
കൊച്ചി: പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. NDPS ആക്ടിലെ വകുപ്പ് 29 പ്രകാരം കേസെടുക്കാനാണ് പൊലീസ് നീക്കം. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.
നടന് നല്കിയ മൊഴികളില്‍ നിന്നും അറസ്റ്റ് ചെയ്യാനുളള തെളിവുകള്‍ പൊലീസിന് ലഭിച്ചു എന്നാണ് സൂചന. ലഹരിമരുന്നുമായും, ഉപയോഗവുമായും ബന്ധപ്പെട്ട് ഷൈന്‍ പൊലീസിനോട് നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ചോദ്യാവലിയുടെ സഹായത്തോടെയാണ് പൊലീസ് ചോദ്യം ചെയ്യല്‍ നടത്തിയത്.

NDPS ആക്ടിലെ വകുപ്പ് 29 പ്രകാരം കേസെടുത്താല്‍ ഷൈനിന് കുരുക്ക് മുറുകും. കുറ്റകൃത്യത്തിനായുള്ള പ്രേരണയോ ഗൂഡാലോചനയോ നടത്തിയാല്‍ കേസെടുക്കാന്‍ കഴിയും എന്നതാണ് ഈ വകുപ്പിന്റെ പ്രത്യേകത. ഭാരതീയ ന്യായ സംഹിതയിലെ അമ്പത്തിയാറാം വകുപ്പും പൊലീസ് ചേര്‍ക്കാനിടയുണ്ടെന്നാണ് വിവരം. അറസ്റ്റിന് ശേഷമാകും റിമാന്‍ഡ് ഉള്‍പ്പെടെയുളള നടപടിക്രമങ്ങളിലേക്ക് കടക്കുക.