Crime
-
ഹൈബ്രിഡ് കഞ്ചാവ് കച്ചവടക്കാരി തസ്ലിമയുമായി ബന്ധം സമ്മതിച്ച് ഷൈൻ!! രക്ഷപെട്ടത് തെളിവു നശിപ്പിക്കാനെന്ന് എഫ്ഐആർ, ഷൈൻ ടോം ചാക്കോ ജാമ്യം, ആരോടും ഒന്നും ഉരിയാടാതെ നേരെ കാറിലേക്ക്…
കൊച്ചി: ലഹരിക്കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. എൻഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകൾക്കും ശേഷം ഷൈൻ പുറത്തിറങ്ങി. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. കൂടാതെ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുർഷിദ് എന്നയാളുമായി ഹോട്ടൽ മുറിയിൽ എത്തിയത് എന്നും എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്. ഇയാളെയും പോലീസ് വിളിച്ചു വരുത്തി. കേസിൽ ഇയാളേയും പ്രതി ചേർത്തതായും പോലീസ് അറിയിച്ചു. ഇന്ന് ഷൈൻറെ ഒപ്പമിരുത്തി മുർഷിദിനെ ചോദ്യം ചെയ്തു. അതേസമയം ഷൈൻ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം. ഏപ്രിൽ 22ന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം ജാമ്യം കിട്ടി പുറത്തിറങ്ങിയ ഷൈൻ അതിവേഗം കാറിൽ കയറി…
Read More » -
മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിച്ചിരുന്നു, കഴിഞ്ഞ വർഷം 12 ദിവസത്തോളം ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടി- ഷൈൻ ടോം ചാക്കോ
കൊച്ചി: 10 വർഷം മുൻപ് പറ്റിയ പിടിപ്പുകേട് വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള നീക്കത്തിലാണ് പോലീസ്. അന്ന് പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു ലഹരിക്കേസിൽ ഷൈനിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയത്. എന്നാൽ അന്ന് വലയിൽ നിന്നു ചാടിയ ഷൈൻ കേവലം രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും മറ്റൊരു ലഹരിക്കേസിൽ വന്നു ചാടിയിരിക്കുകയാണ്. ആദ്യ കേസിൽ ഷൈൻ അടക്കമുള്ളവരെ കോടതി വെറുതെ വിട്ടതെങ്കിൽ, ഇത്തവണ ഒരു സാധ്യതയും ഉപയോഗിക്കാതെ പോകരുത് എന്ന തീരുമാനത്തിലായിരുന്നു പോലീസ്. അതുകൊണ്ടുതന്നെ എല്ലാ സന്നാഹങ്ങോടും കൂടെയാണ് പോലീസിന്റെ പടപ്പുറപ്പാട്. അതേസമയം ഇത്തവണ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ അദ്ദേഹത്തിനെതിരെ കേസുകളൊന്നുമില്ലായിരുന്നു. എന്നാൽ വൈകിട്ടോടെ എൻഡിപിഎസിലെ വകുപ്പ് 27 (ലഹരി ഉപയോഗം), 29 (1) (ഗൂഢാലോചന), ബിഎൻഎസിലെ വകുപ്പ് 238 (തെളിവു നശിപ്പിക്കൽ) കുറ്റങ്ങൾ ചുമത്തിയാണ് ഷൈൻ അറസ്റ്റിലായത്. മുൻപ് അസാധാരണ പെരുമാറ്റങ്ങളും മറ്റുംകൊണ്ട് പലപ്പോഴും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്ന ഷൈൻ, ലഹരിമരുന്ന് ഉപയോഗിക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നത് എന്നുവരെ ആക്ഷേപങ്ങളുണ്ടായിരുന്നു. താൻ രാസലഹരിയായ മെത്താംഫെറ്റമിനും…
Read More » -
തെളിവുകള്‍ ശേഖരിച്ച് പൊലീസ്; ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ് ഉടന്‍?
കൊച്ചി: പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. NDPS ആക്ടിലെ വകുപ്പ് 29 പ്രകാരം കേസെടുക്കാനാണ് പൊലീസ് നീക്കം. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. നടന്‍ നല്‍കിയ മൊഴികളില്‍ നിന്നും അറസ്റ്റ് ചെയ്യാനുളള തെളിവുകള്‍ പൊലീസിന് ലഭിച്ചു എന്നാണ് സൂചന. ലഹരിമരുന്നുമായും, ഉപയോഗവുമായും ബന്ധപ്പെട്ട് ഷൈന്‍ പൊലീസിനോട് നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ചോദ്യാവലിയുടെ സഹായത്തോടെയാണ് പൊലീസ് ചോദ്യം ചെയ്യല്‍ നടത്തിയത്. NDPS ആക്ടിലെ വകുപ്പ് 29 പ്രകാരം കേസെടുത്താല്‍ ഷൈനിന് കുരുക്ക് മുറുകും. കുറ്റകൃത്യത്തിനായുള്ള പ്രേരണയോ ഗൂഡാലോചനയോ നടത്തിയാല്‍ കേസെടുക്കാന്‍ കഴിയും എന്നതാണ് ഈ വകുപ്പിന്റെ പ്രത്യേകത. ഭാരതീയ ന്യായ സംഹിതയിലെ അമ്പത്തിയാറാം വകുപ്പും പൊലീസ് ചേര്‍ക്കാനിടയുണ്ടെന്നാണ് വിവരം. അറസ്റ്റിന് ശേഷമാകും റിമാന്‍ഡ് ഉള്‍പ്പെടെയുളള നടപടിക്രമങ്ങളിലേക്ക് കടക്കുക.
Read More » -
അടിച്ച് കേറിവാടാ മക്കളെ! വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ അധ്യാപകന് സസ്പെന്‍ഷന്‍
ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്പെന്‍ഷന്‍. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ മദ്യം വിളമ്പുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. മധ്യപ്രദേശിലെ കാന്തി ജില്ലയിലുള്ള ലാല്‍ നവീന്‍ പ്രതാപ് സിങ് എന്ന അധ്യാപകനാണ് കുട്ടികള്‍ക്ക് മദ്യം നല്‍കിയത്. ഖിര്‍ഹാനിയിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടര്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസറോട് അധ്യാപകനെതിരെ നടപടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഒരു മുറിയില്‍ അരഡസനോളം വിദ്യാര്‍ഥികള്‍ക്കൊപ്പമിരുന്നാണ് ലാല്‍ നവീന്‍ പ്രതാപ് മദ്യപാനം നടത്തിയത്. മദ്യത്തില്‍ വെള്ളം ചേര്‍ക്കണമെന്നും ഇയാള്‍ കുട്ടികളോട് ഉപദേശിക്കുന്നത് വീഡിയോയില്‍ കാണാം. സ്‌കൂളിലെ മറ്റു ജീവനക്കാരാണ് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചതെന്നാണ് വിവരം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Read More » -
ഓടിയത് പേടിച്ചിട്ട്, അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചു; പോലീസിനോട് ഷൈന്‍!
കൊച്ചി: സിറ്റി പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അതേസമയം, ഷൈനിന്റെ ഫോണ്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പണം അടച്ചതിന്റെ രേഖകളും വാട്‌സാപ്പ് ചാറ്റുകളും പോലീസ് പരിശോധിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സിറ്റി പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയതറിഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോര്‍ത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലില്‍ താമസിച്ചിരുന്ന മുറിയുടെ ജനല്‍ വഴി താഴത്തെ നിലയുടെ…
Read More » -
ഓടിയത് ഗുണ്ടകളെന്ന് കരുതിയെന്ന് ഷൈന്‍ ടോം ചാക്കോ; രക്ഷപ്പെട്ടത് തമിഴ്‌നാട്ടിലേക്ക്; വാട്‌സ്ആപ്പ് ചാറ്റും ഗൂഗിള്‍ പേയും പരിശോധിച്ചു; ചോദ്യം ചെയ്യലിന് ഉന്നത ഉദ്യോഗസ്ഥര്‍
കൊച്ചി: ഡാന്‍സാഫ് സംഘത്തെ കണ്ട് ഗുണ്ടകളെന്ന് കരുതിയെന്ന് നടന്‍ ഷൈന്‍ ടോമിന്റെ മൊഴി. ഹോട്ടലിലെ റൂമില്‍ തട്ടിയത് പൊലീസ് ആണെന്ന് മനസിലായില്ല. തന്നെ അപായപ്പെടുത്തുമെന്ന് ഭയന്നു, രക്ഷപെട്ടത് തമിഴ്‌നാട്ടിലേക്കെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. ഷൈന്‍ ടോമിന്റെ വാട്‌സാപ് ചാറ്റും കോളുകളും പരിശോധിച്ച പൊലീസ്, ഗൂഗിള്‍ പേ ഇടപാടുകളും പരിശോധിച്ചു. ചോദ്യം ചെയ്യല്‍ വിഡിയോയില്‍ ചിത്രീകരിക്കുന്നുമുണ്ട്. ലഹരി പരിശോധനയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ചോദ്യംചെയ്യല്‍ രണ്ടാം മണിക്കൂര്‍ പിന്നിട്ടപ്പോഴാണു മൊഴിയുടെ വിവരങ്ങള്‍ പുറത്തുവന്നത്. പത്തുമണിയോടെ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈന്‍ ടോമിനെ നാര്‍ക്കോട്ടിക്, സെന്‍ട്രല്‍ എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യുന്നത്. തന്നെ അപായപ്പെടുത്താന്‍ വന്നവരാണെന്ന് കരുതിയാണ് സുരക്ഷിത സ്ഥലം നോക്കി തമിഴ്നാട്ടിലേക്ക് പോയതെന്നും താരം പറഞ്ഞു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് രാവിലെയാണ് പൊലീസിന് മുന്നില്‍ ഹാജരായത്. രാവിലെ 10.30ന് നടന്‍ ഹാജരാകുമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പറഞ്ഞതിലും അരമണിക്കൂര്‍…
Read More » -
പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പഴയ പ്രണം തളിര്‍ത്തു; കാമുകനൊപ്പം ജീവിക്കാന്‍ 3 മക്കളെ വിഷം നല്‍കി കൊന്ന് അമ്മ
ഹൈദരാബാദ്: സ്‌കൂളില്‍ സഹപാഠിയായിരുന്ന സുഹൃത്തിനൊപ്പം ജീവിക്കാന്‍ മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തി അമ്മ. തെലങ്കാനയിലെ സങ്കറെഢിയിലാണ് നാടിനെ നടുക്കിയ സംഭവം. സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരെയാണ് 45 വയസ്സുകാരിയായ രജിത കൊലപ്പെടുത്തിയത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം രജിതയും വിഷം കഴിച്ചു. ആശുപത്രിയില്‍ ചികിത്സയിലാണ് രജിത. അത്താഴത്തിന് തൈരില്‍ വിഷം ചേര്‍ത്താണ് രജിത മക്കള്‍ക്ക് നല്‍കിയത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രജിതയുടെ ഭര്‍ത്താവ് ചെന്നയ്യ അനക്കമില്ലാതെ കിടക്കുന്ന മക്കളെയാണ് കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ചെന്നയ്യ ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. കേസിന്റെ ആദ്യഘട്ടത്തില്‍ പൊലീസിനു ചെന്നയ്യയെ ആയിരുന്നു സംശയം. എന്നാല്‍, വിശദമായ അന്വേഷണത്തില്‍ പ്രതി രജിതയാണെന്ന് കണ്ടെത്തുകയായിരുന്നു. കുടുംബജീവിതത്തില്‍ രജിത സന്തോഷവതിയായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ പഠിച്ച സ്‌കൂളില്‍ അടുത്തിടെ പൂര്‍വ വിദ്യാര്‍ഥി സംഗമം നടന്നിരുന്നു. ഇവിടെ വച്ചാണ് പഴയ കാമുകനെ കണ്ടുമുട്ടിയത്. പൂര്‍വ വിദ്യാര്‍ഥി…
Read More » -
ന്യൂനപക്ഷവേട്ട അവസാനിക്കാതെ ബംഗ്ലാദേശ്; ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി
ധാക്ക: ബംഗ്ലാദേശില്‍ പ്രമുഖ ഹിന്ദുസമുദായനേതാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച വടക്കന്‍ ബംഗ്ലാദേശിലെ ദിനാജ്പുര്‍ ജില്ലയിലാണ് സംഭവം. ഹിന്ദുസമുദായത്തിലെ പ്രമുഖ നേതാവ് ഭാബേഷ് ചന്ദ്ര റോയി (58) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ഒരു ഫോണ്‍കോള്‍ വന്നതായും ഭാബേഷ് വീട്ടിലുണ്ടെന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയായിരുന്നു ആ ഫോണ്‍വിളിയെന്നും അദ്ദേഹത്തിന്റെ ഭാര്യ ശന്തന പറഞ്ഞു. അരമണിക്കൂറിന് ശേഷം രണ്ട് ബൈക്കുകളിലായെത്തിയ നാലുപേര്‍ ബലം പ്രയോഗിച്ച് ഭാബേഷിനെ കൂട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോധരഹിതനായി കണ്ടെത്തിയ ഭാബേഷിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പ് മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ബംഗ്ലാദേശ് പൂജ ഉദ്ജപന്‍ പരിഷദിന്റെ ബീരാല്‍ ഘടകം വൈസ് പ്രസിഡന്റായിരുന്നു ഭാബേഷ്. പ്രദേശത്തെ പ്രധാന സാമുദായികനേതാവായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി ബീരാല്‍ പോലീസ് ഡെയ്ലി സ്റ്റാറിനോട് പ്രതികരിച്ചു. അതേസമയം, പശ്ചിമബംഗാളില്‍ നടക്കുന്ന സംഘര്‍ഷത്തെ കുറിച്ചുള്ള ബംഗ്ലാദേശ് പ്രതികരണത്തെ ഇന്ത്യ പാടെ തള്ളി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടതായി…
Read More » -
വെന്റിലേറ്ററിലായിരുന്ന എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച കേസ്; പ്രതിയായ ആശുപത്രി ടെക്നീഷ്യന്‍ പിടിയില്‍
ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ആശുപത്രി ജീവനക്കാരന്‍ പിടിയില്‍. ആശുപത്രിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പിടിയിലായത്. പരാതി നല്‍കി അഞ്ച് ദിവസത്തിനുശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്. വെന്റിലേറ്ററില്‍ അബോധാവസ്ഥയിലായിരുന്ന സമയത്ത് പ്രതി പീഡിപ്പിച്ചുവെന്നാണ് 46കാരിയായ എയര്‍ഹോസ്റ്റസ് പൊലീസിന് മൊഴി നല്‍കിയത്. ജോലിയുമായി ബന്ധപ്പെട്ട് ഗുരുഗ്രാമില്‍ പരിശീലനത്തിന് എത്തിയതായിരുന്നു യുവതി. ഹോട്ടലില്‍ താമസിച്ചിരുന്ന യുവതിക്ക് നീന്തല്‍ കുളത്തില്‍ വച്ച് ഒരു അപകടം സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് യുവതിയെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യം വഷളായതോടെ ഭര്‍ത്താവ് ഇടപെട്ട് യുവതിയെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് പീഡനം നടന്നതെന്നാണ് പരാതിക്കാരിയുടെ ആരോപണം. പീഡന സമയത്ത് ആരോഗ്യനില മോശമായതുകൊണ്ട് പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 13ന് ആശുപത്രി വിട്ടതിനുശേഷമാണ് യുവതി ഭര്‍ത്താവിനോട് സംഭവിച്ചതെല്ലാം പറഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവാണ് 112 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ട് അധികൃതരെ വിവരമറിയിച്ചത്.…
Read More » -
മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; പാലക്കാട് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: മദ്യപാനത്തിനിടെ വാക്കുതര്‍ക്കത്തില്‍ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് അമ്പലപ്പാറയില്‍ കടമ്പഴിപ്പുറം സ്വദേശി പതിനാറാംമൈല്‍ പുത്തിരിക്കാട്ടില്‍ വീട്ടില്‍ രാമദാസ് (48) ആണ് മരിച്ചത്. സുഹൃത്തായ വേങ്ങേശ്ശേരി കണ്ണമംഗലം സ്വദേശി സൂര്യ ഹൗസില്‍ ഷണ്‍മുഖന്‍ (49) ആണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഷണ്‍മുഖന്റെ കണ്ണമംഗലത്തെ വീട്ടില്‍വെച്ചാണ് സംഭവം നടന്നത്. ഗുരുതരമായ പരിക്കേറ്റ രാമദാസിനെ ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. ഷണ്‍മുഖനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More »