
പാലക്കാട്: മദ്യപാനത്തിനിടെ വാക്കുതര്‍ക്കത്തില്‍ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് അമ്പലപ്പാറയില്‍ കടമ്പഴിപ്പുറം സ്വദേശി പതിനാറാംമൈല്‍ പുത്തിരിക്കാട്ടില്‍ വീട്ടില്‍ രാമദാസ് (48) ആണ് മരിച്ചത്. സുഹൃത്തായ വേങ്ങേശ്ശേരി കണ്ണമംഗലം സ്വദേശി സൂര്യ ഹൗസില്‍ ഷണ്‍മുഖന്‍ (49) ആണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഷണ്‍മുഖന്റെ കണ്ണമംഗലത്തെ വീട്ടില്‍വെച്ചാണ് സംഭവം നടന്നത്. ഗുരുതരമായ പരിക്കേറ്റ രാമദാസിനെ ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. ഷണ്‍മുഖനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു.
