CrimeNEWS

തേങ്ങ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി, പിന്നെ തേങ്ങയുമില്ല മാങ്ങയുമില്ല; യുവാവ് അറസ്റ്റില്‍

കൊച്ചി: തേങ്ങ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം കബളിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വടുതല ഡോണ്‍ ബോസ്‌കോ റോഡ് ചീരംവേലില്‍ വീട്ടില്‍ സജേഷ് (37) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.

മൂവായിരം കിലോ തേങ്ങ നല്‍കാമെന്ന് പറഞ്ഞ് മഞ്ഞപ്ര സ്വദേശിയുടെ പക്കല്‍ നിന്നും 1,74,000 രൂപ കൈപ്പറ്റിയ ശേഷം തേങ്ങ നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. പിന്നീട് കൈപ്പറ്റിയ തുകയില്‍ നിന്നും 69000 രൂപ മാത്രമാണ് തിരികെ നല്‍കിയത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് മഞ്ഞപ്ര സ്വദേശി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിടിയിലായ സജേഷിനെതിരേ ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വേറെയും കേസുകള്‍ നിലവിലുണ്ട്.

Signature-ad

ഇന്‍സ്‌പെക്ടര്‍ അനില്‍ ടി.മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്. ഐ ജയിംസ് മാത്യു, എസ് സി പി ഒ മാരായ മനോജ് കുമാര്‍, ഷിജോ പോള്‍,ഷിബു അയ്യപ്പന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Back to top button
error: