെൺകുട്ടി വിവരം പുറത്തു പറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരുമെല്ലാം സംഭവമറിഞ്ഞത്. തുടർന്ന്, പോലീസ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. സംഭവത്തിൽ തിങ്കളാഴ്ച മൂന്നു വിദ്യാർഥികളെയും സിഡബ്ല്യുസിക്ക് മുൻപാകെ ഹാജരാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: