
തിരുവനന്തപുരം: വനിതാ ഡോക്ടറെ കബളിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച പോലീസുകാരന്‍ അറസ്റ്റില്‍. കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശിയായ വിജയ് യശോധരന്‍(36) ആണ് തമ്പാനൂര്‍ പോലീസിന്റെ പിടിയിലായത്.
ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പോലീസുകാരനായ ഇയാള്‍ സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെയാണ് പീഡിപ്പിച്ചത്. തമ്പാനൂര്‍ സിഐ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

അതേസമയം, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പഠിതാക്കളായ പെണ്‍കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ താത്കാലിക ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. പന്ത്രണ്ടോളം പരാതികളാണ് കാര്‍ഡിയോളജി കാത്ത് ലാബില്‍ ജോലി ചെയ്യുന്ന ശ്രീജിത്ത് എന്ന ജീവനക്കാരനെതിരേ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തേയും ഇയാള്‍ക്കെതിരേ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു എന്നും ആരോപണമുണ്ട്. താത്കാലിക തസ്തികയില്‍ ജോലിക്ക് കയറിയ ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ തുടരുകയാണ്. ഇയാള്‍ വിദ്യാര്‍ഥികളെ ശല്യം ചെയ്തതായി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായാല്‍ പരാതി പോലീസിന് കൈമാറുമെന്നാണ് വിവരം.